വർണാഭമായ പകലോർമ്മകൾ...
*************************************
ഈരിഴതോർത്തിൽ കുണുക്കിട്ടുകെട്ടിയ മുടിയിണകളിൽനിന്നും
ഇറ്റുവീണ തുള്ളിവെള്ളം
ച്ചാടിയോടി വീണുടഞ്ഞത്
പായൽപ്പച്ച പടവുകളിൽ..
മഞ്ഞപാവാടയുടുത്ത്
മണൽത്തരികളിൽ
ചുവടുവെച്ചപ്പോൾ പറ്റിപ്പിടിച്ച മണൽതരികൾ തുടച്ചുരച്ചത്
വെളുത്ത പാറമേൽ..
ചുറ്റിതൊഴുത ശ്രീകോവിലിൽ
തെളിഞ്ഞുനിന്ന ചുവന്ന ദീപങ്ങളിൽ
ഒളിഞ്ഞിരുന്ന എണ്ണകൊഴുപ്പിൻ
കരിവളയുടെ കറുപ്പ്..
കൂപ്പിയകൈവള്ളയിൽ
പകർന്നുതന്ന പുണ്യാഹത്തിൻ
പാൽവെള്ളയുടെ മധുരം..
കുറിതൊട്ട ചന്ദനം ഇളംമഞ്ഞ..
ചൂടിയ തുളസികതിരിനോ കടുംപച്ച..
©aiswaryakrishna
aiswaryakrishna
-
aiswaryakrishna 14w
-
aiswaryakrishna 15w
എനിക്കൊരു കടൽത്തിരയായ് മാറണം..
സായംസന്ധ്യയിൽ അസ്തമനഗിരിയെ തഴുകി അർക്കനെ ചുംബിച്ചു ചുംബിച്ചു-
ആകാശത്തെ കടും ചുവപ്പിലാഴ്ത്തണം..
എന്റെ ഉപ്പുരസമുള്ള വിയർപ്പുതുള്ളികളാൽ മണൽത്തരികളെ പുണരണം..
അലകളായ് ഒഴുകണം..
പ്രണയത്തിൻ ലാസ്യത്താൽ
പ്രകൃതിയെ മയക്കണം..
കൊടുംകിതപ്പുകളാൽ
വേലികൾ കയറിയിറങ്ങണം..
കറുത്ത രാത്രിയിൽ വെളുത്ത നിലാവിനെ കടൽകാറ്റായ് തഴുകണം..
ചൂടിൽ നീരാവിയായ് ചിറകടിച്ചുയരണം.. മഞ്ഞിൽ നീർതുള്ളിയായ് മണ്ണിൽ പതിക്കണം..
അങ്ങനെ വീണ്ടുമാ നിന്നിലെ നിന്നിൽ ലയിക്കണം...!!!
#love #thoughts #poetryകടൽകിതപ്പുകൾ..
©aiswaryakrishna -
കാഞ്ഞു വരുന്നതീകനലിൽ തിളച്ചുപൊങ്ങിയ
കടുപ്പമുള്ള നീർകുമിളകൾക്ക്..
ആഴ്ന്നുപോയാ ഓർമ്മകളുടെ
മാധുര്യം പാകമായിരുന്നൂ...!!!
©aiswaryakrishna -
aiswaryakrishna 21w
പൊന്നിൻ ചിങ്ങമാസത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന മഞ്ഞണി പൂക്കളിൽ ചിന്നി പെയ്തുവീഴുന്ന മഴത്തുള്ളികിലുക്കവും..
അത്തം മുതൽ പത്തുനാൾ മുറ്റത്തു വട്ടത്തിൽ വരയ്ക്കുന്ന പൂക്കളങ്ങളും..
കാശിത്തുമ്പ മുതൽ കമ്മ്യൂണിസ്റ്റ് പച്ചവരെ പങ്കിട്ടു പൂകൂടാ നിറയ്ക്കുന്ന പകലിമയും..
തൊടിയിലാ തേന്മാവിൻ കൊമ്പിൽ കെട്ടിയാടിയ ഊഞ്ഞാലാട്ടങ്ങളും..
ഉത്രാടനാളിൽ കോടിയുടേത് ചുവടുവെച്ച കൈകൊട്ടിക്കളികളും..
