#ente_malayalam

1402 posts
 • vaayadippennu 1d

  ചിലതിനെയൊക്കെ നഷ്ടപ്പെടുമെന്ന് ഉറപ്പ് ഉണ്ടെങ്കിലും അത്രമേൽ നമ്മൾ ഇഷ്ടപ്പെട്ട് പോകും..

  #malayalam #ente_malayalam #mallu

  Read More

  ഞാനിപ്പോൾ അനുഭവിക്കുന്ന ഈ വേദന ഉണ്ടല്ലോ അതിനെ ഞാനെന്റെ സ്നേഹം കൊടുത്ത് വാങ്ങിയതാണ്....

 • vaayadippennu 3w

  എല്ലായിടത്തും നോക്കി
  കിട്ടിയില്ല !

  അതിന് നിനക്ക് എന്താ
  നഷ്ടമായത്?

  ആ പഴയ എന്നെത്തന്നെ....
  ©vaayadippennu

 • sandrageorge_sanss 6w

  സ്വാതന്ത്ര്യം

  കാൽപാദം ചലിക്കുകിൽ
  ദൃഷ്ടിദോഷം ഭവിക്കുമെന്ന്,
  കോലായിൽ കഷായമത്
  സേവിക്കും കാർന്നോർ
  കർക്കശത്തിൽ ചൊന്നാൻ.

  പെൺ വായ തുറക്കുകിൽ
  അബദ്ധമത് പുലമ്പുമെന്ന്
  കാർന്നോത്തി ഉറപ്പിച്ചു,
  മൗനം പാലിച്ചിരിപ്പൂ.

  പെൺപണി അടുക്കളപ്പുറം
  മാത്രമത് പറഞ്ഞിരിപ്പൂ,
  ഓലത്താള് മറിക്കും
  തലനരച്ച പുരുഷൻ.

  മഹാലക്ഷ്മിയിലും അറപ്പ്
  ആർത്തവ രക്തം ഒഴുകുകിൽ,
  തൊടരുത് തീണ്ടരുത്
  അനങ്ങരുത് മിണ്ടരുത്.

  നരച്ചോരും നരക്കത്തോരും
  കാണാത്ത ലോകത്തെ
  പുണരാൻ കൊതിച്ചൊരു
  പെണ്ണിരിപ്പൂ കോലായിൽ.

  ഉച്ചത്തിൽ പാടിയവൾ
  ചന്തത്തിൽ ആടിയവൾ
  ഒരീസം ബന്ധനചരടുകൾ
  പൊട്ടിച്ചിറങ്ങീയവൾ
  സ്വാതന്ത്ര്യത്തിൻ ലോകത്തേക്ക്.
  ©sandrageorge_sanss

 • sandrageorge_sanss 8w

  കണ്ടു

  പ്രാണനുവേണ്ടി വേണ്ടി മല്ലിട്ടപ്പോൾ,
  ശ്വാസം കിട്ടാണ്ട് ചങ്ക് പൊട്ടിക്കരഞ്ഞപ്പോൾ,
  ഒരിറ്റ് വെള്ളത്തിനായി അലറി വിളിച്ചപ്പോൾ,
  കണ്ടില്ല കാണാൻ കൊതിച്ചൊരാമുഖം.
  ഒടുവിൽ വെള്ള പുതച്ചു കിടത്തിയപ്പോൾ
  വന്നിരിക്കുന്നു,അടുത്തിരുന്നു അലറി കരയാൻ.
  ©sandrageorge_sanss

 • sandrageorge_sanss 11w

  ഭരണിയിലെ ദൈവം

  ശ്രദ്ധിക്കുക, ' ഭരണിക്കുള്ളിൽ ദൈവത്തെ വിൽപ്പനയ്ക്ക്. ഇനി നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും. വെറും രണ്ട് ലക്ഷം രൂപ നൽകുക ദൈവത്തെ സ്വന്തമാക്കുക.'

  ടിയാൻ (ആൾക്കൂട്ടത്തിൽ) :ഒന്ന് പോടോ അവിടുന്ന് ഈ കാലത്തെ മനുഷ്യരെ പറ്റിക്കാൻ നോക്കുന്നോ? ഓരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നു.

  അഞ്ചു നിമിഷങ്ങൾക്ക് ശേഷം
  ടിയാൻ(മരത്തിന്റെ മറവിൽ ):ചേട്ടാ, എനിക്ക് രണ്ട് ഭരണി വേണം പൈസ ഇന്ന് തന്നെ തന്നേക്കട്ടെ.
  ©sandrageorge_sanss

 • skr_perceptions 12w

  വരികൾക്കിടയിൽ നീ വായിച്ചു തുടങ്ങിയപ്പോൾ എന്റെ കള്ളങ്ങളോരോന്നായി പൊളിഞ്ഞു വീണു. എന്നിട്ടും എന്തേ നീ വാക്കുകൾക്കിടയിൽ ഞാൻ ഒളിപ്പിച്ചുവെച്ച നിന്നെ കണ്ടില്ല?

