• ammu_ajith 13w

    നിൻ്റെ ചിറകുകൾക്കുള്ളിലവളെ
    ഒളിച്ചുവെയ്ക്കാതിരിക്കുക
    അവൾ പറക്കട്ടെ !!
    ദൂരങ്ങൾ താണ്ടി താഴ്വരകളെ പുൽകി
    ചിരിച്ചും കരഞ്ഞും അവൾ
    തിരികെ വരും..
    സ്നേഹത്തോടും കരുതലോടും
    അവളുടെ ചിറകുകൾക്കുള്ളിൽ
    നിങ്ങളെ ആവോളം പൊതിയാൻ!!
    ©ammu_ajith