#kadhaparachilintekadha

41 posts
 • solido_e__felicidade 13w

  #kadhaparachilintekadha
  @fools_quill @aparnap @kichu_parameswaran @sooryan @ser_gbn @_ottathuruth_ @kalivanchikal @neelimayil @raziqu @varnnam


  ഒരു യാത്രയുടെ കഥ പറയുകയിരുന്നു. പ്രതീക്ഷിച്ചതിലധികം ദൈർഖ്യമേറിയ, എവിടെയോ തുടങ്ങി മറ്റെവിടെയോ എത്തിനിന്ന ഒരു യാത്ര. വരദയുടെ, അവൾ സ്വയം മഹനീയം എന്ന് വിശ്വസിക്കുന്ന അവളുടെ "ചരിത്രത്തിലൂടെ" , സ്വയം നഷ്ടപെടുത്തികൊണ്ടിരിക്കുന്ന വർത്തമാനത്തിലൂടെ, പ്രതേകിച്ചു അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ അവർക്കുതന്നെ, എന്താകും എന്ന് പൂർണബോധ്യമുള്ള ഭാവിയിലൂടെ ഉള്ള യാത്രയായിരുന്നു.

  അതേസമയം, മറുവശത്ത് പാതിരാവോളം തപസ്സുചെയ്ത് ജന്മം കൊടുക്കുന്ന അക്ഷരകുഞ്ഞുങ്ങളെ പ്രകാശം പരക്കും മുന്നേ നിർദ്ദയം അരുംകൊല ചെയ്ത് ആരോടൊക്കെയോ ഉള്ള പ്രതികാരം തീർക്കുന്ന, ഇന്നും അവൾക്കൊരു അത്ഭുതമായി മാത്രം അവശേഷിക്കുന്ന ആ മനുഷ്യന്റെ തൂലിക തുമ്പിലെ മഷിയായി തീർന്ന്, അവിടെ എരിഞ്ഞമരുന്ന വാക്കുകൾക്ക് ജീവൻ കൊടുക്കാൻ അതിയായി ആഗ്രഹിച്ച്, അയാൾക്ക്‌ പിന്നാലെ അവൾ നടത്തിയ പ്രയോജനമില്ലാത്ത പോയ യാത്രയുടെ കഥയും ആകുന്നു.

  ഒരുപാട് കാര്യങ്ങൾ അതിശയോക്തി നിറഞ്ഞതായി തോന്നിയേക്കാം. അതിലേറെ അതിശയോക്തി നിറഞ്ഞ കാര്യങ്ങൾ പലതും, യാത്രയുടെ വിശദാംശമാകുന്ന പലതും മനപ്പൂർവ്വമോ അല്ലാതെയോ വിട്ടുപോയിട്ടുമുണ്ട്. എന്തായാലും "my words will end in you or it will never go beyond you!" അവൾക്കിനിയും വ്യക്തമായി മനസ്സിലാകാത്ത, ശരിക്കും മനസ്സിലാക്കാൻ അവൾ ആഗ്രഹിക്കാത്ത ഈ വാക്യത്തിൽ താത്കാലികമായി വിരാമം കുറിക്കുന്നതാണ് അവളുടെ കഥ.!

  പറയാതെയും ഓർമിപ്പിക്കാതെയും ആദ്യം മുതൽ കഥ വായിച്ച, അഭിപ്രായങ്ങൾ പറഞ്ഞ, സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.!

  Read More

  THE END
  യാത്രാകുറിപ്പ് - 41
  (കഥപറച്ചിലിന്റെ കഥ)
  ©vp_

 • solido_e__felicidade 13w

  #kadhaparachilintekadha

  അയാളുടെ മറുപടിക്കു കാത്തുനിൽക്കാതെ അവൾ കാൾ കട്ട് ചെയ്ത് ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു. വറ്റിപോയതുകൊണ്ടായിരിക്കണം, ഒരിറ്റു കണ്ണുനീർ പോലും പിന്നെ പുറത്തേക്കു വരാത്തതെന്നു അവൾ സമാധാനിച്ചു.
  തനിക്ക് മനസ്സ് എന്നൊരു സംഗതി ഉണ്ടെങ്കിൽ പാഴ്ച്ചിന്തകളൊന്നും മുളയ്ക്കാതെ അത് വെറും മരുഭൂമിപോലെ തരിശായിരുന്നെങ്കിൽ എന്ന്, വെറുതെ അവൾ ആശിച്ചു.

  പഠനമേശയ്ക്കരികിലെ കറങ്ങുന്ന കസേരയിലിരുന്ന് പിന്നെയും വെറുതെ വെറുതെ അവൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി. ആകാശത്തിനു മുകളിലും അതിനു താഴെയുമുള്ള സകലമാന കാര്യങ്ങളെ പറ്റിയും അയാൾ സംസാരിച്ചിരുന്നു. എന്നിട്ടും ഇത് മാത്രം.........!
  ഇല്ല. അയാൾ പറഞ്ഞപോലെ അയാൾ അങ്ങനെയൊക്കെയാണ്. ഒരിക്കൽ പറയുമെന്ന് പറഞ്ഞുവല്ലോ... അത് തന്നെ ധാരാളം. ആ കുട്ടി ആരായാലും ഒരുപാട് ഒരുപാട് ഭാഗ്യവതിയാണ്. സമാധാനം, സ്വയം നാണംകെടാൻ നിന്നില്ല. ആർക്കുമുന്നിലും.!

  ഒട്ടും മര്യാദയില്ലാതെയാണോ താൻ ഫോൺ കട്ട് ചെയ്തതെന്ന് അവൾക്ക് പിന്നെയും സംശയമായി. മനസ്സിലെവിടെയോ തന്നോട് തന്നെ അവശേഷിച്ചിരുന്ന ദേഷ്യം അവളോട് പറഞ്ഞു, ഇല്ല... അർഹതയില്ലാത്ത, ആവശ്യമില്ലാത്ത മറുപടികൾക്കുവേണ്ടി കാത്തുനിൽക്കാഞ്ഞത് എന്ത്കൊണ്ടും നന്നായി. അപ്പോൾ തന്നെ പിന്നെയും ഫോണിൽ ഒരു മെസ്സേജ് അലെർട് മുഴങ്ങി. അലസമായി ഫോൺ സ്ക്രീനിലേക്ക് നോക്കിയപ്പോൾ വീണ്ടും അയാളുടെ പേര് തെളിഞ്ഞുകണ്ടു. തെളിഞ്ഞ നിർവികാരതയോടെ അൽപ്പം നീളം കൂടിയ ആ അക്ഷരങ്ങളിലേക്ക് അവൾ മിഴിയർപ്പിച്ചു.

  Edo.......,
  Beyond the shadow of solitude, I just love one. But you need not know who it is. Like the unpublished words I have written, Like the unsung slogans I have quoted, My love also will be kept as unsaid. But you have to know that my love is never my weakness, My love is the only force in the world which keeps me alive for sometimes. Otherwise, there is nothing in the world that qualifies me to be a human! I promise you, one day you will come to know that and will appreciate me to hiding that in all these years. As you always do, keep believing in me. Also, I just hope that my words will end in you or it will never go beyond you!

  ഹ്മ്മ്... എല്ലാം ഇവിടെ കഴിയുന്നു.. !
  മിശ്രിതങ്ങളായ അസഖ്യം വികാരങ്ങളുടെ തള്ളിക്കയറ്റത്തിനിടെ കാതുകളിൽ അപ്പോഴും മണി മുഴക്കികൊണ്ടിരുന്ന ഹരിദ്വാറിനെ, അവിടുത്തെ മങ്ങിയ വീഥികളിൽ, നിശ്വാസങ്ങളിൽ മോചനമില്ലാതെ കുടുക്കപെട്ട രമേശ് പണിക്കറിനെ, "പൂർണ വളർച്ചയെത്തും മുന്നേ മരണപ്പെട്ട" ജിതേന്ദ്രനെ, അവൾ സങ്കൽപ്പിക്കാൻ തുടങ്ങി.

  വേദനകളിൽ നിന്നും ഒളിച്ചോടാനുള്ള, അഭയം പ്രാപിക്കാനുള്ള എളുപ്പവഴി എന്ന നിലയ്ക്ക് അയാൾ തന്നെ ഒരിക്കൽ പറഞ്ഞതുപോലെ, ചുറ്റുമുള്ള ലോകത്തെ അങ്ങനെ തന്നെ തുടരാനനുവദിച്ച്, പകരം വളരെനന്നയി അടുത്തറിയാവുന്ന അസംഖ്യങ്ങളായ സാങ്കല്പിക കഥാപാത്രങ്ങളുടെ ലോകത്തേക്ക് തന്നെ ചെല്ലാനുറച്ച്, അച്ഛൻ വാങ്ങിനൽകിയ അനേകമനേകം പുസ്തകങ്ങൾ നിറച്ച ആ ചില്ലരമാലയുടെ വാതിലുകളിൽ മലർക്കെ തുറന്ന്, പുഴവെള്ളത്തിൽ ചാടുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിനിന്നു. ഭിത്തിയിലിരുന്ന് ഫ്രോസ്റ്റ് പിന്നെയും പിന്നെയും പറയുന്നുണ്ടായിരുന്നു .... THE ROAD NOT TAKEN!

  Read More

  യാത്രാകുറിപ്പ് - 40
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_

 • solido_e__felicidade 13w

  #kadhaparachilintekadha

  'ഹെലോ .., എന്തെടോ ...!?
  ആ ശബ്ദം കേട്ടപ്പോഴേക്കും അത്രെയും നേരം കൂട്ടിവച്ച ധൈര്യമൊക്കെ ചോർന്നുപോയിരുന്നു. എന്നാലും എങ്ങനെയൊക്കെയോ ഒരുവിധം അവൾ ചോദിച്ചു:
  'ടോ... താൻ അപ്പൂനോട് സംസാരിച്ചിരുന്നോ ..!'

  'ആഹ് .... ഇതായിരുന്നോ.. ഞാൻ പ്രതീക്ഷിച്ചു. ആടോ.. സംസാരിച്ചിരുന്നു.. എനിക്ക് ന്താ പറയാനുള്ളതെന്നു പറഞ്ഞു. കേട്ട് കഴിഞ്ഞപ്പോ അയാൾ ഓക്കെയാണ് .. ഞാനും. ഇപ്പൊ എല്ലാം ക്ലിയർ ആയല്ലോ.!'

  ഒരു മിനുട്ട് പോലും താമസിപ്പിക്കാതെ, വാക്കുകളിൽ ഒട്ടും പതർച്ചയില്ലാതെ അയാൾ പറഞ്ഞു കഴിഞ്ഞു.

  'ടോ ...ബട്ട് ഞാൻ ഒട്ടും ഓക്കേ അല്ല. എനിക്ക് മനസിലാകുന്നില്ല. ൻ്റെ അപ്പൂന് എന്താടോ ഒരു കുറവ്. അവൾ എന്നോട് പറഞ്ഞു തനിക്ക് വേറെ ആരെയോ ഇഷ്ടാണെന്ന് താൻ പറഞ്ഞുന്ന്!.... വല്യ ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞിട്ട് ഇത്രേം നാൾ ആയിട്ടും ഇത് മാത്രം താൻ എന്നോട് പറഞ്ഞില്ലല്ലോ...! അവൾക്ക് എന്ത് സങ്കടമായിട്ടുണ്ടാകും. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എനിക്ക് നേരത്തെ അവളെ പറഞ്ഞു മനസ്സിലാക്കാമായിരുന്നു.'

  ഇടയ്ക്കൊരിക്കൽ പോലും നിർത്താതെ അവൾ പറഞ്ഞുകൊണ്ടിരുന്നു. നിശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു.

  'അതേയ്.... എനിക്കും ഒന്നും മനസിലാകണില്ല! ടോ ... അയാൾക്ക് എന്തേലും കുഴപ്പം ഉണ്ടെന്നു ഞാൻ പറഞ്ഞോ.!!? തനിക്ക് നന്നായിട്ട് അറിയാവുന്ന ചില കാര്യങ്ങൾ കൂടി താൻ അറിയില്ലെന്ന് കാണിക്കുവല്ലേ! എൻ്റെ നേച്ചർ എങ്ങനെയൊക്കെയാണെന്ന് തനിക്കറിയാല്ലോ ... ഞാൻ ഇങ്ങനെയൊക്കെയാണ്. ഡിഗ്രി കഴിഞ്ഞ് രണ്ടു വർഷം കഷ്ടപ്പെട്ട് പണിയെടുത്തതാ. അമ്മയൊറ്റഒരാൾ നിർബന്ധിച്ചോണ്ടാ പിന്നേം പഠിക്കാൻ വന്നത്. എന്നിട്ടും അച്ഛൻ ഇപ്പഴും പറയുന്നത് ഞാൻ വെറുതെ കളിച്ചു നടക്കുവാണെന്ന്! എല്ലാരേയും പോലെ എന്തൊക്കെയോ സ്വപ്‌നങ്ങൾ ഞാനും കണ്ടിരുന്നെടോ... തനിക്കെല്ലാം അറിയാല്ലോ..! അയാൾക്ക് എന്നെപ്പറ്റി ഒന്നുമറിയില്ല. അറിയിക്കേണ്ട കാര്യവുമില്ല. അറിഞ്ഞാൽ തന്നെ മനസിലാക്കണം എന്നുമില്ല. അത്കൊണ്ട് ഏറ്റവും ലളിതമായി ആരെയും വേദനിപ്പിക്കാത്ത രീതിയിൽ ഞാൻ അതങ്ങ് അവസാനിപ്പിച്ചു! അയാൾ അത് ആ ഒരു സെൻസിൽ തന്നെ എടുത്തോളുമെന്ന് എനിക്കറിയാം.!'

  അയാൾ പറഞ്ഞതൊക്കെ ശരിയാണ്. അപ്പുവിന് വല്യ പ്രശ്നം ഒന്നുമില്ല. പക്ഷെ, എന്താണ് തൻ്റെ പ്രശ്നമെന്ന് അയാളോട് എങ്ങനെ പറയുമെന്നാലോചിച്ച് കുഴയുന്നതിനിടയ്ക്ക് ബ്രഹ്മാസ്ത്രം തൊടുക്കുന്നതിനേക്കാൾ വേഗത്തിൽ അയാൾ ചോദിച്ചു:
  'അല്ല, ഇതിനിടയ്ക് തൻ്റെ ശരിക്കുള്ള പ്രശനം എന്താ.. ഞാൻ പറഞ്ഞതല്ലേ ഇനി ഇതേപ്പറ്റി നമ്മൾ തമ്മിൽ സംസാരിക്കേണ്ട എന്ന്.!'

  ശരിക്കും തൻ്റെ പ്രശ്നം എന്താണെന്നു വാക്കുകൾ കൊണ്ട് എങ്ങനെ പറയണം എന്നവൾക്ക് അറിയില്ലാരുന്നു. മറുപടിക്കായി അയാൾ കാത്തുനിൽക്കുവാണെന്ന് ഓർത്തപ്പോൾ കണ്ണീർ തുടച്ചുകൊണ്ട് പെട്ടെന്ന് അവൾ പറഞ്ഞു. :

  'എനിക്കൊരു പ്രശ്നവും ഇല്ലെടോ... I am perfectly fine.' രണ്ടു നിമിഷത്തെ മൗനത്തിനു ശേഷം, വാക്കുകളിൽ ആവുന്നത്ര ചിരി വരുത്താൻ വെറുതെ ശ്രമിച്ചുകൊണ്ട്, അൽപ്പം ധൈര്യം കൂടി എവിടുന്നൊക്കെയോ അവലംബിച്ചുകൊണ്ട് അവൾ ചോദിച്ചു:
  'എടോ.., ആരാ ആ ആള് !? ഇനിയെങ്കിലും പറയൂ.. ക്യാമ്പസ്സിലുള്ള ആരേലും ആണോ..! സ്കൂൾ കാലം മുഴുവനും ക്രിക്കറ്റിന് പുറകെ ജീവിതം ഹോമിച്ചു നടന്നപ്പോ ടൈം കിട്ടിയിട്ടുണ്ടാകില്ലല്ലോ പ്രേമിക്കാൻ! പറയ്.. ആരായാലും ൻ്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും.!'
  ആ ചോദ്യത്തിന് മുന്നിൽ അയാളുടെ വാക്കുകൾ ശരിക്കും വരണ്ടതുപോലെ അവൾക്കു തോന്നി. ഇത് വരെ ഒരിക്കൽ പോലും അനുഭവപ്പെടാത്ത പതർച്ച അവിടെ നിഴലിടുന്നപോലെ.
  'എടോ.. അത്.. ഞാൻ തീർച്ചയായും മറ്റാരോട് പറഞ്ഞില്ലേലും ഇയാളോട് പറയും .... ഒരിക്കൽ!. പക്ഷെ.. ഇപ്പോഴല്ല. കാരണം അയാൾക്ക് പോലും അതറിയില്ല.!' പിന്നെയും തങ്ങിനിന്ന നിശബ്‌ദതയ്‌ക്കൊടുവിൽ അയാൾ പറഞ്ഞു:
  'ടോ .. നമുക്കീ ടോപിക് ഇവിടെ വിടാം .. അതാകും നല്ലത്.!

  "എടോ.., ആ ആൾ താൻ തന്നെയാടോ..!" എന്ന് അയാൾ വെറുതെ എങ്കിലും പറയുമെന്ന് ഏതോ വിദൂരസ്വപ്നത്തിലെങ്കിലും ആശിച്ചിരുന്നവൾ ആ നിമിഷത്തെ പൂർണമായും ഹൃദയത്തിലേറ്റി. എന്നാൽ അവിടം പലതുണ്ടുകളായി പിളർന്നു രക്തം വാർന്ന് ഒഴുകാൻ തുടങ്ങിയിരുന്നു. നീറിപ്പുകയുന്ന വേദനയിലും ആനന്ദം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടവൾ മറുപടി പറഞ്ഞു:
  ' ശരി എടോ.. അങ്ങനെ തന്നെ നടക്കട്ടെ... ഞാൻ കാത്തിരിക്കാം. കുറച്ച് പണിയുണ്ട്. വയ്‌ക്കട്ടെ.. !'

  Read More

  യാത്രാകുറിപ്പ് - 39
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_

 • solido_e__felicidade 13w

  #kadhaparachilintekadha

  പിന്നെ എന്തുണ്ടായി എന്ന് അവൾ തിരക്കി പോയില്ല. പക്ഷെ, ദൈവം അവളുടെ ജീവിതത്തിലുടനീളം കാത്തു വച്ചിരുന്ന നിയോഗങ്ങൾ, ഓരോ പ്രതീക്ഷയുടെയും അവസാനം അവൾക്കായി കാത്തുവയ്ക്കുന്ന ചെറുതിരി വെളിച്ചങ്ങൾ, അത്തരത്തിലൊന്ന് പിന്നെയും സംഭവിക്കാൻപോകുകയായിരുന്നു.

