Grid View
List View
Reposts
  • brother_loving_girl 15w

    'നീ' എന്ന തടവറയിൽ
    ചങ്ങലയ്ക്കിട്ടൊരു
    ഭ്രാന്തി പെണ്ണീ 'ഞാൻ'
    ©brother_loving_girl

  • brother_loving_girl 16w

    സ്നേഹം നൽകി പിടിച്ചുനിർത്തുവാൻ ശ്രമിച്ചിട്ടും
    ഹൃദയത്തിന്റെ ആയിരം പിൻവിളിക്ക് കാതോർക്കാതെ
    എന്നിലെ പ്രാണനുമായ് കടന്നുകളഞ്ഞ ചിലരെല്ലാം
    ഓർമ്മകളുടെ അഴിയാക്കുരുക്കിൽ നിന്നുമൊന്ന്
    പുറത്ത് കടക്കാൻ ആവാത്തവിധം വിങ്ങുന്നുണ്ട്
    ©brother_loving_girl

  • brother_loving_girl 16w

    എനിക്കായ് മാത്രം കരുതിവെച്ച ചിലതെല്ലാം എന്നെയും കാത്തുനിൽപ്പുണ്ട്
    ©brother_loving_girl

  • brother_loving_girl 17w

    കാലത്തിന്റെ കുത്തൊഴുക്കിൽ
    നഷ്ടമായ ചിലതെല്ലാം
    ഓർമ്മയുടെ പേമാരിയായ് വന്ന്
    എത്തിനോക്കാറുണ്ട്
    ©brother_loving_girl

  • brother_loving_girl 17w

    ഹൃദയം നുറുങ്ങുന്ന വേദനയിലും
    പുഞ്ചിരിയുടെ മുഖംമൂടി മുഖത്തോട്
    തുന്നിച്ചേർത്ത് മുഖാമുഖം നിൽക്കുമ്പോൾ
    വെറും നോട്ടം കൊണ്ട്പോലും ഉള്ളറിഞ്ഞ്
    മുഖംമൂടി പാടെ വലിച്ചുകീറുന്ന ചിലരുണ്ട്
    അവരെയത്രെ നെഞ്ചോട് ചേർക്കേണ്ടത്
    ©brother_loving_girl

  • brother_loving_girl 17w

    ചിലപ്പോഴൊക്കെ നിന്റെ
    മൗനം പോലും എനിക്ക്
    കഥകൾ ചൊല്ലിത്തന്നിട്ടുണ്ട്
    ©brother_loving_girl

  • brother_loving_girl 18w

    നിന്റെ കാലൊച്ചകൾ പോലും
    കാതിലെ താളമായ് മാറിയ
    ഒരു കാലമുണ്ടായിരുന്നു
    ©brother_loving_girl

  • brother_loving_girl 18w

    തോൽവിയുടെ അളവുകോൽ
    എന്നവണ്ണം ചുരുങ്ങാനാണ്
    പലപ്പോഴും പ്രതീക്ഷകളുടെ വിധി
    ©brother_loving_girl

  • brother_loving_girl 18w

    അകലെയാണെന്നീടിലും
    മുഖമൊന്ന് വാടിയാലോ
    സ്വരമൊന്ന് ഇടറിയാലോ
    മനമൊന്ന് പിടഞ്ഞാലോ
    ഗണിച്ചറിയും എന്നമ്മ
    ©brother_loving_girl

  • brother_loving_girl 18w

    @time_pass

    യാദൃശ്ചികമായി എന്റെ കണ്ണുകൾ പിടിച്ചടക്കിയ വരികൾ........എനിക്കു വേണ്ടി കുറിച്ചിട്ടത് പോലെ......

    Read More

    "ദു:ഖേഷ്വനുദ്വിഗ്നമനാ: സുഖേഷു വിഗത സ്പൃഹ:
    വീത രാഗ ഭയ ക്രോധ: സ്ഥിത ധീർമുനിരുച്യതേ"

    ദു:ഖം വരുമ്പോൾ പരിധിക്കപ്പുറം തളരാതിരിക്കുക
    സന്തോഷത്തിൽ മതിമറന്ന് അഹ്ലാദിക്കാതിരിക്കുക
    അമിതമായ ബന്ധനം, ഭയം, ദേഷ്യം, ഇവയോഴിവാക്കി
    മാനസികമായി മുനിയുടെ പാത പിൻതുടരുക
    ©brother_loving_girl