i_rakhi

My Words _ My Privilege _ My Signature

Grid View
List View
Reposts
 • i_rakhi 24w

  പിണക്കങ്ങൾക്കും പരിഭവങ്ങൾക്കും ഉപരി ഞങ്ങൾക്കിടയിൽ ഇന്നുള്ള നിശ്ശബ്ദതക്കു ഒരു നിസ്സഹായതയുടെ ഗന്ധം ഉള്ളതുപ്പോലെ...

  ©i_rakhi

 • i_rakhi 25w

  ഇത്രനാൾ അവരിലൂടെ മാത്രമാണ് ഞാൻ ലോകം കാണാൻ ശ്രെമിച്ചതു...
  എന്റെ ചുറ്റുമുള്ള മറ്റൊന്നിനെയും കാണാൻ ഞാൻ താല്പര്യം കാണിച്ചിരുന്നില്ല എന്നതാണ് സത്യം...
  ആ ഇഷ്ടങ്ങൾ മാത്രം മതി എനിക്കു എന്ന ചിന്തയിൽ മറ്റുള്ളവർ തന്ന സ്നേഹത്തെ ഞാൻ നിരസിച്ചുകൊണ്ടേ ഇരുന്നു...
  എന്നാൽ ഇന്ന് എല്ലാം വെറും ഒരു മായ മാത്രമായിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു...
  അവഗണനകളുടെയും ഒറ്റപ്പെടുത്തലുകളുടെയും ഭാരം താങ്ങാതെ വന്നപ്പോൾ ആ ഇഷ്ടങ്ങളെയെല്ലാം ഞാൻ അങ്ങു മാറ്റിനിർത്തി...

  സ്നേഹിച്ചതിന്റെ ഇരട്ടി വിഷമിപ്പിച്ചിട്ടും പിന്നേം പിന്നേം പിറകെ ചെല്ലും...
  എന്നാലും അവഗണനകളും പരിഹാസങ്ങളും കുത്തുവാക്കുകളും...
  അവരുടെയെല്ലാം ജീവിതത്തിൽനിന്നു ഒഴിഞ്ഞു കൊടുക്കാൻ ഇനി ഒരു കാരണം തിരയേണ്ടതില്ലല്ലോ...

  തിരുത്താൻ കഴിയില്ല എന്നു ഉറപ്പുള്ളവയെല്ലാം നമ്മളെ വിട്ടു പോവുകയാണേൽ അങ്ങ് പൊയ്ക്കോട്ടേ എന്നു കരുതാൻ നമ്മൾ ശീലിച്ചാൽ എല്ലാം ശുഭം...

  ©i_rakhi

 • i_rakhi 26w

  അവനോട് എനിക്കു ഇന്നുള്ളത് സ്നേഹത്തേക്കാൾ കൂടുതൽ കടപ്പാടാണ്...

  ആരും അല്ലായിരുന്നു അവൻ എനിക്കു...
  ആരും ആക്കാനും ഞാൻ ആഗ്രഹിച്ചിരുന്നുമില്ല...
  എന്റെ മനസ്സിൽ ഒരു ഇടംപിടിക്കാൻ അവൻ ശ്രേമിച്ചപ്പോഴെല്ലാം ഞാൻ അതു തീർത്തും അവഗണിച്ചു...
  എന്നാൽ അത്രമേൽ ഇഷ്ടപ്പെട്ടവരെല്ലാം അവഗണിച്ചു ഞാൻ ഒറ്റപ്പെട്ടുനിന്ന ഒരു അവസരത്തിൽ ഞാൻ അവനോടു ഒരു സഹായം ആവശ്യപ്പെട്ടു...

  ഡാ...ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഇന്നു ഉള്ളത്...
  നീ എന്നോട് ഈ കാണിക്കുന്ന സ്നേഹം ആത്മാർത്ഥമാണേൽ എനിക്കു വേണ്ടി ഒരു കാര്യം ചെയ്യണം...
  ദിവസവും ഇടക്കിടെ എന്നെ ഒന്ന് വിളിച്ചു സംസാരിക്കണം...
  ചിലപ്പോൾ ഞാൻ നിന്നോട് വളരെ നന്നായി സംസാരിക്കാം ..
  ചിലപ്പോൾ കരഞ്ഞെന്നും വരാം...
  ചിലപ്പോൾ ദേഷ്യപ്പെടാം...
  എന്നാലും കൂടെ നിൽക്കണം...

