#malayam

18 posts
 • surjith 9w

  ചില മനുഷ്യര്ണ്ട്
  ആർക്കും അറിയാത്ത പാട്ട് പാടണോര്
  ആരും കേൾക്കാത്ത പാട്ട് പാടണോര്
  ആരും കേൾക്കാതെ പാട്ട് പാടണോര്
  ഓര്ടെ പാട്ടിന്ണ്ട് സംഗീതം
  താളമുണ്ട് ശ്രുതിയുണ്ട്
  വിധി ഓരൊട് കൊഞ്ഞനം കുത്തും
  കാലമവിടെ ഒരു നോക്കുകുത്തിയാം സാക്ഷിയാവും
  ഓര്ടെ പാട്ടിന്ണ്ട് സംഗീതം
  താളമുണ്ട് ശ്രുതിയുണ്ട്
  ©surjith

 • surjith 35w

  ബന്ധനം

  ബന്ധങ്ങളുടെ അസ്ഥിരത എന്നതിലുപരി ബന്ധനങ്ങളുടെ അസ്ഥിരത എന്ന വിഷയമാണ് നാം ചർച്ച ചെയ്യേണ്ടത്. ബന്ധങ്ങൾ ഒരു ഫാൻസി term മാത്രമാവുകയും ബന്ധനങ്ങൾ യഥാർത്ഥ്യത്തിന്റെ പ്രതിഫലനം മാത്രം ആണെന്ന തിരിചറിവിന്റെ ഉൾക്കൊള്ളൽ നമ്മുടെ പൊയ്മുഖങ്ങളുടെ വിള്ളലുകളിലേക്ക് വിരൽ ചൂണ്ടാൻ നമ്മെ പ്രാപ്തമാക്കുന്നു.
  ബന്ധങ്ങളുടെ വ്യാപ്തിലേക്ക് സഞ്ചരിക്കുമ്പോൾ സ്നേഹം ഒരു ബാധ്യതയാകുകയും സ്വാതന്ത്രം ഇണയെ കൈക്കലാക്കാൻ മാത്രമുള്ള ഒന്നായി മാറാനും കാരണം, വ്യാപ്തികളിൽ ബന്ധങ്ങൾ ഇല്ലാതാവുകയും മറിച്ച് ബന്ധനങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതുമാണ്. മറ്റൊരു വിധത്തിൽ പറയുകയാണേങ്കിൽ നമ്മൾ ഇല്ലാതാവുകയും ഞാനും നീയും മാത്രം അവശേഷിക്കുന്ന സ്ഥിതി.
  ഈ ബന്ധനങ്ങൾ നിസഹായനായ മനുഷ്യൻ കെട്ടി ഉയർത്തുന്ന ചിലന്തിവലകൾ മാത്രമാണ് എന്ന തിരിച്ചറിവ് നമ്മിൽ ഉയർന്നുവരേണ്ടവയാണ്. തെറ്റിദ്ധരിക്കരുത്, ചിലന്തിവലകൾ അപകടം നിറഞ്ഞെതല്ല എന്നതിന് അർദ്ധമില്ല!
  ....
  ബന്ധങ്ങൾ ഇല്ലാതാവുന്നു എന്ന വികാരപ്രസംഗങ്ങൾ ഇല്ലാതാവുകയും ബന്ധനങ്ങളുടെ ഭാണ്ഡകെട്ടുകൾ അഴിക്കാൻ നാം തയ്യാറാകുകയും ചെയ്യുമ്പോൾ പ്രകാശം ചെറുതായി നമ്മിലേക്ക് വീശിതുടങ്ങും.
  ©surjith

