ഒന്നുമില്ലെടോ നൽകാൻ...
ഒരു ഭ്രാന്തന്റെ കല്ലറയല്ലാതെ, ഭ്രാന്തുപൂക്കുന്ന കാടുകളല്ലാതെ...!
©faded_5
faded_5
-
faded_5 8w
-
faded_5 9w
Sometimes adsorption is better than absorbtion
©faded_5 -
faded_5 10w
ഈ വഴിയിൽ, നാം നനഞ്ഞൊട്ടിയ ഈ വഴിയിൽ, ഒന്ന് പെയ്യണം... ചിറകുമുളക്കാത്ത സ്വപ്നങ്ങളെകൂടി കൂട്ടുവിളിക്കണം. അവ എന്റെ ഉറക്കങ്ങളിൽ പലപ്പോഴും പേമാരി തീർക്കാറില്ലേ... മതി, ഒറ്റക്കാ മഴനനഞ്ഞു മടുത്തു.'ഒരിളം വെയിലിന്റെ കുറവ്...!' അതൊരു വലിയ വിടവാണ് തീർക്കുന്നത്.ഒരുപാടലഞ്ഞില്ലേ ഒരു വേനൽ കാലത്തിനായി. ഇനിയും അലഞ്ഞുകൂടാ, മനസ്സിനൊത്ത് ശരീരം വഴങ്ങുന്ന കാലമെല്ലാം കഴിഞ്ഞു. നരബാധിച്ച മുടിയിഴകളും, ക്ലാവ് പിടിച്ച ഞരമ്പുകളും, ദ്രവിച്ച അസ്ഥികളും മാത്രമേ ഇനിയുള്ളൂ... പിന്നേ... പിന്നെ നൽകുവാനുള്ളത് ഒരു സായാഹ്നം മുഴുവൻ ഒന്നിച്ചുപങ്കിട്ട രണ്ടാത്മാക്കളുടെ പഴകിയ ഓർമ്മകൾ മാത്രമാണ്... പക്ഷെ എന്നോടിഴുകി മണ്ണിൽ അലിയാനാണവയുടെ വിധിയെന്നുതോന്നുന്നു, അല്ലെങ്കിൽ അവക്ക് പണ്ടേ വേരുറപ്പിക്കാമായിരുന്നല്ലോ... ഇനിയില്ലെടോ... ഇതാ പെയ്തൊഴിയുകയാണ്. ഓർമ്മകളില്ലാതെ...ഓർമ്മപ്പെടുത്തലുകളില്ലാതെ, ആ വഴിയിലൂടെ, തനിച്ചങ്ങനെ.....!
©faded_5 -
faded_5 11w
ഒന്നുമില്ലൊന്നുമില്ലെന്റെയുൾകോണിലാ-
യില്ല നിനക്കായ് ഇരുൾവീഥിയല്ലാതെ...
പോകനീ വൈകാതെ, എന്റെയുൾകാമ്പിൽ-
നിനക്കായ് മുളക്കില്ല മൊട്ടുകൾ ഇനി സഖീ...!
©faded_5 -
faded_5 12w
ആരും തേടിവരാനില്ലാത്ത എനിക്കെന്തിനാടോ
ആശകൾ പൂക്കുന്ന ഒരാലുള്ളിൽ...?
ആത്മാഹുതി ചെയ്ത ദലങ്ങളിൽ ഒന്നിൽ ഞാനന്നേ ഒടുങ്ങിയില്ലേ...!
©faded_5 -
അറ്റമില്ലാത്തൊരീ യാത്രയിൽ കണ്ടവ-
രുറ്റവരല്ലാ ഉടയവരല്ലോർക്കിൻ...
പെറ്റുവീണന്നുതൊട്ടെന്നുമീ ജന്മങ്ങൾ
ഒറ്റയ്ക്ക് തന്നല്ലേ, പോകും വരെ...?
