• jeethurnair 14w

    അക്ഷരങ്ങൾ

    “അക്ഷരങ്ങള് എന്റെ നേര്ക്ക് കൊഞ്ഞനം കുത്തി.
    അവര് തിരക്കി :
    എന്തിനു നീ എഴുതുന്നു..?
    നാലു ചുവരിനുള്ളിലെ ഇരുള് നിറഞ്ഞ,
    രാവും പകലുമറിയാത്ത കറുത്ത ദിനങ്ങളില്
    ഏകാന്തതയുടെ മരവിപ്പിനെ മറക്കാന്
    മനസിന്റെ കോണുകളില് മാറാല പിടിച്ച
    ഒരുപറ്റം ഓര്മ്മചിത്രങ്ങളെ കണ്ടെടുത്ത്
    പൊടിതട്ടി നിറം നല്കാന്.
    എന്നിലെ എന്നെ കണ്ടെത്താന്...
    എന്നോട് സംസാരിക്കാന്.
    മൂടിവച്ച സ്വപ്നങ്ങളെ ഒന്നുകൂടി കാണുവാന്...
    മനസിനുള്ളിലെ വിങ്ങുന്ന മറ്റൊരു ജീവനെ വെളിച്ചം കാണിക്കാന്...
    ഇതിലെല്ലാമുണ്ട്... ,എന്റെ ഉത്തരം...
    പക്ഷെ അക്ഷരങ്ങള് സംതൃപ്തരല്ല...
    ഇനിയും തിരക്കി.....;
    എന്തിനു നീ ഞങ്ങളെ സ്നേഹിച്ചു.
    ഞാന് ചിരിച്ചു.
    അറിയില്ല.
    ഒരുപക്ഷെ.., തിരിച്ചു സ്നേഹിക്കപ്പെടാനാകാം..!!!
    അറിയില്ല....., എനിക്കുത്തരമില്ലാ..
    എന്റെ മനസ്സില് കൂട്ടിനിപ്പോള് കറുത്ത നിഴല് മാത്രം.”
    ©jeethurnair