 • surjith 35w

  നിലനിൽപ്പിനു വേണ്ടി വ്യവസ്ഥിതിയെ അന്ധമായി പിൻതുടരേണ്ടി വരുന്ന ഗവേഷണവിദ്യാർത്ഥി സമൂഹത്തോടുള്ള പുഛത്തിലുപരി , തന്റെ സ്വത്വത്തെ വരെ പണയം വെച്ച് നാളെ പണയം വച്ച ഉരുപ്പടി തിരികെ ലഭിക്കുമെന്ന പ്രതീക്ഷകളുടെ maladaptive coping mechanism എന്ന ഭാരം പേറുന്ന ഒരോ കണ്ണുകളും നാളെ വ്യവസ്ഥിതിയെ കൂടുതൽ ശക്തമാക്കി സൂക്ഷിക്കാൻ പോകുന്നവയാണെന്ന ഭയം അലട്ടേണ്ടവ തന്നെയാണ്. ചോദ്യം ചെയ്യുന്നവരെ പുറത്താക്കുന്ന ഒരു ഭരണ കൂടവും ഭൃത്യന്മാരെ സൃഷ്ടിക്കുന്നതിൽ തൽപ്പരരാവുമെന്നതിൽ സംശയമില്ല. ഭൃത്യന്മാരുടെ സത്വത്തെ ഉന്മൂലനം ചെയ്യുക എന്നത് ജാതി, മത ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരിക്കതന്നെ, സ്വത്വമായി തീരുക എന്നതിലുപരി സ്വത്വത്തെ അറിയാൻ പോലും പറ്റാത്ത ഭൃത്യന്മാർ നാളത്തെ ഭരണകൂടമായി തീരുമെന്ന മാനസിക പOനങ്ങൾ ശരിവെക്കുകയും അപരനു വേണ്ടിയുള്ള സേവനം അതിന്റെ പരമലക്ഷ്യമായ അപരനും ഞാനുമൊന്ന് എന്ന തോന്നൽ പോയിട്ട് ,സ്വത്വത്തെ ചേർന്നു നിൽക്കുക എന്ന ആത്മിയതത്വം പോലും കുട്ടികൾക്ക് ഇന്ന് അന്യമായി പോകുന്നു.
  ©surjith

 • surjith 39w

  ... "ചുരുക്കിപ്പറഞ്ഞാൽ ലൗകിക ജീവിതത്തോട് അങ്ങേയറ്റം ആസകതനായ ഞാൻ അധ്യാത്മികതയുമായി കലശലായ പ്രണയത്തിലുമായിരുന്നു. ദൈവത്തെ ഒളിച്ചു പ്രണയിക്കുന്ന ചെകുത്താൻ!."

 • surjith 40w

  #ovvijayan #malayam
  ഇതു കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളു.

  Read More

  "പണ്ടുപണ്ട്, ഓന്തുകൾക്കും മുമ്പ്, ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
  ഇതിന്‍റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.
  പച്ചപിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നില്‌ക്കട്ടെ.
  എനിയ്ക്കു പോകണം, അനുജത്തി പറഞ്ഞു.
  അവളുടെ മുമ്പിൽ കിടന്ന അനന്തപഥങ്ങളിലേയ്ക്ക് അനുജത്തി നോക്കി.
  നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
  മറക്കില്ല, അനുജത്തി പറഞ്ഞു.
  മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളു.
  അനുജത്തി നടന്നകന്നു. അസ്തമയത്തിന്‍റെ താഴ്വരയിൽ ഏട്ടത്തി തനിച്ചു നിന്നു. പായൽക്കുരുന്നിൽനിന്ന് വീണ്ടുമവൾ വളർന്നു. അവൾ വലുതായി. വേരുകൾ പിതൃക്കളുടെ കിടപ്പറയിലേയ്ക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകൾ പടർന്നു തിടംവെച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി ചെതലിയുടെ താഴ്വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്‍റെ ചില്ലയൊടിച്ചു പൂനുള്ളിയെടുത്തപ്പോൾ ചമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലോ...
  #Ovvijayan

