• nafeesaa 7w

    അരണ്ട മഞ്ഞവെളിച്ചത്തിൽ ആ മുഖം വ്യക്തമായി കാണാമായിരുന്നൂ..
    മിന്നി മിന്നി കത്തിയിരുന്ന വഴിവിളക്കുകൾ.. സമയം ഏതാണ്ട് 12 ആയിക്കാണും..
    കല്യാണവേഷത്തിൽ അവളെ കണ്ടപ്പോൾ അയാൾ ആകെ കുഴങ്ങി പോയിരുന്നൂ.
    വളരെ ചെറുപ്പത്തിൽ തന്നെ ഉള്ളിൽ മൊട്ടിട്ട പ്രണയമായിരിന്നൂ.. അവളെ ചേർത്ത് പിടിച്ചു നീ എന്റെ പെണ്ണാണെന്ന് പറയുമ്പോൾ അവളുടെ കവിളത്തു പരക്കുന്ന സന്ധ്യകളിൽ അയാൾ അയാളെ തന്നെ മറന്നു പോയിട്ടുണ്ട്..
    ഇന്ന് അവൾക്കു വല്ലാത്തൊരു ഭംഗി ആയിരുന്നു.. ചുറ്റുമുള്ള വെളിച്ചമെല്ലാം അവളുടെ മുഖത്തു തട്ടി പ്രതിഫലിച്ചു അയാളുടെ നെഞ്ചത്തൂടെ കയറിയിറങ്ങി..

    ഏറെ നാളത്തെ പോരാട്ടത്തിന് ശേഷമാണ് ഇങ്ങനൊരു ദിവസം അടുത്തുകിട്ടിയത്.. എല്ലാവരും കല്യാണത്തിരക്കിലാണ്.. ആകെ ബഹളം..
    അവൾക്കു തലയ്ക്കു ഓളമാണെന്ന് അയാൾക്ക്‌ ഇടക്കിടെ തോന്നുമായിരുന്നൂ.. വെറുതെയല്ല.. അല്ലേൽ കല്യാണപ്പെണ്ണ് ചെറുക്കനെ വിളിച്ചു കല്യാണത്തലേന്ന് ഒളിച്ചോടാന്ന് പറയുമോ...?
    ©shabnaaaa