  പതിവുപോലെ അടുക്കളയിലെ എച്ചിൽ പാത്രങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് പിന്നെയും അപ്പുവിന്റെ ഫോൺകാൾ വന്നത്. അത്യാപരമായ ആകാംഷയോടെയാണവൾ കാൾ എടുത്തത്. പക്ഷെ, അപ്പുവിന്റെ ശബ്ദത്തിൽ പ്രതീക്ഷിച്ച ആഹ്ളാദത്തിനു പകരം കുത്തിമുറിപ്പെടുത്തുന്ന പോലെയുള്ള നിർവികാരത.

  'എന്ത് പറ്റിയെടോ... പറയ് .... !'
  'ഹേയ്... എനിക്ക് കുഴപ്പമൊന്നുമില്ലെടോ.... ഐ ആം ഓക്കേ ... താൻ പറഞ്ഞ പോലെ അയാൾ വിളിച്ചിരുന്നു. and like wise I am expected, അയാൾ പറഞ്ഞു, അയാൾ എന്നെ വളരെ നല്ല ഒരു ഫ്രണ്ട് ആയിട്ടാണ് കാണുന്നേ എന്നും, life long അതങ്ങനെ തന്നെ ആയിരിക്കും എന്നും. and I am perfectly okay with it. തനിക്കറിയാല്ലോ, ഞാൻ വളരെ practical ആണ്.. അതോണ്ട് .., എനിക്ക് കുഴപ്പൊന്നുമില്ല. ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നതാണ്.'

  മനസ്സിൽ എന്താണ് നിറഞ്ഞത് , എന്താണ് തിരികെ പറയേണ്ടത് എന്നറിയാതെ അവൾ കുഴങ്ങുന്നതിനിടയിലും അപ്പു നിർത്താതെ പറഞ്ഞുകൊണ്ടിരിക്കുവാരുന്നു.

  'എടോ ... ഞാൻ അപ്പൊ തന്നെ അയാളോട് ചോദിച്ചു അയാൾക്ക് വേറെ ആരേലും ഇഷ്ട്ടാണോ എന്ന്.'
  അതിന്റെ ബാക്കി കേൾക്കാൻ തിടുക്കം കൂട്ടുന്ന സ്വന്തം ഹൃദയത്തെ ഒരുവിധം അടക്കി നിർത്തികൊണ്ട്, വാക്കുകളിൽ അത് പ്രതിഫലിക്കാതിരിക്കാനും പരമാവധി ശ്രമിച്ചുകൊണ്ടവൾ ചോദിച്ചു;
  'എന്നിട്ട്!?'
  'ഓഹ്.. പതിവുള്ള ആ ജാഡയില്ലേ, അത് നിറച്ചിട്ടുള്ളതായിരുന്നു മറുപടി. ഞാൻ ഇപ്പൊ അതറിയേണ്ട കാര്യം ഇല്ലാന്ന്.. ! എന്നാലും അങ്ങനെ ചോദിച്ച സ്ഥിതിക്ക് അങ്ങനെ ഒരാൾ ഉണ്ടെന്നുതന്നെ കരുതികൊള്ളു എന്നും.'
  'ശോ ... കഷ്ടായില്ലോ .... '
  'ഹാ ...അതെ... വെറുതെ ഒരു കാര്യവുമില്ലാണ്ട് തന്നെക്കൂടിയും ഇതിനിടയ്ക്ക് വലിച്ചിട്ടു.. I am really sorry എടോ .. '

  'ന്റെ അപ്പു.. താൻ ഇങ്ങനെ സങ്കടപെടല്ലേ... ഞാൻ അയാളോട് ഒന്നുകൂടിയും സംസാരിക്കാം. അയാൾ വെറുതെ പറഞ്ഞതാകും.. ൻ്റെ അറിവിൽ അയാളുടെ മനസ്സിൽ അങ്ങനെ ആരുമില്ല..... '

  'ടോ .. തനിക്ക് വേറെ പണിയില്ലേ , പിന്നെയും എനിക്ക് വേണ്ടി നാണം കെടാൻ! എനിക്ക് കുഴപ്പൊന്നുമില്ലെന്നു പറഞ്ഞല്ലോ... താൻ ഇത് ഇവിടെ വിട്ടേക്കണം കേട്ടോ... ഞാനും വിടുകയാണ്... അയാള് പറഞ്ഞപോലെ..., ഫ്രണ്ട് ആണ് ഞാൻ , നല്ല ഫ്രണ്ട്. ജീവിതകാലം മുഴുവൻ.'

  പിന്നെയും എന്താണ് പറയേണ്ടതെന്ന് അവൾക്ക് ഒരു രൂപവുമില്ലായിരുന്നു. കടുത്ത ദേഷ്യം തോന്നി അയാളോട്. തൻ്റെ അപ്പു. അവളെപ്പോലൊരു പെൺകുട്ടിയുടെ കളങ്കമില്ലാത്ത സ്നേഹത്തെ ഒരു ദയയുമില്ലാതെ അയാൾ തട്ടിയെറിഞ്ഞിരിക്കുന്നു. എന്നിട്ടും അപ്പുവിന് അയാളോട് ഒരു ദേഷ്യവുമില്ല. ഒരു പരാതിയുമില്ല. താൻ അയാളുടെ "one and only constant friend" ആണത്രേ . എന്നിട്ടും തന്നോട് പോലും ഇതുവരെയ്ക്കും പറഞ്ഞിട്ടില്ലല്ലോ, അയാളുടെ മനസ്സിൽ ഉള്ള ആ ആളിനെ പറ്റി! വിട്ടുകളയാൻ അപ്പു പറഞ്ഞതാണ്. പക്ഷെ, അയാളും അപ്പുവും പോലുമറിയാതെ താൻ കെട്ടിയ വിഡ്ഢി വേഷം. ഒരു കാരണവുമില്ലാതെ ഒഴുക്കിയ കണ്ണുനീർ. നേരത്തെ അയാളിത് പറഞ്ഞിരുന്നെങ്കിൽ അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു!.

  ഇതിനെ പറ്റി ഇനി ഒരു സംസാരം ഉണ്ടാവരുതെന്നു അയാൾ എടുത്ത് പറഞ്ഞതിന്റെ കാരണം അപ്പോഴാണ് അവൾക്ക് മനസിലായത്. തന്നോട് ഓക്കേ പറഞ്ഞു പോകുമ്പോഴും അപ്പുവിനോട് എന്താണ് പറയാൻപോകുന്നതെന്ന് അയാൾ തീരുമാനിച്ചിരുന്നിരിക്കണം. ഇല്ല... അങ്ങനെ വിടാൻ പറ്റില്ല. അയാളോട് ചോദിക്കണം . സ്വന്തം ഇഷ്ടത്തെ ഇപ്പോഴും ഒളിപ്പിച്ചു പിടിച്ചുകൊണ്ട് അയാളോട് ചോദിക്കണം,. ആരെയും തുറന്നു കാട്ടാതെ കൊണ്ടുനടക്കുന്ന ആ മനസിനുള്ളിൽ രഹസ്യമായി കുടിയിരുത്തിയിരിക്കുന്നതാരെയാണെന്ന്!

  അവൾ ഉറപ്പിച്ചു. ഒട്ടും താമസിക്കാതെ തന്നെ കൈയിലിരുന്ന ഫോണിൽ HARY KANE എന്ന പേര് ഡയൽ ചെയ്തു. രണ്ടു മൂന്ന് ഫുൾ റിങ് മുഴങ്ങി ഫോൺ ശബ്ദം നിലച്ചു. അപ്പോഴേക്കും ഒരു മെസ്സേജ്.
  "I am a little much busy. will call u back later."
  ഓഹോ... ആയിക്കോട്ടെ... എപ്പോഴെങ്കിലും തിരികെ വിളിക്കട്ടെ.... അങ്ങനെ വിചാരിച്ചുകൊണ്ട് അവൾ മറുപടി ഒന്നും അയക്കാൻ പോയില്ല. അതുകൊണ്ട് തന്നെയാകണം രണ്ടു മിനിറ്റുകൾക്കപ്പുറം പിന്നെയും അയാളുടെ മെസ്സേജ്.
  "is anything urgent?"
  "yes it is urgent"
  എന്ന് ടൈപ്പ് ചെയ്തശേഷം അവൾ ഒന്നുകൂടി ആലോചിച്ചു. എന്നിട്ട് ക്ലിയർ ബട്ടൺ അമർത്തി. പിന്നെയും ടൈപ്പ് ചെയ്തു,
  "nothing! take ur own time".
  രണ്ടുമൂന്നു മണിക്കൂറുകൾക്കപ്പുറം പിന്നെയും അവളുടെ ഫോൺ നിർത്താതെ ശബ്ദമുണ്ടാക്കാൻ തുടങ്ങി. ഇത്തവണ അതൊരു ഫോൺ കാൾ ആയിരുന്നു. HARY KANE!

  Read More

  യാത്രാകുറിപ്പ് -38
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_

 • solido_e__felicidade 13w

  #kadhaparachilintekadha

  അയാൾ..... അയാൾക്ക് താൻ ഇപ്പോഴും അയാളുടെ "constant friend " ആണ്. അതിനപ്പുറം ഒന്നും ... ഒന്നും തന്നെ ഉണ്ടാകില്ല. ഇനിയിപ്പോൾ ഉണ്ടാകാനും പാടില്ല. ഇതിനിടയ്ക്കുള്ളത് തന്റെ മനസ്സാണ്.. അയാളോടുള്ള പറയാത്ത, ഒരിക്കൽ പോലും പ്രകടമാകത്ത പ്രണയം അടക്കം ചെയ്ത മനസ്സ്. അപ്പുവിനോടുള്ള കളങ്കമില്ലാത്ത , പരിധികളില്ലാത്ത സൗഹൃദം ഒഴുകുന്ന മനസ്സ്. ഒടുവിൽ അവൾ തീരുമാനിച്ചു. അപ്പു ഒരിക്കലും അറിയാതെ പോയ, അയാൾ പലവട്ടം അറിയുന്നു എന്നാലും ഇപ്പോഴും അറിയില്ലെന്ന് നടിക്കുന്ന അവളുടെ മനസ്സിനെ അങ്ങനെയേ തന്നെ, കറുത്ത ഒരു തുണികഷ്ണം കൊണ്ട് മൂടിക്കെട്ടി വേദനകളുടെ പിന്നാമ്പുറത്തേക്കെറിയാൻ ഉള്ള കടുത്ത തീരുമാനം. പിന്നെ, ഒരു നിമിഷം പോലുമേ നഷ്ടപ്പെടുത്താതെ വീണ്ടും ഫോൺ കയ്യിലെടുത്തു.

  സംഭരിച്ച ധൈര്യം മുഴുവനും ഉപയോഗിച്ച് അങ്ങനെ അവൾ അയാളോട് പറയുക തന്നെ ചെയ്തു. അപ്പു അയാളെ ഒരുപാട് ഒരുപാട് ഇഷ്ട്ടപെടുന്നു. ദയവുചെയ്ത് അവളെ നിരാശപെടുത്തരുതെന്ന്.

  'എടോ ... എനിക്കിത് അറിയില്ലാരുന്നു...!!!!!! അപർണ! ടോ..., അയാൾക്ക് എന്നെ പറ്റി എന്തറിയാമായിട്ടാ....! തനിക്കെങ്കിലും ഒന്ന് പറഞ്ഞുകൊടുത്തൂടാരുന്നോ ഈ പുറമേ കാണുന്നതൊന്നുമല്ല ഞാൻ എന്ന്... ! തനിക്കറിയാല്ലോ എനിക്ക് ഒട്ടും ചേരാത്ത ഓരോ വേഷങ്ങൾ ആർക്കൊക്കെയോ വേണ്ടി ഞാൻ സ്വയം എടുത്തണിഞ്ഞ് നടക്കുവാണെന്ന് ... പക്ഷെ ഇത് .... ഇതങ്ങനെ വെറുതെ എടുത്ത് കെട്ടാൻ പറ്റിയ വേഷവും അല്ലല്ലോ... !, അല്ല.. തൻ്റെ അഭിപ്രായം എന്താ..!?'

  അങ്ങനെ തിരികെ ചോദിച്ചപ്പോൾ അയാളുടെ ശബ്ദം ചെറുതായി പോലും ഇടറിയിരുന്നില്ല എന്നത് അവൾ പ്രധാനമായും ശ്രദ്ധിച്ചു. ഇനി അവൾ ചെയ്തിരുന്നപോലെ അയാളും സ്വയം എല്ലാം ഒളിപ്പിക്കുകയായിരുന്നോ എന്നും അവൾ അപ്പോൾ പോലും ചിന്തിക്കാൻ ശ്രമിച്ചു.

  ' താൻ പറയുന്നത് എനിക്ക് മനസ്സിലായി. പക്ഷെ, എനിക്കറിയാവുന്ന ഇയാൾ ........... you are just one of a kind. അതിനപ്പുറം കൂടുതൽ ഒന്നും പറയാൻ എനിക്ക് പറ്റില്ല.! ടോ ..., പിന്നെ, എൻ്റെ അഭിപ്രായമോ....!? അറിയാല്ലോ, നിങ്ങൾ രണ്ടാളും എൻ്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്.. അപ്പോൾ പിന്നെ, തീർച്ചയായും ഈ കാര്യത്തിൽ ഈ ലോകത്ത് ഏറ്റവും സന്തോഷിക്കുന്നത് ഞാൻ ആയിരിക്കും.'

  'ഹ്മ്മ്... ഓക്കേ എടോ ..., ഞാൻ തൻ്റെ ഫ്രണ്ട് ആണല്ലോ... അപ്പൊ തന്നെ ഹാപ്പി ആകേണ്ടത് എൻ്റെ കൂടി ചുമതലയാണല്ലോ! ഞാൻ അയാളോട് , തൻ്റെ അപ്പുനോട് സംസാരിച്ചോളാം. പിന്നെ.., താൻ ഇനി ഇതിൽ ഇടപെടേണ്ടെട്ടോ.... I mean, നമ്മൾ തമ്മിൽ ഇനി ഈ കാര്യത്തിൽ ഒരു ടോക്ക് ഉണ്ടാവണ്ട .. നമുക്ക് സംസാരിക്കാൻ വേറെ ഒത്തിരി കാര്യങ്ങളുണ്ടല്ലോ....!'

  അതെ... ശരിയാണ്... അയാളോട് സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്... അപ്പുവിനോട് പറഞ്ഞ വാക്ക്‌ താൻ പാലിച്ചു. ഇനിയിപ്പോ അവർ തമ്മിൽ സംസാരിക്കട്ടെ.... എല്ലാം നന്നായി നടക്കട്ടെ... താൻ .. അവർ രണ്ടുപേരുടെയും ഏറ്റവും നല്ല സുഹൃത്താണ്... ജീവിതകാലം മുഴുവൻ അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ഉടനെത്തന്നെ അപ്പുവിനെ വിളിച്ചു.

  'ഞാൻ അയാളോട് പറഞ്ഞിട്ടുണ്ടെട്ടോ .... ആൻഡ് അയാള് തന്നോട് സംസാരിച്ചോളാം എന്ന് പറഞ്ഞു.... ഇനിയിപ്പോ രണ്ടാളും കൂടി ന്താന്നുവച്ചാ ആയിക്കോ... ഞാൻ എപ്പളും കൂടെയുണ്ടാകും... !'

  വാക്കുകളിൽ അളവറ്റ സന്തോഷം കുത്തിനിറച്ച് അവൾ അപ്പുവിനോട് സംസാരിച്ചു. അപ്പുവിന്റെ സന്തോഷത്തിനു അതിരുകളിലെന്നറിഞ്ഞപ്പോൾ മനസ്സിലവശേഷിച്ചിരുന്ന സങ്കടത്തിന്റെ തരികളും തനിയെ അലിഞ്ഞുപോകുന്നതായി അവൾ വിശ്വസിക്കാൻ ശ്രമിച്ചു. ആ രാത്രി മുഴുവൻ തലയിണയിൽ മുഖമമർത്തി കിടന്നു കൊണ്ട് ഇടയ്ക്ക് ആകാശത്തേക്ക് നോക്കിയപ്പോൾ അവിടെ പതിവുകാരായിരുന്ന നക്ഷത്രങ്ങളുടെ തിളക്കം ഒന്ന് മങ്ങിയത് പോലെ അവൾക്ക് തോന്നി. പിന്നെയും ഫോൺ കയ്യിലെടുത്ത് ആ പാട്ട് വച്ചു. " I get wings to fly and feel that I am alive....." ചിറക് കിട്ടിയിരുന്നുവോ.... അറിയില്ല... പക്ഷെ ഇപ്പോഴും മരിച്ചിട്ടില്ല... I am alive. And have to be alive. സ്വയം പറഞ്ഞുകൊണ്ട് എപ്പോഴോ അവൾ ഉറങ്ങിപ്പോയി.

  Read More

  യാത്രാകുറിപ്പ് - 37
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_

 • solido_e__felicidade 13w

  #kadhaparachilintekadha

  കുറച്ചു ദിവസങ്ങളായി അപ്പുവിന് എന്തോ ഒരു മാറ്റം ഉള്ളതുപോലെ. സംസാരത്തിലൊന്നും ആ പ്രസരിപ്പ് ഇല്ലാത്തപോലെ ... !
  'അപ്പു..., എന്താടോ പറ്റിയത്!? ഒന്നുമില്ലഎന്ന സ്ഥിരം പറച്ചിലൊന്നും വേണ്ട... അറിയാല്ലോ, എനിക്ക് അറിയാൻ പറ്റും തന്നെ. അതോണ്ട്, പെട്ടെന്ന് പറ. എന്താ കാര്യം..!'
  രണ്ടുമൂന്നു ദിവങ്ങളുടെ തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിൽ ഒടുവിൽ അപ്പു ഒരുവിധം അവളുടെ മനസ്സ് തുറന്നു.

  'കുഞ്ഞു... എനിക്കെന്താ പറ്റണത് എന്ന് എനിക്കുതന്നെ മനസിലാവണില്ല. കുറച്ചു നാൾ ആയിട്ട് മനസ്സ് ഞാൻ പറയുന്നിടത്ത് നിക്കണില്ല. നമ്മടെ ഹാരി കെയ്ൻ ഇല്ലേ , പുള്ളിയുടെ പിറകെ ആണ്... '

  മുഴുവനായി കേട്ടുവോ എന്നറിയില്ല. അപ്പോഴേക്കും തൻ്റെ ലോകം തലകീഴായി മറിയുന്നപോലെ അവൾക്കനുഭവപ്പെട്ടു. പക്ഷെ, ഒറ്റനിമിഷം കൊണ്ട്തന്നെ സ്വബോധത്തിൽ തിരികെ എത്തികൊണ്ട് അവൾ ചോദിച്ചു:
  ' ടോ... ന്താ... ഈ പറയണേ ... what you mean? are you serious?
  'what I meant എന്ന് ചോദിച്ചാൽ അതൊക്കെ തന്നെടോ ... seriously എനിക്കയാളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ആദ്യമൊക്കെ വെറും തോന്നൽ ആണെന്ന് കരുതി വിട്ടുകളഞ്ഞു. പക്ഷെ ദിവസം കഴിയുംതോറും മനസിലാകുന്നു. വെറുതെ അല്ല. ശരിക്കും ഇഷ്ടമാണ്.'

