• prakrithikrishna 1w

    തൊട്ടാവാടി

    അവൾ ഒരു തൊട്ടാവാടി ആയിരുന്നു..
    പരാതികളും, പരിഭവങ്ങളും മാത്രമേ അവൾക്ക്
    പറയാൻ ഉണ്ടായിരുന്നുള്ളൂ...
    പക്ഷെ ആ ഉണ്ടക്കണ്ണുകളിൽ നിറയെ സ്നേഹമായിരുന്നു..
    ആ നുണക്കുഴി കവിളിൽ എപ്പോഴും കുസൃതി
    വിടരുമായിരുന്നു..
    കുറുമ്പി ആണെങ്കിലും ആ തൊട്ടാവാടി
    എന്റെ ജീവനായിരുന്നു....
    ©prakrithikrishna