  അവൻ ഒട്ടും ആലോചിച്ചില്ല...
  സമ്മതിച്ചു...
  കൂടെ നിന്നു...
  ദിവസങ്ങൾ കടന്നു പോയി...
  ഇന്നു ഞാൻ എല്ലാം തരണം ചെയ്തു...

  നാളെ അവൻ എന്റെ ജീവിതത്തിൽ ഉണ്ടാകുമോ എന്നൊന്നും അറിയില്ല...
  എന്നാൽ ഒരുനാളും അവന്റെ സ്നേഹം ഞാൻ മറക്കില്ല...

  ©i_rakhi

 • i_rakhi 26w

  ഒറ്റപ്പെടലുകളിൽ ആരൊക്കയോ കൂടെയുണ്ടാകുമെന്ന തെറ്റിദ്ധാരണകളിൽ നിന്നും...

  ആരുടെയെല്ലാമോ ആരൊക്കെയോ ആണെന്നുള്ള കള്ളങ്ങളിൽ
  നിന്നും...

  തിരികെ...
  നിറങ്ങളുടെയും എഴുത്തുകളുടെയും എന്റെ ലോകത്തിലേക്കു...

  ജീവിതത്തിലെ ഇരുട്ട് തുടച്ചുനീക്കി പുതുവർണ്ണങ്ങൾ കടന്നു വരട്ടെ...

  ©i_rakhi

 • i_rakhi 27w

  ഞാൻ ഇന്നു പലപ്പോഴും ഒരു പകരക്കാരി മാത്രമായി പോകുന്നുണ്ട് പലരുടെയും മനസ്സിൽ...
  അവർ ഇഷ്ടപ്പെടുന്നവർ കൂടെ ഇല്ലാത്ത സമയങ്ങളിൽ മാത്രം സ്നേഹം കൊടുക്കാൻ ഒരാൾ...
  എന്നാൽ ഇന്നു എനിക്കു ഒന്നോർത്തു സമാധാനിക്കാമല്ലോ,
  ഇനി അങ്ങു സ്നേഹം കൊടുക്കാതിരുന്നാലും കുഴപ്പമില്ലല്ലോ...
  എന്തിനാണല്ലേ എന്നും ഇങ്ങനെ തോൽപ്പിക്കാൻ നിന്നുക്കൊടുക്കുന്നതു...
  കൊടുത്തു സ്നേഹത്തിനു ഒരു കണക്കെടുപ്പ് ആവശ്യമില്ലെന്നേ,
  ഒരുനാൾ അവരതു ഓർക്കുന്ന സമയം വരും തീർച്ച...

  ©i_rakhi

 • i_rakhi 27w

  സ്വന്തം ഏട്ടനായി സ്ഥാനം നൽകിയ ആളോട് മനസ്സിൽ തോന്നിയ ഒരു വികാരം തുറന്നു പറഞ്ഞതിന് എനിക്കു കിട്ടിയ സമ്മാനം...
  ആ ഏട്ടനോട് എനിക്കുള്ള സ്വാർത്ഥമായ ഒരു സ്നേഹക്കൂതൽ ഉള്ളതിനാൽ മറ്റുള്ളവരുമായി കൂടുതൽ അടുത്തു ഇടപഴകുന്നത് എനിക്കു സങ്കടം ആകുന്നെന്നും,
  എന്നാൽ അതു എന്റെ മാത്രം തെറ്റാണെന്നും ഞാൻ തുറന്നു പറഞ്ഞു...
  ആ ഏട്ടനോട് എനിക്കു ഉള്ളതൊരു വളരെ ഭ്രാന്തമായ സ്നേഹമാണെന്നും,
  അതു എന്തു കൊണ്ടാണ് എന്നു അറിയില്ലാ എന്നും പറഞ്ഞു...

