Grid View
List View
Reposts
 • bhagyalekshmi 1d

  ഇനി തളരാൻ പാടില്ല...മുന്നേറുക തന്നെ വേണം..
  ©bhagyalekshmi

 • bhagyalekshmi 2w

  എന്നോ നീ നിന്നെ തന്നെ ഉപേക്ഷിച്ചു... എന്തിനു വേണ്ടിയാണെന്ന് നീ നിന്നോട് പോലും പറഞ്ഞിട്ടില്ല ...ഒരിക്കൽ പോലും നിനക്കു നീയായി തിരിച്ചെത്തണമെന്നു തോന്നാഞ്ഞത് എന്തേ??? അത്രയ്ക്ക് നീ നിന്നെ തന്നെ മറന്നുവോ??
  ©bhagyalekshmi

 • bhagyalekshmi 2w

  മിഴിയിൽ നിന്നു അടർന്നു വീഴുന്ന ഓരോ തുള്ളിക്കും പറയാൻ കാണും ജീവിതമെന്ന പാഠ പുസ്തകത്തെപ്പറ്റി.... ഓരോ താളുകളും ഓരോ കഥകൾ ചൊല്ലുന്നുണ്ടാവും, സന്തോഷത്തിന്റെ അല്ലേൽ സങ്കടത്തിന്റെ ...
  ©bhagyalekshmi

 • bhagyalekshmi 2w

  ശൂന്യതയിലേക്ക് ഓടിയൊളിക്കുമ്പോൾ...
  എന്നോ പാതിയിൽ നിന്നുപോയ വാക്കുകൾ,
  ശരവേഗത്തിൽ മൂർച്ചയേറുന്നു..
  ©bhagyalekshmi

 • bhagyalekshmi 2w

  നമ്മുടെ ഈ കുഞ്ഞുജീവിതത്തിൽ കാത്തിരിപ്പുകൾക്ക് വല്യ ഒരു സ്ഥാനം തന്നെയുണ്ട്.. ഒരിക്കൽ എങ്കിലും എന്തിനെങ്കിലും വേണ്ടി കാത്തിരിക്കാത്തവരായി ആരും തന്നെ കാണില്ല....കാത്തിരിപ്പുകൾ ഇല്ലെങ്കിൽ പിന്നെ എന്തു ജീവിതം ????
  ©bhagyalekshmi

 • bhagyalekshmi 2w

  ചിലർ കളിയായി പറയുന്നതുപോലും നമുക്ക് ഒരു പക്ഷെ താങ്ങാൻ പറ്റിയെന്നു വരില്ല...നമ്മൾ കളിയായിട്ടു പോലും അവരിൽ നിന്നും അതു പ്രതീക്ഷിക്കുന്നുണ്ടാവില്ല...അതു അവരോടുള്ള അമിതവിശ്വാസവും സ്നേഹവും കൊണ്ടാണ്.....
  ©bhagyalekshmi

 • bhagyalekshmi 3w

  വിധിയെ തടുക്കാനാകില്ലെന്നു പലരും പറയാറുണ്ട്‌..പക്ഷെ ആ വിധിയെ മാറ്റിമറിക്കാൻ നമ്മളെ കൊണ്ട് പറ്റില്ലേ??പറ്റും....നാം വിധിക്കു മുന്നിൽ തോറ്റോളം എന്നു വാക്കൊന്നും കൊടുത്തിട്ടില്ലലോ???പിന്നെ എന്തിനു നമ്മൾ വിധിയെ പേടിക്കണം...ജീവിക്കുക ആരെയും ഭയപ്പെടാതെ.....
  ©bhagyalekshmi

 • bhagyalekshmi 3w

  # Anjali ��

  Read More

  ചിലരുടെ പിറകെ നടന്നു ശല്യം ചെയ്ത് വിളി കേൾപ്പിക്കാൻ ഒരു പ്രത്യേക രസമാണ്...അവസാനം സഹികെട്ട് അവർ എന്റെ വിളിക്ക് കാതോർക്കും..
  ©bhagyalekshmi

