• kalakishore 23w

    മകളേ നിനക്ക്. .......

    വെളളിടിയെങ്ങോ മുഴങ്ങുന്നു.കാറ്റിന്റെ
    വന്യതയിൽ പാറും സിന്ദൂര രേണുക്കൾ
    ചുറ്റും പറന്നു ചുഴിയായി കാലത്തിൻ
    യക്ഷി പ്പറമ്പിലേക്കാഞ്ഞു വലിക്കുന്നൂ
    രാ വിലുറക്കും മടുത്ത തലച്ചോറിൽ
    ഭീകരസ്വപ്നങ്ങൾ നാഗങ്ങളാകുന്നു
    താളമില്ലാതെ മുഴങ്ങും കളംപാട്ടിൻ
    ഘോരമാം ശബ്ദത്തിൽ ആടിത്തിമർക്കുന്നു
    രക്ഷയ്ക്കായി വിലപിച്ചൊടുങ്ങുന്നു
    പക്ഷികൾ മരുഭൂവിന്റെ ജ്വാലയിൽ
    കൊറ്റു തേടും കഴുകന്റെ ചിറകടി
    ഒച്ചയുള്ളിൽ മൃത്യു ഗന്ധം പരത്തുന്നു
    ©kalakishore