തിരുവോണനാളിൽ നിറപുത്തിരിയാൽ വരവേറ്റ മാവേലിമന്നനും..
കൂട്ടത്തിൽ ഇരുന്നു നുകർന്നെടുത്ത പാലടപ്രഥമന്റെ മധുരവും..
പപ്പടം മുതൽ പൂവൻപഴം വരെ നിറയുന്ന പതിനെട്ടുവിധം വിഭവ സദ്യയും..
ശേഷം ചുവപ്പിച്ചു തുപ്പിയ വെറ്റിലതളിക്കയും..
പൂമുഖതിണ്ണയിൽ വട്ടത്തിലിരുന്നുകണ്ട കളർപടങ്ങളും..
തറവാട്ടുമുറ്റവും..
അങ്ങനെ പലതായ്ഓർമ്മകൾ ഓണനാളിൽ മനതാരിൽ തഴുകുമ്പോൾ..
മാറിമറയുന്ന കാലത്തിൽ മാറ്റങ്ങൾക്കുമതീതമായി..
പെയ്തൊഴിഞ്ഞ പേമാരിയ്ക്കും പ്രളയത്തിനുശേഷമിന്നിതാ..
അതിജീവനത്തിന്റെ പോരാട്ടപട്ടികയിൽ..
മഹാമാരിയും പേറികൊണ്ട്..
വീണ്ടുമൊരു ഓണക്കാലം..
#ഓണംഓർമയിലൊരോണം
മഹാബലി അന്നൊക്കെ..
കാണം വിറ്റും ഓണം ഉണ്ണണംന്ന്..
എന്നാലിന്ന്..
കൊറോണ കണക്കിലെടുത്ത്
ക്വാറന്റൈൻ ഇരിക്കണംന്ന്..
©aiswaryakrishna -
Fail..
Fail Better..
Fail Best..
Then, Achieve!!!
-
aiswaryakrishna 27w
മഷിക്കുപ്പി പിണങ്ങിയപ്പോൾ
പേനയവന്റെ അമർഷം തീർത്തത്
പുസ്തകതാളിനോടായിരുന്നു..
കുത്തികിറിക്കിയും,
നീട്ടിവരച്ചും,
അവനവളുടെ മേനിയാകെ
കീറിമുറിച്ചു...!!!
©aiswaryakrishna -
The Warrior!!!
Amidst the protests and sacrifices,
I will achieve my victory.
Otherwise,
I will be justified by my death.
Though, not ready to giveup!!!
©aiswaryakrishna -
aiswaryakrishna 29w
98% Girls only want:
Someone who's happy to be with her..
Someone who scared of losing her..
Someone who's proud to show her off..
Someone who loves her with all of their hearts..
Someone who's excited to share the
REST OF THEIR LIFE WITH HER... !!! -
മുഖം മനസ്സിന്റെ കണ്ണാടിയാണത്രെ.. ☹️
എന്നാൽ ആ മുഖമിന്ന് കണ്ണാടിയിലൂടെ
നോക്കിയപ്പോൾ കണ്ടത്..
ഇരുട്ടടഞ്ഞ മുറിയിൽ തൂങ്ങിനിൽക്കുന്ന
മാറാലകൾപോലെ ചുളുവിറങ്ങിയ
കവിൾത്തടങ്ങളും,
വാർദ്ധ്യക്കത്തിന്റെ വെള്ളവിരിഞ്ഞ
മുടിയിഴകളും,
പൊഴിഞ്ഞ കൺപീലികളാൽ ശോഷിച്ച
മിഴിയിണകളും,
ഉമിനീർവറ്റിവരണ്ട അധരങ്ങളും മാത്രമാണ്..
എന്നാൽ മനസ്സൊന്നു തുറന്നപോഴാക്കട്ടെ..
നിത്യയൗവനത്തിന്റെ
മധുവൂറം പൊൻവസന്തം
വിരിച്ചുകൊണ്ട് അവനോടുള്ള
പ്രണയത്തിന്റെ മധുരപതിനേഴും...!!!
അപ്പോൾ പിന്നെ ഈ പഴമൊഴിയും വെറുതെയല്ലെ...