  മനസ്സിന്റെ വ്യതിയാനം ശബ്ദത്തിൽ വരുത്താതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ചോദിച്ചു.
  'എന്നിട്ട് ഇതിനെ പറ്റി പുള്ളിക്കാരന് വല്ല വിവരവും ഉണ്ടോ..?'

  'ഹേയ് .... എവിടുന്ന് .. എന്നെക്കാൾ നന്നായി തനിക്കറിയാല്ലോ അയാളെ, just casually സംസാരിക്കും എന്നല്ലാതെ ഇതുവരെയും മര്യാദയ്ക്കൊന്നു മിണ്ടിയിട്ടുപോലുമില്ല. പിന്നെയല്ലേ അയാളറിയുന്നത്..! പക്ഷെ, ഇതിങ്ങനെ നീട്ടിക്കൊണ്ടുപോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. താൻ എന്നെ ഒന്ന് സഹായിക്കണം. ഒന്ന് ചോദിക്കാമോ അയാളോട്.. അയാൾക്ക് വേറെ എന്തേലും ഇഷ്ടം ഉണ്ടോ എന്ന്.. !?

  'ഹാ .... പിന്നെന്താടോ.... പക്ഷെ, വേറെ എന്തേലും ഇഷ്ടം ഉണ്ടോ എന്ന് ഞാൻ ചോദിക്കില്ല. പകരം, തനിക്ക് അയാളെ ഇഷ്ടാണെന്നു ഞാൻ അയാളോട് അങ്ങ് കേറി പറയട്ടെ... !?

  'ങേ .... അത് വേണോ... ! ഹ... എല്ലാം ഇയാൾടെ ഇഷ്ടം. ടോ ..., അറിയാല്ലോ എനിക്കിത് വേറെ ആരോടും പറയാൻ പറ്റാത്തൊണ്ടാ... തത്കാലം വേറെ ആരും അറിയണ്ടാട്ടോ... പിന്നെ അയാൾ എന്ത് പറഞ്ഞാലും എന്നോട് പറയണേ... അത് ഒരു NO ആണേൽ പോലും.. ! എൻ്റെ മനസ്സ് ഭയങ്കര സ്ട്രോങ്ങ് ആണെടോ.... !
  'യെസ് .... ഓക്കേ എടോ ...'

  അപ്പു....! ഇപ്പോഴും കൂടെ നടന്നിട്ടും അവൾക്ക് ഇങ്ങനെ ഒരിഷ്ടം ഉണ്ടായിരുന്നത് താൻ എന്തേ അറിയാണ്ട് പോയി.! അവൾ... വർഷങ്ങൾക്കിപ്പുറം ശരിക്കുള്ള സൗഹൃദം എന്താന്ന്, അതിന്റെ കരുതൽ എന്താന്ന് തന്നെ കാട്ടിത്തന്ന സുഹൃത്ത്. അവളുടെ മനസ്സ് സ്ട്രോങ്ങ് ആണത്രേ... പക്ഷെ.., സ്വന്തം കാര്യമോ..! ഇല്ലാ... അവൾക്കുവേണ്ടി താൻ എന്തും ചെയ്യും. അത് എത്രതന്നെ കഠിനമേറിയതാണേലും!.

  Read More

  യാത്രാകുറിപ്പ് -36
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_

 • solido_e__felicidade 13w

  #kadhaparachilintekadha

  തിങ്കളാഴ്ച മുതലും എല്ലാം പഴയപോലെ തന്നെയായിരുന്നു. ഹൃദയത്തിനുള്ളിൽ സംഭവിച്ച മാറ്റം അവിടെത്തന്നെ വച്ചുപൂട്ടിയിട്ടാണവൾ അന്നും ക്യാമ്പസ്സിലെത്തിയത്. ആർക്കും ഒരു സംശയവും ഉണ്ടാകാൻ പാടില്ല. ആരും ഒന്നുമറിയാൻ പാടില്ല. ശനിയാഴ്ച സംഭവിച്ചതൊക്കെയും മറന്നുപോയ പോലെയായിരുന്നു അയാളുടെ പെരുമാറ്റം. പക്ഷെ അന്ന് മുതൽ അവളുടെ ഭയം വർധിക്കാൻ തുടങ്ങുകയായിരുന്നു. അയാളുടെ അടുത്ത് നില്ക്കാൻ പോലും പേടി. ആരും അറിയാതെ നോക്കുവാൻ പോലും പേടി.

  എന്നിരുന്നാലും അയാളറിയാതെ അയാളുടെ ഇഷ്ട്ടങ്ങളൊക്കെയും അവളുടേതുകൂടിയാകുകയായിരുന്നു. അയാളുടെ ഫുട്ബോൾ പ്രാന്ത് അവളിലേക്കും പടർന്നു. കോഫിയോടുള്ള അയാളുടെ നിലയ്ക്കാത്ത ഭ്രമം, അയാൾ കുട്ടികാലത്തെങ്ങോ ശീലിച്ച വെജിറ്റേറിയൻ ഭക്ഷണക്രമം പോലും അയാൾപോലുമറിയാതെ അവൾ പകർത്താൻ തുടങ്ങി. എന്തോ ഒരു വല്യ കള്ളത്തരം ഒളിപ്പിക്കുന്ന പോലെയായിരുന്നു അവളുടെ പെരുമാറ്റം. അയാൾക്കാകട്ടെ പിന്നാലെ നടക്കുന്ന ആരാധികമാരുടെ ബഹളവും.

  അവൾ എന്നും കാത്തിരുന്നത് വൈകുന്നേരമാകാനാണ്. സ്വയം മറന്നു സന്തോഷിക്കുന്ന ആ ബസ്‌യാത്രകൾക്ക് വേണ്ടി. ക്യാമ്പസ്സിലെ എല്ലാവർക്കും മുന്നിൽ മിക്കപ്പോഴും അയാൾ അണിഞ്ഞിരുന്ന അൽപ്പം ഗൗരവത്തിന്റെ ആ മൂടുപടം വൈകുന്നേരങ്ങളിൽ അവൾക്കുമുന്നിൽ മാത്രമായി അഴിഞ്ഞുവീഴുന്നത് അവളറിഞ്ഞിരുന്നു. അവളോടൊപ്പം ഉണ്ടായിരിക്കുന്ന സമയങ്ങളിൽ മറ്റൊരിക്കലും കാണാൻ കഴിയാത്ത ഒരു തിളക്കം അയാളുടെ കാന്തിക കണ്ണുകളിൽ അവൾ പതിയെ കണ്ടെത്തിക്കൊണ്ടിരുന്നു. കൂടുതൽ അറിയുംതോറും അയാൾ പിന്നെയും പിന്നെയും അവൾക്കുമുന്നിൽ ഒരത്ഭുതമായി മാറിക്കൊണ്ടിരുന്നു.

  പുറമേക്കാണുന്നതല്ല അയാളെന്നു അവൾ നേരത്തെ കണ്ടെത്തിയിരുന്നു. പക്ഷെ അതേപ്പറ്റി പറയുമ്പോഴും ചോദിക്കുമ്പോഴും സമർത്ഥമായി അയാളൊഴിഞ്ഞുമാറികൊണ്ടിരുന്നു.

  'എടോ .. പലപ്പോഴായി ചോദിക്കണം എന്ന് വച്ചതാണ്, ശരിക്കും ഇയാളുടെ പ്രശ്നം എന്താടോ... ചിലപ്പോഴൊക്കെ ഇയാളാങ്ങൊരുമാതിരി .. ആർക്കും മനസിലാകില്ലെന്നു കരുതിയോ? എനിക്കറിയാൻ പറ്റണുണ്ട് ‌. ചിലപ്പോൾ എനിക്ക് മാത്രം തോന്നണതാകും. എൻ്റെ അറിവ് ശരിയാണെങ്കിൽ ആഴമേറിയ ഇയാൾടെ മനസ്സ് ഇത്തിരിയെങ്കിലും കണ്ടിട്ടുള്ളത്, ഒരുപക്ഷെ, താൻ കാട്ടിയിട്ടുള്ളത് എന്നെ മാത്രമല്ലേ.!?'

  'ശരിയാണെടോ.. അറിയില്ല എന്താണെന്ന്! തന്നോട് സംസാരിക്കുമ്പോൾ എനിക്ക് പരിധികൾ വയ്‌ക്കേണ്ടിവരുന്നില്ല. ഒരുപക്ഷെ, ഈ same wavelength എന്നൊക്കെ പറയുന്നത് ഇതാകും. എടോ , ഞാൻ അനുഭവിക്കാത്ത സന്തോഷം ഞാൻ ഭാവിക്കുകയാണ്. എന്നെ സ്നേഹിക്കുകയും എന്നെ ചൊല്ലി വേദനിക്കുകയും ചെയ്യുന്നവരെ വിഷമിപ്പിക്കാതിരിക്കാനായി ഞാൻ എൻ്റെ ദുഃഖങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്നു. എന്തൊക്കെ സംഭവിച്ചാലും എനിക്കീ ലോകവുമായി പൊരുത്തപ്പെട്ട് ജീവിക്കണം . അല്ലെങ്കിൽ എനിക്ക് ഭ്രാന്തുപിടിക്കും.'
  ഒരു പുസ്തകത്തിലെഴുതിയ വരികൾ വായിക്കുന്ന ഭാവത്തിലും താളത്തിലും അയാൾ മറുപടി പറഞ്ഞു.

  കഥകൾ വായിക്കാനും പറയാനും കേൾക്കാനും അയാൾ ഒരുപാടിഷ്ട്ടപെട്ടിരുന്നു. പക്ഷെ സ്വയം ഒരു കഥാകാരനാണെന്ന്, എഴുത്തുകാരനാണെന്ന് അയാൾ ഒരിക്കലും സമ്മതിച്ചിരുന്നില്ല. അവൾ ഒരുപാട് നിർബന്ധിച്ചപ്പോൾ ഒരിക്കൽ അവൾക്കായി അയാളുടെ കഥകൾ കവിതകൾ ഒക്കെയും അച്ചടിച്ചുവന്ന സ്കൂൾ മാഗസിനുകൾ കൊണ്ടുകൊടുത്തു.
  'താനെന്താ ഇപ്പോൾ ഒന്നും എഴുതാത്തത് ?'
  'എഴുതാറുണ്ടെടോ... എന്തൊക്കെയോ... അതിനൊക്കെയും ഒരു രാത്രി പുലരുന്നത്രയും വരെയും ആയുസ്സുണ്ടാകാറില്ല.!
  അയാളെ നിർബന്ധിച്ചിട്ട് കാര്യമില്ലെന്നു മനസിലായപ്പോൾ അവളൊരിക്കൽ ചോദിച്ചു:
  'എടോ ഞാൻ പ്രോമിസ് ചെയ്യാം. ആർക്കും കാണിച്ചു കൊടുക്കില്ല. എഴുതുന്നതൊക്കെയും എന്നെ കാണിക്കാമോ പ്ലീസ് ...!!?'
  'ഹ്മ്മ്... ഞാൻ നോക്കട്ടെടോ... ഉറപ്പൊന്നും പറയുന്നില്ല.'

  അന്ന് അവൾ രാവേറെ ആയിട്ടും ഉറങ്ങാതെ "ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു" എന്ന മുകുന്ദന്റെ പുസ്തകത്തിലെ രമേശ് പണിക്കരിൽ തൻ്റെ ഹാരി കെയ്ൻന്റെ വിചിത്രങ്ങളായ സ്വഭാവ വിശേഷങ്ങൾ തിരഞ്ഞുപിടിക്കുകയായിരുന്നു. രമേശ് പണിക്കർ - കാരണങ്ങളൊന്നുമില്ലാതെ വേദനിക്കുന്ന, സ്വയം നഷ്ടപ്പെടുത്തുന്ന ഒരു മനുഷ്യൻ. അയാളും ഏറെക്കുറെ അങ്ങനെത്തന്നെയല്ലേ! അവൾ അത്ഭുതപ്പെട്ടു. പെട്ടെന്ന് നിനച്ചിരിക്കാതെ ഫോൺ ഒന്ന് വിറകൊണ്ടു. ആ സമയത്ത് സാധാരണ സംഭവമല്ല അവൾ അതെന്നതിനാൽ ഫോൺ എടുത്ത് നോക്കി. ഒരു E-mail സന്ദേശമാണ്. ആരെ പറ്റിയാണോ ഓർത്തുകൊണ്ടിരുന്നത് അയാളുടെതന്നെ.

  'എടോ.., ഇപ്പോൾ കവിത പ്രയോജനം ലക്ഷ്യമാക്കി എഴുതുന്നതല്ല. അത് എവിടെയെങ്കിലും പ്രസിദ്ധീകരിക്കണമെന്നോ ആരെങ്കിലും വായിക്കണമെന്നോ ഇല്ല. എനിക്കത് മനസിൻ്റെ വൈകാരിക സംവേദനം മാത്രമാണ്. മറ്റു ലക്ഷ്യപ്രാപ്‌തികളൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. വായിച്ചു കഴിഞ്ഞു അത് ഇവിടെത്തന്നെ ഉപേക്ഷിച്ചു പോകുന്നതിലൂടെ തനിക്ക് ഒന്നും നഷ്ടമാകാനില്ല. പണ്ട്, എഴുത്തു മത്സരങ്ങളിൽ പതിവായി സമ്മാനിതനാകുന്ന തലതിരിഞ്ഞ ആ പയ്യനിലും അവൻ്റെ എഴുത്തുകളിലും ഉള്ള വിശ്വാസവും പ്രതീക്ഷകളും ഒഴികെ ഒന്നും തന്നെ നഷ്ടമാകാനില്ല!! '

  സന്ദേശത്തിനൊപ്പം ഇതൾ വിരിഞ്ഞ ഒരു കവിതാശകലം. പുലരുവോളവും അവൾ ആ അക്ഷരങ്ങളോട് സംവദിക്കുകയായിരുന്നു.! പക്ഷെ, അയാളറിയുന്നുണ്ടായിരുന്നു അവൾ അയാളെ, അയാളുടെ അക്ഷരങ്ങളെ നിർത്താതെ പിന്തുടരുന്നത് സന്ദേശങ്ങളുടെ രൂപത്തിൽ പലപ്പോഴും അയാൾ അവളോട് പറഞ്ഞു അയാളിൽ നിന്ന് ചോർന്നുപോകുന്നതൊക്കെയും പുറകെ നടന്നു പറക്കേണ്ടതില്ലെന്ന്. ജീവിതത്തിൽ സ്വയം വിലയില്ലാത്തവരാകാനുള്ള എളുപ്പവഴി എഴുതാണെന്ന് ജീവിതംകൊണ്ട് അയാൾ കണ്ടെത്തിയത്രെ. അയാൾ തന്നെയും പറയുന്നപോലെ പുറമേക്കാണുന്ന അയാളെ മാത്രം എല്ലാവരും കൺകണ്ട്‌ സ്നേഹിച്ചു, ആരാധിച്ചു, ഉള്ളിലുള്ള അയാളെ, അയാൾക്കുപോലും അജ്ഞാതമായിരുന്നു അയാളെ അവൾ മാത്രം നിരന്തരം കണ്ടെത്തിയിരുന്നു.!

  Read More

  യാത്രാകുറിപ്പ് -35
  കഥപറച്ചിലിൻ്റെ കഥ

  *കഥയുടെ ഈ ഭാഗത്ത് ഒരു കവിതാ ശകലം ഉണ്ടാവേണ്ടതാണ്. കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ ഒഴിവാക്കുന്നു.!
  ©vp_

 • solido_e__felicidade 13w

  #kadhaparachilintekadha

  'താൻ വന്നേ..'
  അയാളവളുടെ കൈയിലെ പിടിവിടാതെ അവളെയും കൊണ്ട് റോഡ് കടന്ന് അപ്പുറത്തെത്തി.
  'താങ്ക്സ്.. ഇനി താൻ പൊയ്ക്കോ, ഞാൻ പൊക്കോളാം.'
  അയാൾക്ക് പെട്ടെന്ന് ദേഷ്യം വരുന്നപോലെ തോന്നി.
  'ഞാൻ ചോദിച്ചതല്ലേ, താൻ ഓക്കേ അല്ലെന്ന്?! അപ്പളും താൻ ഇങ്ങനെ തന്നല്ലേ പറഞ്ഞത്. തന്നെ ബസിൽ കേറ്റിയിട്ട്, ബസ് എടുക്കുമ്പോൾ ഞാൻ പൊക്കോളാം. അതേവരേക്കും ഇയാള് ഒന്നും മിണ്ടണ്ട. മനസിലായല്ലോ.!? വന്നേ....'
  ബസ് കണ്ടുപിടിച്ച് അതിനകത്തേക്കവളെ കയറ്റും വരേയ്ക്കും അയാൾ അവളുടെ കൈയിൽ നിന്ന് പിടിവിട്ടിട്ടുണ്ടായിരുന്നില്ല.

  'വീടെത്തിയിട്ട് വിളിക്കണം.. അല്ലെങ്കിൽ വേണ്ട, ഞാൻ വിളിച്ചോളാം. പറയുന്നത് കേൾക്കുന്നുണ്ടോ?'
  അയാളപ്പോഴും തണുത്തു എന്നവൾക്ക് തോന്നിയില്ല.
  'ശരിയെടോ......... പിന്നെ, സോറി........... ആൻഡ് താങ്ക്‌യൂ ഫോർ എവരിതിങ്!.'
  'ഹ്മ്മ് .... അതൊന്നും സാരമില്ല. ഇയാളിങ്ങനെ വെറുതെ ഓരോന്ന് ആലോചിച്ച് കാടുകയറി സങ്കടപെടാണ്ടിരുന്നാൽ മതി. കേട്ടോ.. '

  എന്തൊക്കെയാണ് തന്റെയുള്ളിൽ നടക്കുന്നതെന്ന് അവൾക്ക് മനസ്സിലാക്കാൻ പ്രയാസമായിരുന്നു. എത്ര വേഗത്തിലാണ് അയാൾ തന്നിൽ പടർന്നുപിടിക്കുന്നത്... പക്ഷെ.... അയാൾ എക്കാലവും കൂടിയുണ്ടായിരുന്നെങ്കിൽ...!
  'ഞാൻ പോട്ടെടോ.. നേരത്തെ ചെല്ലാമെന്നു അമ്മയോട് പറഞ്ഞിട്ടുണ്ട്. monday കാണാം. ബൈ .. '
  അവൾ നോക്കിയിരിക്കെ അയാൾ തിരിഞ്ഞുനടക്കാനൊരുങ്ങി. പിന്നെയും എന്തോ ഓർത്തിട്ടെന്നപോലെ അയാൾ ഒന്നുകൂടി പുറകിലേക്ക് നോക്കി പറഞ്ഞു,
  'ബസ് ഇറങ്ങിയിട്ട് സൂക്ഷിച്ചു പോണേ ...'
  'ശരിയെടോ...'

