• a_ddddd 6w

    മനുഷ്യൻ

    മുറിച്ചുമാറ്റിയ മരങ്ങൾ എത്തുപൊട്ടുന്നു
    അവിടെ ആ മരം വീണ്ടും ജീവിച്ചു...

    വേരോടെ പിഴുതെറിഞ്ഞമരങ്ങൾ-
    പണ്ടെന്നോ വീണ ഒരു വിത്തിലൂടെ
    ഒരായിരം ജന്മം വീണ്ടെടുത്തു..

    മനുഷ്യാ നീയും നിന്റെ വേരുകൾ കൂട്ടിച്ചേർത്തു നിന്റെ പുതിയജന്മം വീണ്ടെടുക്കുന്നു...
    നിന്നെ മുറിച്ചുമാറ്റിയ കരങ്ങൾക്മുന്നിൽ
    നിനക്കുവേണ്ടി നിന്നിലൂടെ ജീവിക്കുന്ന ഒരായിരം മനുഷ്യന് നീ സമ്മാനിക്കുന്നു...

    നീയാണ് പ്രകൃതിയുടെ പൊടിതട്ടാത്ത വിരൂപമാകാത്ത സത്യം... അതു മനസിലാക്കാതെ നിന്നിൽ മുറിവേല്പിച്ചവൻ മനുഷ്യൻ എന്ന വർഗ്ഗത്തിലെ ഒരു നീർകുമിള മാത്രം.... പുതിയത് സമ്മാനിക്കാതെ ഒരു ശ്വാസത്തിൽ ജീവൻ വെടിയുന്ന കുമിള മാത്രം...
    ©ponnuadheenanath