Grid View
List View
  • anilpn 2w

    പൊരുത്തപ്പെടാത്ത
    തിരിച്ചറിയാനാകാത്ത
    ജീവിച്ചു തീർക്കലുകൾ
    അതിനിടയിൽ കടന്നെത്തിയ
    ശരിയെന്നു തോന്നിയ
    കളഭ നിറം
    കാർ കൂന്തൽ
    അണിവിരൽ
    മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു
    പൂജാരിയും ഞാൻ തന്നെ
    മഴ വന്നു വെയിലും
    നാമജപങ്ങളിൽ ഞാൻ ഉണ്ടെന്ന
    കരുതലിൽ
    ഇനിമറ്റൊരിടത്തേക്ക്
    യാത്രയില്ല
    മറുവാക്കു കിട്ടിയില്ലെങ്കിലും
    ©anilpn

  • anilpn 3w

    FOURTY FOUR

    F our Ever
    O bjection
    R restriction
    T emparative
    Y outh
    F riendly
    O bserve
    U sually
    R enovative

  • anilpn 6w

    In the midst of sorrow
    Come some calls of joy
    The journey should start
    From tomorrow
    ©anilpn

  • anilpn 6w

    നിലാവിന്
    ഒരു മുഖമേയുള്ളൂ
    പക്ഷേ രാത്രികൾക്കാണ്
    പല മുഖങ്ങൾ
    ©anilpn

  • anilpn 7w

    ഗുൽമോഹർ

    സ്വകാര്യതകൾ പങ്കുവെക്കലുകൾ
    ഒരു തെറ്റായി പോയി
    എന്ന തോന്നലിൽ
    പ്രണയം പറഞ്ഞു പറഞ്ഞ്
    പ്രാണൻ പാഞ്ഞു പോയി
    എങ്കിലും നിങ്ങളുടെ
    സന്തോഷങ്ങൾക്കു വേണ്ടി
    കണ്ണീർ മറച്ചു വെയ്ക്കാൻ കഴിയുന്നുണ്ടല്ലൊ
    എന്നതിലും
    വരികളിൽ ഗുൽമോഹറിന്റെ
    വസന്തം തീർക്കും
    ഉള്ളകങ്ങളിൽ
    സുഗന്ധം പരക്കട്ടെ
    ©anilpn

  • anilpn 9w

    അപഹാര യാത്രയിൽ
    ഹൃദയം നുറുങ്ങുന്നുണ്ട്
    ചിലത് കൈവിട്ടു പോകുന്നുണ്ട്
    ചിലർ അകന്നു പോകുന്നുണ്ട്
    ചിലർ മൗനത്തിലുമാകുന്നുണ്ട്
    അതുകൊണ്ട്
    അപഹാര യാത്ര
    ഒരു പാoമാകുന്നു
    തിരിച്ചറിയാനുള്ള ഒരു
    പാഠം
    ©anilpn

  • anilpn 9w

    കടം വാങ്ങിയില്ലെങ്കിലും
    ,,ശനി,,യാഴ്ചക്കാരൻ
    കൂടെ കൂടിയിട്ടുണ്ട്

    ©anilpn

  • anilpn 9w

    മൊഴി
    മൗനം
    കഥകൾ
    അനുഭവങ്ങൾ
    മഴ
    തണുപ്പ്
    കാറ്റ്
    ഓർമ്മകൾ
    ചിരി
    കരച്ചിൽ
    നൊമ്പരങ്ങൾ
    നെടുവീർപ്പുകൾ
    സ്നേഹം
    ഒളിപ്പിച്ചു വച്ചത്
    തുറക്കാതെ പോയത്
    അറിയപ്പെടാതെ പോയത്
    എല്ലാം ഒറ്റവരിയിൽ തീർക്കുന്നു
    ജീവിതമെന്ന് പേരിടുന്നു
    ©anilpn

  • anilpn 9w

    കണ്ണാടി

    കണ്ണാടി
    കള്ളം പറയാറില്ല
    എന്നിട്ടും നീ
    നിന്റെ പ്രതിബിംബത്തിൽ
    ചായം പൂശി വരുമ്പോൾ
    എന്നിലെ
    ഉടയാത്ത നിന്റെ പ്രതിബിംബത്തെയാണ്
    നീ
    തകർക്കുന്നത്
    ©anilpn

  • anilpn 9w

    വാക്കുകൾ

    മഴ പെയ്യുന്നു
    സൂര്യനോട് കലഹിച്ച് മേഘത്തിന്റെ
    കണ്ണീർ പെയ്ത്ത്
    നനുത്ത ഇതളാൽ മഞ്ഞു തുള്ളിയെ
    ഒന്നു തൊട്ട് പുൽനാമ്പ് പരസ്പരം
    അരിശം തീർത്തു
    ഉലയിലെ തീ പോലെ എരിയുന്ന
    ഒരു മനസ്സ്
    പെയ്ത മഴയ്ക്കും തണുത്ത കാറ്റിനും
    മനസ്സിലെ തീ അണയ്ക്കാൻ കഴിയുന്നില്ല
    പിന്നെ എന്തിനാണ് നീ ഇങ്ങനെ
    അരികിലേക്ക് വരുന്നത്
    ഒന്നും പറയുന്നില്ല എന്നതിനപ്പുറം
    മനസ്സിലും ഒരു കാർമേഘം
    ഉരുണ്ടു കൂടുന്നുണ്ട്
    അതു മഴയായ് നിന്നരികിലേക്ക് വരുന്ന
    സമയം ഞാൻ
    എരിഞ്ഞില്ലാതായിട്ടുണ്ടാവും