• aparnajacob 13w

    അമ്മ

    എനിക്ക് ജീവിക്കാൻ പേടിയാണ്, ഒറ്റയ്ക്ക്
    കാരണം അത്രത്തോളം അമ്മ എന്റെ ഉള്ളിൽ കയറി പോയി.
    ഞാൻ കണ്ടിട്ടുണ്ട് അമ്മയുടെ പല ഭാവങ്ങളും.
    സന്തോഷം, നിസ്സഹായത, ദേഷ്യം,കരുതൽ, സ്നേഹം, സഹതാപം, ദയ,കരുണ അങ്ങനെ പലതും.ചിലതിന് ഞാനും കാരണമായിട്ടുണ്ട്.
    അമ്മ പലപ്പോഴും ഒറ്റയ്ക്ക് ആയിരുന്നു എന്റെ ചെറുപ്പത്തിൽ. കേരളത്തില് ഒറ്റയ്ക്ക് ജീവിക്കാൻ ധൈര്യം വേണം അതിലപ്പുറം ബുദ്ധിമുട്ട് ആണ്.
    പനി വന്നാൽ എന്നെ ആശുപത്രിയിൽ കൊണ്ട് പോകാൻ അമ്മ മാത്രമേയുള്ളൂ.
    എന്റെ വാശികളും ദേഷ്യവും വാക്കുകളും കുരുത്തക്കേടുകളും ഒന്നും അമ്മയെ തളർത്തിയില്ല.എന്നെ ചേർത്ത് നിർത്തി സ്നേഹിച്ചിട്ടേയുള്ളൂ എന്നും.
    പലവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ട് അമ്മയില്ലാത്ത ലോകത്തെ പറ്റി. കണ്ണ് നിറഞ്ഞു പോകുന്നു. പറ്റില്ല ഒറ്റയ്ക്ക് ജീവിക്കാൻ.
    അമ്മ എന്നെ ശ്രദ്ധിക്കാത്ത സന്ദർഭത്തിൽ എനിക്ക് കരച്ചിൽ വരും. ദേഷ്യം വരും..
    പലതും ഞാൻ പ്രവർത്തിച്ചിട്ടുണ്ട് അമ്മയുടെ സ്നേഹത്തിനും ശ്രദ്ധയ്ക്ക് വേണ്ടി.ക്ഷമിക്കണം.
    എനിക്ക് പുസ്തകങ്ങൾ വായിക്കാൻ വാങ്ങി തന്നതിന്, എഴുതാൻ പ്രേരിപ്പിച്ചതിന് ,നല്ല മനുഷ്യനായിട്ട് വളർത്തിയതിന്, എന്റെതായ രീതിയിൽ ജീവിക്കാൻ ധൈര്യം തന്നതിന്, പുതിയ കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിച്ചതിന് നന്ദി.
    എന്നെ ഒരിക്കലും ഒറ്റയ്ക്കാക്കി പോകല്ലേ..
    പറ്റില്ല..
    അമ്മയുടെ പൊന്നു.