Grid View
List View
Reposts
 • ganga_devi 1w

  വിനോദ് നടന്നു....
  "തിരിഞ്ഞ് നോക്കിയാലോ...അവളവിടെ നിൽപ്പുണ്ടവുമോ....പോയിക്കാണും...നോക്കണോ.ഹേയ്..വേണ്ട...പോയിട്ടുണ്ടാവും...എന്റമ്മേ...ഇത്രെയും നേരം ഞാനൊരു യക്ഷിയോടൊപ്പം ആരുന്നല്ലോ....എന്താല്ലേ... അവൾ കാര്യം പറയുന്നത് കേട്ട് എത്രവേണമെങ്കിലും ഇരിക്കാൻ തോന്നും...ശേ..പക്ഷേ ഒന്നും മിണ്ടാൻ പറ്റിയില്ല...വെറുതെ പേടിച്ച് സമയം കളഞ്ഞു...എന്തെങ്കിലും ഒക്കെ ചൊതിക്കാമാരുന്ന്...ഒരു സെൽഫീ എങ്കിലും ...അയ്യേ അതിനു യക്ഷിയെ സെൽഫീൽ കിട്ടൂല്ലല്ലോ...ചെലപ്പോ കിട്ടിയേനെ...ഇതിപ്പോ ഞാൻ കണ്ടുന്ന് പറഞ്ഞാ ആരു വിശ്വസിക്കും...എന്തായാലും എല്ലാരോടും പറയണം...ഇൗ നാട്ടിൽ ഞാൻ മാത്രേ ഒരു യക്ഷിയുടെ കൂടെ ഇത്രയും നേരം ഇരുന്നിട്ടുണ്ടവുള്ള്...ഹൊ..എനിക്ക് വയ്യ..എല്ലാരോടും പറയണം...അയ്യോ..പറഞ്ഞാ ഇനി എല്ലാ എണ്ണോം കാണണം എന്ന് പറഞ്ഞാലോ...അത് വേണ്ടാ...എന്നാലും ആ കാട്ടിൽ അവൾ ഒറ്റക്ക്..ഹൊ...സമ്മതിക്കണം..."യക്ഷിയെ കുറിച്ചുള്ള ചിന്തകളുടെ പിന്നാലെ പോയി വീട്ടിൽ എത്തിയത് പോലും വിനോദ് അറിഞ്ഞില്ല..."മാനത്ത് നോക്കി സ്വപ്നം കണ്ട് വരുന്ന നോക്ക്......ഇനി കളിക്കാൻ ആണെന്നും പറഞ്ഞു ഇൗ വീട്ടിനു വെളിക്ക്‌ ഞാൻ വിടുന്നൊണ്ട്...മനുഷ്യൻ രാത്രി ഒരു പോള ഉറങ്ങിയില്ല... ടാ പൊട്ടാ നിന്നോടാ ഇൗ പറയുന്നെ..കേക്കുന്നൊണ്ടോ ന്ന് നോക്ക്..."അമ്മേടെ കൈ പുറത്ത് കൊണ്ടപ്പൊഴാണ് വിനോദിന്റെ ബോധം തിരിച്ചു വന്നത്...(തുടരും....)

