• kaamadevan 14w

    ആ മൂക്കുത്തി കല്ല് കണ്ടോ ??കാതിലെ കടുക്കന്റെ കുറ്റികളുടെ എണ്ണം നോക്കിയോ ?ആ കഴുത്തിലെ മഞ്ഞ താലി ചരട് കണ്ടോ ?ചുറ്റി വരിഞ്ഞ അരയിലെ അരഞ്ഞാണം കണ്ടോ ? ഇതൊന്നും വെറുമൊരു ആഭരണങ്ങൾ അല്ല... പല ലിപികകിൽ തീർത്ത പച്ച കുത്തലുകൾ കണ്ടോ ???ആർക്കും പ്രേവേശനമില്ലാത്ത രീതിയിൽ തീർത്ത അതിർ വരമ്പുകളും അളവ് കുറ്റികളും അതിർത്തി മുൾവേലികളും എന്റെ പേരും അടയാളങ്ങളും എഴുതിയ സൂചകങ്ങളാണവ.... കീഴടക്കിയ ദേശങ്ങളിലൊക്കെയും ഞാൻ അതിർത്തി തിരിച്ചു വളച്ചു കെട്ടി അടയാളം പച്ച കുത്തി വക്കും ... അതെല്ലാം എന്റെ ഉടമസ്ഥതയിലാണെന്ന് കാണുമ്പോൾ ഉള്ള ലഹരി ആസ്വദിക്കും ...
    ©kaamadevan