• kanavu_malavika 14w

    ക്ഷമ (1/2)

    ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വന്ന ഞാൻ ഒരുപാട് ക്ഷീണിതയായിരുന്നു ... അമർഷവും ദുഃഖവും അടക്കാൻ വയ്യ്‌ .... കൂട്ടുകാരോട് തല്ലുക്കൂടി തിരികെ വീട്ടിൽ വന്ന കൊച്ചു കുട്ടിയെ പോലെ.... എത്ര മരിച്ചു പണി ചെയ്താലും ഒരു പരിഗണനയും ഇല്ലല്ലോ... അവഗണന എന്നും ഒരു വിങ്ങൽ ആണ്.... അത് എവിടെ നിന്നാണെലും... ആർക്കുവേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നു ..മനസമാധാനം ഒരിടത്തും ഇല്ല.... ബന്ധങ്ങളിലും ഇല്ല....കർമ്മഭൂമിയിലും ഇല്ല. ..... ചോദ്യങ്ങളുടെ കാർമേഘങ്ങൾ ഇരുണ്ട് കൂടിയിരുന്നു.... .
    അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ അമ്മയുടെ കോൾ ....
    സംസാരിച്ചു വയ്ക്കാൻ നേരം അമ്മ വീണ്ടും അത് ആവർത്തിച്ചു ..."മോളെ... പെണ്ണിന് ഭൂമിയോളം ക്ഷമ വേണം...!"
    ഊണുമേശയിൽ തന്നെ ഇരുന്ന് ഞാൻ കുറെ നേരം ചിന്തിച്ചു...
    ശരിയാണ് അമ്മ പറഞ്ഞത് ..."ക്ഷമ ..!!" ..
    സൂര്യൻ ഉദിക്കും മുമ്പേ അമ്മ എന്ന തേജസ് ഉദിക്കുന്നു.... ഒരു കുടുംബം മുഴുവൻ തന്റെ ഇമകളാൽ കാത്ത് , അസ്തമയ സൂര്യൻ പോയാലും മയങ്ങുന്നില്ല .... എന്നിട്ടും ആരോടും പരാതി ഒന്നും തന്നെ ഇല്ല...
    അച്ഛൻ സൂര്യനാണെങ്കിൽ അമ്മ ഭൂമിയാണ്.... അച്ഛനാകാൻ അമ്മക്ക് കഴിഞ്ഞേക്കാം...പക്ഷേ അമ്മയാകാൻ അച്ഛന് കഴിയുമോ.....
    ഇല്ല.... അമ്മയോളം ക്ഷമയുണ്ടോ അച്ഛന്...???
    സ്ത്രീയെ വ്യത്യസ്തയാകുന്ന ഒരേ ഒരു പദം...
    (Contd.....)
    ©kanavu_malavika