  ആ ദിവസം അതാദ്യമായി ആത്മാർഥമായി അവൾ പുഞ്ചിരിച്ചു. ബസ് അയാളെ പിന്നിട്ട് കടന്നുപോയി. പക്ഷെ, ആ ഒരു ദിനത്തിന്റെ, അയാളുടെ മുഴുവൻ ഓർമകളും അവൾ കൂടെ കൊണ്ടുപോകുവായിരുന്നു. അന്ന് രാത്രി പതിവ്പോലെ ജനലിലൂടെ ആകാശം നോക്കിയിരുന്നപ്പോൾ അവിടെ കണ്ട രണ്ടു നക്ഷത്രങ്ങളോട് അവൾ അന്നത്തെ കഥ പറഞ്ഞു. പിന്നെ മുൻപ് പലപ്പോഴായി സ്വയം പറഞ്ഞുപഠിച്ച ഒരു പാഠം തിരുത്താനും മനസ്സിനെ പാകപ്പെടുത്തി.
  അയാൾ, കേവലം ഒരു സുഹൃത്ത് മാത്രമല്ല. അതിനുമപ്പുറം.. ആരൊക്കെയോ ആണ്..അയാൾ അടുത്തുള്ളപ്പോൾ, അയാളുടെ ശബ്ദം കേൾക്കുമ്പോൾ തന്നിലുണ്ടാകുന്ന ഇതുവരെയ്ക്കും തിരിച്ചറിയാൻ സാധിക്കാത്ത ആ ഒരു തരംഗം, അതിനെ "പ്രണയം" എന്ന മൂന്നക്ഷരങ്ങൾക്കുള്ളിലടച്ച്, ആ നക്ഷത്രങ്ങളെ സാക്ഷിയാക്കി മനസ്സിനുള്ളിൽ തന്നെ അടക്കം ചെയ്തു.
  ഇല്ല.. അയാളൊരിക്കലും അറിയാൻ പാടില്ല. അയാളെന്നല്ല, ആരും ഒരിക്കലും അറിയരുത്. അപ്പുപോലും! അയാൾ പറഞ്ഞതുപോലെ താൻ അയാളുടെ "one and only constant friend" ആണ്. അയാളായിട്ട് തിരുത്തും വരേയ്ക്കും ഉള്ളിൽ അടക്കം ചെയ്ത
  ആ മൂന്നക്ഷരങ്ങൾ അവിടെത്തന്നെ തറഞ്ഞുകിടക്കട്ടെ.
  ആ നിമിഷം തന്നെ കുറച്ചു നേരം മുൻപ് തൻ്റെ മുഖത്തെ മാറ്റങ്ങൾ ശ്രദ്ധിച്ചുകൊണ്ട് സ്നേഹപൂർവ്വം തലയിൽ തലോടി "കുഞ്ഞു, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ.. നീ ഒക്കെ അല്ലെ" എന്ന് തന്നോട് ചോദിച്ച ആ മനുഷ്യന്റെ, അവളുടെ വല്യച്ഛന്റെ മുഖവും അവളുടെ മനസ്സിൽ വന്നു.
  ഇല്ല... അയാളായിട്ട് തിരുത്തുന്നതുവരേക്കും ആരും അറിയില്ല. ഒരുപക്ഷെ... അയാൾ ഒരിക്കലും അങ്ങനെ ചിന്തിക്കില്ലെങ്കിൽ ...... !താൻ ആയിട്ട് ആരെയും വേദനിപ്പിക്കാൻ പാടില്ല.... ഒരിക്കലും. പക്ഷെ.. സ്വന്തം വേദന, അത്......... കാലങ്ങളായി കൈവന്ന ശീലമാണല്ലോ എന്നോർത്ത് ആ രാത്രിയും അവൾ സ്വയം സമാധാനിച്ചു.!

  Read More

  യാത്രാകുറിപ്പ് -34
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_

 • solido_e__felicidade 13w

  #kadhaparachilintekadha
  ബസിൽ പതിവ്പോലെ ജാലകത്തിനോട് ചേർന്ന്
  പുറത്തേക്കു നോക്കിയിരുന്നപ്പോഴും മൗനം അതുപോലെതന്നെ തുടർന്നു. ബസിന്റെ വലതുവശത്തെ ജന്നൽ കമ്പിയിൽ ചാരിയിരുന്നപ്പോൾ രണ്ടുവർഷം മുൻപ് വലംകഴുത്തിൽ കാൻസർ മുഴകളെന്നപോലെ വരുകയും കഴുത്തുകീറി അവയെ പുറത്തെടുത്ത ബയോപ്സി റിസൾട്ടിൽ അതവയല്ല എന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നെങ്കിലും, തുന്നികെട്ടപ്പെട്ട ആ മുറിവിന്റെ വേദന ഒരിടക്കാലത്തിനുശേഷം
  വീണ്ടും നാമ്പിടുന്നതവളറിഞ്ഞു.

  സത്യത്തിൽ അവൾ അയാളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല. അവൾ ഭയപ്പെട്ടുതുടങ്ങിയിരുന്നു. അയാളോടൊപ്പം ചിലവിടുന്ന ഓരോ നിമിഷവും അവളെ പേടിപ്പിക്കാൻ തുടങ്ങി. തൊട്ടടുത്തുനിന്ന് അയാളൊന്നു എഴുന്നേറ്റു പോയിരുന്നെങ്കിൽ എന്നുവരെ അവൾ ആശിച്ചു. അവളുടെ മനസ്സ് വായിച്ചിട്ടാണോ എന്തോ, അടുത്ത സ്റ്റോപ്പിൽനിന്നു കയറിയ വയോധികയായ ഒരു സ്ത്രീക്കുവേണ്ടി അയാൾ സീറ്റൊഴിഞ്ഞുകൊടുത്തു.
  'ടോ.. ഞാൻ മുന്നിലുണ്ടാകും'
  അത്രയും പറഞ്ഞുകൊണ്ടയാൾ തിരക്കിനിടയിലൂടെ മുന്നിലേക്ക് പോയി. അനിർവചനീയമായ ഒരാശ്വാസം അവളിലുടലെടുത്തു. അരുതാത്തതൊന്നും സംഭവിക്കില്ല അവൾ സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.

  നഗരത്തിനുനടുവിലെ തിരക്കേറിയ ബസ് ഡിപ്പോയ്ക്കരികിൽ ബസ് വന്നു നിന്നു. ഒരു പേരുകേട്ട രാഷ്ട്രീയ ജാഥ കടന്നുപോകാനുണ്ടായിരുന്നു. അതിനാൽ തന്നെ പതിവിലേറെ തിരക്കും ബഹളവും. നഗരമാകെ അലങ്കോലമായിരുന്നു. ജാഥക്കാർ റോഡ് നിറഞ്ഞിരുന്നതിനാൽ ബസ് ഡിപ്പോയ്ക്കുള്ളിൽ കയറ്റാൻ ശ്രമിച്ച ഡ്രൈവർ നിസഹായനാകുന്നത് അവൾ കണ്ടു. നിർത്തിയ ബസിൽ നിന്നും എല്ലാവരും ഇറങ്ങാൻ തുടങ്ങി. അപ്പോഴേക്കും , അയാൾ പിന്നെയും അവൾക്കരുകിൽ എത്തി.
  'എടോ.. ബസ് അകത്തേക്ക് കേറില്ല. ഇവിടെ ഇറങ്ങിയിട്ട് റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്ത് പോയാൽ മതി.'
  അയാൾക്ക് വീടത്താനുള്ള ബസ് പിടിക്കാൻ റോഡ് ക്രോസ്സ് ചെയ്യണ്ടായിരുന്നു.
  'ഹാ.. ശരിയെടോ.. .. പോട്ടെ .. കാണാം'
  അയാളുടെ അടുത്തുനിന്നും, ആ കാഴ്ചവട്ടത്തുനിന്നും എത്രയും വേഗം അവൾക്കൊന്നു രക്ഷപ്പെട്ടാൽ മതിയായിരുന്നു. അവർ ബസിറങ്ങി.
  'ടോ ..., താൻ ഓക്കേ അല്ലെ?'
  'അതേടോ... കുഴപ്പമൊന്നുമില്ല. അവൾ പുഞ്ചിരിവരുത്താൻ ശ്രമിച്ചു.'
  റോഡ് ക്രോസ്സ് ചെയ്യുന്ന കാര്യം അയാൾ പറഞ്ഞപ്പോൾ ഒട്ടും പേടികാണിക്കാതെ
  "ഹാ.. ശരിയെടോ "
  എന്നവൾ പറഞ്ഞെങ്കിലും, കുട്ടികാലം മുതൽക്കേ അവളെ ഭയപെടുത്തിയിരുന്ന കാര്യമായിരുന്നു അത്. ആ തിരക്കിനിടയിൽ റോഡരികിൽനിന്നും ഇരുവശങ്ങളിലേക്കും നോക്കിയപ്പോൾ പാഞ്ഞുപോകുന്ന വാഹനങ്ങൾ എപ്പോഴത്തെയും പോലെ അവളുടെ തലയ്ക്കുള്ളിൽ പ്രകമ്പനം സൃഷ്ടിക്കാൻ തുടങ്ങി.
  കുട്ടിക്കാലത്ത് എപ്പോഴും രണ്ടുകണ്ണുകളും മുറുക്കെപ്പൂട്ടി അച്ഛന്റെ ഇടംകൈയിൽ ഇറുക്കിപ്പിടിച്ച് റോഡ് മുറിച്ചു കടക്കുന്ന ചിത്രം ഒരുനിമിഷാർദ്ധം കൊണ്ട് കണ്ണിൽ തെളിഞ്ഞു. പിന്നെ അവളൊന്നും നോക്കിയില്ല. മറുകരയെ ലക്ഷ്യമാക്കി റോഡിനു നടുവിലൂടെ നടക്കാൻ തുടങ്ങി. അപ്പോൾ തന്നെയും എവിടുന്നെന്നോ പോലെ ഒരു ഇരുചക്രവാഹനം അവൾക്കുനേരെ പാഞ്ഞടുത്തു.

  'ഇയാളിതെന്താടോ ഈ കാണിക്കുന്നേ... !?'
  പിന്നെയും ആ ശബ്ദം ചെവിയിൽ മുഴങ്ങി. ഒപ്പം ബലിഷ്‌ഠമായ ആ കൈ തന്നെ പുറകിലേക്ക് പിടിച്ചുവലിക്കുന്നതായും അവളറിഞ്ഞു. അൽപ്പനേരം മുൻപുവരെയ്ക്കും താൻ ആരിൽനിന്നുമാണ് മോചനമാഗ്രഹിച്ചത്, ഇതാ... അയാളുടെ തന്നെ കരവലയത്തിനുള്ളിൽ താൻ അകപ്പെട്ടിരിക്കുന്നു. ഒരു നിമിഷത്തേക്കെങ്കിലും അയാളുടെ നെഞ്ചോടുചേർന്നിരിക്കുന്നു. ഇത്തിരി മുന്നിൽ ബൈക്ക് നിർത്തി തിരിഞ്ഞുനോക്കിയ യാത്രികനോട് അയാൾ പറയുന്നുണ്ടായിരുന്നു; 'സോറി ചേട്ടാ, പെട്ടെന്ന് കാണാഞ്ഞിട്ടാ.. '
  അയാൾ ഒന്ന് തറപ്പിച്ചുനോക്കിയശേഷം വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി കടന്നുപോയി. ചുറ്റും നിന്നവരൊക്കെയും നോക്കുന്നുണ്ടായിരുന്നു.

  Read More

  യാത്രാകുറിപ്പ് - 33
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_

 • solido_e__felicidade 13w

  #kadhaparachilintekadha

  'ആ.. അമ്മാ... ക്ലാസ് കഴിഞ്ഞിറങ്ങി...
  കഴിച്ചോളാം...
  ഇറങ്ങിയിട്ടില്ല .. ഇപ്പൊ ക്യാമ്പസ്സിലുണ്ട് .
  അല്ലന്നേ.. ഒറ്റയ്ക്കല്ല .. ഇവിടെ ദേ വരദയുണ്ട്.
  ഇല്ലില്ല.. കഴിച്ചിട്ടില്ലായിരുന്നു... എന്താ കഴിക്കുന്നേന്നറിയാൻ വയ്യാത്തോണ്ട് ഞാൻ രണ്ട് പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി. ഹാ.. ഞാനും കഴിച്ചോളാം .. താമസിക്കുവാണേൽ ഇന്ന് കളിക്കാൻ പോവില്ല. നേരെ വീട്ടിൽ വന്നോളാം. ഹ്മ്മ്... ശരി.. '
  ഒരു നിമിഷത്തെ മൗനത്തിനുശേഷം അയാൾ പിന്നെയും തുടർന്നു.
  'മ്മാ... ഐ ആം സോറി...
  ഹ്മ്മ്..... വെറുതെ സോറി... ശരി.. വയ്ക്കുവാണേ .. '

  'എന്തുപറ്റിയെടോ!?'
  'ഹേയ്.. അങ്ങനെയൊന്നൂല.. രാവിലെ, ഇത്രേം പ്രായമായിട്ടും കളിച്ചുനടക്കുവാണെന്ന് പറഞ്ഞു അച്ഛൻ ദേഷ്യപ്പെട്ടു. അതിന്റെ കലി മുഴുവൻ അമ്മയോടല്ലേ കാട്ടാൻ പറ്റൂ..അങ്ങനെ അമ്മയോട് വഴക്കിട്ട് ഇറങ്ങിയതാണ്... പക്ഷെ, പാവം ഇപ്പൊ തോന്നണു വേണ്ടായിരുന്നുവെന്ന്. ഹാ... അമ്മ ഇതൊക്കെ എത്ര കണ്ടതാ... പുള്ളികാരിക്ക് എന്നെ വളരെ നന്നായി അറിയാം..അന്ന് കണ്ടതല്ലേ.. വെറും പാവമാണെടോ.. '

  അയാൾ അമ്മയെ പറ്റി പറഞ്ഞപ്പോൾ പിന്നെയും അവളുടെ മുഖം വാടി. വളരെ പെട്ടെന്ന് തന്നെ അയാൾ അത് കാണുകയും താൻ എന്തോ അബദ്ധം പറഞ്ഞെന്നപോലെ നിശ്ശബ്ദനാകുകയും ചെയ്തു. അയാൾക്ക് മനസിലായി എന്ന് തോന്നുന്നു അവൾ, കുട്ടികാലത്തെങ്ങോ നഷ്ടപ്പെട്ടുപോയ അമ്മയെ മനസിൽ കാണുകയിരുന്നെന്ന്. അയാൾ നോക്കിയിരിക്കെ, അവളുടെ കണ്ണുകൾ നിശബ്ധമായി നിറഞ്ഞൊഴുകാൻ തുടങ്ങി.

  'എടോ.., പ്ലീസ് ..., താൻ കരയല്ലേ.. ,ഒന്ന് വെറുതെയിരിക്കെടോ...'

  അവൾ കണ്ണീർ നിയന്ത്രിക്കാൻ നോക്കികൊണ്ട് പറഞ്ഞു,
  'അമ്മയോട് വെറുതെ വഴക്കിടല്ലേടോ... ഞാൻ കണ്ടറിഞ്ഞതാണ് ഇയാൾടെ അമ്മയെ. പാവത്തിന് സ്നേഹിക്കാൻ മാത്രേ അറിയുള്ളൂ... ചിലപ്പോ തനിക്ക് മനസിലാകണമെന്നില്ല, ആ സ്നേഹത്തിന്റെയും കരുത്തലിന്റെയുമൊക്കെ വില എത്രയുണ്ടാകുമെന്ന്.. എനിക്കത് നന്നായിട്ടറിയാം.. ഓരോ നിമിഷവും ഞാൻ അത് കൂടുതൽ കൂടുതൽ അറിഞ്ഞുകൊണ്ടിരിക്കുന്നു...'

  'ഇല്ലെടോ.. എനിക്കറിയാം... അല്ലെങ്കിൽ ഇപ്പൊ മനസിലായി.. ഇയാള് കണ്ണ് തുടയ്ക്ക്. '
  'ഹ്മ്മ്... '

  പിന്നെ ഏറെ നേരം നീണ്ടുനിന്ന നിശബ്ദത. രണ്ടുപേരും ഒന്നും പറഞ്ഞില്ല. എന്നാൽ രണ്ടുപേരുടെയും മനസ്സിൽ ചിന്തകൾ കാടുകയറുമ്പോലെ ഉണ്ടായിരുന്നു. ഒടുവിൽ മൗനത്തെ ഉടച്ചുകൊണ്ട് അയാൾ ചോദിച്ചു:
  'ദേ... വൈകുന്നേരമായി. വീട്ടിൽ പോകണ്ടേ..!?'
  വളകളിടാത്ത കൈയിൽ വാച്ച് കെട്ടുന്ന ശീലം അടുത്തകാലത്തു തുടങ്ങിയിരുന്നവൾ അതിലേക്കു നോക്കി. സമയം നാല് കഴിഞ്ഞിരിക്കുന്നു.
  'ആടോ.. പോവാം.'
  അവൾ പതിയെ ബാഗും എടുത്ത് എഴുന്നേറ്റു.
  'താൻ എങ്ങോട്ടാ, കളിക്കാൻ പോണ്ടേ..!?'
  അവളുടെ മുഖത്ത് അപ്പോഴും താളം കെട്ടികിടന്നിരുന്ന ദുഃഖം അയാൾ സൂക്ഷ്മമായി നോക്കുകയായിരുന്നു.
  'ഇല്ല, ഇന്നെന്തോ... ,വയ്യ. പിന്നെ, ഇയാളെ ഈ കോലത്തിൽ KSRTC യിൽ ഒറ്റയ്ക്ക് വിടാൻ തോന്നണില്ല.' അയാളും തടിബെഞ്ചിൽ നിന്ന് പതിയെ എഴുന്നേറ്റ് മുന്നോട്ട് നടന്നു.
  'വാടോ... പോകാം.'

  ഇരുവശത്തും നീണ്ടുകൂർത്ത ക്രിസ്തുമസ് പുല്ലുകൾ വളർന്ന വഴിയിലൂടെ പതിയെ നടക്കുമ്പോഴും അവരുടെ പാദുകങ്ങളുടെ ഒച്ചയല്ലാതെ മറ്റൊന്നും കേൾക്കുന്നുണ്ടായില്ല. ഇത്തിരി നടന്ന് അവളൊന്നു തിരിഞ്ഞുനോക്കി. രാവിലെ മുതൽ ഇത്രെയും നേരം തൻ്റെ കാവൽക്കാരനായിരുന്ന ആ ഭീമൻ പുളിമരത്തിന് മനസാലെ നന്ദിയർപ്പിച്ചു. അവിടെ നിന്നും പ്രധാന കവാടത്തിലെത്താനെടുത്ത പത്തോളം മിനിറ്റുകളും തങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന മൗനത്തിനിടയ്ക്കും ആ നീണ്ട നിരത്തിൽ രണ്ടു നിഴല്പാടുകൾ തമ്മിലറിയാതെ കൂടിക്കലരുന്നത് എപ്പോഴത്തെയും പോലെ അവൾ കണ്ടില്ലെന്നു നടിച്ചു. അയാളാകട്ടെ.., ചുറ്റുപാടുകളെ വകവയ്ക്കാതെ മനസ്സുകൊണ്ട് ഏതോ ഗ്രൗണ്ടിൽ, ഉരുളുന്ന പന്തിനു പിന്നിൽ പായുന്നപോലെ, അല്ലെങ്കിൽ ഇനിയും അർത്ഥംപിടികിട്ടാത്ത ഏതോ വിചിത്രപുസ്തകത്തിനുള്ളിൽ കുടുങ്ങിയതുപോലെയും കാണപ്പെട്ടു.

