Grid View
List View
  • chacko_pullattu 16h

    ആ ഓരാൾ

    ശെരിയാണ് നമ്മൾ എവിടെയൊക്കെ എത്ര ദൂരത്തോളം യാത്ര ചെയ്താലും യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോൾ ആ കാഴ്ചകൾ അത്രയും വിവരിച്ചു പറയാൻ ഒരാൾ ഇല്ലാതെ പോവുന്നത് വളരെ മോശം ആണ്. ആ യാത്രകൾ ഒക്കെയും അർത്ഥമില്ലാത്ത പോകും.❤️❤️❤️❤️
    ©chacko_pullattu

  • chacko_pullattu 7w

    വിശ്വാസം

    നിന്നെപ്പോലെ ആരും ഇല്ലെന്ന എന്റെ വിശ്വാസഞ്ഞെ നീ തോൽപിച്ചു കളഞ്ഞു. കാരണം ഏതും ഇല്ലാതെ എന്ന് മുതൽ നീ എന്നോട് അകന്നുവൊ അന്ന് മുതൽ എന്റെ പ്രതീഷകൾ സ്വപ്‌നങ്ങൾ എല്ലാം നഷ്ടപെടുകയായ്രുന്നു. എല്ലാ പെണ്ണിലും ഒരു നല്ല മനസും ഹൃദയവും കരുതലും ഉണ്ടെന്ന എന്റെ കണക്കുകൂട്ടലുകളെ നീ കാറ്റിൽ പറത്തി. നഷ്ടപെട്ട അ വിശ്വാസം കണ്ടെത്താൻ ആവാതെ ഇന്നും ഞാൻ അലയുകയാണ്

    ©chacko_pullattu

  • chacko_pullattu 8w

    നഷ്ടങ്ങൾ

    ഈ നഷ്ടങ്ങൾ ഒരുപാട് ഉള്ളവരുടെ പ്രത്യേകത എന്താണെന്നു അറിയാമോ? അവർക്കൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്നത് തന്നെ.

    ©chacko_pullattu

  • chacko_pullattu 10w

    പൊക്കിൾകൊടി

    നമ്മൾ ചില നഷ്ടങ്ങൾ ഉണ്ടാവുമ്പോൾ തകർന്നു പോവാറില്ലേ എനിക്ക് മാത്രം എന്താണ് ഇങ്ങനെയൊക്കെ എന്ന് സ്വയം വിമർശിക്കാറില്ലേ? എന്നാൽ നമ്മളെപ്പോലെ അല്ലെങ്കിൽ അതിലും അധികം നഷ്ടങ്ങൾ പറയാനുള്ളവരാകും നമ്മൾക്ക് ചുറ്റും ഉള്ളവർ. എല്ലാവരും ഈ ജീവിതം തുടങ്ങുന്നത് തന്നെ അത്തരം ഒരു നഷ്ടതതിലൂടെ ആണ്. അമ്മയും കുഞ്ഞും തമ്മിലുള്ള അഭെദ്യമയ ബന്ധം കൊണ്ട് ദൃടമായ പൊക്കിൾകൊടി നഷ്ടമാക്കി ഉറക്കെ കരഞ്ഞു കൊണ്ടാണ് ഓരോ ജീവനും ഈ ഭൂമിയിൽ ഉടലെടുക്കുന്നത്.

    ©chacko_pullattu

  • chacko_pullattu 12w

    തിരിച്ചൊന്നു നടന്നാൽ അഴിയുന്ന കുരുക്കുകൾ മനസിലാവാതെ വീണ്ടും മുന്നോട്ടു പോയി കൂടുതൽ കുരുങ്ങുന്ന പട്ടി കുഞ്ഞുങ്ങൾ ഉണ്ട്. എത്ര തവണ കെട്ടഴിച്ചു വിട്ടാലും മണിക്കൂറുകൾക്കകം വീണ്ടും കുരുങ്ങി കിടക്കുന്നതു കാണാം. ചിലർ അങ്ങനെയാണ് അനുഭവത്തിൽ നിന്നും ഒന്നും പടിക്കില്ല രക്ഷപെടാൻ ഒരിക്കലും ശ്രമിക്കില്ല ആരെങ്കിലും രക്ഷിക്കാൻ കാത്തു കിടക്കും