©faded_5 -
ഇന്നലകളിലൂടെ മടങ്ങണം...
ഇന്നിന്റെ മാറിൽചേർന്നുറങ്ങണം...
ഇനിവരുന്നതെന്തോ അറിയില്ല...
പക്ഷേ... കാത്തിരിക്കണം, വെന്തെരിഞ്ഞു നിറച്ചു പൂക്കുന്ന നാൾ വരും വരെ...!
©faded_5 -
faded_5 14w
അനുഭവിക്കുന്ന തിരക്കിലെവിടെയോ അവർ
അവളെ അറിയാൻ മറന്നുപോയി... അതുകൊണ്ടാണോ, അവളുടെ പേരും " ഇര " എന്ന പട്ടികയിൽ പതിഞ്ഞത്...
അറിയില്ല...!
©faded_5 -
faded_5 15w
എൻഹൃദയത്തിൻ ചൂടും ചുവപ്പും ഞാൻ
നിൻ ഇടംമറുകിനുള്ളിൽ നിറച്ചിടാം...
ശ്വാസമെന്നിൽ എരിഞ്ഞടങ്ങും നേര-
മൊന്നുതൂവുക, അണക്കുവാൻ മാത്രമായ്...
©faded_5 -
നേരമില്ലാർക്കുംനേരിനെ കാട്ടുവാൻ
നന്മയോതുന്ന നാക്കോ മരിക്കുന്നു...
നേടുവാൻ നിരങ്ങീടും നമുക്കുള്ളിൽ
നന്മ-നേരവ നശ്വരമല്ലയോ...!
©faded_5
-
kannan_ 8w
അത്രമേൽ പ്രിയതരമെല്ലാം
വരുന്നോരോ മാത്രയുമെൻ
ജനൽപളികൾക്കപ്പുറം...
മഴയാവാം.. വെയിലാവാം..
കാറ്റാവാം.. കടലാവാം..
നീയും നിലാവും
നിറഞ്ഞാടും നിശയാവാം..!!
©kannan_ -
ഇത്
നിങ്ങൾക്കായുള്ള
എന്റെ അവസാനത്തെ കവിതയാണ്.
ഇനിയും ബാക്കിയുള്ള
ശൈത്യകാലത്തിന്റെ
തണുത്ത മട്ടുപ്പാവിലേയ്ക്കിറങ്ങി നിന്ന്
ഇനി ഞാൻ നിങ്ങളെ
മറന്നു തുടങ്ങും.
പിന്നെ,
നിലയ്ക്കാത്ത സങ്കൽപ്പങ്ങളുടെ
നിറമുള്ള മൺ കട്ടകൾ
ചേർത്തു വെച്ച്,
ഞാനെനിയ്ക്കു മാത്രമായൊരു
നഗരം സൃഷ്ടിയ്ക്കും..
അവിടെ,
ഇളം മഞ്ഞപ്പൂവുകൾ
പൊഴിഞ്ഞു ചിതറിയ
നടപ്പാതകളിലൊന്നിൽ വെച്ച്
നമ്മൾ പരസ്പരം കടന്നു പോവും.
കടന്നു പോവുമ്പോൾ കൈമാറിപ്പോന്ന
കണ്ണുടക്കലുകളിൽ തീരാത്തതെന്തോ
ഇനിയും ബാക്കിയുണ്ടെന്ന പോൽ
നിങ്ങൾ തിരിഞ്ഞു നോക്കും നേരം,
നിങ്ങളുടെ ആത്മാവിലേയ്ക്കൊരു
ചിരിയുടെ കൊളുത്ത്
ഞാനെറിഞ്ഞു കോർക്കും.
ആ ചിരിക്കൊളുത്തിൽ
പിടയുമ്പഴൊക്കെയും
വഴികളിൽ നിങ്ങളെന്നെ
തിരഞ്ഞു തളരും.