  Read More

  യാത്രാകുറിപ്പ് -32
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_

 • solido_e__felicidade 14w

  #kadhaparachilintekadha
  ഒരു പതിനഞ്ച് മിനുട്ടുകൾ കഴിഞ്ഞപ്പോഴേക്കും വിദൂരതയിൽ അയാളെ കാണുമാറായി. അവളെ തിരഞ്ഞു കണ്ടുപിടിച്ച പോലെ അയാളോടി എത്തി. അയാളെ ദൂരെ കണ്ടപ്പോൾ തന്നെ അവൾ പെട്ടെന്ന് മുഖത്തെ വിഷാദഭാവമൊക്കെമാറ്റി ബാഗിനുള്ളിൽ തപ്പി ഒരു ബുക്കും കയ്യിലെടുത്തുതുറന്നുപിടിച്ച് ഇരിപ്പായി.

  'ഹാ.. നല്ല പുള്ളിയാ... ക്ലാസ്സില്ലെന്നു കണ്ടാൽ വീട്ടിലിലേക്കു പോകരുതോ?!'
  'അത് ... പിന്നെ..., ഹാ... താൻ തന്നല്ലേ അന്ന് പറഞ്ഞത് ക്യാമ്പസ്സിന്റെ ഭംഗിയൊക്കെ കാണണമെന്ന്...!'
  അപ്പോൾ തോന്നിയതെന്തോ അവൾ മറുപടിയായി പറഞ്ഞു..
  'അയ്യോ....എന്താ.. അനുസരണ.. !........ കുറച്ചീസായില്ലേ കാണണു .. !'
  പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ അയാൾ ഒന്ന് നിശബ്ദമായി. വീണ്ടും എന്തോ ഒരു ഗൗരവം ആ മുഖത്ത് നിറഞ്ഞ പോലെ.

  'അല്ല, അമ്പലത്തിൽ പോയില്ലേ ഇന്ന്!?'
  ശരിയാണ് തലേന്നോ അതിനുമുൻപോ എപ്പോഴോ പറഞ്ഞിരുന്നു അന്ന് ക്ഷേത്രത്തിൽ പോകുമെന്ന്. ഉള്ളിലൊളിപ്പിച്ച വേദനയും നിരാശയുമെല്ലാം തന്നെ പൂട്ടിവച്ചിട്ട് അവൾ മറുപടി പറഞ്ഞു;
  'ഹേയ്.. ഇല്ല. കാലത്തായപ്പോ ഒരു വയറുവേദന.'
  അയാൾ ഒരു നിമിഷത്തേക്ക് അവളുടെ മുഖത്ത് തന്നെ നോക്കിനിന്നു. അവളുടെ മുഖത്തുനിന്ന് അയാൾ ആ മനസ്സ് വായിക്കുന്നത്പോലെയുണ്ടായിരുന്നു.

  വിഷയം മാറ്റാനെന്നപോലെ അയാൾ കയ്യിലിരുന്ന ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ചു.
  'എടൊ, താൻ എന്താ കഴിക്കണേ എന്നറിയാൻ വയ്യാത്തോണ്ട് ഞാൻ ബിസ്ക്കറ്റ് ആണ് വാങ്ങിയേ. വെളുപ്പാങ്കാലം വീട്ടിൽനിന്നു ഇറങ്ങിയതല്ലേ കഴിക്ക്.!'
  'എടോ ... എനിക്ക് വേണ്ടായിരുന്നു..'
  'അതേ ... എനിക്ക് പെട്ടന്ന് ദേഷ്യംവരുട്ടോ... കൂടുതൽ ഡയലോഗ് ഒന്നും വേണ്ട മര്യാദയ്ക്ക് കഴിച്ചാമതി.'

  അപ്പോഴാണ് അവളുടെ കൈയിൽ ഇരുന്ന പുസ്തകം - HALF-GIRLFRIEND അയാൾ കണ്ടത്.
  'താനീ ചവറുകളും വായിക്കുവോ !?'
  'ഈ ബുക്കിനെന്താ കുഴപ്പം !?'
  'ടോ.. ഇതൊക്കെ വെറും റബ്ബിഷ് ആണ്. കച്ചവടത്തിനുവേണ്ടി മാത്രം എഴുതുന്നത്.. അക്ഷരങ്ങളെ തൂക്കിവിൽക്കണ പരിപാടി. താൻ തന്നെ പറ .. ഇതിലൊക്കെ എന്തേലും കലാമൂല്യം അല്ലെങ്കിൽ കാവ്യനീതി കാണാൻ പറ്റുമോ!?'
  'അത് ശരിയാ.. . ബട്ട് വെറുതേ സമയം കളയാൻ ഇതൊക്കെ ധാരാളം!'
  അപ്പോൾ പെട്ടെന്നെങ്ങനെയോ മനസ്സിൽ തോന്നിയ ഒരു കൗതുകം അവൾ പോലും അറിയാതെ പുറത്തുവന്നു.
  ' പക്ഷെ നല്ല രസമുള്ള പേരാണല്ലേ.., "ഹാൾഫ് ഗേൾ ഫ്രണ്ട്."
  തനിക്കുണ്ടോ ഗേൾ ഫ്രണ്ട് ?'
  'നല്ല ചോദ്യം! ഫ്രണ്ട്സിനു അങ്ങനെ ആൺ-പെൺ വ്യത്യാസം കൽപ്പിക്കാൻ പറ്റുവോ? കാണുന്ന, പരിചയപെടുന്ന, സംസാരിക്കുന്ന എല്ലാ പെൺകുട്ടികളും ഫ്രണ്ട്‌സ് തന്നെയാടോ.. പക്ഷെ താൻ അങ്ങനല്ലാട്ടോ...
  you are more than that. you are my one and only "constant friend" now.
  "constant friend"- ആ പ്രയോഗം ചെന്ന് തറച്ചത് അവളുടെ ഹൃദയത്തിൽ തന്നെയായിരുന്നു.. yes.. I am his one and only constant friend. പെട്ടെന്ന് അയാളുടെ റിങ്ടോൺ മുഴങ്ങി. "I get wings to fly... and feel that..., I am alive........"

  Read More

  യാത്രാകുറിപ്പ് -31
  (കഥപറച്ചിലിൻ്റെ കഥ)
  *കഥയുടെ ഈ ഭാഗത്ത് അത്യാവശ്യം പ്രസിദ്ധമായ ഒരു പുസ്തകം, എഴുത്തുകാരന്റെ പേരെടുത്ത് പറയാതെ വിമർശിക്കപ്പെടുന്നുണ്ട്. എതിരഭിപ്രായമുള്ളവർ അഭിപ്രായസ്വാതന്ത്ര്യമായി മാത്രം കണക്കാക്കേണ്ടതാണ്.
  ©vp_

 • solido_e__felicidade 14w

  #kadhaparachilintekadha

  ക്യാമ്പസ് ഗ്രൗണ്ടിലിലേക്കു പോകുന്നവഴിയുള്ള, താഴ്ന്ന ചില്ലകളുള്ള ഭീമാകാരനായ തേൻപുളിമരം, അതിനുചുവടെയുള്ള തടിബെഞ്ച്, അന്നത്തെ ഏകാന്തതയിൽ അവൾക്ക് കൂട്ടുകാരനായി. വെറുതെ ഇരിക്കുകയായിരുന്നു.. ഒന്നും ചെയ്യാതെ.. തലയിൽ നിറയുന്ന ചിന്തകളോട് പോരടിച്ചുകൊണ്ട് വെറുതെ... വെറുതെ... ഉച്ചകഴിഞ്ഞപ്പോഴേക്കും സ്വയം തിരഞ്ഞെടുത്തെങ്കിലും ഏകാന്തത ഏറെക്കുറെ അസഹനീയമായി തുടങ്ങിയിരുന്നു. അഞ്ചുമിനിറ്റ് നടന്നാൽ ഹോസ്റ്റലിലെത്താം. അവിടെ നന്ദുവും അനുശ്രീയുമൊക്കെ ഉണ്ടാകും. വേണ്ട... രാവിലെമുതൽ ഇവിടെവന്നിരിക്കുകയാണെന്ന് അവർ അറിഞ്ഞാൽ കേൾക്കാൻപോകുന്നതെന്തൊക്കെയാണെന്നു നല്ല ബോധ്യമുള്ളതിനാൽ പോകേണ്ടന്നുവച്ചു. അപ്പു ഉണ്ടായിരുന്നെങ്കിൽ കുറെ നല്ല പാട്ടുകൾ പാടിതന്നേനെ...അവളിപ്പോൾ വീട് മുഴുവൻ ഞെട്ടുന്ന ഉച്ചത്തിൽ പഠിക്കുവായിരിക്കും. അപ്പുവും അറിയണ്ട താൻ ഇവിടെ ഉണ്ടെന്ന്.

  ഇത്തിരി മുന്നോട്ട് പോയാൽ ഫുട്ബോൾ ഗ്രൗണ്ടാണ്. തലേന്ന് ഉച്ചയ്ക്കും പൂർണമായി ഭേദമാകാത്ത കാലുമായി അയാൾ അവിടെ കളിക്കുന്നുണ്ടായിരുന്നു. അയാളെങ്കിലും ഇപ്പോൾ കൂടെയുണ്ടായിരുന്നെങ്കിൽ.! അയ്യോ... വേണ്ട.. അയാളുടെ കൂടെ ഒറ്റയ്ക്കിരിക്കാനുള്ള ധൈര്യം ഇപ്പോഴും കൈവന്നിട്ടില്ല. അയാളെ പറ്റിയോർത്തപ്പോൾ ഉള്ളുനീറുന്ന വേദനയ്ക്കിടയിലും കാരണമറിയാതെ താൻ പുഞ്ചിരിച്ചത് അവൾ അറിഞ്ഞു.!

  അഞ്ചുമിനിറ്റുകൾ കഴിഞ്ഞപ്പോൾ ബാഗിനുള്ളിൽ ഫോൺ വിറകൊള്ളുന്ന ശബ്ദം വന്യമായ ആ നിശബ്ദതയിൽ അവൾ കേട്ടു. ഫോൺ സ്‌ക്രീനിൽ തെളിഞ്ഞുകണ്ട പേര് ഒരുപോലെ ആശങ്കയും അത്ഭുതവും നിറച്ചതായിരുന്നു. "HARY KANE". ഇപ്പോൾ ഓർത്തുവല്ലേയുള്ളൂ.., ! തൻ്റെ ആശ്ചര്യമൊന്നും ശബ്ദത്തിൽ വരുത്താതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവൾ ഫോൺ എടുത്തു:

  'ഹെലോ, എന്താടോ, പറയ്.'
  'ഹെലോ, എടോ, ഇയാളിപ്പോൾ എവിടെയുണ്ട്?'
  ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം!
  'ങേ... ! എന്താടോ...!? കാര്യം പറയൂ .. '
  'അത്.. ഒന്നുല്ലടോ.. ഞാൻ ഇവിടെ ക്യാമ്പസ്സിനടുത്തുണ്ട്. ക്ലാസ് എടുക്കാൻ വന്നതാണ്.. പഠിപ്പിച്ചോണ്ടിരുന്നപ്പോൾ എന്തോ ഇയാളെ ഓർത്തു. താൻ ഇവിടെവിടെയോ ഉള്ളതുപോലെ ഒരു തോന്നൽ!'

  പെട്ടെന്ന് അവളുടെ മനസ്സിൽ ഒരു മിന്നൽ കടന്നുപോയതുപോലെ. ഒരരകിലോമീറ്റർ ദൂരത്തിൽ അയാളുണ്ട്!. ശനിയാഴ്ചകളിൽ, എല്ലാ അവധിദിനങ്ങളിലും അത്രയും ദൂരം സഞ്ചരിച്ച് ക്യാമ്പസ്സിനടുത്തൊരു വീട്ടിൽ സ്കൂളിൽ പോയി പഠിക്കാൻ ശാരീരിക ശേഷിയില്ലാത്ത ഒരു പ്ലസ്‌ടു വിദ്യാർത്ഥിയെ പഠിപ്പിക്കാൻ അയാൾ പോകുമെന്ന കാര്യം വിസ്മരിച്ചതിൽ അവൾ സ്വന്തമായി തലയ്ക്കിട്ട് തട്ടി പ്രതിഷേധിച്ചു.
  ശ്രമിച്ചു നോക്കിയെങ്കിലും കള്ളം പറയാൻ പറ്റിയില്ല.

  'എടോ, അത്.. ഞാൻ ഇവിടെ ക്യാമ്പസ്സിലുണ്ട്... എക്സ്ട്രാ ക്ലാസ് ഇല്ലാന്ന് ഇവിടെ വന്നപ്പോ ആണറിഞ്ഞത് ..പിന്നെ... വൈകുന്നേരം പോകാന്നുവച്ചു. '
  'ആഹാ... അടിപൊളി.! കൂടെ ആരുണ്ട് ?'
  'അത്........................................ ആരുമില്ല.'
  'ടോ.. .....രാവിലെ മുതൽ ഒറ്റയ്ക്ക് അവിടെ ഇരിപ്പാണോ!? നന്നായിട്ടുണ്ട്. അപ്പൊ, ഇത്രേം നേരമായിട്ടും ഒന്നും കഴിച്ചിട്ടുണ്ടാകില്ലല്ലോ ല്ലേ?'
  അതെ .. രാവിലെ മുതൽ അവിടെത്തന്നെയിരിപ്പാണ്.ഇടക്കൊരിക്കൽ വാഷ്‌റൂംവരെ പോയതൊഴിച്ചാൽ അവിടെത്തന്നെ ആ പുളിമരത്തിന്‌ചോട്ടിലെ ഒറ്റപ്പെടലിൽ ഇരിക്കുവാണ്.
  'ഹ്മ്മ്...ഇല്ല.. വിശന്നില്ല.'
  'ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ?'
  'ഇല്ല.. '
  'വളരെ നന്നായി...! എവിടാ ലൊക്കേഷൻ ?'
  'ഗ്രൗണ്ടിനടുത്ത്'
  'ആ.. അവിടെത്തന്നെ ഇരുന്നോ.. ക്ലാസ് കഴിഞ്ഞ് ഞാൻ ഇപ്പൊ അങ്ങോട്ട് വരാം.'
  'ഹേയ്..., ടോ .. വേണ്ടാ.. '
  അവൾ മറുപടി പറയും മുന്നേ കാൾ കട്ടായിരുന്നു.

  Read More

  യാത്രാകുറിപ്പ് -30
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_

 • solido_e__felicidade 14w

  #kadhaparachilintekadha #part 29

  ഒക്ടോബർ മാസത്തിലെ നാലാമത്തെ ശനിയാഴ്ച. കുട്ടിക്കാലത്തേ മണ്മറഞ്ഞ അമ്മയുടെ ഓർമദിനം. വർഷാവർഷമുള്ള ബലിതർപ്പണം ഒരിക്കലും മുടക്കരുത് എന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട്തന്നെ അച്ഛനുണ്ടായിരുന്നപ്പോഴും അതിനുശേഷവും, ഒരിക്കൽപോലും അത് മുടക്കിയിട്ടില്ല. ക്ഷേത്രനടയിൽ കുളക്കടവിനോട് ചേർന്നിരുന്ന് കർമ്മങ്ങൾ ചെയ്യുമ്പോഴും കുളത്തിലെ പായൽപ്പച്ച കലർന്ന വെള്ളത്തിൽ മുങ്ങിനിവരുമ്പോഴും അച്ഛനുമമ്മയും കൂടെത്തന്നെയുണ്ട് എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുകയായിരുന്നു ഓരോതവണയും. എന്നാൽ അന്ന് ആ ശനിയാഴ്ച ദിവസം, ഭൂമിയിൽ പെണ്ണായി പിറന്നതിൽ ഒരിക്കൽ കൂടിയും അവൾക്ക് സ്വയം ശപിക്കേണ്ടിവന്നു. തീയതി തെറ്റിവന്ന മാസമുറയുടെ പാകപ്പിഴ തിരിച്ചറിവാകുന്നനാൾ മുന്നേ വർഷാവർഷം അനുഷ്ഠിച്ചു പോന്ന ശ്രാദ്ധകർമത്തിന് ഭംഗം വരുത്തി.

  ഒരുമാസത്തിനു ശേഷം വരുന്ന പരീക്ഷയ്ക്കായി , പഠിപ്പിച്ചു തീർക്കാനുള്ള പാഠഭാഗങ്ങളുടെ ആധിക്യം! വെള്ളിയാഴ്ചയെ തന്നെ തോമസ് സർ പിറ്റേന്നത്തേക്ക് എക്സ്ട്രാ ക്ലാസ് പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എന്തായാലും വീട്ടിൽ തന്നെയിരുന്നാൽ കൂടുതൽ ഭ്രാന്ത് പിടിക്കുമെന്നറിയാവുന്നതിനാൽ, മനസ്സ് ഒട്ടും തന്നെ പാകമല്ലായിരുന്നിട്ടും അവൾ ക്യാമ്പസ്സിലേക്ക് പോയി.സാധാരണ പ്രവർത്തിദിനമല്ലാത്തതിനാൽ പതിനെട്ടുകിലോമീറ്ററുകളുടെ ദൂരം താണ്ടാൻ KSRTC തന്നെയായിരുന്നു ആശ്രയം.

  അവിടെ ചെന്നപ്പോഴാണ് അബദ്ധം മനസിലായത്, ക്ലാസ് ഇല്ലായിരുന്നു. വീട്ടിൽ നിന്നിറങ്ങാൻ നേരം ഒന്നും നോക്കിയിരുന്നില്ല. അവിടെ വച്ച് ഫോൺ എടുത്ത് നോക്കിയപ്പോഴാണ് കണ്ടത്. അപ്പുവും നന്ദുവും അനുശ്രീയുമൊക്കെ ക്ലാസ് ഇല്ലെന്നു സന്ദേശം അയച്ചിരിക്കുന്നു. അപ്പു രണ്ടുമൂന്നു തവണ വിളിച്ചിട്ടുമുണ്ട്. കേട്ടിരുന്നില്ല. ഹാ ... ഏതായാലും ഒരുകണക്കിന് നന്നായി, നേരത്തെ അറിയാതിരുന്നത്. അവൾ കരുതി. ക്ലാസ് ഉണ്ടായിരുന്നെങ്കിലും ഒന്നും ശ്രദ്ധിക്കാൻ പറ്റില്ലെന്ന് ഉറപ്പായിരുന്നു. മനസ്സ് അപ്പോഴും പോകാൻ കഴിയാത്ത ക്ഷേത്രമുറ്റത്തും കുളക്കടവിലുമായി ചുറ്റിത്തിരിയുകയായിരുന്നു.

