#malayalam

5357 posts
 • vishnuprasadk 21m

  #malayalam #ente_malayalam #മലയാളം

  Read More

  ©vishnuprasadk

 • ameya_akhila 4h

  പ്രിയപ്പെട്ടവർക്കായി കരുതിവച്ച വാക്കുകൾ, പറയാൻ കഴിയാതെ പോകുന്നവ... വായിക്കപ്പെടുമ്പോൾ അവക്ക് മധുരമോ ചവർപ്പോ ഏതാണ് അന്ന് ഉണ്ടായിരിക്കുക എന്ന് പറയാൻ വയ്യ... ഒരുപക്ഷേ വീഞ്ഞ് പോലെ അയാളെ അത് കീഴടക്കിയേക്കാം... വായിക്കുന്നൊരാൾ വെളിച്ചമോ ഇരുട്ടോ എന്ന് തിരിച്ചറിയാനാകാത്ത വിധം ഭൂതകാലത്തിന്റെ നഷ്ടങ്ങളെ ഓർത്ത് മരവിച്ചിരുന്നേക്കാം... ആത്മാവിനെ നനച്ച് കവിഞ്ഞൊഴുകുന്ന ഒരു കണ്ണീർത്തുള്ളിയായി ആ എഴുത്ത് ഓർമകളെ തണുപ്പിച്ചേക്കാം.., അറിയില്ല... പറയാൻ ബാക്കി വെച്ചതൊക്കെ എഴുതി സൂക്ഷിക്കുന്നു... എന്നെങ്കിലും ഒരിക്കൽ അവർ ഇത് വായിക്കുമെന്ന് ആശിക്കുന്നു... ഇനി അങ്ങനെ ഒന്ന് ഉണ്ടായില്ലെങ്കിൽ കൂടി, വാക്കുകൾ മരിക്കുന്നില്ലല്ലോ.. അവയ്ക്കെന്നും ഒരേ ചൂടും ചൂരും മിടിപ്പും ഉണ്ടായിരിക്കും... അത് എഴുതി വെച്ചവന്റെ ജീവന്റെ നിലക്കാത്ത തുടിപ്പായി അവശേഷിക്കും... എന്നെങ്കിലും ഒരിക്കൽ വായിക്കുമ്പോൾ, അത് ആരായാലും, വാക്കുകൾ കേൾക്കുക, ഹൃദയം കൊണ്ട്, അത്രമാത്രം... #dayfive
  Thanks for inviting me Shilpa koche.. ��✨ #diary #life #inspiration #thoughts #malayalam #mirakeemalayalam #kerala

  Photo credits: Pinterest

  @kaamadevan @pinem_njan @mithumarkose @heizal_jose @rexjohnz @arunnemmara @thadichi @amitha_aamy

  Read More

  പ്രിയപ്പെട്ടവർക്ക്...
  ©ameya_akhila

 • im_boss 13h

  ചിറകൊടിഞ്ഞ് വീഴും വരെ പറക്കണം


  ©im_boss

 • lovelyputhezhath 19h

  വരണ്ടുണങ്ങിയ ദിനങ്ങൾക്ക് അവസാനം
  ..............................................
  താഴ്വരയിൽ നിറയെ ഇനി
  പുനർജനിയുടെ വയലറ്റ് പൂക്കൾ
  വിടർന്നു നിൽക്കും...
  നീയും ഞാനും പടവുകളിറങ്ങി
  കൈകോർത്ത് നടക്കും
  വാക്കുകളുടെ ഭാരമില്ലാതെ,
  പലതും പറഞ്ഞു മഴ നനയും
  നിലാവസ്തമിക്കും വരെ
  ഇനി അമൃത വർഷിണി...

  ©lovelyputhezhath

 • moonbelle 1d

  നിയമനം

  ചില തസ്തികകളിലേക്ക്
  ഇനിയും
  നിയമനമുണ്ടാകില്ലെന്ന്
  നിനച്ചിരുന്നു ഒരിടയ്ക്ക്..
  മാറ്റം വന്നിരിക്കുന്നു
  പലതിനും..
  പുതിയ നിയമനങ്ങൾ
  അപ്രതീക്ഷിതമായി
  സംഭവിച്ചിരിക്കുന്നു..
  ചില ബന്ധങ്ങളുടെ
  തസ്തികകളിലേക്ക്..