  Read More

  യക്ഷി...12

  ©ganga_devi

 • ganga_devi 1w

  അവർ നടത്തം തുടർന്നു.. എപ്പോൾ എത്തുമെന്ന് പിന്നീട് വിനോദ് ചോദിച്ചില്ല...അവളുടെ ലോകം തന്നെക്കാൾ ഒരുപാട് വലുതാണ് എന്ന തിരിച്ചറിവ് ആകാം കാരണം."താനെന്താ ആലോചിക്കുന്നത്...പെടിക്കേണ്ടെടോ ഇപ്പൊ ചെല്ലും..".."ഹേയ്...അതൊന്നുമല്ല..പിന്നെ..എന്തിനാ മനുഷ്യരെ ഒക്കെ ഇങ്ങനെ പേടിപ്പിക്കുന്നത്...?"അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..."അതിനു ഞാൻ പേടിപ്പിക്കുന്നത് അല്ലല്ലോ അവർ പെടിക്കുന്നതല്ലെ...ഞാൻ പറഞ്ഞോ അവരോട് പേടിക്കാൻ..".."അതിപ്പോ ആരായാലും പേടിച്ചു പോവില്ലെ...".."എന്തിന്...ഇപ്പൊതന്നെ താൻ എന്നെ കണ്ടപ്പോൾ ഞാൻ പേടിച്ചില്ലല്ലോ.....തന്നോട് പേടിക്കാൻ ഞാൻ പറഞ്ഞും ഇല്ല..എന്നിട്ടും താൻ പേടിച്ചു...അതിനിപ്പോ ഞങ്ങളെയാണോ കുറ്റം പറയേണ്ടത് നിങ്ങളെ തന്നെയല്ലേ....വെറുതെ പെടിക്കാനയിട്ട് ഓരോന്ന് എഴുതി വക്കും...എന്നിട്ട് അത് വായിച്ച് പേടിക്കും..വല്ലാത്ത ജന്മങ്ങൾ തന്നെ...."..തിരിച്ചടിക്കാൻ പോയിന്റ് ഒന്നും കിട്ടുന്നില്ല
  എന്നോർത്ത് വിഷമിച്ചാണ് വിനോദിന്റെ നടപ്പ്..."മാരക ഫിലോസഫി ഒക്കെ ആണല്ലോ...?"...വിനോദിന്റെ ചോദ്യം കേട്ട് അവളവിടെനിന്നു.."എന്താ..മനസ്സിലായില്ല..?..".."ഒഹ്..ഫിലോസഫി...അതായത്..ഇൗ..തത്വചിന്ത...അത് ഭീകരമാണെന്ന്..."..."തത്വചിന്ത...ഫിലോസഫി...എന്തൊക്കെ ആടോ ഇതൊക്കെ...ഒന്നും മനസ്സിലാവുന്നില്ല..."അവൾ പിന്നെയും ചിരിക്കുകയാണ്...."ചിരിച്ചോ.....ഇതൊക്കെ പഠിച്ചതാണപ്പോ നമ്മൾ ചെയ്ത തെറ്റ്....."വിനോദ് മനസ്സിൽ പറഞ്ഞു..."ഹാ..ദേ എത്തിയല്ലോ..."അവൾ മുന്നോട്ട് ചൂണ്ടി പറഞ്ഞു..വിനോദ് അപ്പോഴാണ് കാണുന്നത്..കാട് മുന്നിൽ ഇനിയില്ല....തൊട്ടു മുന്നിലായി അമ്പലക്കുളം..വിനോദ് ഞെട്ടി നിൽക്കുന്നത് കണ്ട് അവൾ ചോദിച്ചു.."ഹേയ്..എടോ..എത്തി..തനിക്കെന്താ ഒരു സന്തോഷം ഇല്ലാതെ..ദാ തന്റെ നാട്..അപ്പോ ശരി വിട്ടോ...".."ഹാ.....അപ്പോ പോവാം അല്ലേ...."വിനോദ് അവളെ വീണ്ടും നോക്കി...ആ കണ്ണുകൾ അവനെ നോക്കി വിരിഞ്ഞ നക്ഷത്രങ്ങളെ പോലെ ചിരിച്ചുകൊണ്ട് നിൽക്കുന്നു."പോന്നില്ലെ..".."അതേ പൊവാണ്....അപ്പോ ശരി..."വിനോദ് നടന്നു...
  ...(തുടരും....)

  Read More

  യക്ഷി...11

  ©ganga_devi

 • ganga_devi 2w

  മെല്ലെ മെല്ലെ അവളുടെ കൂടെ നടക്കുമ്പോൾ വിനോദിന്റെ പേടി എങ്ങോ പോയപോലെ അവന് സ്വയം തോന്നി....അവളുടെ സംസാരം കവിത പോലെ...ഉള്ളിൽ നിന്നും തിരുത്തലുകൾ ഇല്ലാതെ പേടികളില്ലാതെ വരുന്ന കവിത.. അവൾ കൂടെയുള്ളതിൽ ഇപ്പൊ കുറച്ച് ധൈര്യം ഒക്കെ തോന്നുന്ന പോലെ..."തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് ..?"..."വീട്ടിലോ..അമ്മ,അച്ഛൻ,ഞാൻ,അമ്മൂമ്മ...പിന്നെ ചേച്ചിയുടെ കല്യാണം കഴിഞ്ഞ് അളിയന്റെ കൂടെ ലണ്ടനിൽ ആണ്..അവർക്കൊരു മോളൊണ്ട്..ഇപ്പൊ രണ്ടു വയസ്..... മ്മ്‌..കൂടെ ആരൊക്കെ ഉണ്ട്..?"... അവൾ കേൾക്കാത്ത മട്ടിൽ നടക്കുകയാണ്...ഒന്നുടെ ചോദിച്ചാലോ എന്നോർത്തിട്ട് വിനോദ് വേണ്ടെന്ന് വച്ചു...ഇനി നേരത്തെ പോലെ ചൂടായാലോ..."ഇനി കുറേ നടക്കണോ...ഇന്നെങ്ങാനും ചെല്ലുമോ...ഇപ്പൊ തന്നെ വീട്ടിൽ വൻ സീൻ ആയിക്കാണും...അമ്മ ഗോ കുലിനെ വിളിച്ചു കാണും...അവൻ എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞും കാണും...ചെല്ലുമ്പോ എന്തായാലും എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും...എന്നാലും ഇൗ കൊടും കാട്ടിലൂടെ എങ്ങനാ ഇങ്ങനെ വഴി തെറ്റാതെ നടക്കുന്നെ...സമ്മതിക്കണം..".. അവൾ വീണ്ടും ചിരിച്ചു..."എടോ...വഴിയുണ്ടെങ്കിൽ അല്ലേ അതു തെറ്റു ന്നെ....കാട്ടിൽ വഴിയേ ഇല്ല...അതോകൊണ്ട് തന്നെ തെറ്റാനും പോന്നില്ല... എതുവഴി പോയാലും എവിടെ വേണേലും ചെല്ലാം...താൻ വന്നേ..."...."ഒഹ്ഹോ...അതുശരി...അപ്പോ തോന്നിയ വഴിയേ പോവണല്ലെ...അടിപൊളി...ചുരുക്കി പറഞ്ഞാ ചെല്ലുന്നു വല്ല ഒറപ്പും ഒണ്ടോ...".."ഹാ... എപ്പൊഴേലും ചെല്ലുന്നെ...താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ...എന്നും വീട്ടിലോട്ടു തന്നെയല്ലേ പോണത്...നിങ്ങൾക്കൊന്നും മടുപ്പില്ലെ എന്നും ഇങ്ങനെ ഒരേ കാര്യം തന്നെ ചെയ്തൊണ്ടിരിക്കാൻ...എന്നിട്ടൊരു ദിവസം അങ്ങ് ചത്തും പോവും..മനുഷ്യരുടെ ജീവിതം...ഹഹഹ...ഓർത്താൽ ചിരിവരും..."അവളുടെ ചിരിയിലെ മറയില്ലാത്ത സ്വാതന്ത്ര്യം വിനോദ് ആരാധനയോടെ നോക്കി...
  ....(തുടരും...)

