#malayalam

505 posts
 • omvarunraj 11h

  നിന്റെ ഊഴം

  .
  .
  മാതാപിതാക്കൾ നിങ്ങൾക്ക് ജീവൻ നൽകി.
  നിങ്ങളാൽ സ്വയം നിൽക്കാൻ കഴിയും വരെ സംരക്ഷണവും.
  ഇനി നിന്റെ ഊഴമാണ്, നിന്നിൽ നിന്ന് 
  നിന്നെത്തന്നെ വാർത്തെടുക്കാൻ.
  പാതയൊരുക്കുക, എന്നിട്ട് നിന്നാലതിനെ പ്രകാശിപ്പിക്കുക.
  നിന്നിൽ ശ്രദ്ധിച്ച്,  നിന്നെ പിടിച്ച്, നീയാൽ ജീവിക്കുക.  ©omvarunraj

 • abdulbasith 13h

  പൊട്ടിയ കൂട്ട്‌

  .

  ഇന്ന് പൊട്ടിവീണു പൂട്ട്‌.
  നീ പൂട്ടിയിട്ട കൂട്ട്‌.
  അതിൽ നിന്നു നീ പറന്ന്.
  നല്ല കൂട്ടു വന്ന കേട്ട്‌.

  ©abdulbasith

 • infinity_kmk 14h

  എന്തിനെന്നോ,
  എവിടേക്കെന്നോ,
  അറിയാതെ ഒഴുകുന്ന
  ചില വികാരങ്ങൾ !

  ©infinity_kmk

 • ammu_ajith 1d

  പിണങ്ങിയവരൊക്കെ പണ്ട് ഇണക്കത്തിലിരുന്നോരാ..
  ഇണങ്ങിയവരൊക്കെ
  പണ്ടു പിണക്കം നടിച്ചോരും...
  ©ammu_ajith

 • omvarunraj 1d

  #Malayalam( Vaayanakkaaranaaya Kaamukanethaedi )
  #MirakeeDay17 #17/01/2018 #DailyThoughts

  Read More

  ✍����❤

  വായനക്കാരനായ കാമുകനെത്തേടി
  .
  ഏകാന്തതയിൽ വട്ടമിട്ടപ്പോൾ
  എന്നെത്തേടി അവളെത്തി.
  ഒരു പുഴുവായ എന്റെ മുന്നിൽ
  അവൾ ഒരു പുസ്തകമായി.
  വിശന്നുവലഞ്ഞ ഞാനവളെ
  പതിയെ തിന്നു തുടങ്ങി.
  ഓരോ താളുകളിലും
  പതിഞ്ഞിരിക്കുന്ന ചിന്തകൾ.
  എന്റെ നാവിൽ അന്നുവരെ
  അറിയാത്ത വ്യത്യസ്തമായ രുചികൾ.
  ഞാൻ അവളെ ഇടവേളയില്ലാതെ
  ചവച്ചുകൊണ്ടിരുന്നു.
  അവസാനത്തെ താളും തിന്നുതീർത്തു.
  പിന്നീട് എന്റേതുമാത്രമായ
  ചിന്തയെന്ന ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി.
  അവൾ എന്റെ ഉറക്കത്തിൽ ഉറക്കെ
  കരഞ്ഞുകൊണ്ട് നിലവിളിച്ചു.
  എന്നെ ജീവിക്കാൻ അനുവദിക്കൂ...
  എനിക്ക് ഒരു പുനർജന്മം തരൂ...
  സഹിക്കാനാവാതെ ഒരിക്കൽ വിഴുങ്ങിയ
  അവളെ ഞാൻ ചവച്ചുതുപ്പി.
  അത്ഭുതം! എന്റെ മുന്നിലായ്
  ഒരു  സുന്ദരിപ്പെണ്ണ് നിൽക്കുന്നു.
  അവൾ, എന്റെ ചിന്തകളിൽ നിന്ന്
  പുനർജനിച്ച, എന്റെ സൃഷ്ടി.
  എന്നോട് നന്ദി പറഞ്ഞുകൊണ്ട്
  അവൾ പറന്നകന്നു.
  വായനക്കാരനായ അവളുടെ
  കാമുകനെയും തേടി.


  ©omvarunraj

 • gopikrishna_m 1d

  അച്ഛൻ �� അമ്മ

  ആ സ്നേഹത്തിനു കരുതലിനും മുന്നിൽ മറ്റെന്ത് പകരംനല്കിയാൽ ആകും??

  ആരാധിക്കണം സ്നേഹിക്കണം തെല്ലും സംശയം ഇല്ലാതെ പറയാൻ കഴിയണം അവരാണെന്റെ കണ്കണ്ട ദൈവം

  ©gopikrishna_m

 • infinity_kmk 2d

  മൊഴിയുവാൻ കൊതിക്കുന്ന
  മഴയായ് നീ
  പെയ്തിറങ്ങിയിരുന്നുവെങ്കിൽ ;
  ഒരിക്കലും
  മോക്ഷം ലഭിക്കാതെ
  അലയടിക്കുന്ന
  ഭ്രാന്തൻ തിരകളായ്
  ഞാൻ മാറിയേനെ !