  (ഒരു കവിയുടെ പ്രണയ പരാജയത്തെ ഇങ്ങനെയും എഴുതി അവസാനിപ്പിക്കാം.)
  ©skr_perceptions

 • sandrageorge_sanss 13w

  തോന്ന്യാക്ഷരങ്ങളാൽ ചിതറികിടക്കുമെൻ ജീവിത കാവ്യത്തെ ഒന്നിച്ചു ചേർക്കുവാൻ നീ പാടുപെടുകയോ പ്രിയാ...?

  തോന്ന്യാക്ഷരങ്ങൾ ചിതറിച്ചോരാ നിൻ വാഴ്‌വിനെ പിണയ്ക്കാൻ ഞാൻ യോഗ്യനോ പ്രിയേ.. !!
  ©sandrageorge_sanss

 • sandrageorge_sanss 13w

  മഴവില്ലിൻ നിറമുള്ള കാവ്യമെൻ പ്രണയം
  തൂലികത്തുമ്പിൽ നിറം ചാലിച്ചെഴുതുക സഖേ,
  നിൻ ഹൃദയത്തുടിപ്പിന്റെ ആത്മാക്ഷരങ്ങൾ..
  ©sandrageorge_sanss

 • vishnuprasadk 13w

  ചിലപ്പോൾ സ്നേഹം
  കരകവിഞ്ഞൊഴുകാറുണ്ട്

  കണ്ണുകളിലൂടെ

 • _aswathy 14w

  മണ്ണിന്റെ മണത്തെ സ്നേഹിച്ച, പെണ്ണ് കെട്ടാൻ മറന്ന ഒരു കൊശവൻ ഉണ്ടായിരുന്നു.
  തള്ള മരിച്ചേൽ പിന്നെ തുണയ്ക്കാരും ഇല്ലാണ്ട്‌ തനിച്ചായി പോയ ഒരുവൻ.
  തല മൂത്ത്നരച്ച നാട്ടാരു പറഞ്ഞ് കേട്ട് അയാളൊരു കാക്കാത്തിയെ മിന്ന് കെട്ടി.

  കാക്കാത്തി ഒറ്റ മൊലച്ചിയാണ്.
  മുഴുത്ത മൊലകളിൽ ഒന്ന് ദീനം വന്നപ്പോ മുറിച്ച് മാറ്റിയതാണ്.

  മിന്നു കെട്ടി കൊണ്ടോന്ന അന്നും
  അയാള് മണ്ണ് കുഴച്ചു.. കൂജകൾ ഉണ്ടാക്കി. കലങ്ങൾ ഉണ്ടാക്കി.. പ്രതിമകൾ ഉണ്ടാക്കി.

  കല്ല് കൊത്തി, കൈ നോക്കി നടന്ന കാക്കാത്തിക്ക്‌
  കളിമണ്ണ് കുഴയ്ക്കുന്ന, കൊശവന്റെ വഴക്കമുള്ള വിരലുകളോട്
  വല്ലാത്ത ജാതി പ്രേമം. അതിലും മൂത്ത കാമം.
  പക്ഷേ ഇടത്ത് മാറിൽ കനമുള്ള ശൂന്യത വിങ്ങുന്നതോർത്ത് അവളൊന്ന് നടുങ്ങി.


  മൂവന്തി അടുത്തപ്പോ 'കയ്യേൽ മണ്ണാണ്.ഇത്തിരി വെള്ളം പാർന്ന് തായോ' ന്ന് അവളോട് അയാള്.
  ആലയുടെ ഒരു കോണിൽ മൂടി വെച്ചിരുന്ന മൊന്തയെടുത്ത് ,അരികിൽ മുട്ടു കുത്തി നിന്ന് അയാളുടെ ചുണ്ടിലേക്ക്‌ അവള് വെള്ളം. പകർന്ന് കൊടുത്തു.

  പരുത്തി തുണിയുടെ നേർത്ത സാരിത്തലപ്പിനടിയിൽ നിന്നും മണ്ണിനേക്കാൾ വശ്യമായ മറ്റൊരു ഗന്ധം അയാളറിഞ്ഞു.
  കളിമണ്ണ് പുരണ്ട വിരലുകൾ പൊക്കിൾ കുഴിക്ക്‌ ചുറ്റുമുള്ള വിയർത്ത വളവുകളും ,പിന്നീട് അവളുടെ മാറിലും പരതി നടന്നു.

  ഇടത്ത് മാറിൽ തൊട്ടപ്പോൾ അവളുടെ കണ്ണ് നനഞ്ഞു.
  പക്ഷേ അയാളാണ് കരഞ്ഞത്,
  തള്ള മരിച്ചേൽ പിന്നെ, അന്നാദ്യമായി.