  എല്ലാം കാലത്തിന്റെ
  കുസൃതികൾ..

  ©moonbelle

 • neethi_athi 1d

  കാത്തിരിപ്പിന്റെ അർദ്ധ വിരാമങ്ങൾക്കിപ്പുറം
  വീർപ്പു മുട്ടുന്ന മനുഷ്യർ,
  ©neethi_athi

 • daivas 1d

  മാന്ത്രിക കുതിര

  മേഘങ്ങൾ പരവതാനി വിരിച്ച് ചുറ്റുമതിലില്ലാതെ വിസ്താരമായി പരന്ന് കിടക്കുന്ന ആ മുറിയുടെ നടുവിലെ ചെറുമേശയുടെ ഇരുവശങ്ങളിലുമായി ഞാനും അവളും ഇരിക്കുന്നു. ദുഖം നിറച്ച ഹൃദയവും, ഒരു ഞൊടിയിടയിൽ അണപൊട്ടി ഒഴുകുവാൻ തയാറായ കൺപീലിക്കെട്ടും, ഭാരമേറിയ തോൾ മറയ്ക്കെ കേശധാരയും അവനിൽ പ്രതീക്ഷ കണ്ടെത്താൻ ശ്രമിക്കുന്നു. അവളെ സാന്ത്വനിപ്പിക്കൻ ആവുമോ എന്ന് ആശങ്കയിൽ മുഴുകിയിരിക്കുന്ന ആ നിമിഷത്തിലാണ് മേഘപ്പുകപടലങ്ങൾക്കിടയിൽ നിന്ന് ഭീമമായ ചിരകുവിരിച്ച്, തലക്കുമേലെ തിളങ്ങുന്ന ഒറ്റക്കൊമ്പുമായി ആ മായക്കാരൻ കുതിര പറന്നെത്തിയത്. മിഥ്യയായ്‌ തോന്നുന്ന ആ യാമത്തിൽ മറക്കുവാനാഗ്രഹിച്ച മോശം നിമിഷങ്ങളത്രയും അവളിൽനിന്നും പറിച്ചെടുത്തുകൊണ്ട് മേഘം ഛർദ്ദിച്ച മഴവിൽ ജാലകത്തിലൂടെ അത് എവിടേക്കോ പോയ്മറഞ്ഞു.
  ©daivas

 • moonbelle 1d

  എഴുത്ത്

  കുറിച്ചിടാനായ് മനസ്സിരുത്തി
  നിനച്ചിരിക്കുന്നേക്കാൾ ഭംഗി
  നിനച്ചിരിക്കാതെ മനസ്സിൽ
  വന്നത് കുറിച്ചിടുമ്പോഴാണ്.
  ✍️
  ©moonbelle

 • sandrageorge_sanss 2d

  #malayalam#ente_malayalam#malayalamwritings #nature #love #inspiration
  ആചാരങ്ങളും വിശ്വാസങ്ങളും ഒന്നുമല്ലാതായി മാറിയിരിക്കുന്നു.... രക്ഷ നമ്മളിൽ തന്

  Read More

  ഒറ്റയ്ക്ക് 3

  'അച്ഛാ.. നോബിളിന്റെ കാര്യം എന്തായി? '
  "അവന്റെ അമ്മ ഇപ്പഴും നിരീക്ഷണത്തിലാണ്... ബാക്കി എല്ലാവരും..!!"

  നോബിൾ, എന്റെ ബെസ്റ്റ് ഫ്രഡ്. അവനെ ഒന്ന് കാണാൻ പോലും... അവന് രോഗമൊന്നുമില്ല.. പക്ഷെ രോഗം കുടുബത്തിലെ ബാക്കി എല്ലാവരെയും കൊണ്ടുപോയി.. ഇപ്പൊ ഏകാന്തത വാസമാണ്..
  ഞാൻ വീണ്ടും ചുമച്ചു... വീണ്ടും.. വീണ്ടും...