ഒടുവിലേതോ പളുങ്കു ഗോപുരത്തിന്റെ
പടവുകളുടെ തുടക്കത്തിൽ
നിങ്ങളെന്നെ കണ്ടെടുക്കും.
നമ്മൾ വീണ്ടും ചിരിയ്ക്കും..
കൈ പിടിയ്ക്കും..
പടവുകൾ കയറും.
ഇടയിലൊരു പടവിന്റെ
പാതിയിൽ വെച്ചു ഞാൻ
നിങ്ങളെ പാടേ അവഗണിയ്ക്കും.
നിങ്ങളെനിയ്ക്കായൊടിച്ചു സൂക്ഷിച്ച
ട്യൂലിപ് പുഷ്പങ്ങളെ
തട്ടി മാറ്റും..
നിങ്ങളുടെ സ്നേഹത്തെ പരിഹസിക്കും..
തിരിഞ്ഞു നോക്കാതെ
ഇറങ്ങിപ്പോവും..
പടവുകളിൽ
ഉപേക്ഷിയ്ക്കപ്പെട്ടവനെ പോലെ
സ്വപ്നങ്ങളൊക്കെയും നഷ്ടപ്പെട്ടവനെ പോലെ
ഒറ്റയ്ക്ക് നിൽക്കുമ്പോൾ
നിങ്ങളറിയും..
സ്നേഹിയ്ക്കുകയെന്നാൽ,
വേദനിയ്ക്കുകയും കൂടി
മാത്രമാണെന്ന്...
©shilpaprasanth_ -
എത്ര മുറിപ്പെട്ടിരിക്കുന്നു നാം
വൃണങ്ങളിൽ നിന്നുമെത്രായാവർത്തി
നിലയ്ക്കാതെ ചലം പഴുതൂർന്നു
വന്നിരിക്കുന്നു നമ്മളിൽ..
പ്രണയം ചിലപ്പോൾ ഇടതിങ്ങിയ
ഒരു കാടായി മാറുന്നു..
ഇഴപിരിഞ്ഞ വേരുകൾ മറന്നകന്നുപോയ
ചില്ലകളിൽ മാത്രമായി കേവലമൊരു
ഇലയായി ഒതുങ്ങുന്നു..
കൊഴിഞ്ഞു വീഴുമ്പോൾ മണ്ണിൽ
അഴങ്ങളിൽ അറിഞ്ഞ വേരുകളിൽ,
എത്ര വേർപ്പാടിൻ ശൈത്യങ്ങളിൽ
ഓർമ്മകൾ കൊണ്ട് തീ
കാഞ്ഞിരിക്കുന്നു നാം!
- തവശ്രീ
©thavasree -
_lakshmi_ 9w
യാത്ര.....
എന്റെ പ്രണയത്തെ അനശ്വരമാക്കിയതെന്തോ,
അതുതേടിയുള്ള അവശേഷിപ്പുകളില്ലാത്ത
അനന്തമായ യാത്ര. ഒടുവിൽ,
അവനോളമല്ല, ആഴിയോളം ആ സ്മൃതികളങ്ങനെ
മരിക്കാതെയുണ്ടെന്ന തിരിച്ചറിവിൽനിന്നും
തിരികെ മടങ്ങണം.
ഒരിറ്റു കണ്ണീർപോലും പൊഴിക്കാതെ,
നഷ്ടങ്ങളുടെ ജീർണിച്ച കെട്ടുകളില്ലാതെ
ആർത്തിരമ്പുന്ന തിരമാലകൾക്കൊപ്പം എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന തോണിയിൽ
അവന്റെ ഓർമകളിലൂടെയല്ലാതെ,
മനസ്സുനിറയെ ഒരു പഴയ പ്രണയത്തിന്റെ
മേഘമൽഹാറും പേറിയുള്ള
തുടർച്ചകളില്ലാത്ത ഒരു മടക്കം.........
