• thebackbench 2w

    ഒരു നാലുകെട്ടുണ്ടായിരുന്നു
    നാലുകെട്ടിൽ കാറ്റല്ല
    വെളിച്ചവുമല്ല,
    ചോദ്യങ്ങളായിരുന്നു നിറയെ
    വഴികളൊക്കെയും ഇടുങ്ങിയതായിരുന്നു
    നാലുകെട്ട് കണ്ട കാർമേഘങ്ങൾക്കു
    പെയ്യാൻ പേടിയായിരുന്നു
    അവിടുത്തെ മണ്ണിനു വിത്തുകളെ
    പേറാനുള്ള കരുത്തില്ലായിരുന്നു
    ചുമരുകൾ ദ്രവിച്ചു തുടങ്ങിയിരുന്നു
    എന്നാലും,
    വഴിയറിയാതെ വന്നെത്തിയരെയൊക്കെയും നാലുകെട്ട് തന്നിലേക്ക് ചേർത്തണച്ചു
    ആരും ഊർന്നുപോവാതിരിക്കാൻ
    വിരലുകൾ കൂട്ടിപ്പിടിച്ചു