• vaasuki 22w

    സഖാവ്‌

    കലാലയം എന്ന മായാലോകത്തിൽ ഞങ്ങളോടൊപ്പം അവനുമുണ്ടായിരുന്നു.
    5 വർഷം ദൈർഖ്യമുള്ളൊരു മായക്കാഴ്‌ച്ച.
    കളിയും-ചിരിയും, പരാതികളും-പരിഭവങ്ങളും, പ്രണയവും-പ്രണയനഷ്‌ട്ടങ്ങളും... മായക്കാഴ്‌ച്ചകളുടെ ഒരു പ്രകാശ വർഷം.
    ഇതിനിടയിൽ ആരുമാ തീക്കനൽ കണ്ടില്ല, അതിന്റെ താപത്താൽ ഉരുകുന്നവനേം കണ്ടില്ല.
    എന്നൂം ഒരു പുഞ്ചിരി മാത്രം....ഒരു നാൾ ആരോടും ഒന്നും പറയാതെ നിദ്രയുടെ അടിത്തട്ടിലേക്കവൻ പടിയിറങ്ങി പോയി.ഒപ്പം ഉണ്ടായിരുന്നവർ പലരും ആ ജാലത്തിൽ നിന്നും മറ്റൊര്‌ ജാലത്തിലേക്ക്‌ പറന്നുപോയി... അവശേഷിക്കുന്ന ചില ചോദ്യങ്ങളുമായി അവനൊപ്പം ഈ മായാജാലത്തിൽ ഞങ്ങളും.
    ©vaasuki