• skmgreenish 6w

    പ്രണയം അങ്ങനെയാണ്....
    കാത്തിരുന്ന് കയ്യിൽ കിട്ടുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെ...!

    #കവിത
    #malayalam

    More post : #skm_greenish

    Read More

    അവളോട്...

    മൊഴി പറഞ്ഞ് മിഴി നിറഞ്ഞ മഴയില്‍
    ഞാന്‍ നനയുകയാണോ അഴകേ ...
    മധു നിറഞ്ഞ് മനം നിറഞ്ഞ കനികള്‍
    ഞാന്‍ നുകരുകയാണോ പതിയേ ...

    എന്നോരം പൂത്ത പൂവേ ..
    നെഞ്ചോരം ചേര്‍ത്തിടാം ഞാന്‍
    മഴപ്രാവായ് മണിക്കാറ്റായ് ഒരായിരം ഓര്‍മ്മ നല്‍കാം ...
    (മൊഴി പറഞ്ഞ് )

    നിനക്കിന്നു ഞാന്‍ പൂന്തേന്‍ തരാം
    തുടിക്കുന്നോരെന്‍ മോഹം തരാം
    കിളികൂട്ടിലെ കുയില്‍പ്പാട്ടുമായ് അരികില്‍ വരാം...

    ചിരിക്കുമ്പോഴും കരയുമ്പോഴും
    നിന്‍ കൂട്ടിനായ് ഞാനും വരും
    നിറസന്ധ്യയില്‍ നാമൊന്നായി മിഴിയില്‍ തൊടും...

    മുകില്‍ മേഞ്ഞ മേലെയൊരു കൂട്ടില്‍
    മഴവില്ലുപോലെ വിടരാം നാം
    മണിക്കാറ്റുവീശി മഴച്ചാറ്റില്‍
    കൈകള്‍ ചേര്‍ത്തു നടക്കും നാം
    ഇനിയെന്നും എന്‍ ഇടനെഞ്ചിലെ തുടിപ്പാണ് നീ ...!
    ( മൊഴി പറഞ്ഞ് )
    ©skmgreenish