  Read More

  യക്ഷി...10

  ©ganga_devi

 • ganga_devi 2w

  "ഹാവൂ...ഇനി ഇതിലേതിലെ പോയാൽ ഇല്ലിക്കൽ മേട്ടിലെത്തും എന്ന് പറഞ്ഞാൽ മതി...ഞാൻ പൊക്കൊളാം ."... അവൾ വീണ്ടും പൊല്ലാപ്പായ മട്ടിൽ നോക്കി..."നന്നായി...അതിനു ഞാൻ ഇൗ രണ്ട് വഴിയും പോയിട്ടില്ല...ഞാൻ കാട്ടിനുള്ളിലൂടെ മാത്രമേ നടക്കാറുള്ളു...താൻ പറഞ്ഞ സ്ഥലത്ത് കാട്ടിലൂടെ ഞാൻ കൊണ്ടക്കിയാ ശല്യം തീരുല്ലോ...വാ ..ഞാൻ കൊണ്ടാക്കാം..."..വിനോദ് ഞെട്ടി..."ഹേ...കാട്ടിലൂടെയോ...അതൊക്കെ റിസ്ക് അല്ലേ...വേറെ വഴിയൊന്നും ഇല്ല..അല്ലേ...കടെങ്കിൽ കാട് ...എന്തായാലും പെട്ടു..ഇനി വരുന്നിടത്ത് വച്ച് കാണാം.."..." മ്മ്‌.. എന്നാ വാ വേഗം..."വിനോദ് അവളോടൊപ്പം കാടിന്റെ നിഗൂഢമായ ഇരുട്ടിലേക്ക് വീണ്ടും കയറി.... പല തരം ജീവികളുടെ ശബ്ദങ്ങൾ..നടക്കുമ്പോൾ കരിയിലകൾക്കിടയിൽ പലയിടത്തും അനക്കങ്ങൾ പോലെ..."ഇൗ കാട് ഒരു വല്ലാത്ത സംഭവം തന്നെ...ഒറ്റക്ക് എങ്ങാനും പെട്ടാൽ തീർന്നു....എല്ലാം ഒരു മാതിരി..."അവൾക്ക് അത് അത്ര രസിച്ചില്ല..."എന്തായാലും നിങ്ങളുടെ നാടിനേക്കൾ ഭേദമാണ്...കാട് ഒരു സത്യവും നാട് ഒരു നുണയുമാണ്..ചായം തേച്ച് മിനുക്കി സത്യമാണെന്ന് തോന്നിപ്പിക്കുന്ന ഒരു വലിയ നുണ..."..അവളുടെ പ്രയോഗങ്ങളുടെ ഭംഗി ഓർത്തു വിനോദ് കുറച്ച് നേരം കഴിഞ്ഞാണ് മറുപടി പറഞ്ഞത്‌..."അങ്ങനെ പറയാൻ പറ്റില്ല..ഇൗ കാട് നിറയെ എന്ത് ഇരുട്ടാണ്..ഒന്നും വ്യക്തമല്ല...ഏതു നിമിഷവും എന്തും നടക്കാം..നട്ടിലങ്ങനെ അല്ല..എങ്ങും വെളിച്ചം..ചുറ്റും നല്ല മനുഷ്യർ...ഇതുപോലെ ക്രൂര മൃഗങ്ങളോ യക്ഷികളോ(അതൽപം പതുക്കെയാണ് പറഞ്ഞത്)ഒന്നുമില്ല...ശരിയല്ലേ.."അവൻ ഇത്രയും പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി.. അവള് പരിഹാസത്തോടെ ചിരിക്കുകയാണ്..."അതു തന്നെയാടോ ഞാനും പറഞ്ഞത്.ചായം തേച്ചു മിനുക്കിയ നുണയാണെന്ന്...കാട്ടിലെ ഇരുട്ടാണ് സത്യം...കാട് മനുഷ്യൻ ഉണ്ടാക്കിയതല്ല...ഭൂമി ഉള്ളകാലം മുതൽ ഉള്ളതാണ്...മനുഷ്യന്റെ അത്യാഗ്രഹം കൊണ്ട് കാടിനെ കൊന്നു ആ ശവത്തിൽ അവൻ കെട്ടിപ്പൊക്കിയ നുണയുടെ പേരാണ് നാട്...അവിടെ മുഴുവൻ മുഖം മൂടിയണിഞ്ഞ മൃഗങ്ങളാണ്..."...(തുടരും...)

