• akshay_mt 15w

    Akshay MT
    #Teacher

    Read More

    മരണവീട്

    "അങ്ങനെ അവനും പോയി
    ഞാൻ ഇന്നലെയും കണ്ട മനുഷ്യനാണ്".
    വന്നുകയറിയ ബന്ധുമിത്രാതികൾ അറിഞ്ഞിട്ടും അറിയാത്തമട്ടിൽ ചോദ്യങ്ങൾ കൊണ്ട് പൂക്കളം തീർക്കുമ്പോൾ
    ചിലർ വീടും പറമ്പും അളന്ന് ഭാഗം വെക്കുന്നു.
    മറ്റു ചിലർ അഭിനയിച്ച് തകർക്കുന്നതിനിടയിൽ
    ചിലർ ഓർമകളുടെ ഭാണ്ഡങ്ങൾ അഴിക്കുന്നു.
    പക്ഷെ
    ഇതൊന്നും അറിയാതെ മരണവീട്ടിൽ ഓടികളിക്കുന്ന കുരുന്നുകൾക്കു മുന്നിൽ ഏകനായി ഞാനും.