 • arpana_vincent 45w

  #2
  ........
  അതിന്റിടയിൽ എനിക്കാവശ്യമുള്ള നാടൻ പശ ഒപ്പിച്ച് നോട്ടുബുക്കിൽ ചന്ദ്രയാൻ ആൽബവും തയാറാക്കി സ്കൂളിലേക്കുള്ള കുതിപ്പിന് സർവ്വസജ്ജയായി. കൃത്യസമയത്തു തന്നെ എന്നെയും ഇളയ ചെറിയ ഉപഗ്രഹത്തെയും സ്കുൾ ബസ്സിൽ ഘടിപ്പിച്ച് വിക്ഷേപിച്ച ചാരിതാർത്ഥ്യത്തിൽ മാതാജി വിശ്രമജീവിതത്തിലേക്ക് കടന്നു..
  അസംബളിയിലും സയൻസ് ക്ലബ് മീറ്റിങ്ങിലും ക്ലാസ് ടീച്ചറുടെ കൊച്ചുവർത്തമാനത്തിലും അമ്പിളിമാമൻ തന്നെ സ്റ്റാറ്... പത്രത്തിന്റെ മൂന്ന് താളുകൾ പകർന്ന നിലാവെളിച്ചം തലയിലുള്ളത്തിനാൽ ക്വിസ്സും ആൽബവുമെല്ലാം വിജയകരമായി... പകൽ പൗർണ്ണമി ഉദിച്ച ഒരു ദിവസം 2008

  ട്രിറ്ററിൽ മോദിയിട്ട അഭിനന്ദന ട്വീറ്റ് ISRO റീ ട്വീറ്റ് ചെയ്തതറിയിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് ഓർമ്മകളിൽ നിന്ന് ഞെട്ടി ഉണർന്നത്.. ഉടനെ അതെടുത്ത് മൂന്നു വിരലുകൊണ്ടുള്ള ഒറ്റ തോണ്ടലിൽ ഗാലറിയിൽ ഒട്ടിച്ചു.. പിന്നെയും പല പല പേജുകളും സ്ക്രാൾ ചെയ്ത് വിരകിനടന്നു.. കിട്ടിയ ചിത്രങ്ങളൊക്കെ സ്ക്രീൻ ഷോട്ടാക്കി ഗാലറിയിൽ കൊണ്ടിട്ടു.. ഗൂഗിൽ അതെല്ലാം ചേർത്തൊട്ടിച്ചൊരു ആൽബമുണ്ടാക്കിതന്നു...2019

  ഒരു ചന്ദ്രയാൻ കാലം അകലെ നിന്ന് ഞങ്ങൾ രണ്ടു പേരും കൈ വീശി കാട്ടി ..
  ©arpana_vincent

 • anjootty 47w

  #malayam# Mirakee
  A true experience while night journey.

  Read More  രാത്രി യാത്രകൾക്ക് പ്രത്യേക ഫീലാണ്...
  നേർത്ത തണുപ്പും മിന്നി തിളങ്ങി നിൽക്കുന്ന കെട്ടിടങ്ങളും .... ബസ്സിന്റെ side സീറ്റും നല്ല മെലഡി സോങ്ങും...ഒരു മഴയും ഹാ... സൂപ്പർ ലഹരി...
  ലഹരി മൂത്ത ഞാൻ സ്റ്റാറ്റസ് ഇടാനായി പിക് എടുക്കാൻ ഒരുങ്ങി. ബസ് നിർത്തിയ വഴിയേ ശ്രമം തുടങ്ങി, പക്ഷേ എനിക്ക് അതിനു കഴിഞ്ഞില്ല..!ഒരു ദൃശ്യം എന്റെ കണ്ണിൽ ഉടക്കി. "മഴ കൊണ്ട് നിൽക്കുന്ന പശുവിനെ ഒരു തെരിവു മുത്തശ്ശി വാത്സല്യത്തോടെ തലോടുന്നു" എന്തൊക്കെയോ സംസാരിക്കുന്നു ...അവർ തമ്മിൽ എന്ത്തായിരിക്കും പറഞ്ഞുകാണുക?
  കറവ വറ്റിയതോടെ തൊഴുത്തിൽ നിന്നും ആട്ടിയോടിച്ചതും.. സ്നേഹത്തിന്റെ ഉറവ വറ്റിയശേഷം തെരുവിൽ തള്ളിയിട്ടു പോയ തും...!!!
  കറവ വറ്റിയ രണ്ട് അമ്മ പശുക്കൾ പിന്നെയും സംസാരിച്ചു കൊണ്ടേ ഇരുന്നു...തലോടലുകൾക്ക് മറുപടിയെന്നോണം അവൾ‌ സ്നേഹത്തോടെ മൂളുന്നുണ്ടായിരുന്നു..
  മനസ്സിൽ ഒരു നൂറായിരം തവണ ഞാൻ ആ ചിത്രം വരച്ചു കാണും ..
  Caption "A beautiful relationship between milked cows"
  ©anjootty

