• angeljohn 15w

    മൗനമായ പ്രണയം..

    "പ്രിയെ!
    പ്രണയിനി!" ഭീമ മനസ്സകനും,
    സാത്ത്വികനുമായ പർവതം
    വൈവർണങ്ങളിൽ മുങ്ങിയ തന്റെ സഖിയെ,
    ഒന്ന്‌ തലോടാ൯
    ഒന്ന്‌ തഴുകാ൯,
    അവളെ തന്റെ മാറിൽ സൂക്ഷിക്കാൻ,
    ഒരേ ഒരു തവണ, അവളിലെക്ക് ആര്‍ദ്രമാഗാൻ,
    മൗനമായി ക്ഷണിക്കുന്നു!

    ആ മൂകമായ ഹൃദയസ്‌പന്ദനം,
    അവള്‍ സ്വര്‍ഗ്ഗീയ നിഷ്കളങ്കതയുടെ ദ്യൂതിയാൽ, അവളുടെ
    ഭാവനയില്‍ ചിത്രീകരിച്ചു..
    അവൾ പറഞ്ഞു,
    " പ്രിയനെ!
    ഞാൻ, എന്റെ പ്രണയ നീലിമ നിന്നിലേക്ക്
    വര്‍ഷമാത്രയായ് ചൊരിയ്യുന്നു..
    ആ വൃഷ്‌ടി നമ്മുടെ സ്നെഹത്തിന്റെ ആധിക്യമായി,
    വിശാലമായ കടലിൽ ചെന്ന് ചേരുന്നു,
    അവിടെ നമ്മള്‍ ശാശ്വതമായി ഒന്നായി തീരുന്നു!"

    ©angeljohn