Grid View
List View
Reposts
 • itz_nelipot_ 10w

  Me no longer available for
  doing things which
  I feel like shit
  ©itz_nelipot_

 • itz_nelipot_ 12w

  The
  Completeness
  Of
  Silence
  ©itz_nelipot_

 • itz_nelipot_ 12w

  മാധവിക്കുട്ടിയുടെ ചില ബുക്കുകളിൽ നിന്നാണ് ഈ നഗരത്തെപ്പറ്റി ഞാൻ ആദ്യമായി കേട്ടത് അത് പിന്നീട് ഒരിക്കൽ ഞാനും ഈ നഗരത്തിൽ വന്നു താമസിക്കുമെന്ന് ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല ഇല്ല ആദ്യമായി കണ്ടപ്പോൾ ഇത്രമാത്രം പുച്ഛം തോന്നിയ വേറെ ഒരു നഗരം ഉണ്ടായിട്ടില്ല മമ്ത വന്നതോടെ ആകാശത്തിന് നീലയും വെള്ളയും നിറങ്ങൾ നിരത്തിലേക്ക് എടുത്ത നഗരം. അതിനോട് ഒരു സാമ്യവും ഇല്ലാത്ത മഞ്ഞനിറത്തിലുള്ള ടാക്സികൾ നിറമില്ലാത്ത ജീവിതങ്ങൾ ഒരുവശത്തു മറുവശത്ത് വർണ്ണപ്പകിട്ടും പാവപ്പെട്ടവനും പണക്കാരനും തമ്മിൽ ഇത്രയേറെ അന്തരം
  പക്ഷേ കൊൽക്കത്ത അവൾ എൻറെ കാമുകി ആണ് നാട് കഴിഞ്ഞ വേറെ എന്തെങ്കിലും പ്രണയിച്ചിട്ട് ഉണ്ടെങ്കിൽ അതിൽ ഏറ്റവും മുന്നിൽ കൊൽക്കത്ത തന്നെയാണ്

  Read More

  കൊൽക്കത്ത 2

  ഏറ്റവും വ്യത്യസ്തമായ ഒരു നഗരം ഒരുപാട് നിരത്തുകൾ തെരുവുകൾ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം പാർക്ക് സ്ട്രീറ്റിൽ പോയാൽ എന്നാൽ ആഡംബരത്തിൽ കവിഞ്ഞു ഒന്നും കാണാൻ പറ്റില്ല അവിടെയാണ് മാധവികുട്ടി താമസിച്ചിരുന്നത് ...2018ഫിഫ നടന്ന സാൾട്ട് ലേക്ക് ,..ക്രിക്കറ്റ് മാമാങ്കം കളുടെ യുടെ സ്ഥിരം വേദിയായ ഏദൻ സ്റ്റേഡിയം..പക്ഷേ ഇതൊന്നുമല്ല കൊൽക്കത്ത സുന്ദരിയാകുന്നത് മഞ്ഞ ടാക്സികൾ ഒഴുകുന്ന റോഡുകളും പാമ്പുകളും ചെറിയ മൺപാത്രങ്ങളിൽ കിട്ടുന്ന രുചിയേറിയ ചായയും രാത്രിയിൽ തിരക്കുകൂട്ടുന്ന വേശ്യ തെരുവുകളും,വിക്ടോറിയ രാജ്ഞിയുടെ ഓർമ്മ പുതുക്കുന്ന മെമ്മോറിയലും അതിൻറെ സുന്ദരമായ പൂന്തോട്ടവും പിന്നെ കാളിഘട്ട്, ഹൗറ ബ്രിഡ്ജ്,.. പാവങ്ങൾ ജീവിക്കുന്ന ഗംഗയും ഇറങ്ങി മാത്രം പോകാൻ പറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോയും കൊൽക്കത്തയ്ക്ക് സ്വന്തം
  ബംഗാളി സാരികൾ തിരഞ്ഞെടുക്കുന്നതിന് ഇടയിൽ രവീന്ദ്രസംഗീതം നിങ്ങൾക്ക് കേൾക്കാൻ പറ്റും ചെറിയ മൺപാത്രത്തിൽ ഒരു അടിപൊളി ചായയും അല്ലെങ്കിൽ മെട്രോയിൽ ഓ ഉള്ള യാത്രകൾ വ്യത്യസ്തതകളെ പ്രണയിക്കുന്ന ഒരാൾ ആണെങ്കിൽ നിങ്ങളും പ്രേമിച്ചു തുടങ്ങും ഈ നഗരത്തെ നേരത്തെ ഉണർന്ന് സൂര്യൻ നേരത്തെ മറക്കാൻ ശ്രമിക്കുന്ന നഗരം...
  ©itz_nelipot_