  എല്ലാവർക്കും കൂടി OK എന്ന രണ്ടക്ഷരം ടൈപ്പ് ചെയ്ത് തിരികെ അയച്ചു. എന്നിട്ട് അപ്പൂനെ വിളിച്ചു.
  'ഹെലോ..., വിളിച്ചിരുന്നുവല്ലേ, സോറിടോ.. ഞാൻ കേട്ടില്ലായിരുന്നു .. '
  'ഹേയ്.. അതൊന്നും സാരമില്ല. ഞാൻ കരുതി അമ്പലത്തിൽ പോകാനുള്ള തിരക്കിലായിരിക്കുമെന്ന്. എന്തായി? എല്ലാം നന്നായി കഴിഞ്ഞോ?'
  'ഇല്ലെടോ .. ഒന്നുംനടന്നില്ല' വാക്കുകളിൽ സങ്കടം കലർത്താതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് അവൾ കാര്യം പറഞ്ഞു.
  'ഹ്മ്മ്.. എടോ ... സാരമില്ല... അടുത്തവർഷം ആകട്ടെ.. '
  അപ്പുവിന്റെ വാക്കുകളും മുറിയുന്നുണ്ടായിരുന്നു. താൻ അവിടെ ക്ലാസിനു മുന്നിൽ നിൽക്കുവാണെന്ന് അവൾ അപ്പുവിനോട് പറഞ്ഞില്ല.
  'ടോ.. താൻ വെറുതെ ഓരോന്ന് ആലോചിച്ചോണ്ട് ഇരിക്കല്ലേ, അടുത്തമാസം പരീക്ഷയാണ്. മര്യാദയ്ക്ക് സ്വസ്ഥമായി ഇരുന്നു എന്തേലും പഠിക്കു.... പറയുന്നത് എന്തേലും കേൾക്കുന്നുണ്ടോ?'
  'ഹം... ശരി.. എന്നാൽ താൻ വച്ചോ... എന്തേലുമുണ്ടേൽ ഞാൻ വിളിക്കാം'
  'ഓക്കേ. ശരി. '
  അപ്പു ഫോൺ വച്ചു.

  ക്ലാസ്സിന്റെ മുന്നിൽ നിന്നുമിറങ്ങി പതിയെ നടന്നു. തീരുമാനിച്ചു. ഇല്ല. ഇപ്പോൾ തന്നെ തിരികെ വീട്ടിലേക്കു പോകുന്നില്ല. വൈകുന്നേരം വരെ സമയമുണ്ട്. ഏറെക്കാലത്തിനുശേഷം ഇതാ.. ഈ ആകാശത്തിനുചുവടെ താൻ തീർത്തും ഒറ്റയ്ക്കായിരുന്നു. ലൈബ്രറിയിലേക്ക് പോയാലോ? ഇല്ല. അതിനും കഴിയില്ല. ഷെൽഫുകളിൽ നിറഞ്ഞിരിക്കുന്ന അനേകമനേകം എഴുത്തുകാർ തന്നെ കാണും. വായനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ന് തനിക്കു സാധിച്ചെന്നുവരില്ല. അവൾ സ്വയം പറഞ്ഞു. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഇനിയും നടന്നോ കണ്ടോ കഴിഞ്ഞിട്ടില്ലാത്ത അറുനൂറേക്കറിൽ എവിടെയെങ്കിലും തനിക്ക് വൈകുന്നേരം വരേയ്ക്കും സ്വസ്ഥത തേടാൻ ഇത്തിരി സ്ഥലം അവൾ തിരയാൻ തുടങ്ങി.

  Read More

  യാത്രാകുറിപ്പ് -29
  (കഥപറച്ചിലിൻ്റെ കഥ )
  ©vp_

 • solido_e__felicidade 15w

  #kadhaparachilintekadha
  അവളുടെ മുഖം മങ്ങി. അത് കണ്ടിട്ടാകണം...
  'ഹ്മ്മ്... താൻ നോക്കിക്കോ... പെട്ടെന്ന് അടയ്ക്കണം കേട്ടോ..'!
  ആവേശത്തോടെ അവൾ അത് തുറന്നു. താൻ വായിച്ച് പിന്നിലാക്കിയ അനേകം പുസ്തകങ്ങൾ അവിടെയും അവൾക്ക് കാണാനായി. പെട്ടെന്ന് കാഴ്ചയിൽ ഡയറി എന്ന് തോന്നിപ്പിക്കുന്ന ഒന്ന് അവളുടെ കണ്ണിൽപ്പെട്ടു. അനുവാദം ചോദിക്കാതെ തന്നെ അവളത് തുറന്നു. ഓരോ പേജ് മറിയുമ്പോഴും ആശ്ചര്യം വർദ്ധിക്കുകയായിരുന്നു. അതിൽ മുഴുവൻ അയാളുടെ എഴുത്തുകളായിരുന്നു. മുൻപൊരിക്കൽ പോലും അയാൾ പറഞ്ഞിട്ടില്ല അയാൾ എഴുതും എന്ന്.

  'എഡോ.. ഇതൊക്കെയും താൻ തന്നെ എഴുതിയതാണോ.. '
  അവൾ അതെടുത്തത് അപ്പോൾ മാത്രമേ അയാൾ കണ്ടിരുന്നുള്ളൂ...
  പെട്ടെന്ന് അയാൾക്ക് ദേഷ്യം വരുന്നപോലെ അവൾക്ക് തോന്നി.
  'വരദാ.., അത് അവിടെത്തന്നെ വച്ചേക്കൂ.. പ്ലീസ് .. '
  അത് ആജ്ഞയാണോ അപേക്ഷയാണോ എന്ന് തിരിച്ചറിയുക പ്രയാസമായിരുന്നു. എന്നാലും വളരെ വേഗത്തിൽ അവയിലൂടെ ഒന്ന് കണ്ണോടിച്ചിട്ട് ഇരുന്നയിടത്തു തന്നെ തിരികെവച്ചു.

  'സോറി'
  ചെയ്തത് തെറ്റാണെന്നു തോന്നിയിട്ട് അവൾ പറഞ്ഞു.
  'ഹേ.. അങ്ങനെയൊന്നുമില്ലെടോ...അതൊക്കെയും വെറും അനാവശ്യങ്ങളാണ്.. കൂടെ ആരുമില്ലാത്ത സമയങ്ങളിൽ മാത്രം ജീവൻ വയ്ക്കുന്ന ചിന്താരൂപങ്ങൾ. കുറേനാളായി അവയ്ക്ക് ജീവൻ വയ്ക്കാറില്ലെടോ. '
  'അതെന്താ.'
  'അമ്മയുണ്ടാകും എപ്പോഴും .. പിന്നെ ഇപ്പൊ നിങ്ങളൊക്കെ ഉണ്ടല്ലോ.. '!
  അയാൾ പിന്നെയും പുഞ്ചിരിച്ചു.
  'പിന്നെ.. , ഈ ഡയറിയുടെ കാര്യം ആരോടും പോയി പറയണ്ടെട്ടോ.. '
  'അതെന്തേ!?'
  'ആരാലും അറിയപ്പെടാതെ എഴുതുക.. അറിയപ്പെടാതെ ജീവിക്കുക ... അത്രേ ഉള്ളുടോ. പിന്നെ, എല്ലാർക്കും കാണുല്ലോ, എന്തേലുമൊക്കെ വട്ടുകൾ .. അങ്ങനെ കണ്ടാൽമതി.'

  അയാൾ പറഞ്ഞത് ചിരിയോടെ കേട്ടുനിന്നെങ്കിലും വട്ടുകളായി കണ്ട് വിട്ടുകളയാൻ അവൾക്കായില്ല. അന്ന് അവിടെ നിന്ന് ഇറങ്ങുബോൾ അത്ഭുതങ്ങളുടെ ഒരു ഭാണ്ഡം തലയിൽ പേറിയാണ് അമ്മയോടും അയാളോടും യാത്ര പറഞ്ഞത്.

  പരിക്കുകളെല്ലാം ഭേദമായി തിരികെ എത്തിയ അയാൾ എല്ലായ്പ്പോഴും സന്തോഷവാനായി കാണപ്പെട്ടു. എന്നാൽ എവിടെയൊക്കെയോ അയാൾ തന്നെപോലെ സ്വയം നഷ്ടപ്പെടുത്തുന്നു എന്നും ആത്മാന്വേഷണത്തിലാണെന്നും അവൾക്ക് തോന്നിത്തുടങ്ങി. അയാളറിയാതെ, ആരുമറിയാതെ വളരെ സമർഥമായി അവളയാളെ കണ്ടെത്തിക്കൊണ്ടിരുന്നു...

  മാന്ത്രികനായിരുന്നു അയാൾ.
  കാന്തികതയായിരുന്നു അയാൾ.
  ആവേശമായിരുന്നു അയാൾ.
  സ്ഥിരോത്സാഹമായിരുന്നു , നിറയറിവായിരുന്നു ,
  കാരുണ്യമായിരുന്നു. കഥാകാരനായിരുന്നു. കാഴ്ചപ്പാടായിരുന്നു .
  പ്രതിഷേധാഗ്നിയായിരുന്നു.
  ആശ്രയമായിരുന്നു. .... ! പക്ഷെ നിരന്തരമായ അന്വേഷണത്തിലൂടെ അശ്രാന്തമായ നിരീക്ഷണത്തിലൂടെ അവൾ കണ്ടെത്തി. നിഴലുകൾ ഇരുട്ടിലൊളിച്ചുകഴിഞ്ഞാൽ പിന്നെ,
  നഷ്ടബോധങ്ങളുടെ, സ്നേഹശൂന്യതയുടെ,
  അസ്തിത്വമില്ലായ്മയുടെ , ഗർത്തത്തിൽ സ്വയം
  കുഴിച്ചുമൂടുകയും, അസ്ഥികൾ തോണ്ടിയെടുത്തു
  കത്തിച്ചു കരിച്ചു കളയുന്ന ശ്മശാനപാലകനും ആയിരുന്നയാൾ.

  Read More

  യാത്രാകുറിപ്പ്
  (കഥപറച്ചിലിൻ്റെ കഥ- 28 )
  ©vp_

 • solido_e__felicidade 15w

  #kadhaparachilintekadha
  കുട്ടികാലത്തെങ്ങോ നഷ്ടമായ, എന്നാൽ അച്ഛനുണ്ടായിരുന്നപ്പോ ഒരിക്കലുംനഷ്ടമാകുന്നു എന്ന് തോന്നാതിരുന്ന അമ്മയുടെ സാമീപ്യം അദ്ദേഹം പോയ ശേഷം അതാദ്യമായി അവൾക്കനുഭവപ്പെട്ടു. അമ്മ പറഞ്ഞകേട്ടപ്പോൾ വിടർന്നകണ്ണുകളോടെ അവളയാളെ നോക്കി. പക്ഷെ അയാൾ ശ്രദ്ധിക്കുന്നുണ്ടായില്ല. അമ്മ പറഞ്ഞതിനർഥം അയാൾ നേരത്തെ തന്നെ പറ്റി പറഞ്ഞിട്ടുണ്ട് എന്നുതന്നയല്ലേ... !

  അതെന്തുതന്നെയായാലും ആ അമ്മ അവളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു.
  'എടാ.. നിന്റെ മുറിയെവിടാ ...!?
  ആലോചനകൾക്ക് തടയിട്ടുകൊണ്ട് അഖിലിന്റെ ചോദ്യം.
  'ന്റെ മക്കളെ, നിങ്ങളൊന്നു കാണണം കേട്ടോ.. അതൊരു ഭ്രാന്താലയമാണ്‌.. വൃത്തിയാക്കാൻ എത്ര പറഞ്ഞാലും ഇവൻ കേക്കൂല.'
  സ്റ്റാൻഡേർഡ് ഭാഷ സംസാരിക്കുന്ന, സർക്കാരുദ്യോഗസ്ഥയായ അമ്മയെ പ്രതീക്ഷിച്ചെത്തിയ അവളെ അടിമുടി അത്ഭുതപെടുത്തുകയിരുന്നു അമ്മ ഓരോ നിമിഷവും.
  'ഭ്രാന്താലയമോ!? എന്നാലതൊന്നു കാണണമല്ലോ.. '
  അഖിൽ വിടാൻ ഒരുക്കമല്ല.
  'ഡാ... ഡാ... വേണ്ടാ.. പറയുന്ന കേക്ക് ... '
  വയ്യാത്ത കാല് വലിച്ചു നിരക്കിക്കൊണ്ട് അയാൾ തടയാൻ നോക്കി. പക്ഷെ പറ്റിയില്ല. അവരെല്ലാം അമ്മ കാട്ടിക്കൊടുത്ത മുറിയിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അവിടെയായിരുന്നു പിന്നീടുള്ള വിസ്മയങ്ങൾ.
  ആദ്യം തന്നെ അവളുടെ കണ്ണുകൾ ചെന്ന് തറച്ചത് അവളുടെ മുറിയിലുള്ളതിനു സമാനമായ, തടിയിൽ തീർത്ത ഒരുചില്ലലമാരയിലായിരുന്നു! അത് നിറയെ പുസ്തകങ്ങൾ! അതിലെ ഒരു വാതിലിൽ പേപ്പറിൽ എഴുതി ഒട്ടിച്ചിരിക്കുന്ന വാക്കുകൾ അവളെ നോക്കി മന്ദഹസിക്കുംപോലെ തോന്നി.
  "I shall be telling this with a sigh
  Somewhere ages and ages hence:
  Two roads diverged in a wood, and I—
  I took the one less traveled by,
  And that has made all the difference."

  മറ്റൊരിടത്ത് പൊടിപിടിച്ചിരിക്കുന്ന ഒരു ക്രിക്കറ്റ് കിറ്റ്. അടികൊണ്ട് പഴകിയ രണ്ട് ഫുട്ബോളുകൾ. ചുവരിൽ രാഹുൽ ദ്രാവിഡിന്റെ വലിയ ഒരു ചിത്രം. വലിച്ചു വാരിയിട്ടേക്കുന്ന വസ്ത്രങ്ങൾ. അങ്ങിങ്ങായി ചുരുട്ടി എറിഞ്ഞേക്കുന്ന കടലാസുകൾ. അലങ്കോലമായ മേശമേൽ നിവർത്തിവച്ചിരിക്കുന്ന ലാപ്ടോപ്പ്.
  അഖിൽ ആ പൊടിപിടിച്ചിരുന്ന ക്രിക്കറ്റ് കിറ്റുമെടുത്ത് പുറത്തേക്കിറങ്ങി. കൂടെ അവളൊഴികെ, എല്ലാവരും. വിശാലമായ മുറ്റത്ത് കളിക്കാനായിരുന്നു പദ്ധതി.
  'ഈ വായ്നോക്കിടെ കാര്യം.'
  എല്ലാവരും മുറിവിട്ടുപോയപ്പോഴാണ് അവൾക്ക് അയാളെ വ്യക്തമായി നോക്കാൻ ധൈര്യം വന്നത്. പൊതുവെ അൽപ്പം ചുരുണ്ട ഇടതൂർന്ന തലമുടി ഒരാഴ്ചകൊണ്ട് കാടുപിടിച്ചിട്ടുണ്ട്. മുഖത്താകമാനം ഒരു വിളർച്ചപോലെ.
  അയാളും അവിടെനിന്നു പുറത്തേക്കിറങ്ങാൻ തുടങ്ങി.
  'അല്ല, താൻ വരുന്നില്ലേ!?'
  'എടോ, ഞാൻ ഈ അലമാരയൊന്നു തുറന്നോട്ടെ?
  എവിടുന്നോ അറിയാതെ വന്ന ഒരു ധൈര്യത്തിനുമേൽ അവൾ ചോദിച്ചു.
  'ടോ... അത്... '
  അയാളൊന്നു മടിച്ചു.

  Read More

  യാത്രാകുറിപ്പ്
  (കഥപറച്ചിലിൻ്റെ കഥ - 27)
  ©vp_

 • solido_e__felicidade 15w

  #kadhaparachilintekadha
  ആരോടെങ്കിലും ചോദിച്ചുനോക്കാൻ എന്തോ അവൾക്കൊരു മടിയായിരുന്നു. പിന്നെയും തെറ്റിദ്ധാരണ ഉണ്ടായേക്കുമോ എന്ന പേടിയും.!
  ഒരാഴ്ചയ്യ്ക്കുശേഷം യാദൃശ്ചികമായി ആരോ പറഞ്ഞറിഞ്ഞു അയാൾക്കൊരു അപകടം പറ്റിയെന്ന്. അത് കേട്ടപ്പോൾ ഹൃദയം അപാരമായ വേഗതയിൽ മിടിക്കുന്നതവളറിഞ്ഞു. എന്തിനാണെന്ന് അവൾക്ക് മനസിലാക്കാൻ പ്രയാസമായിരുന്നു. കുറച്ച് കഴിഞ്ഞ് അവൾ സ്വയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. അയാൾ, തൻ്റെ ഏറ്റവും നല്ലൊരു സുഹൃത്താണ്. സുഹൃത്തിനു അപകടം ഉണ്ടായി എന്നറിയുമ്പോൾ വേവലാതിപ്പെടുക സ്വാഭാവികം! അത്രെയുമേ ഉള്ളൂ ... അത്രെയുമേ ഉണ്ടാകാൻ പാടുള്ളൂ ......

  അഖിലും അപ്പുവും മറ്റു സുഹൃത്തുക്കളും കൂടി അയാളുടെ വീട്ടിൽപോകാൻ പദ്ധതിയിട്ടു. എല്ലാവരും അവളെയും വിളിച്ചു, കൂടെച്ചെല്ലാൻ. പക്ഷെ, കോളേജ് വിട്ടു പുറത്തുപോയെന്ന് വീട്ടിൽ അറിഞ്ഞാലുണ്ടാകുന്ന അവസ്ഥയോർത്ത് അവൾ പതിയെ പുറകോട്ടുനീങ്ങി. പക്ഷെ അത്തവണയും അപ്പു വിടാൻ തയ്യാറില്ലായിരുന്നു. അവസാനം വല്യച്ഛനോട് അനുവാദം ചോദിക്കാൻ തീരുമാനിച്ചു. ഏതാ സ്ഥലം എന്താ പറ്റിയത് കൂടെ ആരൊക്കെ ഉണ്ട്, തുടങ്ങി വിശദമായ ചോദ്യം ചെയ്യലിനുശേഷം, കൃത്യസമയത്ത് വീടെത്തണം എന്ന നിർദ്ദേശത്തിനൊപ്പം അനുവാദം കിട്ടി.
  പിന്നെയും പതിയെ ഹൃദയതാളം കൂടുന്നതവളറിഞ്ഞു. എപ്പോഴത്തെയും എന്നപോലെ അപ്പോഴും അവൾ അതിനെ അവഗണിച്ചു. പക്ഷെ, അവിടെ, അയാളുടെ വീട്ടിൽ അവളെ കാത്തിരുന്നതൊക്കെയും, ഒരായുഷ്കാലം മുഴുവൻ അവളെ വിസ്മയിപ്പിക്കാൻ പോന്നവയായിരുന്നു.!