©aiswaryakrishna -
aiswaryakrishna 30w
@aravinthbalakrishna
2020 ൽ 20th B'day
ആഘോഷിക്കുന്ന എന്റെ പ്രിയപ്പെട്ട അനി/അനിയപ്പൻ/അനിയൻകുട്ടിക്ക്
ചേച്ചിയുടെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ...
ഓരോ ചുറ്റുവട്ടത്തിൽ താമസിച്ചിട്ടുപോലും ഈ അനിയനെ പരിചയപ്പെട്ടത് ഇവിടെ Mirakke യിൽവെച്ചാണ്..
വളരെ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ അനിയൻ എന്റെ അനിയപ്പനായി..
കുറെ അനിയൻ മാരും ചേട്ടന്മാരും ചേച്ചിമാരും chunks ഉം Mirakkee ഇണ്ടെങ്കിലും, ആത്മബന്ധം കൊണ്ട് എനിക്ക് ജനിക്കാതെ പോയ അനിയൻമാരിൽ ഒരാളാണ് അനി..
ഞങ്ങൾ Daily എന്തേലും പറയാതെ ഇരിക്കില്ല..
അടുക്കളയിൽ ഉണ്ടാക്കിയ പാലക്കാട് Special താളിച്ചചോറു മുതൽ 2030- Palakkad Metro നെ കുറിച്ചുവരെ ഞങ്ങൾ discuss ചെയ്യാറുണ്ട്..
പലപ്പോഴും ഇവനെ അങ്ങോട്ട് ദത്തെടുത്താലോ വിചാരിച്ചിട്ടുണ്ട്..(കുറെയെണ്ണം വീട്ടിലുണ്ട് so അവരുടെ കൂടെ കൂട്ടാൻ),
പക്ഷെ ഇവന്റെ ചേട്ടൻ തോമ്മാച്ചൻ @arjun_balakrishnan ഈ പരിസരത്തൊക്കെ ഉള്ളതോണ്ട് കൂടുതൽ ഒന്നും പറയുന്നില്ല..
പിന്നെ ഒരു Techiee ആയാ അനിയൻ, Mirakkee ൽ അറിയപ്പെടുന്ന നല്ലൊരു എഴുത്തുകാരനാണ് അതോടപ്പം future ൽ എല്ലാവരും അറിയപ്പെടാൻ പോകുന്ന വലിയൊരു Script Writer/Director കൂടിയായാണ്.. ✌️
Yes, അതിന്റെമുന്നോടിയായി അനിയന്റെ ആദ്യത്തെ Short Film D.A.R.K ഇന്ന് relaese ആവും..
(youtube link ഇവിടെ വഴിയെ availabe ആകുന്നതാണ്.. )
ഇതുപോലെ ഇനിയും ഒരുപാട് dreams n wishes ഉള്ള അനിയൻകുട്ടിയുടെ എല്ലാ ആഗ്രഹങ്ങളും ജാഗധീശ്വരൻ സാധിച്ചുകൊടുക്കട്ടെ,
എന്ന പ്രാർത്ഥനയോടെ
വീണ്ടും Happy Birthday anii..
സന്തോഷ ജന്മദിനം കുട്ടിക്ക്
©aiswaryakrishnaHBD Aniyappaa...
-
amrutha_ammu 11w
"മുന്നൂറു സൂര്യോദയങ്ങൾ..
അത്ര തന്നെ അസ്തമയങ്ങൾ..
ഇരുനൂറു ചെമ്പകമൊട്ടുകൾ..
പന്ത്രണ്ടു വേഴാമ്പൽ വിളംബരങ്ങൾ..
മൂന്നു പ്രേമനൈരാശ്യങ്ങൾ..
രണ്ടു പോലീസ് കേസുകൾ..
നഗ്നതയുടെ ആയിരത്തിയൊന്നു രാവുകൾ..
മുറിവുകൾ പിന്നിലാക്കി പതിനായിരം മൈലുകൾ..
ജെസ്സി.. നിന്നെ അറിയൂ.
കാറ്റായ് മാറൂ.. "
സ്വത്വത്തെ ഉറക്കികിടത്തിയവർക്കിടയിലൂടെ,
കടലിനു മേൽ ചൂളം കുത്തുന്ന കാറ്റിന്റെ നിഗൂഢസൗന്ദര്യമായ് ചുറ്റിത്തിരിഞ്ഞും
ഉറങ്ങാതലഞ്ഞും അവർ ഒഴുകിക്കൊണ്ടിരുന്നു..