  അന്ന് രാത്രി,
  ചെളി പുരണ്ട ഇടത്ത് മാറിൽ അയാളുടെ വിരലുകൾ ഒരു താമര മൊട്ട്‌ മെനഞ്ഞു.
  കൂമ്പിയ താമരമൊട്ട്‌.  ©_aswathy

 • skr_perceptions 16w

  കടമെടുത്ത വാക്കുകൾ തികയാതെ പോയെനിക്ക് നിന്നിലൊരു വസന്തം തീർക്കാൻ..
  പൂത്തുനിന്ന നിനക്കു നേരെ
  കൊഴിഞ്ഞു വീണ ഒരിലപോലെ ഞാനീ ഓർമ്മകളുടെ ചതുപ്പിലാണ്ടുപോയി
  ©skr_perceptions

 • skr_perceptions 16w

  എന്റെ രാവുകൾ കടമെടുത്തതിന്
  നിന്റെ ഓർമ്മകളെ ഞാനെത്ര നാൾ പഴിക്കും?
  ©skr_perceptions

 • skr_perceptions 17w

  നാം ഇരുവർക്കുമിടയിലെ ലോകം കവിതകൾക്കൊണ്ട് സമ്പന്നവും, മൗനങ്ങൾക്കൊണ്ട് സങ്കീർണവും, വിരഹത്താൽ സാഗര തുല്യവുമാണ്.
  ©skr_perceptions

 • skr_perceptions 19w

  ഒരു നിമിഷമെങ്കിലും
  നീ എന്നെ ഓർക്കാൻ
  ഒരു നൂറു കവിതകളെഴുതാം ഞാൻ
  ©skr_perceptions

 • skr_perceptions 19w

  വേവുന്ന ആകാശത്തിന് കീഴെ
  നീലിച്ച സ്വപ്‍നങ്ങളുമായി
  വഴിതെറ്റിയ സഞ്ചാരിയായി ഞാൻ...
  ©skr_perceptions

 • skr_perceptions 20w

  ഞാൻ ഉറങ്ങാത്ത രാത്രികളിലും നിന്റെ സ്വപങ്ങൾക്ക് നിറമേകാൻ എന്റെ വ്യാകുലതാകളിതാ വൃഥാ പരിശ്രമിക്കുന്നു...
  ©skr_perceptions

 • skr_perceptions 20w

  യാഥാർഥ്യമെന്നത് എന്റെ പരാജയത്തിന്റെ മറ്റൊരു പേരാണ്. കലയും കവിതയും, കാമനകളുമെല്ലാം നീലാകാശത്തിന്റെ പുതിപ്പിനടയിൽ ഞാൻ നെയ്തുകൂട്ടുന്ന സ്വപ്‌നങ്ങൾ മാത്രം.
  ©skr_perceptions

 • forgotten_cobwebs 20w

  #mirakee #writersnetwork #ente_malayalam #malayalam #pod
  Image credit to the rightful owner

  Read More

  തിരകൾക്കപ്പുറം എന്നോ മറന്ന
  ഓർമ്മകളെ തേടിയിരിന്നിട്ടുണ്ടോ..
  പൂഴിമണലിൽ മാഞ്ഞുപോയ
  കാലത്തിന്റെ ചിത്രങ്ങളോർത്തുകൊണ്ട്..
  ഒടുവിൽ വസ്ത്രത്തിലെ മണൽത്തരികൾക്കൊപ്പം
  നെടുവീർപ്പുകളും നഷ്ടസ്വപ്നങ്ങളും തട്ടിക്കളഞ്ഞു ഇരുളിൽ നടന്നകന്നിട്ടുണ്ടോ..
  സമയത്തെ ഒരുകൈയ്യകലം നിർത്തുന്ന
  കടൽമണ്ണിൻ നെഞ്ചിലമർന്നുകൊണ്ട്....
  ©forgotten_cobwebs

 • sandrageorge_sanss 22w

  #tod_wt#success#inspiration#love#malayalamwritings#ente_malayalam

  Why can't you find a single reason to do a good thing when you have 1000 reasons not to do the same.

  Read More

  ©sandrageorge_sanss

 • scribbledpassions 24w

  Yesterday -
  The memories of rain falled inside me
  Today -
  The rain of memories are falling inside me....
  The memories which had been plunged inside with
  the deams of time... ����
  Time: 11:11pm
  #pod #genuine_readers @mirakee @writersnetwork#writersnetwork #mirakee #malayalam #ente_malayalam#scribbled_passions

  Read More

  ഇന്നലെ -
  മഴയാകുന്ന ഓർമ്മകൾ എന്നിൽ പെയിതൊഴിഞ്ഞു.....

  ഇന്ന് -
  ഓർമ്മകളാവുന്ന മഴ എന്നിൽ തോരാതെ പെയ്യുന്നു.....

  കാലത്തിന്റെ വേരുറവയിൽ പെട്ടുപോയ ഓർമ്മകൾ ☔️
  ©visssssmaya