  വീണ്ടും... വീണ്ടും..
  അച്ഛനും അപ്പച്ചനും മാറി മാറി നോക്കുന്നു....
  "മോള് പോയി വിശ്രമിക്ക്, ക്ഷീണം കാണും "

  ഞാൻ പരിഭ്രമത്തോടെ രണ്ടുപേരെയും നോക്കി, ഞാൻ മെല്ലെ എഴുന്നേറ്റു കൈ കഴുകി റൂമിലേക്ക് കയറി.... നല്ല ക്ഷീണം.. മെല്ലെ കട്ടിലിലേക്കു ചാഞ്ഞു... ശരീരം ശരിക്കും ചുട്ടു പഴുകുന്നതുപോലെ... മണിക്കൂറുകൾ പിന്നിട്ടു... കഴുത്തിലാരോ വലിഞ്ഞു മുറുകി ശ്വാസം വിടാൻ പറ്റാതായി..
  പാതി അടഞ്ഞ കണ്ണുകളിൽ എന്റെ മുന്നിൽ നിൽക്കുന്ന അച്ഛനും അപ്പാപ്പനും..രണ്ടുപേരും മാസ്ക് വെച്ചിട്ടുണ്ട്...
  "മോളെ.. എന്ന വിളിക്ക് മറുപടികൊടുക്കാൻ പറ്റുന്നില്ല "
  ഞാൻ നന്നായി വിറക്കുന്നുണ്ട്...
  വാതിലുകളും ജനാലകളും കൊട്ടി അടഞ്ഞു...
  ഇനി തുറക്കില്ല എന്ന് വിശ്വാസിക്കാം.. ഞാൻ മെല്ലെ ജനാല പാളിയിലൂടെ ആ ഗന്ധം മൂക്കിലേക്ക് വലിച്ചെടുത്തു... ഇപ്പൊ എന്നോട് വളരെ അടുത്ത് നിൽക്കുന്ന ഗന്ധം....
  ഇനി എത്ര നാൾ... അമ്മേ... അച്ഛാ...

  വാതിലിന്റെ അടിയിലെ വിടവിലൂടെ രണ്ടു പാത്രങ്ങൾ നിരങ്ങി എന്റെ കട്ടിലിന്റെ അടിയിലേക്ക് എത്തി.... ഞാൻ മെല്ലെ താഴേക്ക് നോക്കി...വെറുതെ താഴേയ്ക്ക് നോക്കി... അങ്ങനെ നോക്കിയിരുന്നു....
  ©sandrageorge_sanss

 • sandrageorge_sanss 2d

  #malayalam#malayalamwritings#ente_malayalam
  ആചാരങ്ങളും വിശ്വാസങ്ങളും ഒന്നുമല്ലാതായി മാറിയിരിക്കുന്നു.... രക്ഷ നമ്മളിൽ തന്നെ