©_lakshmi_ -
neelimayil 10w
"നിന്റെ ആത്മാവിനാഴങ്ങളിലേക്ക് അനുവാദമില്ലാതെ ഞാൻ ഇറങ്ങി വരുമ്പോൾ,
എന്റെ പെരുവിരലിൽ നഖം തൊട്ട് ഞാനറിയാത്ത നിന്റെ വേരൂന്നിയ
പ്രണയം ബാധിച്ച എന്റെ മരവിച്ച
ചിന്തകൾ കുടി കെട്ടി വാഴുന്ന,
വരണ്ടുണങ്ങിയ കറുത്ത
ചെമ്പൻ മുടിയുടെ പിളർപ്പ് വരെ
എന്നെ പ്രണയം കൊണ്ട്
അതിർവരമ്പുകൾ
ഇല്ലാതെ നാലു ദിക്കാലും
എന്നെ വാരി പുണരുന്നവനെ...!
കാലത്തിന്റെ കണക്കെടുപ്പിൽ വിരഹവേദനയാൽ
പൊലിഞ്ഞുപോയതിനെ,
ജീർണ്ണിക്കാതെ ഉപ്പുകല്ലിന്റെ
ചിതമ്പലുകളാൽ പൊതിയുന്ന,
നിന്നോടല്ലാതെ വേറെയാരോടാണ്
കടലിലെ പറ്റി പിടിക്കുന്ന
ഉപ്പിനോളം രുചിയുള്ള
പ്രണയം തോന്നുക...???
#malayalam #neelimayil©neelimayil
-
kannan_ 10w
എന്റെ പ്രണയ സാഗരത്തി-
നടിത്തട്ടിലുണ്ടിപ്പൊഴും
മഴയുള്ളൊരു രാത്രി
നീയാഴ്ത്തിയ തുരുമ്പിച്ചൊരു
നങ്കൂരത്തിന്നവശേഷിപ്പുകൾ..!!
©kannan_ -
_lakshmi_ 14w
ഇടക്കിടെ എന്നിൽനിറയുന്ന മൗനത്തിന്റെ വേരുതേടിയുള്ള യാത്രയെ ആദ്യമൊക്കെ ഞാൻ വല്ലാതെ പ്രണയിച്ചിരുന്നു.
പലതിനും മറുപടിയില്ലാതെ നിന്നപ്പോഴുമൊക്കെ,
മൗനത്തിന്റെ മറപിടിച്ചു ഞാനെന്നിൽ നിന്നുതന്നെ
ഓടിയൊളിക്കുകയായിരുന്നു.
എങ്കിലും, ആ നിശ്ശബ്ദതയുടെമടിത്തട്ടിൽ
ഞാനെന്നെത്തന്നെ തിരയാറുണ്ടായിരുന്നു.
പക്ഷേ എന്തെന്നറിയില്ല ഇന്നിതാ,
എന്നെത്തന്നെ തിരിച്ചറിയാനാകാത്തവിധം
എന്റെ മൗനത്തിന്റെ വേരുകൾ എന്നിൽനിന്നെത്രയോ അകന്നുപോയിരിക്കുന്നു.
ഇന്നെന്റെ നിശ്ശബ്ദതയോടെനിക്ക് പ്രണയമില്ല.
എന്തെന്നാൽ, ഉത്തരമില്ലാതെ നിൽക്കുന്ന എന്നെയല്ലാതെ മറ്റൊന്നും എനിക്ക് ആ ശൂന്യതയിൽനിന്നും വായിച്ചെടുക്കാൻ കഴിയുന്നില്ല...
©_lakshmi_ -
_lakshmi_ 17w
നമുക്കിടയിൽ പ്രണയത്തിന്റെ നാമ്പുകൾ മുളച്ചുപൊങ്ങിയിരുന്നെന്നറിയാൻ
പെയ്തിറങ്ങിയ ഒരു മഴക്കാലമോ,
പൂപൊഴിക്കുന്ന വാകമരച്ചുവടോ,
സിന്ദൂരമണിഞ്ഞ സായാഹ്നമോ വേണ്ടിയിരുന്നില്ല.
