• aswanthmv 6w

    നഷ്ട പ്രണയം

    മുകമാം കർക്കിടക രാവിൽ നിൻ ഓർമയിൽ,
    ഏകനായി നിൽക്കുകയാണെൻ സഖി.
    പാതിവഴിയിൽ നി മറന്നൊരു പുസ്തകതാളുകളായിരുന്നു
    ഞാൻ അല്ലെ സഖി.
    ഈ ജനലരിക്കിടയിൽ ഞാൻ
    ഏകനായി നിൽക്കുമ്പോൾ
    നിൻ ഓർമകൾ കാറ്റായി ഉരസ്സിടുന്നു.
    കാലം മറന്നൊരു ധനുമാസരാവും,
    ആ രാവിലെ തീക്ഷ്ണമാം ഓർമകളും.
    ഒരു കൊച്ചു പൂവായിരുന്നു നിൻ പ്രണയം. ക്ഷണികമാം യാത്രയിൽ എന്നെ തനിച്ചാക്കി
    അകലുകയായിരുന്നു നിൻ പ്രണയം.
    നിയില്ലാതെനിയൊരു ജന്മമുണ്ടോ സഖി,
    നിയില്ലാതെനിയൊരു സ്വപ്നമുണ്ടോ.
    ആ നടപ്പാതയിൽ നാം പങ്കിട്ട ഓർമകൾ
    പുസ്തകതളുകളിൽ മറഞ്ഞു പോയോ.
    ആ നടപ്പാതയിൽ ഏകനായി നിൽക്കട്ടെ ക്ഷണികമാം ജീവിത അർത്ഥം തേടി.