• comrade1 23w

    ആൻഡ് ദി ഫൈനൽ റിസൽട്സ് ആർ അന്നൗൺസിങ്
    മമ്മി മൈ ഹീറോ റിയാലിറ്റി ഷോ വിന്നർ അമ്മു അമ്മ ആൻഡ് പാർട്ടി ലെറ്റ്‌ അസ് വെൽക്കം അമ്മു അമ്മ ടു ദി സ്റ്റേജ്

    അമ്മു അമ്മ ;എല്ലാവർക്കും നമസ്കാരം

    anchor;അമ്മു അമ്മ ഈ മാതൃദിനത്തിൽ vstar ചാനെൽ നടത്തിയ മമ്മി മൈ ഹീറോ റിയാലിറ്റി ഷോ വിന്നർ ആണ് താങ്കൾ എന്തു തോന്നുന്നു ഈ അവസരത്തിൽ ??

    അമ്മ ;എല്ലാം ഈശ്വരകൃപ ബാക്കി മോളു പറയും

    മകൾ ;we gained what we deserved iam extremely happy to be the winner of this reality show in our house too we give great care to our mother .......

    പത്താം ക്ലാസ്സ്‌ നാലു തവണ തോറ്റ മകൾ കാണാതെപഠിച്ച ഇംഗ്ലീഷ് പറയുന്നത് കേട്ട് അമ്മക്ക് ചിരിയടക്കാനായില്ല

    അടുത്തത് മരുമകന്റെ ഊഴമായിരുന്നു

    തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് പണ്ടെപ്പോഴോ കേട്ട ഒരു ഡയലോഗ് കാച്ചി ചങ്ങാതി തുടങ്ങി എനിക്ക് കിട്ടാത്ത സ്നേഹം പകർന്നു തന്ന അമ്മ എന്റെ അമ്മ ഞങ്ങൾ എന്നും അമ്മയെ പൊന്നു പോലെ നോക്കും ദൈവം തന്ന വരദാനമാണ് അമ്മ ശബ്ദമൊന്നിടറി വിതുമ്പി അയാൾ scene തകർത്തു

    Anchor;
    Eey regulate your emotions dont be silly chill

    പെട്ടെന്ന് മകളുടെ ഹാൻഡ്ബാഗിൽ നിന്നും ഉച്ചത്തിൽ ഒരു ഹിന്ദി ഗാനം കേട്ടു എല്ലാവരും അതിലേക്ക് ശ്രദ്ധയോടെ നോക്കി ഒരൽപ്പം ജാള്യതയോടെ അവർ പെട്ടെന്ന് സ്മാർട്ഫോൺ എടുത്തു

    ഒരൽപ്പം കൗതുകത്തോടെ അവതാരിക ;എന്താണത് ഇങ്ങോട്ട് തരൂ കണ്ടോ കണ്ടോ വിജയിച്ചപ്പോൾ കുടുംബക്കാരൊക്കെ വിളിക്കണ കണ്ടോ മൊബൈൽ ഫോൺ നിർബന്ധപൂർവം പിടിച്ചെടുത്ത അവർ അതു മൈക്ക് ലേക്ക് കണക്ട് ചെയ്യുന്നു

    ഹലോ ഇതു ഗൗതമിന്റെ ഫോൺ അല്ലെ

    അവതാരിക :അതേ സർ ആരാണെന്നു പറയൂ

    ഇതു ശരണാലയം വൃദ്ധസദനത്തിന്റെ മാനേജർ ആണ് രണ്ടു ദിവസത്തിന് ഫോട്ടോ എടുക്കാനും ടൂർ കൊണ്ടുവാനും ആയി അമ്മു അമ്മ എന്ന അന്തേവാസിയെ ഇവിടെ നിന്നും കൊണ്ടുപോയിട്ടുണ്ട് എത്രയും പെട്ടെന്ന് അവരെ തിരികെ എത്തിക്കണം അപ്പൊ ശരി

    Show director;cut it....U r disqualified due to misconcealment of facts ......

    ഇനിയൊരു മാതൃദിനത്തിലല്ലേ കുട്ടികളെ കാണാനാവൂ എന്നോർത്ത് അപ്പോഴും ആ മാതൃഹൃദയം വിങ്ങുകയായിരുന്നു ............
    ©comrade1

    Read More

    Mothers day.........................