പകരം,
നമ്മുടെ കണ്ണുകളിൽ ജ്വലിച്ച പ്രണയ ഭാവങ്ങളും
ചുണ്ടുകളിൽ ഊർന്നിറങ്ങിയ മൗനവും
മാത്രം മതിയായിരുന്നു സഖേ....
©lachu_ -
i_am__fusilli 68w
പ്രതികാരം
----------------
നീ തന്ന വേദനകൾക്ക് പകരമായി നിന്നെ നോക്കി ചിരിക്കുന്നതിൽ പരം വേറെന്ത് മധുരമുള്ള പ്രതികാരമാണ് ഈ ലോകത്തുള്ളത്.
@i_am__fusilli
08-11-19.
-
ചില മനുഷ്യരുണ്ട്..
ഓർക്കാപ്പുറങ്ങളിൽ
പൊടുന്നനേ
നമ്മെ തിരഞ്ഞെത്തും...
വെറുതേ
ഒന്നു കാണുവാൻ
തോന്നിയെന്ന്
കണ്ണുകളിൽ നോക്കി
പുഞ്ചിരിയ്ക്കും...
എന്തിനെന്ന്
നമ്മളത്ഭുതപ്പെട്ടു
തീരുന്നതിൻ മുന്നേ,
നിങ്ങളുടെ
വലത്തേ കവിളിലെ
കാക്കപ്പൂ മറുകിനെ
അന്വേഷിക്കും..
ഒന്നിനുമല്ലാതെ,
വർഷങ്ങളോളം
നട്ടു നനച്ചൊരു
മുല്ല മരത്തിനെ
മുച്ചൂടും
വെട്ടിക്കളയേണ്ടി വന്ന
കഥ പറയും...
വെട്ടിക്കളഞ്ഞിട്ടും
ഉള്ളിലുണങ്ങാത്ത
വേരുകളിപ്പഴും
നോവിക്കുന്നുണ്ടെന്ന്
ഇത്തിരി നേരം നിശ്ശബ്ദമാവും...
കേട്ടു കേട്ടിരിക്കെ,
നിങ്ങളെഴുതിയ
ഏറ്റവും ഒടുവിലത്തെ കവിത;
വേരുകൾ പറിച്ചെറിയപ്പെടുമ്പോഴുള്ള
നോവുകളെ കുറിച്ചായിരുന്നെന്ന്
നിങ്ങളവരോട്
പറയാതിരിയ്ക്കും..
അവർക്ക് നൽകുവാൻ
നിങ്ങളിലൊന്നും
നിങ്ങൾ
കരുതി വെച്ചിട്ടുണ്ടാവില്ല..
എനിയ്ക്ക് വേണ്ടിയെന്ന്
അവരൊരിയ്ക്കലും ഒന്നും
ആവശ്യപ്പെടുകയുമില്ല..
ഇത്രമേൽ വർഷങ്ങൾ
നിങ്ങളവർക്കുള്ളിൽ
പൂത്തു നിൽപ്പുണ്ടായിരുന്നെന്ന്
പറയാതെ പറയുക
മാത്രം ചെയ്യും..
പിന്നെയിറങ്ങിപ്പോവും..
ഇടയ്ക്കെപ്പഴൊക്കെയോ
നിങ്ങളാ മുല്ല മരത്തിന്റെ
വേരുകളോർക്കും..
പിന്നെ,
അവർക്കായെന്നോർത്ത്
കവിത പോലെന്തൊക്കെയോ
കുത്തിക്കുറിക്കും..
ദാ...
ഇങ്ങനെയിങ്ങനെ...
©shilpaprasanth_
