• njanmathram 13w

    മാതൃദിനം... ആശംസകൾ... ഇതിൽ മാത്രം ഒതുങ്ങരുത് അമ്മയോട് നമുക്കുള്ള കരുതലും സ്നേഹവും... നമ്മളിൽ നിന്ന് അവർ ആഗ്രഹിക്കുന്നത് ഇതൊന്നുമല്ല, അമ്മയുടെ വിശേഷങ്ങളും പരാതിയും പരിഭവങ്ങളും ഒക്കെ കേട്ടു അവരെ ചിരിപ്പിച്ചു സമാധാനിപ്പിക്കാൻ അവർക്കൊപ്പം കുറച്ചു സമയം, മക്കളുടെയും, ഭർത്താവിന്റെയും ഇഷ്ടങ്ങൾ സ്വന്തം ഇഷ്ടം ആക്കിയവർക്കു ഇടക്കിടക്ക് ഇടയ്ക്കു നമ്മൾ സാധിച്ചുകൊടുക്കുന്ന അവരുടെ ഇഷ്ടങ്ങൾ. തളർന്നിരിക്കുമ്പോൾ നമ്മൾ ഇട്ടുകൊടുക്കുന്ന ഒരു ചായ, വയ്യാത്തപ്പോൾ നമ്മൾകാണിക്കുന്ന സ്നേഹവും കെയർ ഉം. ഇത്രക്കൊക്കെയേ വേണ്ടു ഓരോ അമ്മമാർക്കും സന്തോഷിക്കാൻ... happy mother's day....

    Read More

    മാതൃദിനം അല്ലേ അമ്മക്കൊരു വിഷ് ചെയ്യാന്ന് വിചാരിച്ചു രാവിലെ അമ്മേ വിളിച്ചു..
    "അമ്മേ happy mother's day..."

    "ഓ ഇന്നതാണോ, ഇനി ഇതിന്റൊരു കൊറവേ ഒള്ളു, നീ ഫോൺ വെയ് പെണ്ണെ മീൻകാരൻ വരാറായി പിന്നെവിളിക്കാം".

    ഡിം ഫോൺ വെച്ച് അമ്മ പോയി.... വേണ്ടാരുന്നു എന്റ്മ്മക്കു ഇതൊന്നും സെറ്റാവൂല്ലന്നെ ....

    അപ്പൊ എല്ലാ അമ്മമാർക്കും, അമ്മയാവാൻ തയാറെടുക്കുന്നവർക്കും happy mother's day!!!