freezingmoon

Navami ajithamanikandan

Grid View
List View
Reposts
  • freezingmoon 4w

    എന്റെ ഹൃദയത്തിൽ നീ മാത്രമേ ഉള്ളൂ എന്ന് എനിക്ക് ഒരിക്കലും പറയാൻ കഴിയില്ല കാരണം അവിടെ തന്നെയാണല്ലോ എന്റെ മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഇരിക്കുന്നത്

    ©navami

  • freezingmoon 5w

    ചിന്തകളെ ചിതയിലേക്കെടുക്കുന്നതും കാത്തു പുസ്തകങ്ങൾ ചിതയൊരുക്കി കാത്തിരുന്നു

  • freezingmoon 7w

    നീ എന്ന എഴുത്തുകാരന് മാത്രമേ ഞാൻ എന്ന കഥയെ മനോഹരമാക്കുവാൻ സാധിക്കൂ

    ©navami

  • freezingmoon 8w

    December 28
    ഈ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 20വർഷം തികയുന്നു
    Happy birthday to me
    ��������������������
    ഇതാ എല്ലാവർക്കും birthday കേക്കും മിഠായിയും ��❤️������

    Read More

    B'day

    ജീവിതം എന്ന മനോഹരമായ യാത്ര ആസ്വദിക്കുമ്പോഴും ആ യാത്ര അവസാനിക്കുവാൻ അധിക കാലമില്ലായെന്നു ഓർമിപ്പിക്കുവാനായി ഓരോ വഴികളിലായി ഓരോ ദൂതന്മാർ കാവലിരിക്കും എന്നിട്ട് അവർ പറയും "നീ ഈ യാത്ര തുടങ്ങിയിട്ട് ഇത്രയും കാലമായി യാത്ര അവസാനിപ്പിക്കുവാൻ ഇനി അധിക കാലങ്ങൾ വേണ്ടി വരില്ല "എന്ന്

  • freezingmoon 8w

    #society #life #inspiration #thoughts
    പലരും മുന്നിൽ എന്ത് സംഭവിച്ചാലും കണ്ടില്ലന്നു നടിക്കും

    Read More

    കാഴ്ച്ചയുണ്ടായിട്ടും കാണുവാൻ
    ആകുന്നിലൊന്നമേ ഈ പകൽ വെളിച്ചത്തിൽ

  • freezingmoon 8w

    മിറാക്കിയിലെ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരു സന്തോഷം നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു...
    ഒരുപാട് സ്നേഹവും ഒരുപാട് സന്തോഷവും ഒരുപാട് നന്മയും എല്ലാവർക്കും ലഭിക്കട്ടെ

    Read More

    Merry christmas

  • freezingmoon 9w

    രാത്രി ജനാലയിൽ വന്നു നിന്ന് കിന്നരം ചൊല്ലുവാനായി അവൻ എന്നെ വിളിക്കും.മുറ്റത്തിറങ്ങി നിലാവിനെയും നക്ഷത്രങ്ങളെയും നോക്കി ചിരിക്കുമ്പോൾ അവൻ എന്റെ മുടിയിഴകളെ തഴുകും...
    ഞാൻ പ്രണയത്തിലാണ് എന്റെ പ്രണയം .... അവനോടാണ്..... ആ തണുത്ത കാറ്റിനോട്

    Read More

    പഴയ ഓർമ്മകളെ തഴുകി ഉണർത്തുവാനല്ല പുതിയ ഓർമ്മകൾ സമ്മാനിക്കുവാനാണ് അവൻ വന്നത്

  • freezingmoon 9w

    100th post....
    ❤️❤️❤️❤️
    എല്ലാരോടും പെരുത്ത് സ്നേഹം മാത്രം

    Read More

    അരണ

    മറ്റുള്ളവർ എന്നോട് പിണങ്ങുമ്പോഴും ദേഷ്യപെടുമ്പോഴും അകൽച്ച കാണിക്കുമ്പോഴുമൊക്കെ വിചാരിക്കും എന്ത്കൊണ്ട് എനിക്കും അവരെ പോലെ തിരിച്ചു പെരുമാറിയാൽ?
    അങ്ങനെയൊക്കെ വിചാരിച്ചു അരണയെ പോലെ അവരുടെ അടുത്ത് ചെല്ലും എന്നിട്ടെന്തായി അരണ അല്ലെ അടുത്തെത്തുമ്പോൾ എല്ലാം മറന്നുപോകും

  • freezingmoon 10w

    ️‍️‍

    അവനിലെ അവളെ മറ്റുള്ളവർ അറപ്പോടെയും വെറുപ്പോടെയുമാണ് കണ്ടിരുന്നത്
    ആരുടെയും ജീവിതത്തിലേക് കടന്നു ചെന്നില്ല എങ്കിൽ പോലും പരിഹസിക്കാൻ വേണ്ടി അവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലും
    എന്താണ് അവർ ചെയ്ത തെറ്റ്
    പുരുഷശരീരത്തിൽ ഒരു സ്ത്രീ മനസ് ജനിച്ചതോ....?
    നമ്മളെ പോലെ ഒരു മനുഷ്യനാണ്.
    സ്നേഹിക്കുക...... നമ്മളിൽ ഒരാളായി അവഗണയുടെ ലോകത്ത് നിന്നും എല്ലാവരുടേതുമായ ഒരുലോകത്തേക്ക് കൊണ്ടുവരുക

  • freezingmoon 10w

    മനസ്സിൽ ദുഃഖം ഒളിപ്പിച്ചിട്ട് പുറമെ സന്തോഷം കാണിക്കേണ്ടത് നമ്മളെ സ്നേഹിക്കുന്നവരുടെ മുന്നിൽ ആകരുത്..
    നമ്മുടെ കണ്ണുനീർ കാണാൻ ആഗ്രഹിക്കുന്നവരുടെ മുൻപിൽ ആകണം....
    അവരൊരിക്കലും നമ്മുടെ സന്തോഷം കാണാൻ ആഗ്രഹിക്കില്ല.... അവരെ ഇല്ലാതാക്കാൻ ഈ സന്തോഷം മതിയാകും