• amalpm 5w

    മഴ നമുക്ക് എന്നും നനുനനുത്ത ഓർമ്മകൾ നൽകുമ്പോൾ അത് മറ്റു ചിലർക്ക് നഷ്ടങ്ങളുടെ നാളുകളാണ്.
    കർഷകർക്ക് അവരുടെ കൃഷിനാശത്തിന്റെയും പട്ടിണിയുടെയും നാളുകളാണ്.
    കൂലിപ്പണിക്കാരന് പണിയൊന്നും ഇല്ലാത്ത ദാരിദ്രത്തിൻെറ നാളുകളാണ്.
    മറ്റു ചിലർക്ക് വിട്ടുമാറാത്ത രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും നാളുകളാണ്.
    ഒരേ നാളുകൾ തന്നെ പലർക്കും പലതരം ഓർമ്മകളും അനുഭവങ്ങളുമാണ് പ്രധാനം ചെയ്യുന്നത്.
    അതുപോലെ തന്നെയാണ് ഓരോരുത്തരുടെയും ജീവിതവും.
    നമ്മുടെ സാഹചര്യങ്ങൾക്ക് അനുസൃതമായി നമുക്ക് നമ്മുടെ ജീവിതങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കാം.
    അതിനെ ഏറ്റവു ഭംഗിയുളളതാക്കി തീർക്കാം.
    പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾക്കു പിന്നാലെ ചരിക്കാം. സ്വപ്നങ്ങൾ നേടിയെടുക്കാം.

    ©amalpm