  Read More

  യക്ഷി....9

  ©ganga_devi

 • ganga_devi 3w

  വിനോദ് വീണ്ടും ഇരുന്നു..."ഇൗ സാധനം മനുഷ്യനെ പോവാൻ വിടുന്നില്ലല്ലോ.. ഏതു നേരത്താണ് അവന്റെ വെല്ലുവിളി കേറി ഏക്കാൻ തോന്നിയെ...."വിനോദ് മനസ്സിൽ പറഞ്ഞു..."തന്നെ ഞാൻ ഇതിനുമുൻപ് ഇതുവഴി കണ്ടിട്ടില്ലല്ലോ...എന്തിനാ കാട്ടിൽ വന്നെ..?".."അതോ..ഒരു കാര്യോം ഇല്ലാരുന്നു ..അഹങ്കാരം അല്ലണ്ടെന്താ..."വിനോദ് നടന്ന കഥ മുഴുവൻ പറഞ്ഞു...എല്ലാം കേട്ട് അ വൾ ചിരി തുടങ്ങി..."എന്റമ്മേ...എനിക്കിനി ചിരിക്കാൻ വയ്യെ.. ഹയ്യോ....തന്റെ ഇൗ പേടിച്ചരണ്ട മുഖം അവന്മാരെ കാണിക്കണം ...അതാ വേണ്ടത്..ഹഹഹ"..വിനോദിന്റെ ചമ്മി നാറിയ മുഖം നോക്കി അവൾ വീണ്ടും ചിരിക്കുകയാണ്...വിഷയം മാറ്റാൻ എന്നോണം വിനോദ് മെല്ലെ ചോദിച്ചു.."അല്ല .... ഒറ്റക്കാണോ കാട്ടിൽ...കൂട്ടിന് വേറെ യക്ഷികൾ ഒന്നുമില്ലേ...."..അ വൾ കേൾക്കാത്ത മട്ടിൽ ഇരിക്കുന്നത് കണ്ട് വിനോദ് പിന്നെയും ചോദിച്ചു.."ഇൗ യക്ഷികളിലും ഗ്രൂപ് ഒക്കെ കാണൂല്ലോ...അങ്ങനെ ആരും ഇല്ലേ...."?....പെട്ടന്നായിരുന്നു മറുപടി വിനോദ് ഞെട്ടിപ്പോയി..."കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട...എന്തൊക്കെ അറിയണം..."..."അല്ല...ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ...".." ഹാ ...അങ്ങനിപ്പോ ചോദിക്കേണ്ട.... മ്... ഇന്നത്തേക്ക് ഞാൻ വെറുതെ വിട്ടിരിക്കുന്നു...ഇനി ഇൗ വഴിക്ക് കണ്ട് പോകല്ലു...പോക്കോ..മ്..വേഗമാകട്ടെ.."..വിനോദ് സന്തോഷം കൊണ്ട് ചാടി എണീറ്റു.."താങ്ക്സ് യക്ഷി..." അവൾ നോക്കുന്നു പോലുമില്ല...മരക്കൊമ്പിൽ ചാരി കണ്ണടച്ച് ഇരിക്കുകയാണ്...വിനോദ് നടക്കാൻ തുടങ്ങി..."ദൈവമേ വീട്ടിൽ പൊന്ന വഴി ഏതാന്ന് ഇപ്പൊ എങ്ങനാ അറിയുന്നെ...ഇതിനോട് ചോദിച്ചാലോ...വേണോ..പണിയാവുമോ...ഹേയ്.."അതേ...അതേ..ഇൗ എന്റെ വീട്ടിൽ പോന്ന വഴി ഇതിൽ ഏതാണെന്ന് ഒന്ന് പറയുമോ..അതേ.. ഒറങ്ങിയോ..യക്ഷി..അതേ.."..."ഹോ...ഇത് വല്യ ശല്യമായല്ലോ...എന്താടോ...തന്റെ വീട്ടിൽ പോന്ന വഴി തനിക്കറയില്ലെ..?".."ഇല്ല...ഞാൻ പറഞ്ഞില്ലേ...പെട്ടുപോയതാ...പ്ലീസ്..വഴി ഏതാണെന്ന് മാത്രം പറഞ്ഞാ മതി.. "...."ഹോ..ശല്യം...വാ..തന്റെ വീടെവിടാ...?"...
  .....(തുടരും....)