  Read More

  ഒറ്റയ്ക്ക് 2

  "എന്താ അപ്പച്ചാ ഇങ്ങനെ.. ഇത് ആരുടെ തെറ്റാ...?
  അപ്പച്ചൻ കഞ്ഞികുടി നിർത്തി സ്പൂൺ താഴെ വെച്ചു..
  "നാല്പത് വർഷങ്ങൾക്ക് മുൻപ് രണ്ടാം ലോകമഹായുദ്ധകാലത്താണ് ഞാൻ ഈ അവസ്ഥ കണ്ടത്.. അല്ല.. അന്ന് ഇതിലും ഭേതമായിരുന്നു...അന്ന് മനുഷ്യർ പടവെട്ടി ഇന്ന് കണ്ണിനുപോലും കാണാത്ത ഒരു കൃമി..
  എല്ലാത്തിനും കാരണം മനുഷ്യൻ തന്നെ..
  മോള് ചോദിച്ചില്ലേ ആരുടെ തെറ്റാണ്... തെറ്റും ശരിയും എല്ലാം മാറ്റി നിർത്തണം.... അതിനപ്പുറം മനുഷ്യന്റെ അനുസരണകേടാണ് ഇതിനു കാരണം ഇനി രക്ഷയില്ല..എല്ലാം പിടിവിട്ടുപോയി...അതിന്റെ ഉദാഹരണമാണ് ആ മുറിയിൽ അടഞ്ഞുകിടക്കുന്ന രണ്ടു ജീവനുകൾ... "
  ഒന്നും പറയാതെ ഞാൻ കേട്ടിരുന്നു... ഞാൻ ഒന്ന് ചുമച്ചു...
  "നോക്കി കുടിക്കുമോളെ കഞ്ഞി നെറുകിൽ കേറും.." അച്ഛന്റെ വാക്കുകൾ.. ഞാൻ തലയാട്ടി..
  അച്ഛൻ തുടർന്നു...
  അമ്മയ്ക്കും അനിയനും അന്ത്യകൂദാശ നൽകാൻ പോലും ആരുമില്ല... പുറത്തേക്കു ഇറങ്ങിയാൽ ആകെയുള്ളത് എന്നെപോലെ കുറച്ചു പത്രപ്രവർത്തകരും.. ഓരോ ചത്തു ചീഞ്ഞ ശവത്തിന്റെ ഫോട്ടോയെടുക്കുമ്പോൾ കൈ വിറക്കും... ഓക്കാനം വരും... നിന്നെയെങ്കിലും നാട്ടിലേക്ക് അയക്കാൻ പറ്റിയെങ്കിൽ ഞങ്ങൾക്ക് കുറച്ചു സമാധാനമായേനെ...
  ഒന്നും പറയാനാവാതെ ഞാൻ വീണ്ടും കഴിച്ചു തുടങ്ങി.. ഒന്നുകൂടി ആഞ്ഞു ചുമച്ചു...
  അച്ഛന്റെ മുഖത്ത് പരിഭവം.. "എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ മോളെ? "
  ഇല്ലച്ഛാ...കുഴപ്പമില്ല..
  ഇപ്പൊ വെറുതെ ചുമച്ചാൽ പോലും പേടിയാ.. എന്താണെന്നു അറിയില്ലല്ലോ... "
  അച്ഛാ.. നോബിളിന്റെ കാര്യം എന്തായി?
  തുടരും.
  ©sandrageorge_sanss

 • sandrageorge_sanss 2d

  #malayalam#ente_malayalam#malayalamwritings #love #life #inspiration
  ആചാരങ്ങളും വിശ്വാസങ്ങളും ഒന്നുമല്ലാതായി മാറിയിരിക്കുന്നു.... രക്ഷ നമ്മളിൽ തന്നെ