മാനു ❤️ജെസ്സി©amrutha_ammu
-
kannan_ 2w
അത്രമേൽ പ്രിയതരമെല്ലാം
വരുന്നോരോ മാത്രയുമെൻ
ജനൽപളികൾക്കപ്പുറം...
മഴയാവാം.. വെയിലാവാം..
കാറ്റാവാം.. കടലാവാം..
നീയും നിലാവും
നിറഞ്ഞാടും നിശയാവാം..!!
©kannan_ -
നീയറിയുന്നുണ്ടോ
നിന്റെ കായലുകളെന്നെ
മോഹിപ്പിച്ചേയിരിയ്ക്കുന്നു...
എന്റെ ചെകിളപ്പൂവുകൾ
നിന്നിലെ മുങ്ങാംകുഴികളെ
സ്വപ്നം കാണുന്നു..
ഞാൻ വരികയാണ്..
കൊഴിഞ്ഞു വീഴുന്ന
സ്വപ്നങ്ങളെന്ന പോൽ,
കായൽപ്പടർപ്പുകളിലേ_
യ്ക്കടർന്നു വീഴുന്ന
കടും മഞ്ഞയിലകളെ
ഞാനിത്തിരി നേരം
നോക്കി നിന്നേക്കാം..
ഓളങ്ങളിൽ നീ കാത്തു നിൽക്കുക..
ആഴങ്ങളിലേയ്ക്കെന്റെ
കൈ പിടിയ്ക്കുക..
നനഞ്ഞു ചിതറുന്ന
മുടിയിഴകളിലേയ്ക്കൊരു
നീലാമ്പൽ മൊട്ടിനെ
ഇറുത്തു വയ്ക്കുക..
അടിത്തട്ടുകളിലെന്നെ നീ
മുറുക്കെ തന്നെ പിടിയ്ക്കുക..
ഇറുക്കിപ്പൂട്ടിയ
കണ്ണുകൾ തുറക്കുമ്പോൾ
കാഴ്ചകളിൽ,
എനിയ്ക്ക് നിന്റെ
ലോകം നിറയ്ക്കണം..
ഒഴുകുന്ന പായൽ പച്ചകൾ..
മദിച്ചു പായുന്ന
വെള്ളിമീൻ കൂട്ടങ്ങൾ..
തളർന്നുലയുന്ന
നീലാമ്പൽ തണ്ടുകൾ...
ഇടയിലെവിടെയോ
ജീവന്റെ ശേഷിപ്പുകൾ
തേടിയലയുന്ന
രണ്ടാത്മാവുകൾ..
അതിനുമൊക്കെയപ്പുറം
കവരു പൂത്ത കണ്ണുകളുമായി നീ...
കണ്ണുകൾ തമ്മിൽ കുരുങ്ങിപ്പിടയവേ,
നമ്മെ മൂടുന്ന
ജലപ്പുതപ്പുകൾക്കുള്ളിൽ
വെച്ചെന്നെ നീ
ഒന്നമർത്തി ചുംബിയ്ക്കുക..
ജലം നിറച്ചു വെച്ച
പളുങ്കു പാത്രങ്ങളുടെ
അരികുകൾ തട്ടി
തഴമ്പിച്ച ചെതുമ്പലുകൾ,
നിന്റെ കായലുപ്പുകൾ
പുരട്ടി മയക്കുക..
തിരിച്ചു കേറ്റങ്ങളില്ലാതെ
നിന്റെ കായൽ പരപ്പുകളുടെ
അനന്ത വിശാലതകളിൽ
എന്നെന്നേക്കുമായി
എന്നെ നീ തടവിലാക്കുക..
©shilpaprasanth_ -
ചേരി : "നീയെന്താ ഇങ്ങനെ മെലിഞ്ഞു പൊങ്ങി പോയത്...?"
ഫ്ലാറ്റ് : "നിങ്ങടെ പട്ടിണിയോട് ഐക്യം കാണിക്കാൻ ഞാൻ ഡയറ്റിങ് ആണ്..!"