  Read More

  യക്ഷി...8

  ©ganga_devi

 • ganga_devi 3w

  "നിങ്ങൾ എന്തിനാ യക്ഷിയെ പറ്റിയെഴുതുന്നെ....മനുഷ്യരെ പറ്റി അങ്ങ് എഴുതിയാൽ പോരെ..."..അത് ശരിയാണല്ലോ എന്ന മട്ടിൽ വിനോദ് ഒന്നാലോചിച്ചു.."അല്ലാ...മനുഷ്യരെ പറ്റി എഴുതി മടുത്തപ്പോ....മനുഷ്യരെ കുറിച്ച് ഇപ്പൊ എന്താ അറിയാനുള്ളത്....എല്ലാം നമുക്ക് അറിയാവുന്ന കര്യങ്ങൾ അല്ലേ...യക്ഷിയെ പറ്റിയോക്കെ അവുമ്പോ അല്ലേ ഒരു ത്രിൽ ..."...വിനോദ് കയ്യിലിരിക്കുന്ന ടോർച്ച് നന്നാക്കാനുള്ള ശ്രമത്തിലാണ്.. അവൾ മരചില്ലയിൽ വീണു കിടക്കുന്ന ഇലഞ്ഞി പൂക്കൾ ഓരോന്നായി എടുത്ത് അതിൽ നോക്കിയിരിക്കാൻ തുടങ്ങി..."ഇലഞ്ഞി പൂക്കൾക്ക് എന്ത് മണമാണല്ലെ...."..ചുറ്റും മെത്ത വിരിച്ച പോലെ കിടക്കുന്ന ഇലഞ്ഞി പൂക്കൾ അപ്പോഴാണ് വിനോദ് ശരിക്കും കണ്ടതു തന്നെ...അവനും ഒന്ന് കയ്യിൽ എടുത്തു.."ഹാ... അതറിയില്ലെ...രാത്രി വിടരുന്ന പൂവുകൾക്കൊക്കെ നല്ല മണമായിരിക്കും...വെളുത്ത നിറവും....ഇരുട്ടിൽ ഇൗ മണം പിടിച്ച് ആണ് തേനിച്ചയും ശലഭങ്ങളും ഒക്കെ വരുന്നത്.. എന്നാൽ മാത്രമേ പോളിനേഷൻ നടക്കു..."...അവൾ അന്തം വിട്ടു ആ പൂക്കൾ നോക്കി .." എന്ത് നടക്കു എന്നാ..? "..."ഒഹ്ഹ്‌... ഇംഗ്ലീഷ് അറിയില്ലല്ലോ ... പൊളിനേഷൻ...ഇൗ ...പരാഗണം.."... അവൾ വീണ്ടും മിഴിച്ചു നോക്കി.."പരാഗണമോ...എന്ന് വച്ചാ..."..."അങ്ങനെയൊക്കെ ചോയ്തിച്ചാ... ഹാ...ഇപ്പൊ ഒരു പൂവിലെ പൂമ്പൊടി ഇല്ലേ...അത് വേറെ പൂവിൽ പോയി വീഴും..അങ്ങനെ വിത്ത് ഉണ്ടാവും..പുതിയ ചെടി ഉണ്ടാവും...അതാ പരാഗണം.."
  ...വിനോദിന്റെ മറുപടി കേട്ട് അവള് ചിരിച്ചു..."അത് പ്രണയം അല്ലേ....അതിനാണോ ഇത്ര വൃത്തികെട്ട പേര് കൊടുത്തേ...എന്താ..പരാഗണം...അയ്യേ...പ്രണയം ...അതാ നല്ല പേര്..."..."ആ ...അങ്ങനേം പറയാം..എന്നെ പോലെ നാലക്ഷരം പഠിച്ചവർ ഇങ്ങനെയും പറയും.."വിനോദ് പതുക്കെ പറഞ്ഞു..."എന്താ..താൻ വല്ലോം പറഞ്ഞോ..."..""ഹേയ്..ഒന്നും പറഞ്ഞില്ല...എനിക്ക് വീട്ടിൽ പോണം എന്ന് പറയാൻ വന്നെയാ..."വിനോദ് മെല്ലെ എഴുന്നേൽക്കാൻ തുടങ്ങിയതും.."ഇരിക്കെടോ അവിടെ...അത് കൊള്ളാം. ഞാൻ പറയും അപ്പോ പോയാമതി...അവിടിരി മര്യാദക്ക്"....... വിനോദ് പേടിച്ച് വീണ്ടും ഇരുന്നു ...
  .....(thudarum.....)

