• anaghabineesh 15w

    താരം

    തിമിർത്തു പെയ്യുന്നൊരാ
    മഴയെന്റെ കവിളൊന്നു
    തൊട്ടുതലോടി
    അവ കണ്ടില്ല ഇന്നറിഞ്ഞില്ല
    എന്റെ മിഴിയിൽ നിന്നൂർന്നു
    വീഴുന്നൊരാ കണ്ണുനീർ
    തുള്ളിയെ
    മഴയത്തു പനിനീർ കണം പോലെ
    അവമണ്ണിൽ അലിഞ്ഞു ചേരുമ്പോൾ
    ഇന്ന് ഉരുകുന്നു എൻ മനം
    മൗനമായി
    നീ തന്നൊരോർമകൾ
    നാമൊരുമിച്ചുള്ളൊരീ സായാഹ്നങ്ങൾ
    പ്രിയേ എൻ കൂട്ടുകാരി
    വിധിയെന്നിൽനിന്നടർത്തിയോ
    നിന്നെ മൗനമായി
    ഇന്നുനിന്റെ ഓർമ്മകൾ
    നിന്റെ പുഞ്ചിരി
    എന്നിൽ നിന്നടർത്തി മാറ്റിയ
    നിന്റെ സ്നേഹം
    ഞാൻ നിന്നെ ഓർമിക്കും
    എന്റെ അവസാന നാൾവരെ
    നീ എന്നിൽ അവശേഷിക്കും
    എന്റെ ദുഖത്തിൻ ഹേതുവായി
    വേർപാടുനൽകിയ കൈ നമ്മെ
    യോജിപ്പിക്കട്ടെ
    വരും ജന്മമെങ്കിലും
    ഒരുനേരമെങ്കിലും