 • ___devi__ 66w

  വെളിച്ചത്തെ ഇരുട്ടിൽ തപ്പുന്നതുപോലെ
  പണ്ടേക്കു പണ്ടേ എന്നെ മറന്ന
  നിന്റെ മരിക്കാത്ത ഓർമകളിൽ
  നിന്നെ തേടി അലയുകയാണ് ഞാൻ ......
  ©___devi__

 • kunjji 77w

  സന്തോഷം

  ഒറ്റപെടലുകളിൽ സന്തോഷം കണ്ടെത്തലാണ് എറ്റവും വലിയ സന്തോഷം.
  ©kunjji

 • akshayathulasi 81w

  #malayam #അക്ഷയ_തുളസി

  Read More  വീണു കിട്ടിയ ദുഃഖങ്ങൾക്ക് പിന്നിൽ കണ്ണുനീരിന്റെ കുടചൂടി നടന്നു നീങ്ങിയപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു ഇത്തിരി സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു വയ്ക്കാൻ ഒരു ഇടം കാണും എന്നൊരു പഴ്മോഹം ഉടലെടുത്തിരുന്നൂ

 • autumn_sunset_poetry 85w

  Happy Birthday Prithviraj

  To my prince charming...Prithviraj
  A man i love most....
  A man who is ruling my heart....
  My dream, my passion
  Only mine!!!
  My favorite hero
  Prithviraj Sukumaran
  ©autumn_sunset_poetry