  അമ്മയുണ്ടായിരുന്നപ്പോഴും അതുനുശേഷവും കേട്ടുതഴമ്പിച്ചത് മുഴുവൻ വല്യമ്മയുടെ ശകാരവാക്കുകൾ ആയിരുന്നു. ഒരിക്കൽ പോലും വല്യമ്മ സ്നേഹത്തോടെ തന്നോട് സംസാരിച്ചത് അവളുടെ ഓർമയിലുണ്ടായിരുന്നില്ല. അയാളുടെ വീട്ടിൽ അവളെ കാത്തിരുന്ന ആദ്യത്തെ അത്ഭുതം ആ അമ്മയായിരുന്നു. അവൾ ആ വീട്ടിലുണ്ടായിരുന്ന അത്രയും നേരവും അയാളേക്കാൾ കൂടുതൽ അവൾ നോക്കിയിരുന്നത് ആ അമ്മയെ ആയിരുന്നു. മഞ്ഞുപോലെയൊരമ്മ. പഞ്ഞിപോലെയൊരമ്മ. പഞ്ചസാരപോലെയൊരമ്മ.
  അവർ ചെല്ലുമ്പോൾ വീടിൻ്റെ ഉമ്മറത്തെ ചാരുകസേരയിൽ പരിക്കുപറ്റിയ കാലുമായി 'MY NAME IS RED' വായിക്കുകയിരുന്നു. എല്ലാവരെയും കണ്ടപ്പോൾ അയാൾക്കതിശയം. ആ മുഖത്ത് പതിവിൽ കൂടുതൽ പ്രസന്നത കാണപ്പെട്ടു. അയാളുടെ കണ്ണുകൾ അവളുടെ മുഖത്ത് ഉടക്കിയപ്പോൾ കൂടുതൽ വിടർന്നതായി അവൾക്ക് തോന്നി.
  'ആഹാ.. താനുമുണ്ടോ! ഇതെങ്ങനെ സാധിച്ചു!?'
  'ഹാ. അതൊക്കെ നടന്നു.'
  തൻ്റെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ അയാൾക്ക് നന്നായി അറിയാമല്ലോ എന്നോർത്ത് നിസ്സഹായതയും നിസ്സംഗതയും ഒരേപോലെ അവളുടെ മനസിലൂടെ കടന്നുപോയി.
  'എല്ലാരും വാ '
  അയാൾ എല്ലാവരെയും വീടിനുള്ളിലേക്ക് ക്ഷണിച്ചു.
  തൻ്റെ വട്ടമുഖം നിറയെ പുഞ്ചിരി വിടർത്തികൊണ്ട് ആ അമ്മ അവിടെ ഉണ്ടായിരുന്നു. അമ്മ പകർന്നു നൽകിയ ചായക്കപ്പിൽ നിറയെ സ്നേഹമായിരുന്നു. ആ അമ്മയും മകനും തമ്മിലുള്ള ആത്‌മബന്ധം എത്രത്തോളമാണെന്ന് അളന്നെടുക്കുകയായിരുന്നു അവൾ ഓരോ നിമിഷവും. പലപ്പോഴും അയാൾ അമ്മയെപ്പറ്റി പറഞ്ഞതവൾ ഓർമിച്ചു. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് അമ്മയാണെന്ന് പറഞ്ഞപ്പോഴൊക്കെയും ഒരിക്കൽ ആ അമ്മയെ നേരിൽ കാണുന്നത് അവൾ പ്രതീക്ഷിച്ചിരുന്നു.
  എല്ലാവരെയും അമ്മയ്ക്ക് പരിചയപെടുത്തുന്നതിനിടെ അവളയെയും അയാൾ പരിചയപ്പെടുത്തി
  'അമ്മാ .., ഇത് വരദ ... '
  കൂടുതൽ അയാളെന്തെങ്കിലും പറയുന്നതിന് മുന്നേ അമ്മ അവളുടെ കൈയിൽ പിടിച്ചു കവിളത്ത് തലോടിക്കൊണ്ട് പറഞ്ഞു:
  'ഒന്ന് മിണ്ടാണ്ടിരിക്കെടാ.. നീ പരിചയപെടുത്തണ മുന്നേ, ഈ കുഞ്ഞിനെ കണ്ടപ്പോഴേ എനിക്ക് തോന്നി, ഇത് വരദയാകുമെന്ന്.'!

  Read More

  യാത്രാകുറിപ്പ്
  (കഥപറച്ചിലിൻ്റെ കഥ -26)
  ©vp_

 • solido_e__felicidade 15w

  #kadhaparachilintekadha
  'എടോ .., ഞാൻ പറഞ്ഞ വല്ലോം കേട്ടർന്നാ? ഇന്ന് അവൻ വന്നിട്ടില്ല ... തൻ്റെ ഫോൺ ഒന്ന് തരുവോ?

  യാദൃച്ഛികതയാണോ എന്നറിഞ്ഞില്ല. ഒരിക്കൽ പോലും ലൈബ്രറിയിൽ പോകുമ്പോൾ ഫോൺ എടുക്കാതിരുന്ന അവൾ ഒരു നിയോഗം പോലെ അന്ന് ഫോൺ കൈയിൽ കരുതിയിരുന്നു. അതുപോലെ അന്നേവരേയ്ക്കും വിളിച്ചിട്ടില്ലെങ്കിലും അയാളുടെ ഫോൺ നമ്പർ എപ്പോഴോ സേവ് ചെയ്തിട്ടുണ്ടായിരുന്നു. അന്ന് അടുത്തുള്ള ഒരു ക്ലബിന് വേണ്ടി ഫുട്ബോൾ കളിക്കാൻ പോകുമെന്ന് തലേദിവസം ബസ്സിൽ വച്ച് പറഞ്ഞിരുന്നു. എപ്പോഴും കൂടെനടക്കുന്ന അഖിലിന് അറിയില്ലാരുന്നോ വരില്ലെന്ന്!. അവൾ ഒന്നും ചോദിച്ചില്ല. പറഞ്ഞുമില്ല. പകരം നമ്പർ ഡയൽ ചെയ്ത് കൊടുത്തു. . ഒന്ന് രണ്ടു ഫുൾ റിങ് മുഴങ്ങിയിട്ടും ഫോൺ എടുത്തില്ല. അയാളവിടെ ഗ്രൗണ്ടിൽ ഉരുളുന്ന പന്തിനു പുറകെ ഓടുകയിരിക്കുമെടോ.. അവൾ മനസ്സിൽ പറഞ്ഞു.

  'ഇങ്ങനൊരു പ്രാന്തൻ !!! ആവശ്യത്തിന് വിളിച്ചാ ഫോൺ എടുക്കേ ല്ലാ. നീ ഒരു കാര്യം ചെയ്യ് ഒരു മെസ്സേജ് ഇട്ടേക്ക് ... എൻ്റെ ഫോൺ എപ്പോ തിരികെ കിട്ടുമെന്ന് ഒരു പിടിയും ഇല്ല.'
  മെസ്സേജ്..! അവൾ വീണ്ടും ഒന്ന് പതറി.
  'ഹ.. ആ ആദിവാസിക്ക് whatsApp ഉം fb യും ഇൻസ്റ്റയും ഒന്നുമില്ലല്ലോ.. താൻ ഒരു ടെക്സ്റ്റ് മെസ്സേജ് ഇട്ടേക്കൂ.. '
  അത് അവൾക്ക് ഒരു പുതിയ അറിവായിരുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ അയാൾ ഒന്ന് നിർത്തി.
  'അല്ലാ, ഈ പറഞ്ഞതൊന്നും നെനെക്കും ഇല്ലല്ലോ.! ഇതുങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാണാവോ ജീവിക്കുന്നെ.. !?'
  'ജീവിച്ചു പൊക്കോട്ടെടോ....., കഴിച്ചായിരുന്നോ? ഞാൻ പോട്ടെ... ഇപ്പൊ വരുമെന്ന് പറഞ്ഞ് ഇറങ്ങിയതാ ... അപ്പു ഇപ്പൊ തിരക്കി വരും. കാണാം. '
  'ഹാ.. കഴിചെടോ ....എന്നാ ശരി താൻ ചെല്ല് .... പിന്നെ, അവൻ വിളിക്കുവാണേൽ എന്നോട് ഒന്ന് വന്നു പറയുവോ? '
  'പിന്നെന്താ, പറയാം.'
  അവൾ ക്ലാസ്സിലേക്ക് നീങ്ങി. അഖിൽ പറഞ്ഞപോലെ മെസ്സേജ് ചെയ്തിട്ടില്ലാരുന്നു.. ഇല്ല, ആവശ്യമില്ല.. മെസ്സേജ് ഒന്നും വേണ്ട. ചിലപ്പോൾ missed call കണ്ട് തിരികെ വിളിക്കുമായിരിക്കും.
  അന്ന് വൈകുന്നേരം പതിവുപോലെ തിരക്കൊഴിഞ്ഞ ബസ്സിൽ സംസാരിക്കാനാരുമില്ലാതെ ജാലകത്തിലൂടെ വഴിയോര കാഴ്ചകൾ നോക്കിയിരുന്നപ്പോൾ ഒട്ടും പതിവില്ലാതെ ബാഗിനുള്ളിൽ മൊബൈൽ മുഴങ്ങി. സേവ് ചെയ്തിരുന്ന പേര് ഫോൺസ്‌ക്രീനിൽ തെളിഞ്ഞു 'HARY KANE'!
  'ഹെലോ.. '
  അങ്ങേത്തലയ്ക്കൽ നിന്ന് അയാളുടെ ഒച്ച കേട്ടു.
  'ഹെലോ'
  പൊതുവെ അധികം പെൺകുട്ടികളോട് സംസാരിക്കാത്ത അയാൾ ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടിട്ടായിരിക്കാം ഒന്ന് പകച്ചു എന്നവൾക്ക് തോന്നി. എന്തായാലും അയാളുടെ കൈയിൽ തൻ്റെ നമ്പർ കാണാൻ വഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൾ സ്വയം പരിചയപ്പെടുത്തി.
  'ഹെലോ .. , എടോ., ഇത് ഞാൻ ആണ് വരദ. ഉച്ചയ്ക്ക്, അഖിൽ ഇയാളോട് എന്തോ അത്യാവശ്യമായി പറയാനുണ്ട് എന്ന് പറഞ്ഞ് എൻ്റെ ഫോണിൽ നിന്ന് ഇയാളെ വിളിച്ചതാണ്.'
  'ഓഹ്..., താനായിരുന്നുവോ! ഓക്കേ.. ഞാൻ അവനെ വിളിച്ചോളാം. എന്തായാലും നമ്പർ സേവ് ചെയ്ത് വച്ചേക്കെട്ടോ... എന്തേലും ആവശ്യമുണ്ടേൽ എപ്പോ വേണേലും തനിക്ക് വിളിക്കാം.'
  'യെസ് .. ഓക്കേ എടോ.. '
  'ശരി'
  അവൾക്ക് ചോദിക്കണമായിരുന്നു, ഗെയിം എങ്ങനെ ഉണ്ടായിരുന്നു എന്ന്, നാളെ വരുവല്ലോ എന്ന്. പക്ഷെ ഒന്നും ചോദിച്ചില്ല. അതിനു മുന്നേ അയാൾ കാൾ കട്ട് ചെയുകയും ചെയ്തിരുന്നു.
  പിറ്റേന്നയാളെ കണ്ടില്ല. രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടും അയാളെ കണ്ടില്ല!.

  Read More

  യാത്രാകുറിപ്പ്
  (കഥപറച്ചിലിൻ്റെ കഥ - 25)
  ©vp_

 • solido_e__felicidade 15w

  #kadhaparachilintekadha
  പിന്നെ അയാൾ തിരിഞ്ഞു നോക്കിയില്ല. വേഗത്തിൽ നടന്നു പോയി. ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത കാര്യം. തനിച്ചിരിക്കുന്നതിന് നിരന്തരം കുറ്റപ്പെടുത്തപ്പെടുന്ന തന്നോട് ഇതാ.. ആദ്യമായി ഒരാൾ ഒറ്റപ്പെടൂ എന്ന് ആഹ്വാനം ചെയ്തിരിക്കുന്നു. പക്ഷെ... അയാൾ അവസാനം പറഞ്ഞത് ...! അത് അയാൾക്കെങ്ങനെ അറിയാം?! അവൾ അത്ഭുതപ്പെട്ടു... എന്നാൽ പെട്ടന്നുതന്നെ അവളുടെ കൈയ്യിൽ ഇരുന്ന പുസ്തകത്തിന്റെ ഓർമ, ചുവന്ന മഷികൊണ്ട് അതിൽ അവൾ അടിവരയിട്ടിരുന്ന വരികൾ, അവൾക്കതിനുള്ള ഉത്തരം നൽകി.
  "എൻ്റെ കഥയിൽ ഓർമകൾ മാത്രമേയുള്ളൂ . ഓർമകളില്ലെങ്കിൽ മനുഷ്യരുമില്ല. ഓർമ്മകളിൽനിന്നല്ലാതെ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ എന്നിൽ നിന്നു കാണാതെപോയ എന്നെ എത്രയും വേഗം കണ്ടെത്തി എനിക്കുതന്നെ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു."
  അനിർവചനീയമായ ഒരാനന്ദം ഹൃദയത്തിലൂടെ കടന്നുപോയത് അവൾ അറിഞ്ഞു. പിന്നീടെപ്പോഴും അയാളെ ദൂരെ നിന്നെങ്കിലും കാണുമ്പോൾ അതേ ആനന്ദം അവളുടെ ഉള്ളിലേക്ക് ഒഴുകിയെത്തി. അയാൾ എല്ലായിടത്തും ഉണ്ടായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെയും അവൾ നോക്കുന്നിടത്ത് എല്ലാം അയാളുണ്ടായിരുന്നു.ക്ലാസ്റൂമുകളിൽ, ഫുട്ബോൾ ഗ്രൗണ്ടിൽ, ലൈബ്രറികളിൽ അങ്ങനെ എല്ലായിടത്തും. അപ്പുവിന്റെ കണ്ണുവെട്ടിച്ച് പുസ്തകങ്ങളുമായി ഒഴിഞ്ഞക്ലാസ്റൂമുകൾ തേടി അവൾ പോകുമ്പോളെല്ലാം എവിടെനിന്നോ അയാളവിടെ എത്തി. പക്ഷെ കോളേജിൽ അയാളെ ഒറ്റയ്ക്ക് അടുത്തുകാണുബോഴെല്ലാം അവൾ ഓടിയൊളിക്കാൻ തുടങ്ങി. ഭയമായിരുന്നു, ആ കണ്ണുകളിലേക്ക് നോക്കാൻ. ഇല്ല. ചേച്ചിമാർ 'ചെയ്തത്' താൻ ആവർത്തിക്കില്ല. വീണ്ടും വീണ്ടും അവൾ സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. വൈകുന്നേരങ്ങളിലെ തിരക്കൊഴിഞ്ഞ ബസ്‌യാത്രകളിൽ ചുറ്റുമുള്ള എല്ലാവരും മൊബൈൽഫോണിനുള്ളിൽ കുടുങ്ങിയിരിക്കുമ്പോൾ, ഹെഡ്സെറ്റുകൾ ഏവരുടെയും ചെവികൾ അടപ്പിച്ചപ്പോൾ അവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. ആഫ്രിക്കയിലെയും അമേരിക്കയിലെയും അനേകമനേകം കറുപ്പുവംശജരുടെ യാതനകളും, യൂറോപ്പ്യൻ ഫുട്ബോളിന്റെ സൗന്ദര്യവും, വെട്ടോറി മുതൽ വില്യംസൺ വരെ നീളുന്ന ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ ഭാഗ്യകേടും, മാർക്കസ് എല്ലായ്പോഴും പറയാതെപറഞ്ഞുപോകുന്ന മാജിക്കൽ റിയലിസവും, കുറ്റാന്വേഷണ സിനിമകളിലെ വഴിത്തിരിവുകളും, Owl city ബാൻഡിന്റെ ഭ്രമാത്മക സംഗീതവും, അയാൾക്കേറെ അറിവുണ്ടായിരുന്ന ജർമ്മൻ, പോർച്ചുഗീസ് ഭാഷകളും, സ്വാമി വിവേകാനന്ദന്റെ തത്വചിന്തകളും, മഹാഭാരതകഥയിലെ നീതികളും അനീതികളും, പൊതുവായുണ്ടായിരുന്ന ചില രാഷ്ട്രീയ ചിന്തകളും......... അങ്ങനെ അങ്ങനെ അങ്ങനെ സംസാരിച്ചുകൊണ്ടേയിരുന്നു.
  അവളറിയുന്നുണ്ടായിരുന്നു അയാളടുത്തുള്ളപ്പോൾ തന്നിലലയടിക്കുന്ന അതിരില്ലാത്ത സന്തോഷം. അവളൊരിയ്ക്കലും അയാളെ തേടിപോയിരുന്നില്ല. അയാളും അവളെ കാണാത്തപ്പോൾ തിരക്കി ചെന്നില്ല. പക്ഷെ അധികം വൈകാതെ അവളറിയാതെ അവളുടെ കണ്ണുകൾ അയാളെ തിരയാൻ തുടങ്ങി. ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി.

  ഒരുച്ചയ്ക്ക് പതിവുപോലെ ലൈബ്രറിയിൽ നിന്നും ക്ലാസ്സിലേക്ക് പോകുവായിരുന്ന അവൾ പുറകെനിന്ന് ഒരു വിളികേട്ട് തിരിഞ്ഞുനിന്നു.
  'വരദാ...'
  അഖിൽ ആയിരുന്നു.
  'ടാ, എനിക്കൊരു ഹെൽപ്പ് വേണം. എനിക്ക് എത്ര പെൺപിള്ളേരോട് ചാറ്റ് ഉണ്ടെന്നറിയാൻ ആ രഞ്ജിത എൻ്റെ ഫോൺ പിടിച്ചുവാങ്ങികൊണ്ട് പോയി. എനിക്ക് അത്യവശ്യമായി തൻ്റെ ഹാരി കെയ്ൻനെ ഒന്നുവിളിക്കണമായിരുന്നു'
  "തൻ്റെ ഹാരി കെയ്ൻ! " അവൾ അത്ഭുതപ്പെട്ടു ... കുറച്ചു നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളു... അയാളുടെ ഫോണിലെ ലോക്ക് സ്‌ക്രീനിൽ കണ്ട ആ യൂറോപ്പ്യൻ ഫുട്ബോളറുടെ പേരിട്ട് അവൾ അയാളെ വിളിക്കാൻ തുടങ്ങിയിട്ട്. അവൾ മാത്രമല്ല അവൾ വിളിക്കുന്നത് കേട്ട് അടുപ്പമുള്ള എല്ലാവരും അങ്ങനെതന്നെയാണ് അയാളെ വിളിച്ചുപോന്നത്.പക്ഷെ, അഖിൽ ഉപയോഗിച്ചത് "തൻ്റെ" എന്ന വാക്കാണ്. സൗഹൃദമാണ് ... അതിനപ്പുറം ഇതുവരെയ്ക്കും ഒന്നുമില്ല. കൂട്ടുകാരൊക്കെയും തെറ്റിദ്ധരിക്കുന്നുണ്ടോ!?

