• anaghabineesh 6w

    എന്മനം

    വൃദ്ദ സദനത്തിൽ
    നിന്നുരുകുന്ന പെറ്റനോവേ
    എന്നും മടിയിൽ കിടന്നിട്ടു
    കഥകൾ കേട്ടിട്ട് ചാഞ്ഞുറങ്ങാൻ
    ഉണ്ണിക്കുമോഹം .
    രാജാവിന്റെ തേരിൻ രാജ്യത്തിൻ
    സമ്പന്നതൻ കഥകൾ
    അഗ്രഹാരത്തിലെ ഉറുമ്പിൻ
    കൂട്ടത്തിന് അമളിപറ്റിയ
    കുസൃതി കഥകൾ
    ദീപവും നാമജപത്തിൻ
    പുണ്യവും
    വളരുന്നതിന് പച്ചക്കറികളും
    പഴത്തിന്റെ ഗുണങ്ങളും
    കുഞ്ഞുമാലാഖയും നാടൻപാട്ടും
    അമ്മതൻ പുണ്യവും അച്ഛന്റെ
    സഹനവും ഈ മടിയിൽ
    തലചായ്ച്ചുറങ്ങിയ എന്റെ അച്ഛനും
    അമ്മയ്ക്കുമെന്തെ അറിയാതെ പോയി
    വരുമോ ഉണ്ണിതൻ അടുത്തുവേഗം
    കൈപിടിച്ചങ്ങനെ തൊടിയിലേക്കിറങ്ങിടെണം
    കുയിലിൻ മുട്ടവിരിഞ്ഞൊന്നുനോക്കണം
    കാക്കപറ്റിച്ചപണിയൊന്നറിയണം
    ഉഞ്ഞാലൊന്നാടേണം
    ഓടിയൊളിച്ചിടേണമത്രേ