  Read More

  യക്ഷി....7

  ©ganga_devi

 • ganga_devi 3w

  "ചോദിച്ച കേട്ടില്ലേ... നിങ്ങൾ ചിരി വന്നാൽ പിന്നെ കരയറാണോ പതിവ്..?"അവൾ ചിരിച്ചു കൊണ്ട് ചാഞ്ഞു നിൽക്കുന്ന ഇലഞ്ഞി യുടെ ചില്ലയിൽ നിഷ്പ്രയാസം കയറിയിരുന്നു...വിനോദ് ഇപ്പോഴും ചൊവ്വയിൽ ചെന്ന പോലെ അന്തം വിട്ടു നിൽക്കുകയാണ്..."ഞാൻ ഇങ്ങനെ അല്ല വിചാരിച്ചത്....ഞാൻ കേട്ട കഥകളിലോന്നും ഇതുപോലെ അല്ലല്ലോ..".."അഹാ...അത് കൊള്ളാല്ലോ...പിന്നെ താൻ എങ്ങിനെയാ കേട്ടിട്ടുള്ളത്..പറ..കേൾക്കട്ടെ.....വാ ഇവിടെ ഇരുന്നു പറ..... ഹാ.. ഇരിക്കെടോ....താൻ പേടിക്കേണ്ട ...ഇന്നിനി തന്നെ കൊന്നു ചോരകുടിക്കാൻ എനിക്ക് വിശപ്പില്ല...വാ ഇരിക്ക്.."...അവൾ വീണ്ടും ചിരിക്കുകയാണ്..."അയ്യേ ...എനിക്ക് പേടിയൊന്നും ഇല്ല"...വിനോദ് മടിച്ച് മടിച്ച് മെല്ല ആ മരക്കൊമ്പിൽ അൽപം അകലെ ഇരുന്നു..."തനിക്ക് ഒട്ടും പേടിയേ ഇല്ലെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്..."വീണ്ടും അ വൾ കളിയാക്കി ചിരിക്കുകയാണ്..."അത് പിന്നെ ആരായാലും പാതിരാത്രി കാട്ടിൽ ഇൗ ഇരുട്ടത്ത് ഒരു യക്ഷിയെ നേരിട്ട് കണ്ടാൽ ഒന്ന് ഞെട്ടും...അത് സ്വാഭാവികം...ഞാൻ പേടിച്ച് ഓടിയൊന്നും ഇല്ലല്ലോ...".."ഉം....ശരി.. സമ്മതിച്ചു.... ആ ...ഇതുപറ...തനെന്താ പിന്നെ എന്നെപ്പറ്റി കേട്ടിട്ടുള്ളത്...".."അത് മറ്റെ എന്റെ മുത്തശ്ശി പണ്ട് കൊറേ യക്ഷി കഥ പറഞ്ഞു തന്നിട്ടുണ്ട്...ഇൗ കാട്ടിൽ യക്ഷിയുണ്ടെന്ന് ആദ്യം പറഞ്ഞത് മുത്തശ്ശിയാ..വലിയ പല്ലും...ചുവന്ന കണ്ണുകളും...കണ്ടാൽ പേടിയവുമെന്നാ പറഞ്ഞത്....പിന്നെ വലുതായപ്പോൾ കൊറേ സിനിമകളും പുസ്തകങ്ങളും...അതിലും ഏതാണ്ട് ഇങ്ങനെ കണ്ടാൽ പെടിയവുന്ന ഒരു ഫിഗർ ആണ് എന്നാ പറഞ്ഞെക്കുന്നെ...ആ പിന്നെ കാൽ നിലത്തു തൊടില്ല എന്നുമൊണ്ട്...".. അവൾ എല്ലാം കേട്ടിരിക്കയാണ്.."ഓഹോ...അപ്പോ അംഗ്നെയോക്കെ ആണ് കര്യങ്ങൾ...""
  ........(തുടരും....)