 • vdpoetry 87w

  എന്റെ ആർത്തവം എന്റെ ശരീരത്തെ അശുദ്ധിയാക്കും.
  അശുദ്ധിയായ ശരീരം കൊണ്ട് ശുദ്ധമായ ഒരിടത്തേക്ക് പോയി അവിടം മലിനമാക്കില്ല എന്ന് ചിന്തിക്കുന്ന സ്ത്രീ 'സ്‌ത്രീപുരോഗമനവാദി'കൾടെ മികച്ച ഉദാഹരണം ആണ്. സമൂഹം പുരോഗതിയിലേക്കു നീങ്ങുന്നതിന്റെ തെളിവ്. തുഫ്.. ഇനിയും വെളിച്ചം വീണിട്ടില്ലാത്ത കാലപ്പഴക്കം ചെന്ന പുഴുവരിച്ച ചിന്തകൾ.
  ഒരമ്പലമോ ഒരാചാരമോ ഒരു വിശ്വാസമോ സംരക്ഷിക്കാൻ തെരുവിൽ ഇറങ്ങിയ സ്ത്രീജനങ്ങളുടെ ആവേശ സമരം, സമൂഹത്തിൽ ദിനംപ്രതി പിച്ചിച്ചീന്തപ്പെടുന്ന പെണ്കുഞ്ഞു മുതൽ വൃദ്ധ വരെയുള്ളവരുടെ മാനം സംരക്ഷിക്കുന്ന നിയമം കൊണ്ടുവരാനോ , പീഡകൻ ഇനിയൊരു സ്ത്രീയുടെ മേലെ അതിക്രമം കാണിക്കാൻ ഭയപ്പെടുന്ന, കഠിനമായ ശിക്ഷ നൽകുന്ന ഒരു നിയമം കൊണ്ടുവരാനോ ആയിരുന്നെങ്കിൽ അത് സമൂഹത്തിനു നന്മ കൊണ്ടുവന്നേനെ. അതെങ്ങനെ, പടികടന്നു വീട്ടിലേക്കു ഈ ഭയാനകമായ അവസ്ഥ എത്തുമ്പോഴല്ലെ ഓരോ മലയാളിയും പഠിക്കൂ. കയറാൻ പാടില്ലെന്ന് പറഞ്ഞു മാറ്റിനിർത്തുമ്പോഴുണ്ടാവുന്ന മൗലീകാവകാശലംഘനത്തിൽ പ്രതിഷേധിച്ചു കയറാൻ നിൽക്കുകയും, കയറിയാൽ കാലു തല്ലിയൊടിക്കുമെന്ന് പറഞ്ഞു സമരം ചെയ്യുന്ന ഭക്തകോമരങ്ങളും!! ആർക്കുവേണ്ടിയാണ് ഈ യുദ്ധം. ഒരുനന്മയും കൊണ്ടുവരാത്ത ആചാരങ്ങൾ!! അത് സംരക്ഷിക്കപെടാൻ നീ തെരുവിൽ ഇറങ്ങുമ്പോൾ, സമൂഹത്തിന്റെ ഓരോ കോണിലും സ്ത്രീയെ തെരുവുമൃഗത്തിനു നൽകുന്ന ദാക്ഷിണ്യം കൂടി നല്കപ്പെടാതെ കടിച്ചുകീറുകയാണ് എന്നോർക്കുക..യുദ്ധം ഇതിനെതിരെയാവട്ടെ, തെരുവിൽ ഇറങ്ങുന്നത് ഇവിടെ നീ അനുഭവിക്കുന്ന അരക്ഷിതത്വത്തിനെതിരെ ആവട്ടെ.
  നിന്റെ മകളെ രക്ഷിക്കുവാൻ വേണ്ടി ആവട്ടെ.
  ഇതൊക്കെ പറയുമ്പോൾ ഞാൻ ഫെമിനിച്ചി ആണെന്ന് പറയും നിങ്ങൾ. ഇത് പറയാൻ കക്ഷത്തിലെ രോമം വടിക്കാത്ത, വട്ടപ്പൊട്ടു വെച്ച, മൂക്കിന് താങ്ങാൻ പറ്റാത്ത വലിയ കണ്ണടവെച്ച ഫെമിനിച്ചിയാവേണ്ട ആവശ്യമില്ല. അല്പം വിവേകത്തോടെ ചിന്തിച്ചാൽ മതി.


  ©branthi_speaks

 • bwrtzz 95w

  വേരറ്റുപോയ ഓർമ്മകൾ എന്റെ മനസ്സിൽ ഒരു മഴയായി പെയ്തുനിൽക്കവേ നീ ആഗ്രഹിക്കുന്ന നിറമായി മാറാൻ എനിക്കാവില്ല.
  ©bwrtzz

 • kunjji 105w

  നവോത്ഥാനം

  ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികൾ വിവേകാനന്ദൻ ...
  ഇവരോക്കെ ഇപ്പോൾ
  ജിവിച്ചിരുന്നെങ്കിൽ കുറേ അന്ധത മാറിയേനെ....

 • rahul_mv 107w

  മഴ
  നനഞ്ഞ്
  ഉമ്മറത്തേക്ക്
  ഓടിയെത്തുമ്പോൾ
  നെറുകയിൽ
  രാസനാദിയുടെ
  ചൂടു പകർന്ന
  ശാസനകളിൽ
  അച്ഛന്റെ മുഖത്തു
  വിരിയുന്ന
  അഭിമാനമായിരുന്നു
  അമ്മ.

 • rahul_mv 112w

  പ്രണയം

  അവൾക്ക്
  ഞാൻ
  എന്റെ പ്രണയം
  കൊടുത്തു.
  പാഠപുസ്തകത്തിൽ
  നിന്നും പകർത്തിവരച്ച
  ഛേദങ്ങൾ
  ചേർത്തുവച്ച്
  ചുവന്ന
  ഒരു ചെമ്പരത്തിപ്പൂവ്.
  'നിനക്ക് ഭ്രാന്താണ് '
  എന്നു പറഞ്ഞ്,
  അവളതു വലിച്ചെറിഞ്ഞു.
  നിന്നോടുള്ള
  എന്റെ പ്രണയം
  ഭ്രാന്തമാണെങ്കിൽ
  അതെ,
  ഞാൻ ഒരു ഭ്രാന്തനാണ്.!!
  നിന്റെ
  വിരൽത്തുമ്പുകൾ
  ചുവക്കാതിരിക്കാൻ
  ഞാൻ
  ഒരു ചെമ്പനീർ
  തരാതെ പോയി,
  അല്ലെങ്കിൽ
  ഈ ചെമ്പരത്തിയിൽ
  നീ ഒരു ഹൃദയം
  കാണുമായിരുന്നു.
  മണ്ണുപറ്റിയ
  ഹൃദയദളങ്ങളിലെ
  ചുവപ്പുകാണുമായിരുന്നു.