    Read More

    കുരുക്കുകൾ

    തുമ്പി കെട്ടുക എന്ന് കേട്ടിട്ടുണ്ടോ? എന്റെ ഒരു സുഹൃത്ത് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, കാട്ടിൽ നിന്നും നാട്ടിൽ കൊണ്ടുവരുന്ന കാട്ടാനയെ മെരുക്കി എടുക്കാൻ ഉപയോഗിക്കുന്ന ഒരു പരിശിലന രീതി ആണിത്.
    കാട്ടിൽ നിന്നും കൊണ്ട് വരുന്ന ആനയെ ഇടുങ്ങിയ ഒരു കൂട്ടിൽ അടച്ചു അതിനെ ശാരീരികമായി ഉപദ്രവിചു അതിനെ ക്ഷമ പഠിപ്പിച്ചു. മനുഷ്യനെ അനുസരിച്ചു കൊള്ളാം എന്ന് സമ്മതിച്ചു തുമ്പികൈ കൊണ്ട് കൊമ്പിൽ ചുറ്റി സമ്മതം നടത്തിക്കുന്ന പ്രക്രിയ ആണിത്. ഇത് കേട്ടപ്പോൾ നമ്മുടെ പെൺകുട്ടികളുടെ അവസ്ഥയും ഇതല്ലേ എന്ന് ഞാൻ ചിന്തിച്ചു. ജനിച്ചു പെൺകുട്ടി ആണെന്ന് അറിയുന്നത് മുതൽ അവൾക്കു ചുറ്റും സംരക്ഷണത്തിന്റെ വലിയ ഒരു മതിൽ വളർന്നു വരികയായി.എന്ത് ചെയ്യണം എന്ത് ചെയ്യണ്ട അങ്ങനെ ഇരിക്കരുത്, ഇങ്ങനെ നടക്കരുത്, അങ്ങനെ സംസാരിക്കരുത് തുടങ്ങി എത്ര എത്ര നിയമങ്ങൾ ആണ് അവർക്കു മാത്രം ഉടലെടുത്തത്. സമപ്രായക്കാരായ ആണ് കുട്ടികൾ കൂട്ടുകൂടി ഉച്ചത്തിൽ സംസാരിച്ചു അവർക്കിഷ്ടമുള്ളതു പോലെ ജീവിക്കുമ്പോൾ അതു കണ്ട് വീർപ്പുമുട്ടി ഉള്ളിൽ സങ്കടപെട്ടു അവർ ജീവിക്കുന്നു. പതിയെ പതിയെ അവർ അതിനോട് പൊരുത്തപ്പെട്ടു ജീവിക്കുമ്പോൾ പക്യത ഉള്ളവൾ എന്ന് പറഞ്ഞു സന്തോഷിപ്പിക്കുന്നവർ തന്നെ. എന്നെങ്കിലും ഒരിക്കൽ അവൾ മതം പൊട്ടിയ ആനയെ കണക്കു തന്റെ മതിൽ കെട്ടുകൾ പൊട്ടിച്ചു പുറത്തു വന്നാൽ അവളെ കൊള്ളരുതാത്തവൾ എന്നും പിഴച്ചവൾ എന്നും മുദ്ര കുത്തുന്നു

    Read More

    തുമ്പി കെട്ട്

    തുമ്പി കെട്ടുക എന്ന് കേട്ടിട്ടുണ്ടോ? എന്റെ ഒരു സുഹൃത്ത് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, കാട്ടിൽ നിന്നും നാട്ടിൽ കൊണ്ടുവരുന്ന കാട്ടാനയെ മെരുക്കി എടുക്കാൻ ഉപയോഗിക്കുന്ന ഒരു പരിശിലന രീതി ആണിത്.
    കാട്ടിൽ നിന്നും കൊണ്ട് വരുന്ന ആനയെ ഇടുങ്ങിയ ഒരു കൂട്ടിൽ അടച്ചു അതിനെ ശാരീരികമായി ഉപദ്രവിചു അതിനെ ക്ഷമ പഠിപ്പിച്ചു. മനുഷ്യനെ അനുസരിച്ചു കൊള്ളാം എന്ന് സമ്മതിച്ചു തുമ്പികൈ കൊണ്ട് കൊമ്പിൽ ചുറ്റി സമ്മതം നടത്തിക്കുന്ന പ്രക്രിയ ആണിത്. ഇത് കേട്ടപ്പോൾ നമ്മുടെ പെൺകുട്ടികളുടെ അവസ്ഥയും ഇതല്ലേ എന്ന് ഞാൻ ചിന്തിച്ചു. ജനിച്ചു പെൺകുട്ടി ആണെന്ന് അറിയുന്നത് മുതൽ അവൾക്കു ചുറ്റും സംരക്ഷണത്തിന്റെ വലിയ ഒരു മതിൽ വളർന്നു വരികയായി.എന്ത് ചെയ്യണം എന്ത് ചെയ്യണ്ട അങ്ങനെ ഇരിക്കരുത്, ഇങ്ങനെ നടക്കരുത്, അങ്ങനെ സംസാരിക്കരുത് തുടങ്ങി എത്ര എത്ര നിയമങ്ങൾ ആണ് അവർക്കു മാത്രം ഉടലെടുത്തത്. സമപ്രായക്കാരായ ആണ് കുട്ടികൾ കൂട്ടുകൂടി ഉച്ചത്തിൽ സംസാരിച്ചു അവർക്കിഷ്ടമുള്ളതു പോലെ ജീവിക്കുമ്പോൾ അതു കണ്ട് വീർപ്പുമുട്ടി ഉള്ളിൽ സങ്കടപെട്ടു അവർ ജീവിക്കുന്നു. പതിയെ പതിയെ അവർ അതിനോട്

