• _writerwaits_ 11w

    കുട്ടികട്ടൻകടയും വടക്കടയും!!

    Read More

    ആൾകൂട്ടത്തിനിടയ്ക്ക് അവൾ ആ സുലൈമാനിയിലേക്ക് കണ്ണോടിച്ചു...
    "....വെണ്ണില ചന്ദനകിണ്ണം...."
    റേഡിയോയിൽ നിന്ന് പഴയ പാട്ട്...
    ഒരു നിമിഷംകൊണ്ടു പഴയകാലവിസ്‌മൃതികളിൽ
    മുഴുകി ഒരു യാത്ര...മനസുകൊണ്ട്...
    ആവി പാറുന്നകോപ്പയിൽ നിന്ന് അവളുടെ കൊതി,
    ചില്ലുഗ്ലാസ്സിൽ അടുക്കിവച്ചിരുന്ന
    കിണ്ണത്തപ്പത്തിലും മുട്ടപെട്ടിയിലും ആർത്തിരമ്പി...
    കയ്യിലുണ്ടായിരുന്ന പത്തിന്റെ രണ്ട് നോട്ടുകൾ
    അവൾ കടക്കാരന് കൊടുത്തു...

    പതിവുപോലെ ചായകടക്കാരൻ വിളിച്ചു കൂവി...
    ഒരു വടയും കാപ്പിയും...20 രൂപ
    ©_writerwaits_