  Read More

  ഒറ്റയ്ക്ക് 1

  റോമൻ നഗരം ഭയപ്പെടുത്തുന്ന ഒറ്റപ്പെടലില്ലാണ്, ഉച്ചകഴിഞ്ഞുള്ള ഉറക്കത്തിൽ നിന്നും ഞാൻ എഴുന്നേറ്റത് രാത്രി ഏഴുമണിയോടെയാണ് കട്ടിലിനോട് ചേർന്നുള്ള ജനാല മെല്ലെ തുറന്നു, വല്ലാത്ത ദുർഗന്ധം ശരീരം ചത്തുചീഞ്ഞതുപോലെ, ജനാലയിൽ കൈകൾ അമർന്നു...
  വാതിലിൽ ആരോ മുട്ടുന്നുണ്ട്...
  ആരാ?
  ഞാനാ മോളെ.. വാ കുരിശു വരക്കാം
  ആഹ്ഹ്.. വരുവാ അച്ഛാ..
  മെല്ലെ റൂമിന്റെ വാതിൽ തുറന്നു പ്രാർത്ഥനക്കു വേണ്ടി തിരി തെളിച്ചു...
  അമ്മയുടെ മുറിയുടെ മുന്നിലെത്തി.. മെല്ലെ വാതിൽ മുട്ടി.. അനക്കമൊന്നും ഇല്ലാ...
  "അമ്മേ... കുരിശുവരയ്ക്കാൻ പോകുവാ..."
  മറുപടിയില്ല... മെല്ലെ അടുത്ത വാതിലിലും മുട്ടി വിളിച്ചു.. അനിയന്റെ മുറിയാണ്..
  കുരിശുവരയ്ക്കാൻ പോകുവാ...
  അച്ഛനും, അപ്പച്ചനും പ്രാർത്ഥനക്കു വന്നിരുന്നു.. ഞാൻ മുട്ടിൻമേൽ നിന്ന് പ്രാർത്ഥന തുടങ്ങി... അച്ഛന്റെ കണ്ണുനീർ തറയിൽ വീഴുന്നുണ്ട്.. പ്രാർത്ഥനയുടെ മറുഭാഗങ്ങൾ അടച്ചിട്ട രണ്ടു വാതിലിനെ തുളച്ചു നേരിയ രീതിയിൽ കാതുകളിൽ പതിക്കുന്നുണ്ട്.. ശ്വാസം മുട്ടിയുള്ള പ്രാർത്ഥനകൾ..
  കുരിശു വരക്കുശേഷം.. എഴുന്നേറ്റ് വാതിലിന്റെ അരികിൽ എത്തി രണ്ടുപേർക്കും സ്തുതികൊടുത്തു...പതിവ് കുരിശു വരയ്ക്കു ശേഷമുള്ള അച്ഛന്റേയും അപ്പച്ചന്റെയും ഉമ്മകൾ ഇപ്പോൾ കിട്ടാറില്ല...
  അടുക്കളയിൽ കയറി കഞ്ഞിയും കൂട്ടാനും എടുത്തു മേശയിൽ വെച്ചു.. രണ്ടുപേരും ഒന്നും മിണ്ടാതെ വന്നിരുന്നു കഴിച്ചുതുടങ്ങി..
  വേറെ രണ്ടു പാത്രത്തിൽ കഞ്ഞിയെടുത്തു അമ്മയുടെയും അനിയന്റെയും വാതിലിന്റെ അടിയിലെ വിടവിലൂടെ നിരക്കിവിട്ടു...
  ഞാനും വന്നിരുന്നു കഴിക്കാൻ തുടങ്ങി...
  എന്റെ കണ്ണീർ കഞ്ഞിവെള്ളത്തിൽ കലർന്നു തുടങ്ങി....
  "കഴിക്കുമ്പോൾ കരയല്ലേ മോളെ, ദോഷമാണ് "അപ്പച്ചൻ പറഞ്ഞു നിർത്തി..
  ഇതിനപ്പുറം എന്ത് ദോഷം വരാനാണ് എന്ന രൂപേണ അച്ഛന്റെ നോട്ടം ഞാൻ കണ്ടു..
  "എന്താ അപ്പച്ചാ ഇങ്ങനെ.. ഇത് ആരുടെ തെറ്റാ..? "
  തുടരും
  ©sandrageorge_sanss

 • kandhari_000 2d

  ചിറകറ്റുപോയവർ

  തനിച്ചാക്കിപ്പോയി എന്ന്
  തോന്നുന്നുണ്ടോ ഉണ്ടാവും,
  ഉണ്ടാവണം അന്ന് കിളികുഞ്ഞുങ്ങൾ
  അറിഞ്ഞ വേദന കുറച്ചു
  നീയും അറിയുക
  കൂടു വിട്ടു പാറും പൈങ്കിളി തൻ
  സ്വാതന്ത്ര്യം നീ അറിഞ്ഞതല്ലേ,
  ഇതും അനുഭവിച്ചറിയൂ,
  നാല് ചുവരുകളുള്ള ആ യന്ത്രത്തിൽ
  കണ്ണും മിഴിച്ചു നിൽക്കാതെ,
  പോകു കുറച്ചു ശുദ്ധ വായു ശ്വസിച്ചു വാ
  By:-sayana-

 • moonbelle 2d

  എന്നോട്

  രാത്രി ഉറങ്ങാൻ പറഞ്ഞാ ഉറങ്ങൂല്യ
  രാവിലെ എണീക്കാൻ പറഞ്ഞാ എണീക്കൂല്യ..
  എന്താടോ വാര്യരെ താൻ നന്നാവാത്തെ?
  ‍♀
  ©moonbelle

 • prakashinin 2d

  അർഥം

  ജീവിതത്തിന് ഒരർഥവുമില്ല എന്നു ബോദ്ധ്യപ്പെട്ടു തുടങ്ങിയപ്പോഴാണ് ജീവിതത്തിൽ ഓരോന്നിനും ഞാൻ അർഥം കാണാൻ തുടങ്ങിയത്.
  ©prakashinin