  എന്നാൽ അതിനു കിട്ടിയ മറുപടികൾ വിചിത്രമായിരുന്നു...
  ഞാനാണു ആ ഏട്ടനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്നും,
  എനിക്കു ആ ഏട്ടനെ ഭയങ്കര ഇഷ്ടമാണെന്നും ഞാൻ ആളെ പറഞ്ഞു ബോധിപ്പിക്കുന്നതുപ്പോലെ ആണത്രേ ആൾക്ക് തോന്നിയത്...
  അതു കേട്ടപ്പോൾ എനിക്കു വിഷമം തോന്നിയത് മറ്റുപ്പലതിലുമായിരുന്നു...
  ഒരു സമയത്തു സ്വന്തമല്ലാത്ത ഏട്ടനെ എന്തിനാണ് ഇങ്ങനെ മനസ്സുതൊട്ട് സ്നേഹിക്കുന്നതെന്നു പലരും ചോദിച്ചപ്പോൾ ഞാൻ അവരെയെല്ലാം അതിലും ശക്തമായി എതിർത്തു...
  എന്റെ സ്നേഹം ആ ഏട്ടനുപ്പോലും മനസ്സിലാകാതെ പോയെന്നുവെച്ചൽ പിന്നെ എങ്ങിനാണ് മറ്റുള്ളവർക്ക് മനസ്സിലാവുക അല്ലേ...
  അങ്ങിനെ ഞാനും എന്റെ മനസ്സിനെ ബലിക്കൊടുത്തു...

  ©i_rakhi

 • i_rakhi 27w

  ശെരിക്കും ഈ മനസ്സ് മരിക്കാറുണ്ടോ...?
  പലരും പലപ്പോഴായി പറഞ്ഞു കേട്ടപ്പോഴും, പിന്നെ മനസ്സ് മരിക്കല്ലേ അങ്‌ എന്നു സ്വന്തം മനസ്സിൽ പറഞ്ഞിട്ടുണ്ട് ഞാൻ...
  എന്നാൽ അങ്ങിനെ ഒന്ന് ഉണ്ടെന്നേ, മനസ്സ് മരിക്കുന്ന സാഹചര്യങ്ങൾ വരും...
  എന്നാൽ നമ്മുടെ മനസ്സിന്നെ കൊല്ലാനും ജീവിപ്പിക്കാനുമെല്ലാം അങ്ങിനെ എല്ലാവർക്കുമൊന്നും കഴിയില്ല...
  നമ്മൾ തന്നെ അതേ മനസ്സിൽ സ്ഥാനം നൽകിയവർക്കേ കഴിയു...
  അങ്ങിനെ ഇതാ ഒരുനാൾ എന്റെ മനസ്സിനെയും ഒരാൾ കൊന്നുകളഞ്ഞു ചില വാക്കുകൾ കൊണ്ട്...

  ©i_rakhi

 • i_rakhi 27w

  എന്റെ,
  കുറുമ്പുകൾക്കും കുസൃതികൾക്കുമെല്ലാം കൂട്ട് നിന്നും,
  തെറ്റുകൾക്ക് മറ്റുള്ളവർക്ക് മുൻപിൽ ന്യായങ്ങൾ നിരത്തി കൂടെ നിന്നും,
  സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കുമെല്ലാം ചിറകുകൾ നൽകി ചേർന്ന് നിന്നും,
  എനിക്കു അതിമനോഹരമായ ഒരു ബാല്യം സമ്മാനിച്ചത് എന്റെ ഏട്ടനായിരുന്നു...

  ©i_rakhi

 • i_rakhi 27w

  കണ്ണുകൾ മനസ്സിന്റെ കണ്ണാടിയാണത്രേ...
  എന്നാൽ കൗതുകവും നിഷ്കളങ്കതയും നിറച്ച കണ്ണുകൾക്കു പിറകിൽ നമ്മൾ തന്നെ കുഴിച്ചുമൂടിയ കുറെയേറേ ഓർമ്മകൾ ചുമക്കുന്നവരാണു നമ്മുടെ
  മനസ്സ്...

  ©i_rakhi

 • i_rakhi 27w

  എന്റെ കണ്ണുകളിൽ നിന്നു ഒഴുകി അകലുന്ന ഓരോ തുള്ളി കണ്ണുനീരിനും ഞാൻ ഒരുപാടുപ്പേർക്കു നൽകിയ ഒത്തിരി സ്നേഹത്തിന്റെ കഥകളുണ്ടു പറയാൻ...

  ©i_rakhi