• lifein_closed_circle 5w

    ഞാൻ അടഞ്ഞ വൃത്തിനുള്ളിലാണെന്നു പറഞ്ഞു തന്നത് നീയാണ്. അവിടെ മറ്റാരെയും കയറ്റിയിട്ടില്ലെന്നു പറഞ്ഞതും നീയാണ്. പക്ഷേ ആ വൃത്തത്തിന്റെ ഭംഗി നീ കാണാതെ പോയതാണെന്ന് ഞാൻ അറിഞ്ഞില്ല. ഇപ്പോൾ വിട ചൊല്ലി നീ പോയപ്പോൾ ഞാൻ ആ വൃത്തം വീണ്ടും ചെറുതാക്കുകയാണ്. ചുറ്റിലും വേലി കെട്ടുകയാണ്. മുള്ളു കൊണ്ടൊരു വേലി.
    ©lifein_closed_circle