• deepikapratheesh 34w

    കൂട്

    അന്നു രാവിലേതോ സ്വപ്നത്തിൻ പൂമരകൊമ്പിൽ നീ വന്നു കൂടുകൂട്ടി. 
    ഉണരുവാൻ വയ്യാതെൻ സ്വപ്നത്തിൻ ചില്ലയിൽ ഞാനും കുഞ്ഞൊരു കൂടുവച്ചു.

    നിൻ മൃദു രാഗത്തിലോമലേ പാടുവാൻ പോലും ഞാൻ മറന്നു നിന്നു. 
    നിന്മിഴി ചൊന്നതിനാലോ മഴമേഘം മാരിവിൽ തീർത്തതും കുളിർമ്മഴയായ്‌ പെയ്തതും?

    നിന്മൊഴി കേൾക്കുവാനായോ പൂമൊട്ടുകളൊന്നായ്‌ വിടർന്നു പടർന്നു നിന്നു?
    നിൻ തൂവൽ സ്പർശ്ശത്തിനായോ എൻ വിരലുകളാനേരമത്രയും തുടിച്ചിരുന്നു.

    ഒന്നുമേ മിണ്ടാതകന്നു പോയ്‌ നീയന്നു, ഞാനാ മരക്കൊമ്പിലേകയായി.
    ഇന്നുമുണരാതെ കാത്തിരിപ്പാണു ഞാൻ നീയാ പൂമരമൊന്നു പുൽകാൻ.

    ©deepikapratheesh