  Read More

  യാത്രാകുറിപ്പ്
  ( കഥപറച്ചിലിൻ്റെ കഥ -24)
  ©vp_

 • solido_e__felicidade 15w

  #kadhaparachilintekadha
  'ആഹ്.. താനായിരുന്നോ .. ! 'ഇയാളെ പിന്നെ കണ്ടില്ലലോന്നു എപ്പോഴോ ഓർത്തായിരുന്നു.!'
  'ഓഹോ... ! ഞാൻ ഇവിടെ ഒക്കെ തന്നെയുണ്ടാരുന്നുവല്ലോ.! അല്ല, താൻ എന്താ ഇവിടെ ഒറ്റയ്ക്ക് വന്നിരിക്കുന്നെ. ?'
  അയാളുടെ കൈയ്യിലിരുന്ന തൻ്റെ പുസ്തകത്തിലേക്ക് നോക്കി കൊണ്ടവൾ ചോദിച്ചു.
  'എടോ .., ഫ്രീ ടൈം അല്ലേ, ഞങ്ങൾ ഒളിച്ചുകളിക്കുവാരുന്നു. ഹൈഡ് ആൻഡ് സീക്ക്! അങ്ങനെ ഒഴിഞ്ഞ ക്ലാസ്സിലോട്ട് കേറിയതാ ..'
  കുറച്ച് ദിവസങ്ങൾക്കു മുന്നേ കണ്ട ഗൗരവക്കാരനായ, അഹങ്കാരിയായ അതേ മനുഷ്യനാണോ ഇപ്പൊ മുന്നിൽ നിൽക്കണതെന്നു അവൾ അത്ഭുതപ്പെട്ടു. അതേ അത്ഭുതം വാക്കുകളിലും പ്രതിധ്വനിച്ചു :
  'ഒളിച്ചുകളിയോ...!!! എൽ . കെ . ജി ആണോ പി. ജി ആണോ പഠിക്കണത്!'
  'ഹാ .. അങ്ങനൊന്നുമില്ല... ഒരു രസം. ഹൈഡ് ചെയ്യാൻ വേണ്ടി കേറിയപ്പോ ദാ ഒരു ബുക്കിരിക്കുന്നു അപ്പൊ ജസ്റ്റ് അതൊന്നു എടുത്ത് മറിച്ചു നോക്കിയതാ.. !'
  'ഇതെന്റെ ബുക്കാണ്'
  "ആണോ..! ഞാൻ ആലോചിക്കുവായിരുന്നു ആരാ ഈ കുഞ്ഞുവെന്ന് !'
  എന്തോ ഒരു കള്ളത്തരം ഉള്ളതുപോലെ.!
  പുസ്തകത്തിന്റെ ആദ്യപേജിൽ പേരെഴുതിവച്ചിരുന്നത് അവൾ ഓർത്തു.
  'എടോ.., താൻ ഈ വല്യ വല്യ എഴുത്തുകാരെയൊക്കെ മുഴുവൻ വായിച്ചു കഴിഞ്ഞിട്ടാണോ ആരും അധികം കേൾക്കാനിടയില്ലാത്ത പുസ്തകങ്ങൾ ഒക്കെയും വായിക്കുന്നേ..!?
  'ഹേ.. അങ്ങനെ ഒന്നുമില്ലെടോ ... ഞാൻ വെറുതെ ... കൈയിൽ കിട്ടുന്നതൊക്കെയും വായിക്കുമെന്നെ ഉള്ളു.. '
  അപ്പു ഇപ്പൊ തിരക്കി വരുമല്ലോ എന്ന് അവൾ ഓർത്തു.
  'ഞാൻ പോട്ടെടോ.. , താൻ നോക്കി കഴിഞ്ഞിട്ട് സൂക്ഷിച്ച് വച്ചിരുന്നാൽ മതി.'
  പെട്ടെന്ന് ഒരു ഫോണിന്റെ റിങ്ടോൺ മുഴങ്ങി. 'I get wings to fly and I feel that..... Iam alive...' പെട്ടെന്നവൾ തന്റെ ബാഗിലേക്കു നോക്കി. പക്ഷെ പെട്ടന്ന് തന്നെ ഓർത്തു. അവൾ മൂന്നുദിവസം മുൻപ് ഈ റിങ്ടോൺ മാറ്റിയതാണല്ലോ! അവൾ നോക്കി നിൽക്കേ അയാൾ പോക്കറ്റിൽ നിന്ന് അയാളുടെ ഫോൺ എടുത്തു കാൾ അറ്റൻഡ് ചെയ്തു.
  'ഹലോ.., ഡാ ഞാൻ ഇതാ ഇപ്പറത്തെ ക്ലാസ്സിൽ ഉണ്ട്. ഇപ്പൊ വരം.. '
  അത്രയും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു. ആ ഫോണിന്റെ ലോക്ക് സ്‌ക്രീനിൽ തെളിഞ്ഞ, കടുത്ത ആരാധകർക്ക് മാത്രം പെട്ടെന്ന് മനസിലാകുന്ന ആ യൂറോപ്പിയൻ ഫുട്ബോളറെ തലേന്ന് വായിച്ച ഫോട്ടോ അടങ്ങിയ പത്രവാർത്തയുടെ സഹായത്താൽ അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. അപ്പോഴാണ് അയാളുടെ കൈയിൽ കണ്ട ക്രിക്കറ്റ് ബാറ്റിനെ പറ്റി ഓർത്തത്.ഒരിക്കൽ ഒരു ക്രിക്കറ്റ് ബാറ്റും കൊണ്ട് സ്കൂളിൽ വന്ന അടുത്ത വീട്ടിലെ ശരത്തേട്ടനോട് ഇനി കളിക്കുമ്പോ തന്നെയും കൂട്ടണെ എന്ന് പുറകെ നടന്നു കെഞ്ചിയതും, അടുത്ത ദിവസം ശരത്തേട്ടനും ഉണ്ണിക്കുട്ടനും കളിക്കാൻ വിളിച്ചപ്പോ, "പ്രായമാവാറായ പെണ്ണാ.. കണ്ണിൽ കണ്ട ചെക്കമ്മാരുടെ കൂടെ തുള്ളികൊണ്ട് നടന്നോ"
  എന്ന് വല്യമ്മ ശകാരിക്കാൻ തുടങ്ങിയപ്പോ ചേച്ചിയെകൊണ്ട് അവരോടു
  "കുഞ്ഞു വയറുവേദനയായിട്ട് കിടക്കുവാടാ"
  എന്ന് പറയിപ്പിച്ചതും അന്ന് മുഴുവൻ വൈകുന്നേരം ആകാൻ, അച്ഛൻ വരാൻ, വേണ്ടി കാത്ത് കരഞ്ഞോണ്ട് കിടന്നതും എന്നിട്ട് അച്ഛൻ വന്നപ്പോ അച്ഛനു സങ്കടമാവുല്ലോ എന്നോർത്തു പറയാതെ ഉള്ളിലൊതുക്കിയതും ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ കണ്ണിൽ മിന്നി. അതുകൊണ്ടുതന്നെ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
  'താൻ ക്രിക്കറ്റ് കളിക്കുവോ? ക്രിക്കറ്റ് ബാറ്റും കൊണ്ട് നടക്കണത് കണ്ടിരുന്നുവല്ലോ.!?'
  അത് കേട്ടതും അത്രയും നേരം തെളിഞ്ഞു നിന്നിരുന്ന ആ മുഖം പെട്ടെന്ന് മങ്ങിയതുപോലെ തോന്നി.
  'യെസ്...... കളിച്ചിരുന്നു.....ഡിസ്ട്രിക്ട് ടീമിൽ, പിന്നെ ലോക്കൽ ക്ലബ്ബുകളിൽ ....................... ബട്ട് ഇപ്പൊ നിർത്തി. താൻ കണ്ട ബാറ്റ്, അത് ഞാൻ ഇവിടെത്തെ ക്രിക്കറ്റ് ക്ലബ്ബിലേക്ക് ഡോനേറ്റ് ചെയ്യാൻ കൊണ്ടുവന്നതാ.!'
  അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ മുഖത്ത് പിന്നെയും ഗൗരവം നിറഞ്ഞ പോലെ. എന്നാൽ പെട്ടെന്ന് തന്നെ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ഫോൺ കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു..
  'കണ്ടില്ലേ, ഇപ്പൊ ഫുട്‍ബോൾ പ്രാന്ത് ആണ്.' കൈയിൽ ഇരുന്ന പുസ്തകം അവൾക്കുനേരെ നീട്ടികൊണ്ട് അയാൾ പറഞ്ഞു:
  'ഞാൻ പോട്ടെടോ...അഖിലാണ് വിളിച്ചത്, ഇനിയും കണ്ടില്ലേൽ അവന്മാർ ഇപ്പൊ തിരക്കി വരും.' ആളുകളെ മനസ്സിലാക്കുന്നതിൽ എപ്പോഴും താൻ വലിയ പരാജയം ആണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. എന്നാലും ആ ഒരഞ്ചുമിനിറ്റ് സമയത്തിനുള്ളിൽ അയാളിൽ മിന്നിമറഞ്ഞ ഭാവങ്ങൾ ഒരു തരിപോലും വിടാതെ അവളുടെ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. തീർച്ചയായും അഹങ്കാരമല്ല, അത് അയാൾ മനഃപൂർവം എടുത്തണിഞ്ഞിരിക്കുന്ന മൂടുപടമാണ്. പക്ഷെ അയാളറിയുന്നില്ല ആ മുഖംമൂടി പതിയെ ഇളകി മാറികൊണ്ടിരിക്കുന്നുവെന്ന്. അവൾ നോക്കി നിൽക്കേ അയാൾ നടന്നുനീങ്ങി കഴിഞ്ഞിരുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ അയാൾ ഒന്ന് തിരിഞ്ഞു നോക്കി. അയാൾ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു അവൾ അവിടെത്തന്നെ അയാളെ നോക്കി നിൽക്കുന്നുണ്ടാകുമെന്ന്.
  'എടോ..., അത് തൻ്റെ പുസ്തകമാണെന്ന് എനിക്കറിയായിരുന്നു .. നേരത്തെ ഞാൻ ഇതുവഴി പോയപ്പോൾ കണ്ടിരുന്നു താൻ ഇവിടെ ഒറ്റയ്ക്കിരുന്നു വായിക്കുന്നത്. ക്ലാസ്റൂമിൽ ഒറ്റയ്ക്കിരിക്കുന്നതിലൊന്നും ഒരു ത്രില്ലുമില്ലെടോ. ഈ ക്യാമ്പസ് ഇങ്ങനെ വിശാലമായി കിടക്കുവല്ലേ, മുറിയിൽ അടച്ചിരിക്കാതെ പുറത്തേക്കിറങ്ങൂ.. അതുമല്ലെങ്കിൽ ലൈബ്രറിയിലേക്ക് ചെല്ലൂ... അവിടെ അനേകമനേകം അക്ഷരങ്ങളുടെയും എഴുത്തുകാരുടെയും ഇടയ്ക്ക് സ്വയം ഒറ്റപ്പെടൂ.....എപ്പോഴോ എവിടെയോ നഷ്ടപ്പെട്ടുപോയ ആത്മാവിനെ കണ്ടെത്താൻ നോക്കൂ....പോട്ടേ ... കാണാം.'

  Read More

  യാത്രാകുറിപ്പ്
  (കഥപറച്ചിലിൻ്റെ കഥ -23)

  ©vp_

 • solido_e__felicidade 15w

  #kadhaparachilintekadha
  'എന്താ ഇവിടെ'
  'ഹേ.. ഒന്നുല്ലടോ, ജസ്റ്റ് ഒരു ബുക്ക് വായിക്കുവാരുന്നു.'
  'ഹ്മ്മ്.. അത് മനസിലായി..., ക്ലാസ്സിലെ മുഴുവൻ ആൾക്കാരും അവിടേം ഇവിടേം ഒക്കെ ആയിട്ട് ഇരുന്നു വർത്താനം പറയുമ്പോ ഇയാളെന്തിനാ ഇവിടെ വന്നിരിക്കണേ എന്നാ ചോദിച്ചേ?' !
  'അത്... താൻ കണ്ടില്ലേ, ഞാൻ അവിടെ ഉണ്ടായിരുന്നു... ദേ ഇപ്പൊ ഇങ്ങട് വന്നേ ഉള്ളു...
  'ഹ.. അത് ഞാൻ കണ്ടാരുന്നു. അതോണ്ടാണല്ലോ ഇത്തിരി കഴിഞ്ഞിട്ടും കാണാണ്ടായപ്പോ തിരക്കി വന്നത്.! എഴുന്നേറ്റ് വാടോ... ഇവിടെ ഇരിക്കാൻ ഞാൻ സമ്മതിക്കില്ല.'
  'എടോ, ഞാൻ വരാം, എന്തോ ഒരു മൂഡില്ല.. കുറച്ച് കഴിയട്ടെ... താൻ പൊയ്ക്കോ ..'
  'തന്നെ കണ്ടപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കണതാ .., എന്തൊക്കെയോ പൊരുത്തക്കേടുകൾ . അത് എന്തായാലും, താൻ നല്ലകുട്ടിയാണ്. നമ്മടെ ഉള്ളിലെ കാര്യങ്ങൾ നമ്മള് മാത്രം അറിഞ്ഞാപ്പോരേ? മാറിനിക്കുമ്പോ കാണുന്നോര് കരുതും അഹങ്കാരാണെന്ന്.... ആൾക്കാരോട് ഇടപെടണമെടോ...'
  കൈയിൽ ഇരുന്ന പുസ്തകം ആളൊന്നു വാങ്ങി നോക്കി...
  'ഹോ ... നിക്കിതൊന്നും ദഹിക്കൂല. പക്ഷെ, തൻ്റെ കാര്യം ഞാൻ ഏറ്റു .. എണീറ്റുവന്നേ ... '
  അവളുടെ കൈപിടിച്ച് വലിച്ച് കൊണ്ടുപോകുകയും ചെയ്തു.
  കൈ പിടിച്ച് വലിച്ചുകൊണ്ടുപോയപ്പോൾ തടയാൻ അവൾക്കായില്ല. വർഷങ്ങൾക്ക് മുൻപ് ഒരിടവഴിയിൽ ഒരിക്കലും മറക്കാനാകാതെ യാത്രപറഞ്ഞ് പോയ രണ്ടു മാന്ത്രികകണ്ണുകളെ പെട്ടെന്ന് ഓർമവന്നു. നടക്കുന്നതിനിടയ്ക്ക് അവൾ ഒന്ന് സൂക്ഷിച്ചുനോക്കി നിർത്താതെ സംസാരിച്ചുകൊണ്ട് ഒപ്പം നടക്കുന്ന ആ മുഖത്തേക്ക്... അവിടെ തെളിഞ്ഞുനിൽകുന്ന കുസൃതിത്തരം. കണ്മഷിയെഴുതാത്ത കണ്ണുകളിൽ ആത്മാർത്ഥതയുടെ ആഴങ്ങൾ. ഒന്നിനെയും പേടിയില്ലാത്ത പോലെ.. ഇടയ്ക്കെവിടെയോ കൈവിട്ടുകളയാൻ തോന്നാത്ത ആ മന്ത്രികതയും ഉള്ളതുപോലെ.! അയാൾ.., ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എല്ലാവരും അപ്പു എന്ന് വിളിച്ച അപർണ. അവൾ മനസ്സിൽ ചിന്തിച്ചതൊക്കെയും വായിച്ചിട്ടെന്ന പോലെ ഇടയ്ക് വിട്ടുപോയ അവളുടെ കൈ ഒന്നുകൂടെ മുറുകെ പിടിച്ചു. ഇത്തവണ എന്തോ ആ പിടിത്തം അവൾക്കും ഇഷ്ടമായി.
  'ഇല്ല.. ഇനി തിരഞ്ഞെടുപ്പുകൾ ഒരിക്കൽ കൂടിയും തെറ്റില്ല.'
  അവളുടെ മനസ്സ് മന്ത്രിച്ചു.

  തന്നെ ചുറ്റി നിന്ന സൗഹൃദവലയത്തിനുള്ളിൽ വച്ചാണ് അവൾ ഓർത്തത്. വായിച്ചുകൊണ്ടിരുന്ന പുസ്തകം. അത് അവിടെ തന്നെ വച്ചു പോന്നില്ലേ! തറയിലെങ്ങാനും വീണാലോ..!
  'അപ്പു, ഞാൻ ഇപ്പൊ വരാട്ടോ.. ആ ബുക്ക് എടുത്തൊന്നു ബാഗിനുള്ളിൽ വച്ചിട്ട് വരാം ..'
  അപ്പു ഒന്ന് സംശയത്തോടെ നോക്കി.
  'പിന്നേം ഞാൻ തിരക്കിവരേണ്ടി വരരുത് കേട്ടല്ലോ.. '!
  'ഹേ.. ഇല്ലെടോ.. ഇപ്പൊ വരാം ..'
  എന്തെന്നില്ലാത്ത പുതിയൊരു സന്തോഷത്തോടെ അവൾ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ ആ നേരത്ത് ആരും ഉണ്ടാകില്ലെന്നറിയാമായിരുന്നു. പക്ഷെ ദൂരെ നിന്നേ കണ്ടു. ആരോ ഉണ്ട്. അതും അവൾ എഴുന്നേറ്റു പോയ അതെ സീറ്റിൽ. കുറച്ചൂടെ അടുത്ത് വന്നപ്പോൾ ആളെ മനസിലായി. അന്ന് ആ വാക്യം പറഞ്ഞുപോയ ശേഷം കക്ഷിയെ മുഖാമുഖം കണ്ടില്ലല്ലോ എന്ന് അവൾ ഓർത്തു. പക്ഷെ ഇടയ്‌ക്കെപ്പോഴൊക്കെയോ കണ്ടിരുന്നു. കഴിഞ്ഞ ദിവസം ലൈബ്രറിയിൽ "മാതൃഭൂമി ആഴ്ചപ്പതിപ്പ്" വായിച്ചുകൊണ്ടിരിപ്പുണ്ടാരുന്നല്ലോ.. പക്ഷെ അയാൾ തന്നെ കണ്ടുവോ എന്ന് സംശയമാണ്. അപ്പോഴും അയാളിലെന്നതിനേക്കാൾ കൂടുതൽ കണ്ണുകളുടക്കിയത് അയാളുടെ കൈയ്യിലിരുന്ന പുസ്തകത്തിലും അടുത്ത് കവറിട്ടു വച്ചിരുന്ന ക്രിക്കറ്റ് ബാറ്റിലും ആയിരുന്നുവല്ലോ എന്ന് ഓർത്ത് മനസ്സിൽ ചിരിക്കാതിരിക്കാൻ അവൾക്കായില്ല. അവൾ കടന്നുചെന്നത് അയാൾ കണ്ടിരുന്നില്ല.
  'ഹെലോ......., ന്താ ഇവിടെ!?'
  ശബ്ദം കേട്ട് അയാളൊന്നു ഞെട്ടി തിരിഞ്ഞു.

  Read More

  യാത്രാകുറിപ്പ്
  (കഥപറച്ചിലിൻ്റെ കഥ - 22)
  ©vp_