• kaamadevan 14w

    അവൾ നീരാട്ടിനായി ആ കടവിൽ എന്നെ കാത്തിരിക്കും... നീന്തൽ അറിയില്ലെന്ന് നുണ പറഞ്ഞ് എന്റെ ഉള്ളം കയ്യിൽ കിടന്നു നീരാടും... കാച്ചിയ എണ്ണയുടെയും മഞ്ഞളിന്റെയും പാട കുളത്തിൽ നിറയും... വെള്ളം കുത്തികലക്കി ജാലകന്യകയെ പോലെ നീരാടി തിമിർക്കും... ഈറൻ ഉടുത്തുകൊണ്ട് എനിക്കു മുമ്പേ അവൾ നടന്നു നീങ്ങും.... കട്ടിലിൽ ചെന്നു എനിക്കായുള്ള കാത്തിരിപ്പ് തുടരും... ചന്ദന തൈലവും ഉടലാടയും വേഷവിഭൂഷണങ്ങളും അണിഞ്ഞു പിന്നീടങ്ങോട്ട് ഉത്സവമാണ്,,,എന്നെ അവളിലേക്ക് മെല്ലെ ആനയിപ്പിച്ചുകൊണ്ട് മന്ത്രങ്ങൾ കൊണ്ടും തന്ത്രങ്ങൾ കൊണ്ടും,നൃത്തമറിയാത്തവളുടെ നൃത്തം കൊണ്ടും സംഗീതമറിഞ്ഞില്ലെങ്കിലും സംഗീതങ്ങൾ കൊണ്ടും,...
    അവളൊരു സകലകാലാവല്ലവി തന്നെ...

    ©kaamadevan