  • chacko_pullattu 13w

    ചില സമയത്ത് അതു അങ്ങനെയാണ് ഒന്ന് ഹൃദയം പൊട്ടി കരയണമെന്നു ഉള്ളിന്റെ ഉള്ളിൽ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ കൂടിയും മുഖത്തു യാതൊരു വിധ ഭാവ ഭേദങ്ങളും കാണിക്കാതെ നമ്മൾ ചില നിമിഷങ്ങളെ തരണം ചെയ്യാറുണ്ട്. അ സങ്കടങ്ങൾ ഉള്ളിൽ അടക്കി പിടിപ്പിക്കും തോറും അതു നമ്മുടെ മാനസിക നില തന്നെ തകർക്കാൻ തക്ക ശക്തിയായി മാറിക്കൊണ്ടിരിക്കും.ശെരിക്കും എന്ത് ഭീകരമായ ഒരു അവസ്ഥയാണ് അതു അല്ലെ?

    ©chacko_pullattu

    Read More

    അവസ്ഥ

    ആ ഒരാളാണ്

    ഒരാളെ ഇഷ്ടപ്പെട്ടു.
    അ ഒരാളോട് ഇഷ്ടം പറഞ്ഞു.
    ആ ഒരാളെയെ സ്നേഹിച്ചുള്ളു.
    ആ ഒരാളുടെ പുറകയെ നടന്നിട്ടുള്ളൂ
    ആ ഒരാളെയെ അഗ്രഹിച്ചിട്ടുള്ളൂ.
    എന്നിട്ടും ഒന്നും മനസ്സിലാക്കാതെ പോയത് ആ ഒരാളാണ്. തിരിഞ്ഞു നടന്നകന്നു ഒറ്റക്കാക്കി പോയതും ആ ഒരാളാണ്

    ©chacko_pullattu

  • chacko_pullattu 14w

    "ഡാ അവളിനി ശെരിക്കും നിനക്ക് ഉള്ളതാണെങ്കിലോ? കറങ്ങി തിരിഞ്ഞു വീണ്ടും നിന്നെ തേടി വന്നാലോ? നിങ്ങളു കല്യാണം കഴിക്കുമോ "

    അ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ ഉടനടി മറുപടി പറഞ്ഞു. "അവളിനി വന്നാൽ എന്റെ പട്ടിപോകും അവളുടെ പിറകെ. കലേൽ വരി നിലത്തടിക്കും ഞാൻ."
    അങ്ങനെ പറയുംബോഴും അവന്റെ കണ്ണുകളിൽ കണ്ണുനീരും നെഞ്ചിലൊരു അധികമിടിപ്പും ഉണ്ടായിരുന്നു.

    Read More

    പ്രണയം

    എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അതുണ്ടായിരുന്ന കാലത്തു നാളെ എങ്ങനെ ? എന്ത്‌ ? എന്ന കരുതലും അങ്കലാപ്പും ഉണ്ടായിരുന്നു. പക്ഷെ ഒരിക്കൽ ആ പ്രണയം ഒന്ന് തിരിഞുപൊലും നോക്കാതെ യാത്ര പറയാതെ, ജീവിതത്തിൽ നിന്നും പടി ഇറങ്ങി പോയപ്പോൾ എനിക്ക് ഇന്നലെകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ഇന്നലകലെ ഞാൻ പറഞ്ഞു സമാദാനിപ്പിച് മുന്നോട്ട് നീങ്ങി. ഇപ്പോൾ എനിക്ക് ഇന്നലെകലും നാളെയും ഇല്ല. ഇന്ന് മാത്രം. ഈ നിമിഷം മാത്രം.

    ©chacko_pullattu

    Read More

    ഇന്നും നാളെയും