Grid View
List View
Reposts
  • akshayp 4h

    തുടക്കത്തിലേക്കും അവസാനത്തിലേക്കും
    നീ ഉത്തരങ്ങളുമായി അലഞ്ഞുനടക്കുമ്പോൾ
    ഞാൻ ചോദ്യങ്ങൾ ശേഖരിക്കുകയായിരുന്നു
    ©akshayp

  • akshayp 6h

    ഈ ജീവിതത്തിൽ
    എപ്പോ ?
    എങ്ങനെ ?
    എവിടേക്ക് ?
    ഇന്ന് വഴിമാറാൻ സാധ്യതകൾ ഏറെയാണ്
    അപ്പോ കരുതലും ഏറെ വേണം
    ©akshayp

  • akshayp 8h

    വാഴേണ്ട ബാല്യം
    വളരേണ്ട ബാല്യം
    വിധിയത് എന്തോ
    ഗതി മാറ്റിയകറ്റിയ
    പല കുരുന്നുകളിന്നും
    വേദനയായി
    ഓർമ്മകളിൽ
    നിറയാറുണ്ട്
    ©akshayp

  • akshayp 8h

    കുരുന്നു വെട്ടം

    ഇരുൾ വീണ
    വഴിയരുകുകൾ
    ഭയം നിറച്ചു
    തേടിയലഞ്ഞത്
    രാപകലുകൾ
    കുരുന്നു വെട്ടം
    അണയാതിരിക്കാൻ
    പ്രാർത്ഥനയോടെ
    ഒരു കൂട്ടം ഒന്നായനിമിഷം
    രാപ്പകൽ അകന്ന്
    മറു പകൽ താണ്ടി
    ദുഃഖമേകിയ
    വാർത്തയെത്തി
    തീരാ നോവുപകർന്നു
    ആ കുരുന്നു വെട്ടം
    ഇരുൾ പരത്തി
    ചോദ്യമതേറെ
    ബാക്കി വച്ച്
    വിട്ടകന്നു
    ©akshayp

  • akshayp 2d

    ഇന്നലെകളെ
    മറന്നു
    ഇന്നും മാറാതെ
    മദപ്പാടിൽ ഈ രാജ്യം

    ഉള്ളിൽ ഭയം നിറച്ചു
    ഉള്ളറകളിലേക്ക് തള്ളപ്പെട്ട
    ജീവനുകൾ

    മതിൽ കെട്ടി
    മാറ്റു കൂട്ടി
    മറച്ചു വച്ച ഭരണകൂടം

    പൊടിപിടിച്ചു
    ഇരുണ്ടു പോയ ശീലകൊണ്ട്
    മുഖം മറച്ച നീതി പീഠം

    ഇനിയെന്ത് ?

    തനിക്ക് കൂട്ട് താനും
    തന്റെ മനോബലവും
    താൻ നെഞ്ചിൽ
    ചേർത്ത് വച്ച ഭാരതവും
    ©akshayp

  • akshayp 2d

    പാപ
    ചിന്തകൾ കൊണ്ട്
    ബലികഴിക്കാൻ
    പാവമായുള്ളവന്റെ
    ജീവൻ
    തന്നെ വേണോ?
    ©akshayp

  • akshayp 2d

    ഇന്നലകൾ
    മൂടിനിൽക്കുമീ വഴിയിൽ
    ഇന്നിന്റെ
    സൗന്ദര്യമതാരും
    കണ്ടതില്ല
    വംശവെറികൊണ്ട്
    അലയുന്ന മനുഷ്യൻ
    മനുഷ്യ വർഗമത്
    ഒന്നെന്നു
    തിരിച്ചറിഞ്ഞതില്ല
    കലിതുള്ളി വന്നൊരുനാൾ
    ഈ പ്രകൃതി
    കരകയറും നാൾ വരെ
    മനുഷ്യനൊന്നായി
    കരകയറി എണീറ്റതും
    രണ്ടായി
    ©akshayp

  • akshayp 2d

    ഭയം

    തിരിച്ചറിയുകയാണിന്നു
    ഭയമാണെനിക്കെന്ന്
    ഇരുൾ മൂടിയ ഈ വഴിയിൽ
    വിങ്ങുമീ നിശബ്ദതയിൽ
    ഒന്നൊറ്റക്ക് ഇരിക്കാൻ
    ഒറ്റയ്ക്ക് നടക്കാൻ
    തനിച്ചൊന്നുറങ്ങാൻ...
    ഭയമാണെനിക്കിന്നു
    മൂകമാം ഈ സന്ധ്യയിൽ
    വിങ്ങുമെൻ മനസ്സിനെ
    ഭയം വന്നു വീർപ്പുമുട്ടിച്ചകലുമ്പോൾ
    പ്രാണശ്വാസവും വഴിമുട്ടിയലയുന്നു
    അസഹ്യമാമീ വീർപ്പുമുട്ടലിൽ
    വരിഞ്ഞു മുറുകുമെൻ
    ചിന്തയും ഹൃദയവും
    എൻ പാതിജീവനും കവരുന്നു
    ©akshayp

  • akshayp 3d

    ബന്ധങ്ങളുടെ പവിത്രതയെ ചോദ്യം ചെയ്യപ്പെടുന്ന ചിലയിടങ്ങളിൽ
    ചതിയുടെ അടയാളമായി സുഖിപ്പിക്കലിനെയും
    സ്നേഹത്തിന്റെ അടയാളമായി ദേഷ്യത്തെയും ഞാൻ എഴുതി ചേർക്കും
    നേട്ടത്തിന് വേണ്ടി തലോടുന്ന കൈകളെക്കാൾ
    നോവ് പകർന്നു മുറുകെ പിടിക്കുന്ന കൈകളെയാണിഷ്ടം
    ©akshayp

  • akshayp 1w

    ആദ്യം തല കല്ലിലിടിച്ചപ്പോൾ ഞെട്ടി ഉണർന്ന് തന്നെ രക്ഷിക്കാൻ അമ്മയെവിടെ എന്നായിരിക്കില്ലേ ആ കൊച്ചു ബാലകൻ നോക്കിയിട്ടുണ്ടാകുക.
    രക്ഷിക്കാൻ വരുന്ന അമ്മയെ നോക്കി പ്രതീക്ഷയോടെ കരഞ്ഞ കുഞ്ഞിനെയല്ലേ ആ അമ്മ വീണ്ടും കല്ലിലടിച്ചത്.
    പിശാചുപോലും ചെയ്യാത്ത ക്രൂരതയുടെ അടയാളമായിപോയല്ലോ കുഞ്ഞേ നീ.
    ലോകത്തു ജനിച്ച ഏറ്റവും നിർഭാഗ്യവാനായി പോയല്ലോ കുഞ്ഞേ...നീ.
    ©akshayp