  ©infinity_kmk

 • arlakshmi 2d

  സൗഹൃദം

  രാവിൻ മടി തട്ടിൽ നിദ്രപൂണ്ട പനിനീർ പൂവിൻ ഇതളുകൾക്ക് മണ്ണിനോട് തോന്നുന്ന വികാരം...
  അതാണോ സൗഹൃദം ???
  പുത്തൻ തലമുറയുടെ പുത്തൻ രീതികൾക്കിടയിൽ ആ വാക്കിന്റെ അർത്ഥവും ഒരുപ്പാട് മാറിപ്പോയിരിക്കുന്നു...
  മണ്ണിൽ നിന്നും ആവശ്യം കഴിയുമ്പോൾ പറന്നകലുന്ന പൂവിതളുകൾ പോലെയായി മാറിപ്പോയി ആ വികാരവും...
  ©arlakshmi

 • omvarunraj 2d

  ✍��

  നല്ല ആത്മാവിന്റെ ഉടമയെപ്പോൽ
  .
  .
  നിന്റെ ശരികൾ നിന്റേതു മാത്രം
  നിന്റെ തെറ്റുകൾ നിന്റേതു മാത്രം
  നീയാണ് ഉണ്ടാക്കുന്നവനും
  ഉണ്ടാക്കിയവ ഉടയ്ക്കുന്നവനും
  നിന്റെ ഉത്തരവാദി നീ മാത്രം
  നീ നിനക്കായ്  നിന്നെ ഉണ്ടാക്കുക
  മറ്റുള്ളവർക്കായ് സ്വയം ഉടയാതിരിക്കുക
  ഏത് വിഷമത്തിലും ജീവിതത്തോട് പോരാടുക
  സ്വയം മരണത്തെ കൈവരിക്കാതെ
  ജീവിക്കുക നല്ല ആത്മാവിന്റെ ഉടമയെപ്പോൽ...


  ©omvarunraj

 • rahul_m_sudhakaran 3d

  കഴിഞ്ഞു പോയത്...

  ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ
  ഇപ്പോൾ ദുഃഖിപ്പിക്കുന്ന പുഞ്ചിരികളാണ്
  ©rahul_m_sudhakaran

 • omvarunraj 3d

  ✍��

  .
  .
  Oh! My Girl,
  To me; You must be Yourself
  Then, I want you to be mine.

  എന്റെ പെണ്ണേ,
  എനിക്ക്, നീ നീയായിരിക്കണം,
  എന്നിട്ട് നിന്നെയെന്റേതുമാക്കണം ��  ©omvarunraj

 • nitheesh0891 5d

  വേരുകൾ

  ഞാൻ എപ്പോഴും
  തിരിച്ചുവരും,
  ഈ വഴിയിലൂടെ.
  ഇവിടെ കാട് പിടിചാലും,
  ഈ വഴി ഭൂമിയിൽ
  നിന്നും മറഞ്ഞാലും,
  എന്റെ മനസ്സിൽ
  നിന്നും മറയില്ല.

 • the_insane_wanderer 5d

  നിന്റെ കണ്ണുകൾ പറയാതെ പറയുന്ന വാക്കുകളിലേക്ക് ഞാൻ ആഴ്ന്ന് ഇറങ്ങട്ടെ.
  ഒരുപക്ഷെ അവിടെയെങ്കിലും എനിക്ക് എന്നേ കണ്ടെത്തുവാൻ കഴിഞ്ഞാലോ...

  ©the_insane_wanderer

 • omvarunraj 5d

  ��✍

  ചിന്തയുടെ അടിമകൾ
  .
  .
  ഞാൻ ഒരു പുസ്തകപ്പുഴുവല്ല
  ഞാൻ ഒരു ബുദ്ധിജീവിയുമല്ല
  യാത്രകൾ ചെയ്യുന്ന യാത്രികനുമല്ല
  കവിയുമല്ല കലാകാരനുമല്ല
  പിന്നെയെവിടുന്നീ എഴുത്തുകൾ
  എവിടുന്നീ ചിത്രങ്ങൾ, എവിടുന്നീ യാത്രകൾ
  എന്നോടു ചോദിച്ച ചോദ്യങ്ങളെല്ലാം
  എന്നോടു ചൊല്ലിയ വാക്യമതൊന്ന്
  " ഇതെല്ലാം നിന്റെ ചിന്തയുടെ
  അടിമകൾ മാത്രം "  ©omvarunraj

 • kattaassery14 5d

  ചില നിമിഷങ്ങൾ !