  ©rahul_mv

 • rahul_mv 115w

  മണ്ണും മരവും

  കറുത്തരാവിന്റെ കർക്കിടകത്തീയിൽ
  ശിരസ്സറ്റവന്റെ അപേക്ഷയാണിത്..
  കുറച്ചുകൂടി കാത്തിരിക്കുമോ..??

  എന്റെ മാറിലുണരാൻ കൊതിക്കും
  പനംതത്തയുടെ ചിറക്
  മുളയ്ക്കും വരെ..
  അവൾ എന്നിൽ നിന്നും
  അമ്മയുടെ കൈയും പിടിച്ച്
  പറന്ന് അകലെ മറയും വരെ..
  ഒരു വളർത്തച്ഛന്റെ വേദനയാണിത്..!!

  നീ ഉയർത്തിയ മഴുപോലും
  പറഞ്ഞില്ലേ? അരുതെന്ന്..!!

  നിന്റെ കാതുകളെ അറുത്തെടുത്ത
  വിശപ്പിനോടോ?
  എന്റെ ശിരസ്സെടുത്ത
  മിന്നൽപ്പിണരിനോടോ?
  എനിക്കു ദേഷ്യമില്ല...
  ഇത്രയായിട്ടും എന്നെ
  വീഴാതെ പിടുച്ചുനിർത്തിയ
  ഈ മണ്ണിനോട്
  ഒന്നുമാത്രം...പ്രണയം..!!
  ©rahul_mv

 • agni_poignancy 164w

  രക്തസാക്ഷി

  പ്രണയത്തിന്റെ ഊടുവഴി

  ചുറ്റിലും പെയ്തിറങ്ങുന്ന അക്രമത്തിന്റെ തോരാ മഴ-
  അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു
  ഒരുതരം അരക്ഷിതാവസ്ഥ
  പേടിച്ചരണ്ട മനസ്സിനെ
  സ്വാതന്ത്ര്യത്തിന്റെ കവാടം കടത്തിയപ്പോൾ
  ചുറ്റും സ്വാതന്ത്ര്യത്തിന്റെ ദുർമേദസ്സ് പിടിച്ച രാഷ്ട്ര സേവകർ
  ചുറ്റിലും മരണം മണക്കുന്ന ചുവന്ന നിറം
  കലുഷിതമായ കലാലയ മതിൽക്കെട്ടിനകത്തു കേട്ടിരുന്ന
  അവരുടെ വിളിപ്പേര് ‘സഖാവ്’
  ചുറ്റിലും മരണം മണക്കുന്ന
  ‘ വിപ്ലവ വീര്യമുള്ള മുദ്രാവാക്യം
  കേട്ടവൾ കോരിത്തരിച്ചിരുന്നു
  ചുവപ്പിനെ പ്രണയിക്കാൻ അവൾ വസന്തം വരെ കാത്തു നിന്നില്ല
  അവൾ എഴുതി, മനസ്സിൽ അവനായി അവന്റെ നിഴൽ പറ്റി,
  അവനറിയാതെ ആ നിഴലിന്റെ ബലത്തിൽ
  അവൾ സുരക്ഷയുടെ ഭിത്തികൾ കെട്ടി
  പ്രണയത്തിന്റെ കടും നിറത്തിൽ
  അവളുടെ ഇഷ്ട്ടം അലിഞ്ഞു ചേർന്നിരുന്നു


  ©agni_poignancy