Grid View
List View
Reposts
  • akshararthi 10w

    By unknown writer

    Read More

    .

  • akshararthi 11w

    #മലയാളം #mirakee #pod #malayalam

    Read More

    ഭാവഗാനങ്ങൾ

    നിനക്കായ്‌ മിടിയ്ക്കുന്നോരെൻ ഹൃദയത്തിൻ
    ഭാവഗാനങ്ങളല്ലോ എന്റെയീക്കുറിപ്പുകൾ...
    ©akshararthi

  • akshararthi 11w

    ഓർമ്മകൾ

    അനുഭവങ്ങൾ മനസ്സിൽ കുറിച്ചിട്ട ലിഖിതം...

    ©akshararthi

  • akshararthi 12w

    എ അയ്യപ്പന്

    ചത്ത പകലിന്റെ പ്രേതമായി കറുത്തരാത്രി...
    കുന്നിൻമുകളിലെ കുറ്റിക്കാട്ടിൽ
    വർണ്ണമില്ലാത്ത വാറ്റിന്റെ ലഹരി നുണയുവാൻ
    നിങ്ങളിരുന്നു, മുമ്പിൽ ഞാനും.
    ബീഡിപ്പുകയുടെ വലയം നമ്മെ ചൂഴ്ന്നു നിന്നിരുന്നു.

    മുഴിഞ്ഞ ഷർട്ടിന്റെ കൈയ്യിൽ മടക്കിവച്ചിരുന്ന കടലാസ് നിവർത്തി നിങ്ങൾ ചൊല്ലി:

    "എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
    ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
    എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
    ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
    ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

    മണ്ണ് മൂടുന്നതിന് മുമ്പ്
    ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
    ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
    രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
    പൂവിലൂടെ എനിക്കു തിരിച്ചു പോകണം
    പൂവിലൂടെ എനിക്കു തിരിച്ചുപോകണം

    മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
    ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
    ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
    അത് മൃതിയിലേക്ക് ഒലിച്ചുപോകും
    ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
    ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
    ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ".

    അതു കേട്ടു മറുവാക്കുകളില്ലാതെ ഞാനിരുന്നു.
    വാറ്റിന്റെ ലഹരി എന്റെ ഓർമ്മപ്പുരകളിൽ
    തീകൊളുത്തി. ജോൺ കീറ്റ്സിന്റെ വരികൾ ഞാൻ ചൊല്ലി:

    "Heard melodies are sweet,
    But those unheard are sweeter"

    കേട്ടപാട്ടുകളേക്കാൾ മധുരമാണ് കേൾക്കാത്തവയ്ക്ക്.

    അയ്യപ്പേട്ടാ, ഒരിക്കൽ ഞാനും വരും നിങ്ങളുടെ ലോകത്തിലേക്ക്‌, നിങ്ങളുടെ ചങ്ങാതിയാകാൻ.

    ©akshararthi

  • akshararthi 13w

    മൗനം

    അക്ഷരങ്ങളുടെ ഇടയിലെ ശൂന്യതയിൽ
    പറയാതെ പറയുന്ന മൗനം.

    വാക്കുകളുടെ ജനലുകൾക്കിടയിലെ
    ജനൽക്കമ്പിയായി മൗനം.

    പരസ്പരമുള്ള നോട്ടത്തിനിടയിൽ
    കാണാത്ത പലതും കാണിക്കുന്നമൗനം.

    ഏകാന്തതയുടെ തുരത്തുകളിൽ
    സാന്ത്വനസംഗീതമായി മൗനം.

    ശബ്ദത്തെ മാച്ചുകളയുന്ന
    മായാരൂപിയായ മൗനം.

    ©akshararthi

  • akshararthi 13w

    ആദ്യാസമാഗമം

    പ്രണയിനി, നിനക്കോർമ്മയുണ്ടോ, നാം എവിടെവച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നു?

    പ്രിയതമാ, അങ്ങേക്കോർമ്മയില്ലേ, അന്ന് തെരുവുപട്ടി കടിക്കാൻ വന്നപ്പോൾ അങ്ങ് ഗേറ്റ് തള്ളിതുറന്നു എന്റെ വീടിന്റെ ഉമ്മറക്കോലയിലേക്ക് ഓടിക്കയറിയത്....?

    ©akshararthi

  • akshararthi 13w

    Collom Lune Poem

    A beautiful smile
    From pure heart far better
    Than expensive gifts.

    ©akshararthi

  • akshararthi 13w

    It is always harder to open up the truth when it hurts our dear ones.

    ©akshararthi

  • akshararthi 13w

    Brevette

    Face reflects Mind

    ©akshararthi

  • akshararthi 13w

    My Village

    Welcome to my beautiful village
    With a river flowing with burbles
    The golden paddy fields along the shore
    That is waving in the cool zephyr
    The long line of banana trees
    With coconut trees standing in between
    The butterflies flying in the farm
    With the sweet voice of birds echoing
    And the villagers with heart full of love
    Please come to my beautiful village.

    ©akshararthi