  ദു:ഖങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ജീവിതത്തിലെ ചില നിമിഷങ്ങൾ അനിരുദ്ധ് Songs ലെ വയലിന്റെ ബിറ്റ് പോർഷൻ പോലാണ്... അതി മനോഹരം!������

  ©kattaassery14

 • abdulbasith 1w

  തെറ്റ്‌

  .

  വലതു കൈകൊണ്ട്‌
  തെറ്റു ചെയ്തവന്റെ
  ഇടം കൈ
  ഞാൻ വെട്ടിമാറ്റും.
  ..കാരണം..
  അവന്റെ
  വലം കൈ ചെയ്ത തെറ്റിലവന്റെ
  ഇടം കൈ
  മൂകനായി കൂട്ടു നിന്നു.
  ©abdulbasith

 • omvarunraj 1w

  ചിന്തയായ് വീണ്ടും ജനിക്കാൻ

  .
  .
  എന്റെ ചിന്തകളെ കാഴ്ച്ചകളാക്കി
  അവയെ ഞാൻ അക്ഷരങ്ങളാക്കി
  എന്നിട്ടവയെ ഞാൻ വാക്കിലൊതുക്കി
  ഒതുക്കിയ വാക്കുകൾ വാക്യങ്ങളാക്കി
  ഞാൻ എന്റെ വിരലുകൾ മുറിച്ചങ്ങുമാറ്റി
  കൈകളെ ഞാനെന്റെ തൂലികയുമാക്കി
  എന്നിട്ട് ഞാനെന്റെ ചോരയിൽ മുക്കി
  തിളയ്ക്കുന്ന ചോരയാൽ ഞാനെന്റെ
  നെഞ്ചിലായ് എഴുതിയും ചേർത്തു
  എൻ എഴുത്തിന്റെ അന്ത്യത്തിൽ
  രക്തം വാർന്നൊഴുകി ഞാനൊരറ്റത്ത്
  എന്റെ ഒപ്പായ് മരിച്ചുവീണു.
  വീണ്ടും വായനക്കാരുടെ
  ഹൃദയത്തിൽ ജനിക്കാൻ.
  അവരുടെ ചിന്തയായ്
  പടർന്നു പന്തലിക്കാൻ...  ©omvarunraj

 • kattaassery14 1w

  "പുതുമഴ"

  പുതുമഴ കൊണ്ടത് ഭൂമിയാണെങ്കിലും നനഞ്ഞുതിർന്നത് ഒരുപാട് മനസ്സുകളാണ്... മണ്ണിന്റെ മണത്തേക്കാളേറെ ഓർമകളുടെ മണം ആ മനസ്സുകളെ പുതപ്പു പോലെ ചുറ്റിയിരിക്കുന്നു... ബാല്യത്തിന്റെ, കൗമാരത്തിന്റെ, നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ... ��

  ©kattaassery14

 • kattaassery14 1w

  ഭൂതകാലം

  എന്തു കൊണ്ടാണ് ഭൂതകാലത്തെ ഇത്ര ഇഷ്ടം???
  പലപ്പോഴും കേൾക്കാറുള്ള ചോദ്യം...
  ഉത്തരം പറയാൻ കഴിയില്ല... പക്ഷേ, പ്രിയപ്പെട്ടവരും പ്രിയപ്പെട്ടതും ഒക്കെ അവിടെയായിരുന്നു എന്ന് ഉള്ളിൽ ഇരുന്ന് ആരോ മന്ത്രിക്കുന്നു... മാത്രമല്ല, ഒന്നും മനസ്സിലാക്കാൻ കഴിയാത്ത, വെറുതേ ജീവിക്കുന്ന ഈ വർത്തമാന കാലത്തിൽ ,എനിക്കറിയാൻ കഴിഞ്ഞിട്ടുള്ളത് കഴിഞ്ഞ കാലത്തെ കുറിച്ച് മാത്രമായിരുന്നു... ഭാവിയെ കുറിച്ചും അറിവുമില്ല... വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിനു ഭംഗി എന്നു മാധവിക്കുട്ടി പറഞ്ഞിട്ടുണ്ടെങ്കിലും, ഭൂതകാലത്തെചേർത്തു പിടിക്കുമ്പോൾ അതിന്റെ ഒരു കുളിരുണ്ട്... ഓർമ്മകളുടെ കുളിര്...അതിൽ ഇടയ്ക്ക് പൊള്ളാറുണ്ടെങ്കിലും അതിനൊരു ഭംഗിയുണ്ട്... അതിനൊരു സത്യമുണ്ട്... !

  ©kattaassery14

 • kattaassery14 1w

  കാലം സാക്ഷി!

  ഏകാന്തതയുടെ തീച്ചൂളയിലേക്ക് എരിഞ്ഞടങ്ങുവാനായി എല്ലാമറിയുന്ന നീ എന്നെ തള്ളിയിട്ടതിന് കാലം സാക്ഷി!


  ©kattaassery14