rose_giyanna

💖🖤ഒരു മടങ്ങിപ്പോകൽ🖤💖

Grid View
List View
Reposts
 • rose_giyanna 2w

  #malayalam #specialkindofammas 😏 #hate #memories #life #ever #......
  @alu_shaji @githuuu @_black_pearl
  സമർപ്പണം:- പാലൂട്ടിയ കരങ്ങളാൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി ... ജീവച്ഛവമായി തീർന്ന സഹോദരർക്കു വേണ്ടി ... വികലമാക്കപ്പെട്ട ജീവിതങ്ങൾക്ക് വേണ്ടി ...💔💔

  Read More

  അമ്മ

  സമർപ്പണം:- പാലൂട്ടിയ കരങ്ങളാൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി ... ജീവച്ഛവമായി തീർന്ന സഹോദരർക്കു വേണ്ടി ... വികലമാക്കപ്പെട്ട ജീവിതങ്ങൾക്ക് വേണ്ടി ...

  നീ എനിക്ക് ആരെന്ന് എനിക്ക് ഇനിയും അറിയില്ല. തൂലികയിൽ പോലും ചവർപ്പ് അരിച്ചിറങ്ങുന്നുണ്ടാകണം; അതാകും അക്ഷരങ്ങൾ വികലമാകുന്നത്. ഉദരത്തിൽ ചൂട് അനുഭവപ്പെടുന്നു. ചുറ്റുമുള്ളതിനെ വെണ്ണീറാക്കാൻ പ്രാപ്യമായ ഒന്നിനെയാണോ ഞാൻ പ്രസവിക്കാൻ പോകുന്നത്. പാലു ചുരത്തിയ മുലകൾക്ക് പകരമായി നീ ചോദിച്ചത് ഈ ജീവിതമാണ്, അതിലുപരി എന്റെ സ്വപ്നങ്ങളാണ്. ദംഷ്ട്രകൾ എഴുന്നുവന്ന രാക്ഷസരൂപം എന്നതിനപ്പുറം മടിയിലുറക്കുന്ന താരാട്ടു പാടുന്ന മൃദുലമായ ഭാവം നിനക്ക് ഇനിയും കൈവന്നിട്ടില്ല. നീ കുടിക്കുന്നത് എന്റെ ചോരയാണ്. കനലുകൾ കട്ട കെട്ടി എന്നിലൂടെ ഒഴുകുന്ന ചുടുരക്തം. 'അങ്കണത്തൈമാവിൻ' ചുവട്ടിൽ ഇറ്റുവീണ കണ്ണുനീര്തുള്ളികളിൽ ലോകം കണ്ട മാതൃത്വം ഇന്ന് എനിക്ക് മുത്തശ്ശിക്കഥയാണ്. പത്തുമാസം കാത്തുസൂക്ഷിക്കേണ്ടി വന്നു എന്നതിന്റെ പേരിൽ കണ്ടവനു കെട്ടിയാടാൻ വിട്ടു കൊടുക്കുന്ന നിന്റെ ഭാവമാണ് ഇന്ന് എനിക്ക് പരിചിതം. മതത്തിന്, ആചാരത്തിന്, കാമത്തിന്, നിന്റെ രണ്ടും കെട്ട നിസ്സഹായതയ്ക്ക് മുമ്പിൽ മാതൃത്വത്തെ അടിയറവു വയ്ക്കുന്ന നിന്നോളം പോന്നൊരു രാക്ഷസരൂപം വേറെ ഇല്ല...
  റോസ് _ ജിയന്ന

 • rose_giyanna 2w

  #malayalam
  ഒരുപക്ഷേ, അതൊരു കള്ളവുമാകാം.. നീ തീർത്ത മുറിവുകൾ എന്നെ വേദനിപ്പിച്ചിരുന്നില്ല എന്നത്.🖤🖤
  @alu_shaji @githuuu @_black_pearl

  Read More

  കാലം തെറ്റി പെയ്ത മഴയോർമകൾ ഓരോന്നും നിന്റെ പുനർജന്മങ്ങളായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ജനാലയ്ക്കപ്പുറത്തെ വെള്ളത്തുള്ളികളിലൂടെ വിരലോടിച്ചു നാം തീർത്തിരുന്ന ചിത്രങ്ങൾക്ക് പോലും നമ്മുടേതിനേക്കാൾ ആയുസ്സ് ഉണ്ടായിരുന്നില്ലേ... ഞാൻ എന്നേ മരിച്ചുപോയിരുന്നു എന്ന് തിരിച്ചറിഞ്ഞത് പോലും നിന്റെ അഭാവം എന്നിൽ മുറിവുകൾ തീർത്തപ്പോഴും ഞാൻ വേദന അറിയാതിരുന്നത് മുതലാവാം.
  ©റോസ് _ ജിയന്ന

