ഭ്രാന്തുള്ളവരോട് എനിക്ക് പഞ്ഞി മിഠായിയോടെന്നപോൽ ഇഷ്ടമാണു, അതുപോലെ അവരുടെ ചിന്തകളോടും..
©ammooseaami
ammooseaami
-
ammooseaami 3w
-
ammooseaami 5w
ഈ നേരവും കടന്നു പോകും.
പക്ഷെ..!
അത്ര ഏറെ പ്രിയപ്പെട്ട ഒരു ദിവസം ഇനി ഉണ്ടാകുമോ??
©ammooseaami -
ammooseaami 11w
ആദ്യമായി കണ്ട ദിവസം ഓർമ്മയിൽ ഇല്ല.ഇൻസ്റ്റിറ്റ്യൂട്ടിന്റെ വരാന്തയിൽ ഓടിനടന്നപ്പോൾ എപ്പോഴോ കണ്ണിൽ ഉടക്കിയ സഖാവാണ്.
ഇടക്ക് കണ്ടപ്പോഴെല്ലാം പരിജയം പുതുക്കാനും വീണ്ടും ഓർക്കാനും ഒരു ചിരി മാത്രം ബാക്കി വച്ചു.
പിന്നീട് എന്നും വഴിയരികിൽ കാണാൻ തുടങ്ങി...അറിയാതെ ഒരു സൗഹൃദം പൂവിട്ടു ഒരു കപ്പ് കാപ്പി വാങ്ങി തരില്ലേ എന്ന് ചോദിച്ചു പിന്നെയും മിണ്ടാൻ ഒരു കടം നിലനിർത്തി.
പിന്നെ രണ്ട് പേരും രണ്ട് വഴിയേ തിരിഞ്ഞു നല്ല സൗഹൃദം നിലനിർത്തി കട്ടക്ക് കൂടാനൊരു ചങ്ക്. കടം പറഞ്ഞു തല്ലുകൂടാൻ ഒരു കപ്പ് കാപ്പി കണക്കും.
ഒരുപാട് നാളുകൾക്ക് ശേഷം വൈകിയ രാത്രിയിൽ ഒരു വാട്സ്ആപ്പ് ചാറ്റിൽ എടുത്തോ പിടിച്ചോ എന്നങ്ങു ചോദിച്ചു ഇങ്ങക്ക് എന്നോട് ഒരു സൗഹൃദം മാത്രമായിരുന്നോ ഇക്കാ ഉണ്ടായിരുന്നത് എന്ന്.!!
ഒരുപാട് മടിച്ചു...,സത്യം പറഞ്ഞാൽ അല്ല എന്ന് പറഞ്ഞു കഥയങ്ങു ചുരുക്കി.പിന്നെ എപ്പോ എങ്ങനെ ഒരായിരം ചോദ്യങ്ങൾ ആയിരുന്നു എനിക്ക്.
പിന്നെ കേട്ട കഥയിൽ ഞാൻ അൽ നായിക ഇക്ക അൽ നായകൻ. മറന്ന് പോയ ഓരോ നിമിഷങ്ങളും ഓർത്ത് പറഞ്ഞു എന്നെയങ്ങു ഞെട്ടിച്ചു.ഒരുമിച്ചു നടന്ന വഴിയിലും മുട്ടാതെ മുട്ടിയ വിരലിലും ഓർമ്മകൾ തുന്നിച്ചേർത്തൊരു ഒന്നൊന്നര കഥ.
പിന്നെയും അവസാനം കൂട്ടി ചേർത്തു ഫ്രണ്ട്ഷിപ് ഈസ് ബെസ്റ്റ് അതെ പറയാതെ അറിയാതെ പോയ പ്രണയത്തിനോട് ഒന്നെ പറയാനുള്ളൂ ഔർ ഫ്രണ്ട്ഷിപ് ഈസ് ആൾവെയ്സ് ബെസ്റ്റ്.
©ammooseaami -
ammooseaami 12w
ചങ്ക് പൊട്ടുമ്പോ കട്ടക്ക് കൂടെ നിക്കാൻ കട്ടനോളം നിയല്ലാതാരുണ്ടീ പാരിൽ..!!
©ammooseaami -
ammooseaami 13w
എനിക്ക് ഒരു ഞാനുണ്ട് ആരും എന്നെ സ്നേഹിക്കേണ്ട എന്നും എന്റെ ഇഷ്ട്ടങ്ങളെ ഓർത്ത് ആദിപിടിക്കേണ്ട എന്നും കടുത്ത വാശിയുള്ള എന്റെ ഞാൻ.
ഒരുപാട് യാത്രകൾ പോകണം എന്നതാണ് ഏക ലക്ഷ്യം.ഒരുപാട് മിണ്ടാൻ താല്പര്യമില്ല മിണ്ടി തുടങ്ങിയാൽ നിർത്താനും.പ്രതേകിച്ചു പ്ലാനുകൾ ഒന്നും കൂടാതെ ഇങ്ങനെ ജീവിക്കണം.പറഞ്ഞു കേട്ട ഒന്നും അല്ല ഞാനെന്ന് എന്റെ പുറകെ കൂടി എന്നെ അറിഞ്ഞു പറ്റിചേരുന്നവരെ ചേർത്ത് പിടിക്കാൻ ആണ് എനിക്ക് എന്നെക്കാൾ ഇഷ്ട്ടം.
