• parvathy17 12w

    വഴിയോരത് - 7

    അവൾ പെട്ടെന്ന് ഞെട്ടി ഉണർന്നു. അതാ അവർ പട്ടണത്തിൽ എത്തിയിരിക്കുന്നു. പട്ടണം ഗ്രാമത്തെ കാളും വ്യത്യസ്തമാണ്. റോഡ് നിറയെ വാഹനങ്ങൾ,ആളുകൾ, ഭയങ്കര ബഹളം....... അങ്ങനെ അവർ അവരുടെ പുതിയ വീട്ടിൽ എത്തി. അവരുടെ പഴയ വീടിനേക്കാൾ വലിയൊരു വീട് . ഒരു തരം ആർഭാടം അല്ലാതെ എന്തു പറയാൻ . മാസം 5000 രൂപയാണ് വാടക. അമ്മയ്ക്ക് ആയിരുന്നു ഇത്രയും വലിയ വീട് വേണം എന്നു വാശി. അങ്ങനെ അവൾ പുതിയ വീടെല്ലാം ഒന്ന് ചുറ്റിക്കാണാൻ ഇറക്കി. വീട് മതിലു കൊണ്ട് വേര്തിരിച്ചിരിക്കുന്നു. അവൾ ഇതു കണ്ട് അതിശയിച്ചു. കാരണം അവരുടെ ഗ്രാമത്തിൽ ഇങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. അമ്മ അടുക്കളയിൽ കയറി പാചകം തുടങ്ങി. അങ്ങനെ ആ ദിവസം കടന്നു പോയി. പിറ്റേന്ന് വീട്ടിൽ അതാ മുട്ടൻ വഴക്കു നടക്കുന്നു. എത്ര വീട് മാറിയാലും അമ്മയും അച്ഛനും തമ്മിലുള്ള വഴക്ക് തിരില്ല....... തുടരും




    ©parvathy17