  Read More

  യക്ഷി...6

  ©ganga_devi

 • ganga_devi 4w

  വിനോദ് മെല്ലെ കണ്ണു തുറന്നു...ഇടതൂർന്ന ഇരുണ്ട ചുരുൾ മുടികൾ...ഇലഞ്ഞി പൂക്കളും വള്ളിപടർപ്പുകളും കൊണ്ട് മറച്ച മേനി...മുഖത്തേക്ക് നോക്കണോ...വിനോദ് രണ്ടും കൽപ്പിച്ച് നോക്കി...നിലാവ് പോലെ തെളിഞ്ഞ കണ്ണുകൾ.വിനോദിനെ നോക്കി ചോദ്യഭാവത്തിൽ നിൽക്കുന്നു....ഇത് വരെ വായിച്ചതും കേട്ടതുമായ യക്ഷികഥകളിൽ ഒന്നിലും ഇങ്ങിനെയൊരു രൂപം പരിചിതമല്ല...വിനോദിന്റെ അന്തം വിട്ടു കുന്തം വിഴുങ്ങിയ ഇരുപ്പ് കണ്ട് അവൾ പൊട്ടിച്ചിരിക്കുകയാണ് ചിരിക്കുകയാണ്....കൂർത്ത വലിയ ദംശ്ട്രകളും ഇല്ല...."ഇനി വല്ല വനദേവതയും ആയിരിക്കുമോ..."വിനോദ് രണ്ടും കല്പിച്ചു ചോദിക്കാൻ തീരുമാനിച്ചു..."ആ... മ്മ്‌.... ആ... ആരാ.....??"..."അതുകൊള്ളാം....എന്റെ കാട്ടിൽ വന്നിട്ട് ഞാൻ ആരാണെന്നോ...?"അവൾ തൊട്ടു മുന്നിൽ തന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്..വിനോദ് മെല്ലെ എണീറ്റ് കുറച്ച് നീങ്ങി നിന്നു..."യക്ഷിയാണോ....??"... അവൾ‌ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി.... "ആണെങ്കിൽ.....?" അവൾ
  വിനോദിന്റെ അടുത്തേക്ക് അല്പം കൂടി മുന്നോട്ട് വന്ന് നിന്നു... ഏതു നിമിഷവും ഓടാൻ റെഡി ആയിട്ടാണ് വിനോദിന്റെ നിൽപ്പ്..."യക്ഷിയാണ്...എനിക്കറിയാം...പക്ഷേ മറ്റെ വെള്ള സാരിയോക്കെ ഇവിടെ..പല്ല് ഇങ്ങിനല്ല..കണ്ണും ചുവന്നിട്ടല്ലെ സാധാരണ...കാലും താഴെ തൊട്ടിട്ടൊണ്ടല്ലോ... യക്ഷിയാണല്ലോ അല്ലേ..?" വിനോദിന്റെ ചോദ്യവും നിൽപ്പും നോക്കി അവൾ വീണ്ടും ചിരിക്കുകയാണ്...ഒരു സ്ത്രീ ഇങ്ങിനെ ചിരിക്കുന്നത് വിനോദ് ആദ്യമായി കാണുകയാണ്."എന്താ ഇങ്ങനെ ചിരിക്കുന്നെ.....??"..."ശെടാ...ചിരി വന്നിട്ട്...നിങ്ങളാരും എന്താ ചിരി വന്നാൽ ചിരിക്കില്ലേ...?"
  .......(തുടരും...)

  Read More

  യക്ഷി...5

  ©ganga_devi

 • ganga_devi 4w

  .....വിനോദ് ഇന്നേവരെ പഠിച്ച സകല ഭാഷയും അതിലെ വാക്കുകളും തൊണ്ടയിൽ വെടിയേറ്റ് വീണ പോലെ ...ഒരു ഞരക്കം പോലും പുറത്തേക്ക് വരുന്നില്ല.... കാലുകൾ ആരോ മണ്ണിൽ കുഴിച്ചിട്ട പോലെ ......തൊട്ടു മുന്നിലെ പടുകൂറ്റൻ ഇലഞ്ഞി മരത്തിന്റെ ശിഖരത്തിൽ....ആദ്യം വള്ളിപ്പടർപ്പുകൾക്കൊപ്പം താഴേക്ക് വീണുകിടക്കുന്ന മുടിയിഴകൾ ആണ് കണ്ണിൽ പെട്ടത്....അവിടെ ഉറങ്ങി കിടക്കുന്ന സ്ത്രീ രൂപത്തെ കണ്ടതും ഫോണിന്റെ ഫ്ലാഷ് മുഖത്ത് വീണ് ആ രൂപം എണീറ്റതും ഒരുമിച്ചായിരുന്നു...... വള്ളിപ്പടർപ്പിലൂടെ അനായാസം ഞൊടിയിടയിൽ ആ രൂപം ഭൂമിയിൽ ഇറങ്ങി....വിനോദ് കണ്ണുകൾ അടച്ചു....തൊണ്ടയിൽ കുരുങ്ങി നിൽക്കുകയാണ് കരച്ചിൽ പോലും...ഏതാനും നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവസാനിക്കും....സർവ്വ ശക്തിയും എടുത്തു വിനോദ് അലറി..."....അമ്മേ....എന്നെ കൊല്ലല്ലേ....ഞാൻ ഇനി വരുല്ലെ....കൊല്ലല്ലേ....."രണ്ട് കയ്യും കൂപ്പി കണ്ണും പൂട്ടിയടച്ച് വിനോദ് അവിടെ ഇരുന്നു ഇങ്ങനെ തന്നെ പറഞ്ഞൊണ്ടിരുന്നു...."എന്നെ കൊല്ലല്ലേ....ഞാൻ വിശ്വാസമില്ലെന്ന് ചുമ്മാതെ പറഞ്ഞെയാ...എന്നെ കൊല്ലല്ലേ.... ങ്ങേ..അനക്കമൊന്നും കേക്കുന്നില്ലല്ലോ.... കണ്ണു തുറക്കണോ....വേണ്ട..പേടിക്കും..അടുത്ത് നിൽപ്പുണ്ടാവും...ദൈവമേ...''..."ഹഹഹ....ഹഹഹ....."..വിനോദിന്റെ ഇരുപ്പും കണ്ട് മുന്നിൽ വന്ന ആ സ്ത്രീ രൂപം ചിരിക്കാൻ തുടങ്ങി..."എന്റമ്മേ...ദാ ചിരിക്കുന്നു...."'.."എടോ...".. ആ രൂപം വിനോദിന്റെ ചുമലിൽ കയവച്ച് വിളിച്ചു..."എടോ പൊട്ടാ..കണ്ണു തുറക്കെടോ.."...വിനോദ് ആകെ തരിച്ചു ഐസ് പോലെയായി..."വേണ്ട...എനിക്ക്.. പേടിയാ... ഞാൻ തുറക്കില്ല.."....."ശെടാ...ഇത് വല്യ ശല്യമയല്ലോ..മര്യാദക്ക് താൻ കണ്ണു തുറക്കുന്നോ...അതോ തന്നെ ഞാൻ കൊല്ലണോ.."..."അയ്യോ കൊല്ലല്ലേ..ഞാൻ തുറക്കാം ..."വിനോദ് സർവ്വ ദൈവങ്ങളെം വിളിച്ചു കണ്ണുതുറന്നു നോക്കി....
  .....(തുടരും.....)

