• mahi 14w

    നീലഞരമ്പോടിയ അവളുടെ നീണ്ട ക്കൈവിരലുകൾ എന്റെ ഒഴിഞ്ഞ നെഞ്ചിലേക്ക് പടരുന്നു.. അനാദിയെ തേടുന്ന വേരുകളെ പോലെ അവ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു.. വേരുകൾ രണം രുചിക്കുന്നു.. ഉർവ്വരമാകാൻ കൊതിച്ചു കിടക്കുന്ന എന്റെ ഹൃദയ ഭൂമിക നനഞ്ഞലിയുന്നു.. വരണ്ട മണ്ണിനെ പുതുമഴ അറിയുബോഴത്തെ മദഗന്ഥം പടരുന്നു.. വേരുകൾ ദാഹം മാറ്റുന്നു.. എന്റെ ഞരമ്പുകൾ ഒഴിഞ്ഞ ഇടനാഴികളെ പോലെ വിജനമാകുന്നു.. അവസാന തുള്ളി രക്തവും നീ നുണഞ്ഞിറക്കുമ്പോഴും പ്രിയേ... നിനക്ക് രുചിക്കാൻ എന്നിൽ മറ്റൊരുവ നുരഞ്ഞു പൊന്തുന്നുണ്ട്...