 • in_heaven 2d

  പറയാന്‍ ബാക്കിവെച്ചെതെന്തൊ ഉള്ളിലിരുന്നു വിതുമ്പുന്ന പോലെ ഒരു തോന്നല്‍.
  ©in_heaven

 • rose_giyanna 2d

  #malayalam #love #life #mad #ഭ്രാന്തെഴുത്തുകളുടെചവറുകൂന

  സ്വന്തം മരണം കൺമുമ്പിൽ കാണുക ... സിരകളിൽ തണുപ്പ് അരിച്ചു കയറുന്നതുപോലെ ....തൊണ്ടക്കുഴിയിൽ ആരോ വിലങ്ങു വച്ചിരിക്കുന്നു .... ശ്വാസം പുറത്തേയ്ക്ക് വിടാൻ കഴിയുന്നില്ല ....

  @alu_shaji @githuuu


  ©റോസ് ജിയന്ന

  Read More

  നനഞ്ഞുതുടങ്ങിയിരുന്ന തന്റെ കണ്ണുകളെ അവൾ കണ്ണുടക്കലുകളാൽ കോർത്തു നിർത്തിയപ്പോൾ അവളുടെ കൺപീലികളിൽ പ്രണയം മൊട്ടിടുന്നതും അവ വാകപ്പൂവുകളായി വിരിഞ്ഞ് രക്തം ചൊരിയുന്നതും രക്ത കറകൾ വറ്റി അവളുടെ കൺതടങ്ങളിൽ ശ്‌മശാനം രൂപമെടുക്കുന്നതും അവിടെ വെളുത്ത റോസാപ്പൂവുകൾ കൊണ്ട് മൂടിയ ഒരു പുതിയ കല്ലറയിൽ തന്നെ അടക്കം ചെയ്തിരിക്കുന്നതും അവൻ കണ്ടു.

  എന്തൊരു വാസനയാണ് ആ പൂവുകൾക്ക് ... അവയുടെ ദളങ്ങൾക്ക് ഉണക്കോ വാട്ടമോ ചതവുകളോ പോറലുകൾ പോലുമോ ഉണ്ടായിരുന്നില്ല .... അത്ര മേൽ പ്രിയപ്പെട്ടൊരാൾക്ക് വേണ്ടി കരുതലോടെ അർപ്പിച്ചതു പോലെ ... ആ പൂക്കൾക്ക് ഇനിയും ജീവൻ നഷ്ട്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല ... അവയുടെ അന്ത്യശാസനം തന്നിൽ കേൾക്കാൻ കഴിയുന്നുണ്ട്.... അവ ഇറുത്തെടുത്തിട്ട് അധിക സമയം കഴിഞ്ഞിരിക്കില്ല.


  എന്താണ് ഇതിനൊക്കെ അർഥം .... അവൾ തന്നെ അടക്കം ചെയ്തിരിക്കുന്നു എന്നോ .... കർപ്പൂരത്തിന്റെയും കുന്തിരിക്കത്തിന്റെയും ഗന്ധം ഇനിയും വിട്ടുപോയിട്ടില്ല .... തന്നെ അടക്കം ചെയ്തിട്ട് അധിക സമയം ആയിട്ടില്ല എന്നല്ലേ അതിനർത്ഥം... !!!!


  ഭ്രാന്തെഴുത്തുകളുടെ ചവറു കൂന


  ©റോസ് ജിയന്ന

 • incrediblespectre 2d

  നീ

  അസ്ഥിക്ക് പിടിച്ചത് .. എന്നെ ഒടുവിൽ
  അസ്ഥിയെരിഞ്ഞ ചാരമാക്കി ...!