 • bhagyalekshmi 3w

  പെട്ടെന്ന് ഒരു ദിവസം നീ അലറികരഞ്ഞു കൊണ്ടു വന്ന് എല്ലാരേയും മുൾമുനയിൽ നിർത്തി...ആ ദുഃഖം ഞങ്ങളെ ചെറുതായി ഒന്നു പിടിച്ചുകുലുക്കി.....ആരോടും ഒന്നും പറയാതെ നീ പതിയെ തിരിച്ചുപോയി....പയ്യെ ഞങ്ങൾ ആ ദുഃഖത്തിൽ നിന്നു കരകയറി തുടങ്ങി...ഇപ്പൊ വീണ്ടും നീ തിരിച്ചുവന്നിരിക്കുന്നു..ഈ വരവ് നിന്റെ സന്തോഷത്തിൻ സൂചകമാണോ ,അതോ ദുഃഖത്തിൻ സൂചകമോ..??
  ©bhagyalekshmi

 • bhagyalekshmi 3w

  രണ്ടു ദിവസം മുന്നേ അനഘ പറഞ്ഞു അവളുടെ ഫ്രണ്ട് വരുന്നു,അവന്റെ പിറന്നാൾ ആണ് അവനു ഒരു ഗിഫ്റ്റ് വാങ്ങണമെന്ന്..അവൻ നന്നായി എഴുതുന്ന കൊച്ചാണ് അത്രേ..ഒരു ഡയറി വാങ്ങാമെന്നു പറഞ്ഞു ഞങ്ങൾ 4 പേരും കൂടെ പോയി..കടകൾ കയറി ഇറങ്ങി അവസാനം ആയുർവേദ കോളേജിനു അടുത്തുള്ള ഒരു ഷോപ്പിൽ എത്തി..അവിടെ പലതരത്തിൽ ഉള്ളവ ഉണ്ടായിരുന്നു...ഒരു പാട് തിരച്ചിലുകൾക്ക് ശേഷം ഞങ്ങൾ ഒരു ഡയറി കണ്ടെത്തി..അതു കണ്ടപ്പോൾ എനിക്കും തോന്നി അങ്ങനെ ഒന്നു എനിക്കും കിട്ടിയായിരുന്നവെങ്കിൽ...ഡയറി ഒക്കെ വാങ്ങി പതുക്കെ ഞങ്ങൾ തിരിച്ചുവന്നു...

  ഇന്ന് എന്നെക്കാൾ മുന്നേ 3 പേരും വന്നു റൂമിൽ കയറി...ഞാൻ വന്നു വാതിൽ മുട്ടിയിട്ടും വാതിൽ തുറക്കുന്നില്ല..അവസാനം വാതിൽ പയ്യെ തുറക്കപ്പെട്ടു..മൂന്നുപേരും കൂടെ ചുവന്ന വർണകടലാസു കൊണ്ടു പൊതിഞ്ഞ എന്തോ ഒന്നു എന്റെ നേരെ നീട്ടി...നിനക്കായ് അവരുടെ പിറന്നാൾ ഗിഫ്റ്റ് ആണെന്ന്.. ഞാൻ പയ്യെ ആ പൊതി അഴിച്ചു...അന്ന് ഞാൻ ആഗ്രഹിച്ച അതേ ഡയറി.... ആ നിമിഷം ഒരിക്കലും വാക്കുകളാൽ വർണിക്കാനാവില്ല.......എന്റെ കുഞ്ഞു ആഗ്രഹം പോലും നടത്തിതരുന്ന, എന്റെ ഓരോ വാശിക്കും മുന്നിൽ തോറ്റു തരുന്ന എന്റെ റൂമീസ്.... Anagha,Binisha &Anjali Love u so much guys....And thank u very much for the wonderful gift..

  ©bhagyalekshmi