• amalpm 15w

    മഴ

    മഴക്കാലം എന്നും നമുക്കു സമ്മാനിക്കുക നനുനനുത്ത ഓർമ്മകളാണ്. ആ മഴയും മഞ്ഞും കാറ്റും കുളിരുമെല്ലാം എത്രത്തോളം സുന്ദരമാണെന്ന് കാലം നമുക്ക് മനസ്സിലാക്കി തരും. സ്കൂൾ വിട്ട് വരുമ്പോൾ മഴവെള്ളത്തിൽ കളിച്ചതും ആലിപ്പഴം പെറുക്കാൻ ഓടിയത്തുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ നാം ഓർത്തിരിക്കും. മഴ തകർത്തു പെയ്യുമ്പോൾ കട്ടിലിൽ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുമ്പോൾ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്.. എത്ര വലിയ പഞ്ചനക്ഷത്രഹോട്ടലുകളിൽ ആണെങ്കിലും കിട്ടാത്ത ഒരു സുഖവും സുരക്ഷിതത്വവും നാം ജനിച്ചു വീണ നാടിനും നമ്മുടെ സ്വന്തം വീടിനും നൽകാൻ കഴിയുമെന്ന്.

    ©amalpm