മൂക്കിന്റെ തുമ്പത്തെ മുൻകോപത്തെ വാലിന്റെ തുമ്പത്തേക്ക് സ്ഥലം മാറ്റുന്നതിനുള്ള കുറുക്കുവഴികൾ ആലോചിച്ച് കൂട്ടി കാട് കേറുന്നതാണ് ഇപ്പോഴത്തെ പ്രധാന വിനോദം.
©ammooseaami -
ammooseaami 14w
Sometimes, when I say "im okay." I want someone to look me in the eyes, hug me tight and say, " I know you're not."
But I Realize That There Is No Shoulder For Me. -
ammooseaami 14w
നഷ്ട്ടപ്രണയം മഹാകാവ്യം സക്സസ് ആയ പ്രണയം കുടുംബകലഹം
-
ammooseaami 19w
എട്ടാം വയസ്സിൽ അച്ഛന്റെയും അമ്മയുടെയും നടുവിൽ നിന്ന് അടുത്ത മുറിയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ തുടങ്ങിയതാണ് ഇരുട്ടുമായുള്ള കൂട്ട്.
ആദ്യ കുറച്ചു നാളുകളിൽ സ്ഥിരമായുള്ള ഉരുണ്ടു ചാടൽ ആയിരുന്നു എന്റെ കട്ടിലിൽ നിന്ന്.പിന്നെ പിന്നെ അത് അച്ഛൻ അറിഞ്ഞുവോ എന്നുള്ള എത്തിനോട്ടമായി.
രാത്രിമഴ കാണാൻ അന്നത്തെ അൽകുരുതു ഞാൻ ജനലിൽ എത്തിപിടിച്ചു കയറും കസർതെല്ലാം കഴിഞ്ഞു നിലത്തു തന്നെ ചായും.
പിന്നെ പിന്നെ സ്ഥിരമായി ഒരു കൂട്ട് വരാൻ തുടങ്ങി ഇരുട്ടിൽ ഒരു കുഞ്ഞു വെട്ടവും തെളിയിച്ചു അതങ്ങനെ എന്റെ മുറിയിൽ ആകെ പാറി പറന്നു നടക്കും.എന്റെ അടുത്ത് വരുന്നതും കാത്ത് ഞാനും കണ്ണും മിഴിച്ചു കിടക്കും.
ജീവിതം മടുത്തിട്ടോ എന്തോ ആത്മഹത്യ ചെയ്യുവാൻ വന്നതോ എന്ന് തോന്നും ചില ദിവസങ്ങളിൽ. അങ്ങനെ പാറി പറന്നു കറങ്ങുന്ന ഫാനിന്റെ ഇടയിൽ ചെന്നങ്ങു കയറി കൊടുക്കും.
എന്തോ ഒരു പതറിയ ശബ്ദം കേൾക്കും അവസാനമായി..!!
പിന്നെ വെട്ടവും ഇല്ല അടുത്ത് വരാൻ കൂട്ടും ഇല്ല.
ഇരുട്ട് മാത്രം..
©ammooseaami -
ഞാൻ ഭ്രാന്തി തന്നെയാണ്.
രാവോളം മിഴിവാർത്തും ജനാലക്കപ്പുറത്തെ ചന്ദ്രനോട് സ്വകാര്യം പറഞ്ഞും പുതപ്പിനുള്ളിലെ എന്നോട് ദേഷ്യം തീർത്തും രാവോളം ഉറങ്ങാതങ്ങനെ അമേരിക്കൻ കലണ്ടർ ഫോളോ ചെയ്യുന്ന അൽ ഭ്രാന്തി!!
എനിക്ക് നേരം വെളുത്തിട്ടേ ഉള്ളൂ...!!
©ammooseaami -
I don't know who you are.I don't have any idea what you think about me.U can speak to me..don't speak about me
Nb: if you are doing so "I don't care".
©ammooseaami
-
saggilone 23w
.
-
...
-
"ഡാ ഒന്നിങ്ങു വന്നേ "
"ഉം എന്ത്യേ..? "
"എനിക്കൊരു പോസ്റ്റിടാനാ "
"നിനക്കാ മഞ്ഞേനെയോ ചുവപ്പിനെയോ വെല്ലോം വിളിച്ചൂടെ "
"എയ് അത് പറ്റൂല.. ഞാൻ വെളുപ്പല്ലേ, അപ്പൊ നിന്റെ ദേഹത്ത് എഴുതിയാലേ ഒരു ഗുമ്മൊള്ളു "
"നിന്റെ ഒരു ഗുമ്മ്.. ഇതിനെയൊക്കെ അച്ചടി എന്നല്ല പറയണ്ടത്..
അടിച്ചമർത്തൽ എന്നാ..
ബാ എഴുത് എന്റെ നെഞ്ചത്ത് തന്നെ എഴുത്.. "
©sordid_soul