  ©incrediblespectre

 • kandhari_000 2d

  തിരികെ

  മരണം വരെ കൂടെ ഉണ്ടാകും
  എന്നൊരേയൊരു വാക്ക്
  ഞാൻ അന്ന് തന്നിരുന്നില്ലേ
  ഇന്നും അങിനെ തന്നേ
  എത്രയൊക്കെ കുത്തിനോവിച്ചാലും
  നീയെന്ന പരമാർത്ഥത്തെ
  ഞാൻ പണ്ടേ അറിഞ്ഞതായിരുന്നു വരുമെന്നെനിക്കു ഉറപ്പ് ഉണ്ടായിരുന്നു.
  By:-sayana-

 • moonbelle 2d

  ഓർമ

  മറന്നില്ല ലേ...

  അങ്ങനെ മറക്കാൻ പറ്റ്വോ..

  മ് ....

  നീയും മറന്നില്ല ലേ ...

  എവടെ ... ഇന്നലെ രാത്രി മൊത്തം
  ഇതെന്ന്യാ ആലോയ്ച്ചേ..

  ന്നാ പോവ്വല്ലേ..

  മ് ... പോവാം

  കയ്യിൽ എടുത്ത് വച്ച ആ പത്തിന്റെ നോട്ടുകൾ എടുത്ത് പതിയെ ക്യാന്റീൻ ലക്ഷ്യമാക്കി നടന്നു..
  "ചേട്ടാ..ഒരു ചില്ലി ഗോപി "
  ആ 20 രൂപയുടെ ചില്ലി ഗോപിയിൽ തുടങ്ങീതാ.. പിന്നെ ക്യാൻറീനിന്ന് ഇറങ്ങ്യ നേരണ്ടായിട്ടില്ല്യ..
  [കോളേജ് ക്യാൻറീൻ ഓർമ അഥവാ ഒരു തീറ്റ ഓർമ]
  ©moonbelle

 • sahithyabhootham 3d

  ഒന്ന് പുറകോട്ട് നടന്നാലോ..??!!

  തുടങ്ങിയ വഴികളിൽ നിന്നെല്ലാം ഒരുപാട് ദൂരം നടന്നിങ്ങു പോന്നെന്ന് തോന്നിയപ്പോൾ..നടത്തം നിർത്തി ഒന്ന് തിരിഞ്ഞു നോക്കി...

  വഴി നടക്കാൻ ആളില്ലാതായതിനാൽ വന്ന വഴിയേ പുല്ല് മുളച്ചു തുടങ്ങിയിരിക്കുന്നു...
  കാട് പിടിക്കുന്നതിന് മുന്നേ ഒന്നൂടെ ഒന്ന് പോയിട്ട് വരാമെന്ന് കരുതി...

  കണ്ടുമറന്ന കാഴ്ചകൾ വീണ്ടും കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി...
  ഇനിതൊട്ട് ഇടയ്ക്കൊക്കെ ഇതു വഴി വരണമെന്നും മനസ്സിൽ ഉറപ്പിച്ചു...

  ഓർമ്മകൾ അയവിറക്കി അങ്ങനെ നടന്നപ്പോൾ വഴിയരികിലെ കുറ്റി ചെടികൾക്കിടയിൽ എന്തോ അനങ്ങുന്നത് പോലെ തോന്നി...
  നടപാതയിലേക്ക് തള്ളിനിൽക്കുന്ന കമ്പുകൾ വകഞ്ഞു മാറ്റി നോക്കിയപ്പോൾ..അതാ..പരിചയമുള്ള ഒരു മുഖം..
  .
  .
  #malayalam #ente_malayalam

  Read More

  കൂട്ട്


  ഇനിമേൽ കൈപിടിച്ചു കൂടെ നടക്കാൻ എനിക്ക് പഴയൊരു കൂട്ടിനെ കിട്ടി...

  തിരക്കിട്ട് ഓടുന്നതിനടയിൽ എന്റെ കണ്ണുതെറ്റി കൈവിട്ട് പോയ..ആ പഴയ കൂട്ടിനെ കിട്ടി.....!!

  ഒറ്റയ്ക്ക് പോവാൻ വഴിയറിയാതെ...
  ഒറ്റയ്ക്കായയിടത്ത് തന്നെ അഭയം തേടിയ ആ പഴയ എന്നെ കിട്ടി...

  കൂടെ കൂട്ടുവാണ്... മുറുക്കെ പിടിച്ചോളൂ എന്റെ കൈകൾ...

  ©sahithyabhootham