  Read More

  യക്ഷി....4

  ©ganga_devi

 • ganga_devi 4w

  "ഇൗ കാടിനകത്ത് നാശം പിടിക്കാൻ റേഞ്ച് കിട്ടുന്നില്ലല്ലോ.....എ..അതെന്താ കേക്കുന്നെ....കൊലുസോ..ഏയ്.. വല്ല ചീവീടും ആരിക്കും... മ്മ്മേ...അല്ലല്ലോ...കൊലുസു തന്നെ...."വിനോദ് ചുറ്റും ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി....ചുറ്റും പരന്നു കിടക്കുന്ന ഇരുട്ട് കാണാമെന്ന് അല്ലെതെ ഇൗ കൊടും കാട്ടിൽ ഒരു ഫോണിന്റെ ഫ്ലാഷ് കൊണ്ട് എന്താവാൻ ..."ദേ പിന്നേം കേൾക്കുന്നല്ലോ...ഇത് അത് തന്നെ...പെടിച്ചിട്ടും ഇനി ഇപ്പൊ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല...ഇൗ പ്രേതം ഒന്നും ശരിക്കും ഇല്ലല്ലോ...ചുമ്മാ ആൾക്കാർ മനുഷ്യനെ പറ്റിക്കാൻ ഉണ്ടാക്കിയ ഐറ്റം ......ഇതും അതുപോലെ വല്ല പിടിച്ചുപറി ടീംസ് ആരിക്കും..."വിനോദിന്റെ ഉള്ളിലെ ആ കമ്മ്യൂണിസ്റ്റ് കാരൻ ഉണർന്നിരിക്കുന്നു സുഹൃത്തുക്കളെ...അവൻ ശബ്ദം കേട്ട വഴിയേ പോകാൻ തന്നെ തീരുമാനിച്ചു..ഇടത്തോട്ട് കാണുന്ന വഴിയിലാണ് കിലുക്കം കേട്ടത്...വിനോദ് ആ വഴിയേ കുറച്ചു മുന്നോട്ടു പോയി...ഇപ്പൊ കാട്ടിനുള്ളിലേക്കൂ ആ കിലുക്കം പോയത് പോലെ..."എന്നോടാ അവന്മാർഡെ കളി..ഇന്ന് നിന്റെയൊക്കെ യക്ഷികഥ ഞാൻ പൊളിച്ച് നാട്ടുകാരുടെ മുന്നിലിട്ട് കൊടുക്കൂടാ നിന്നേ ഒക്കെ... ഓഹ്‌...ഇപ്പൊ അനക്കമില്ല...പേടിച്ച് ഒളിച്ചിരിക്കാതെ ആൺ ആണെങ്കിൽ നേർക്കുനേരെ വാടാ...ഇതാരാ ഇൗ കട്ടുവള്ളി ഒക്കെ ഇവിടെ കൊണ്ട് തൂക്കിയേ...പുല്ല് .."കാലിൽ കുരുങ്ങിയ കാട്ടു വള്ളി പറിച്ചു കളയാൻ വിനോദ് അവിടെ കണ്ട മരത്തിൽ ചാരി നിന്നു..."നല്ല പൂവിന്റെ മണം ... ഇലഞ്ഞി പൂവിന്റെ ആണല്ലോ... ആ വലിയ മരം ഇലഞ്ഞി ആണെന്ന് തോന്നുന്നു...."വിനോദ് ഫ്ലാഷ് വീണ്ടും ഓണാക്കി മുന്നിൽ കണ്ട വലിയ മരത്തിന്റെ നേർക്ക് അടിച്ചു..."എന്റമ്മേ...................."""""
  ...........(തുടരും....)
  ©ganga_devi

  Read More

  യക്ഷി...3

  ©ganga_devi