 • rose_giyanna 3w  ഒത്തിരി ഒത്തിരി സ്നേഹിക്കുന്നതു കൊണ്ടാകും ആ മുഖത്തെ ചെറിയൊരു മാറ്റം പോലും ഇത്രയും വേദനാജനകമാകുന്നത്.
  ©rose_giyanna

 • rose_giyanna 3w

  🖤

  വിചിന്തനങ്ങൾ ഒന്നും വേണ്ട.. അവശേഷിപ്പുകൾ ഇല്ലാതെ ഒന്ന് മറഞ്ഞകന്നു തന്നാൽ മാത്രം മതി.
  ©rose_giyanna

 • rose_giyanna 3w

  🖤

  വികലമായ കൈപ്പടയിൽ കുറിച്ചിട്ടതത്രയും താളം തെറ്റിയ മനസ്സിന്റെ ഭ്രാന്തുകളായിരുന്നു. പുനർവായനകളിൽ ഔഷധം പോലെ അവൾക്ക് തന്നെ ആശ്വാസകരമായ ഒന്ന്.
  ©rose_giyanna

 • rose_giyanna 3w  അർഹതയില്ലാഞ്ഞിട്ടല്ല ... ആഗ്രഹിച്ചുപോയി എന്ന ഒറ്റ തെറ്റ് കൊണ്ട് നഷ്ടപ്പെട്ടു പോയതാണെന്റെ സ്വപ്‌നങ്ങളത്രയും ..
  © rose_giyanna

 • rose_giyanna 3w

  #malayalam #ezhuthu @alu_shaji @githuuu @_black_pearl @the__sk @jithkrishnan @jojijoseph

  ശ്വാസം കിട്ടാതെ പ്രാണൻ നഷ്ടപ്പെട്ട ചിന്തകൾക്കിടയിൽ ... ജീവനറ്റുപോയ വരികൾക്കിടയിൽ ... പാതി ജീർണ്ണിച്ച ഞാനും .. എന്റെ കരങ്ങളാൽ കൊല്ലപ്പെട്ട നീയും�� ...

  Read More

  നിന്നോട് പറയാതെ പറഞ്ഞതിനെയെല്ലാം മഷി കുടിപ്പിച്ചു ഊട്ടിയുറക്കി കടലാസ്സിൽ ചിത്രങ്ങളായി എഴുതി ഞാൻ.
  ©rose_giyanna

 • rose_giyanna 3w

  #malayalam #brotherhoodlove #brother #love #miss
  @alu_shaji @_black_pearl
  Dedicated to @githuuu
  'എടാ പൊട്ടാ'.. 😍

  'എന്താടി പൊട്ടീ'.. 😍

  'പണ്ട് നീ അല്ലേടാ എന്നെ രാവിലെ വിളിച്ചെഴുന്നേൽപ്പിച്ചിരുന്നേ' ?🙄

  'ഉം' ..😊

  'എഴുന്നേറ്റു എന്ന് പറഞ്ഞു നിന്നെ പറ്റിച്ചിട്ട് ഞാൻ വീണ്ടുംഉറങ്ങില്ലായിരുന്നോടാ' ?🙄

  'ഉം ..അതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നേ !😕😕അതൊന്നും ഓർക്കേണ്ടടി'..😟😟❣❣

  Read More

  👫

  കഴിഞ്ഞു പോയ ചിലതൊക്കെ ഓർമ്മകളിൽ വിഹരിക്കാറുണ്ട് .. ആ ഓർമകളിൽ ജീവിക്കാനും ആഗ്രഹം തോന്നും. കാലം പുറകോട്ട് പോയി ചില നിമിഷങ്ങളെ വീണ്ടും തന്നിരുന്നു എങ്കിൽ എന്ന് കൊതിക്കും. പ്രത്യേകിച്ചും നമുക്ക് അത്ര മാത്രം പ്രിയപ്പെട്ട ചിലരിൽ നിന്നും നമ്മൾ അത്രയും ദൂരത്തായിരിക്കുമ്പോൾ .. സുഖമുള്ള ഒരു നോവ് തന്നു അവരോടൊപ്പമുണ്ടായിരുന്ന ഓരോ നിമിഷങ്ങളും കനലു പോലെ എരിഞ്ഞു നമ്മിൽ ജീവിക്കും.
  ©rose_giyanna

