• minshi 14w

    നിനക്കായി വിരിഞ്ഞതായിരുന്നു എന്റെ ഹൃദയത്തിൽ രക്ത നിറത്തിലുള്ള പനിനീർ പുഷ്പങ്ങൾ.. എന്തിനോ വേണ്ടി. ഇനിയില്ല നിന്നിലേക്കൊരു ഒഴുക്ക്. ഗതി മാറിയ പുഴ പോലെ ഞാൻ തേങ്ങുകയാണ്. വർണ്ണങ്ങൾ ചാലിച്ച നിന്റെ ജീവിതത്തിൽ ഒരു നിറമില്ലാത്ത വസന്തമായി ഞാൻ ഇനിയില്ല.. ഇനി ഞാൻ മാത്രം. നിന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന വെറും സൂക്ഷിപ്പുകാരി. നീയില്ലാത്ത എന്റെ ജീവിതം അർത്ഥ ശൂന്യമാണെന്നറിയാം. എങ്കിലും നീ പറഞ്ഞ പോലെ ഞാനും ശ്രമിക്കാം മറക്കാൻ, കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേൾക്കാതെ, സ്വപ്‌നങ്ങൾ കൂട്ടുപിടിക്കാതൊരു പുലരിയിലേക്ക് ഞാനുമുണരാം..
    ©minshi