©sordid_soul -
എത്ര മുറിപ്പെട്ടിരിക്കുന്നു നാം
വൃണങ്ങളിൽ നിന്നുമെത്രായാവർത്തി
നിലയ്ക്കാതെ ചലം പഴുതൂർന്നു
വന്നിരിക്കുന്നു നമ്മളിൽ..
പ്രണയം ചിലപ്പോൾ ഇടതിങ്ങിയ
ഒരു കാടായി മാറുന്നു..
ഇഴപിരിഞ്ഞ വേരുകൾ മറന്നകന്നുപോയ
ചില്ലകളിൽ മാത്രമായി കേവലമൊരു
ഇലയായി ഒതുങ്ങുന്നു..
കൊഴിഞ്ഞു വീഴുമ്പോൾ മണ്ണിൽ
അഴങ്ങളിൽ അറിഞ്ഞ വേരുകളിൽ,
എത്ര വേർപ്പാടിൻ ശൈത്യങ്ങളിൽ
ഓർമ്മകൾ കൊണ്ട് തീ
കാഞ്ഞിരിക്കുന്നു നാം!
- തവശ്രീ
©thavasree -
തിരുവാതിര
മകീര്യം മുതൽ
വ്രതം നോറ്റതാണ്
ഇരുട്ടി വെളുക്കുവോളം
പാട്ടു മൂളി ചോടുവെച്ചതാണ്
തുടിച്ചു കുളിച്ച്, മുടിയിൽ
അടക്കാമണിയൻ ചൂടി
എട്ടങാടിയും അവലും പഴവും
നേദിച്ചതു വെറുതെ ആവില്ല
പുളിയിലക്കര ഞൊറിഞ്ഞു ചുറ്റി
മഞ്ഞുവീണു നനഞ്ഞ
നാട്ടുവഴിയിലൂടെ
ഓടിയെത്തി വലത്തു വെച്ച്
പേരും നാളും പറഞ്ഞു,
ഇലച്ചീന്തിൽ പൂവും ചന്ദനവും..
മഹാദേവന്റെ പ്രസാദം,
ഇനി ഈറൻ നിലാവ് പോലെ
നാലു വരി കവിത കൂടി
©lovelyputhezhath -
ഇന്നിവിടം പൂക്കാതിരിക്കാം
താഴ്വരകൾക്കിതന്യവുമല്ലല്ലോ..
ഉള്ളുതുറന്നുവച്ചുപോയ
കവിതകൾ വീണ്ടും പൂക്കുമല്ലോ!!!...
©vishnu_ashin -
ശ്രുതിമധുരസുന്ദര ചാരുശീലേ, മമ-
സോദരിപ്പൂമങ്ക സൗപർണ്ണികേ, തവ-
ജൻമ്മദിനത്തിങ്കൽ ഞാനേകുന്നിതാ-
സ്നേഹാർദ്രവാത്സല്യപ്പൂച്ചെണ്ടുകൾ....
©sukruthesh krishna -
faded_5 15w
എന്റെ വേരുകൾ നിന്നിൽ പിണഞ്ഞതും
നിന്റെ ചില്ലകൾ എന്നെ പുണർന്നതും
നാമൊരുമിച്ചരാത്രി ഉണർന്നതും
നമ്മിൽ മോഹങ്ങൾ മൊട്ടായ് വിരിഞ്ഞതും...
ഓർമ്മകൾ മാത്രം, ശിഥിലമാം ഓർമ്മകൾ
മൃത്യുതന്നിലേക്കണയുന്ന സ്മരണകൾ...
ഓർക്കുവാനെനിക്കാവില്ല, നീയെന്റെ -
വേരിനെ വിട്ടകലാൻ തുടങ്ങിയോ...?
©faded_5 -
_lakshmi_ 9w
ചില ഋതുക്കളിലെന്നോണം,
അവന്റെ പ്രണയത്തിന്റെ വേരുകൾ
എന്നിലേക്കാഴ്ന്നിറങ്ങിയിരുന്നു.
പരസ്പരം നിർണ്ണയിക്കാനാവാത്ത വിധം
എന്റെ ഹൃദയത്തിൽ കെട്ടുപിണഞ്ഞങ്ങനെ......
©_lakshmi_