 • rose_giyanna 3w

  #malayalam #naattukar #😏😏😏😏
  @alu_shaji @githuuu @_black_pearl
  അവൾ ഹോസ്റ്റലിൽ അല്ലായിരുന്നോ !! പെട്ടന്ന് എന്താ വീട്ടിൽ വന്നേ പോലും .. അവധി ഒന്നും അല്ലലോ .. ഇനി ഇപ്പൊ കോളേജിൽ വല്ലതും ഒപ്പിച്ചു വച്ചു കാണും .. ഈ കാലത്തെ പിള്ളേർ അല്ലേ .. ഇങ്ങനെ ഒക്കെയേ വരൂ ..😏

  എടീ .. നീ അറിഞ്ഞായിരുന്നോ .. ആ പുത്തൻപുരയിലെ മൂത്ത പെണ്ണില്ലേ .. അവൾക്ക് എന്തോ ചുറ്റികളിയുണ്ട് ന്ന് .. ഇന്നലെ വീട്ടിൽ ചില ചെറുക്കന്മാർ ഒക്കെ വന്നെന്ന് .. കൂട്ടുകാരാന്നാ പറഞ്ഞത് പോലും .. പിന്നേയ് നമുക്ക് ഒന്നും കൂട്ടുകാർ ഇല്ലാത്ത പോലെ ... ഇത് അവളുടെ ചുറ്റിക്കളി തന്നെയാ ... നമ്മൾ എത്ര കണ്ടിരിക്കുന്നു ..😏

  നീ അവളുടെ വേഷം കണ്ടോ .. അയ്യേ .. ഇതെന്നാ പേക്കോലവാ .. മനുഷ്യന്മാർ ഇടുന്നതാണോ ഇതൊക്കെ ....
  അയ്യേ അവൾ മുടി മുറിച്ചോ .. !!!!! അവളുടെ പോക്ക് ശരിയല്ല ..😏

  Read More

  🤫

  തീരെ ശരിയല്ലാത്ത ചില അലവലാതി നാട്ടുകാർ ഉണ്ടാകും എവിടെയും .. സ്വന്തം കാര്യം പോലും ശ്രദ്ധിക്കാൻ നേരം കാണില്ല ഇക്കൂട്ടർക്ക് .. അവർക്ക് നാട്ടിലുള്ള എത്ര എത്ര കാര്യങ്ങൾ ശ്രദ്ധിച്ചാലാണ് .. ആരൊക്കെ ആരെ ഒക്കെ കാണുന്നു ... എങ്ങനെ ഒക്കെ നടക്കുന്നു ... ഇനി ഒന്നും കണ്ടില്ലേൽ എന്തേലും ഒക്കെ ഉണ്ടാക്കി പറയേണ്ടേ .. ഹോ !! എന്തെന്ത് ജോലി ചെയ്താലാണ് 😏!! എത്ര മാത്രം കഷ്ടപ്പെട്ടാലാണ് .. അതൊക്കെ ഒരു കഴിവാണ് മക്കളേ 🙏.. എല്ലാവർക്കും പറ്റുന്ന പണി അല്ലത് ..
  ©rose_giyanna

 • rose_giyanna 4w

  ചില വേരുകൾ അങ്ങനെയാണ് .. ഒരിക്കൽ പിടി മുറുക്കി കഴിഞ്ഞാൽ പിന്നെ സ്ഥിരമായി സ്ഥായിയായി അവ എല്ലാം സ്വന്തമെന്നു കരുതും..
  ��������������
  #malayalam #ezhuth #mine #memories #she #life #today #all #nothing

  @alu_shaji @githuuu @_black_pearl

  Read More

  കൊഴിഞ്ഞു വീണിരിക്കുന്നു പലതും .. അറിയാഞ്ഞിട്ടല്ല, അറിയുന്നതു മുതൽ അല്ലെങ്കിൽ അറിഞ്ഞു എന്ന് ഭാവിക്കുന്നത് മുതൽ ഞാൻ എന്നോട് തന്നെ ശത്രുത പുലർത്തേണ്ടി വരുമെന്ന് ഭയന്നിട്ടാണ് .. തിരിഞ്ഞു നോട്ടങ്ങൾ എല്ലായ്പോഴും നല്ലതിന് വേണ്ടിയാകണം എന്നില്ലല്ലോ .. എന്റെ ഭൂതകാലം, അത് എന്നന്നേയ്ക്കുമായി മണ്മറഞ്ഞു പോകട്ടെ .. ഭാവി വിഴുങ്ങുവാൻ പാകത്തിന് ഞാൻ അവയ്ക്ക് ഒരിക്കലും ആത്മാവിനെ കൊടുക്കാൻ പാടില്ല .. ജീവനറ്റു ചത്തുമലച്ചു ഇനി ഒരു വസന്തകാലം കാണുവാൻ കഴിയാത്ത വിധം അവ എന്നിൽ നിന്നും വേരറ്റു പോകട്ടെ ..
  ©rose_giyanna