• asif_n 5w

    തൂവാനത്തുമ്പികൾ പടം കഴിഞ്ഞപ്പോൾ ഏകദേശം 12.30 കഴിഞ്ഞു . നല്ല മൂഡ്‌ ഉറങ്ങാൻ കിടന്നപ്പോൾ മനസിൽ നിറയെ പെയ്യുന്നത് അതിലെ മഴയുടെ ശബ്ദമാണ് കൂടെ ക്ലാരയുടെ മുഖവും.യാതിർച്ഛികം എന്നുപറയട്ടെ പുറത്തും നല്ല മഴ . പുതപ്പിനുള്ളിൽ കയറിയതും മൊബൈലിൽ വൈബ്രേഷൻ അടിക്കുന്നു. ചെറുങ്ങനെ മനസ്സിൽ ലഡ്ഡു പൊട്ടി.ഒറ്റ നീക്കിന്‌ കാൾ എടുത്തു .ഹലോ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.ഉറങ്ങിയില്ലേ അവൾ ചോദിച്ചു
    ഞാ: ഇല്ല നീയോ
    അ:ഇല്ല ഉറക്കം വരുന്നില്ല
    ഞാ:മ്, പിന്നെ എന്താണ് പറയ്
    അ:ഒന്നൂല്ല
    ഞാ:പറ
    അ:നീ പറയ്
    ഞാ:പറയ് പ്ലീസ്
    അ:മ്
    ചെറുതായി മനസ്സിൽ വീണ്ടും ലഡ്ഡു പൊട്ടി
    പക്ഷേ മറുതലക്കൽ ഒരനക്കവും കേൾക്കുന്നില്ല അവൾ തേച്ചൊ.മൊബൈൽ തിരിച്ചു നോക്കിയപ്പോൾ ആ സത്യം ഞാൻ അറിഞ്ഞു ബാറ്ററി ലോ ആയി മൊബൈൽ സ്വിച്ച്ഡ് ഓഫ് ആയി.........
    അങ്ങനെ ഈ രാത്രിയും മ്....................
    ©asif_n