 • itz_nelipot_ 12w

  I know that noone can never be like anyone else
  #Introvert

  Read More

  I just love each moment with me
  And I explore myself with me
  But at the end of the day
  Ill end up thinking again,
  why I'm not like others
  ©itz_nelipot_

 • itz_nelipot_ 13w

  കൊൽക്കത്ത 1

  നാലുവർഷം മുമ്പ് നാട്ടിൽ നിന്ന് വണ്ടി കയറുമ്പോൾ ബാംഗ്ലൂർ അല്ലാതെ വേറൊരു നഗരവും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.. സത്യം പറഞ്ഞാ കൊൽക്കത്ത ബംഗാളിൽ ആണ് എന്നുള്ള ബോധം പോലും എനിക്കുണ്ടായിരുന്നില്ല.. നേതാജി സുഭാഷ് ചന്ദ്ര ബോസ് എയർപോർട്ടിൽ ഇറങ്ങിയതിനു ശേഷം ശേഷം കണ്ട ദൃശ്യങ്ങൾ ഒക്കെ ഒരിക്കലും കൊൽക്കത്തയെ കുറിച്ച് ഞാൻ സങ്കൽപ്പിച്ചത് മാതിരി ആയിരുന്നില്ല.ഒരു യെല്ലോ ടാക്സി പിടിച്ച് നീലയും വെള്ളയും പെയിൻറ് അടിച്ച് റോഡിലൂടെ പോകുമ്പോഴും വലതുഭാഗത്ത് അത് ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങളും ഇടതുഭാഗത്ത് തെരുവുകളും തിങ്ങി നിറഞ്ഞ പാർക്കുന്ന മനുഷ്യരെയും ആണ് ഞാൻ കണ്ടത്. തെരുവോരത്ത് ഉള്ള ഗവൺമെൻറ് ടാപ്പിൽ തല കാണിച്ചു ആൾക്കാരുടെ മുന്നിൽ നിന്ന് തന്നെ കുളിക്കുന്നവർ.. ഭക്ഷണം കഴിക്കാനായി നോക്കിയപ്പോഴാണ് മനസ്സിലായത് കേരളത്തിലെ മാതിരി ഒന്നുമല്ല അല്ല പോയാൽ തന്നെ കഴിക്കാൻ പറ്റാത്ത രീതിയിലുള്ള ഉള്ള കുറേ തുറസ്സായ ഭോജനശാലകൾ..
  കടകൾ ആവട്ടെ എല്ലാ ടൈപ്പ് കടകളും ഒരുമിച്ചു..ചെരുപ്പ് ആണെങ്കിൽ പിന്നെ അങ്ങോളമിങ്ങോളം ചെരുപ്പ് മാത്രമേ കാണാൻ പറ്റു.. ഉണ്ണി ആണെങ്കിൽ പിന്നീട് നീണ്ടുകിടക്കുന്ന തുണിക്കടകൾ മാത്രം ..
  പക്ഷേ ഇപ്പോൾ ഈ നാലു വർഷം വർഷം കൊൽക്കത്ത എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അത് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല ..ഞാൻ ഈ നഗരത്തെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു അതെന്താണെന്നു ചോദിച്ചാൽ ഒരുപാടുണ്ട് പറയാൻ കൊൽക്കത്തയെ കുറിച്ച് . ആദ്യകാഴ്ച ഉണ്ടാക്കിയ മടുപ്പ് പിന്നീട് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.. അതിലുപരി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അടുപ്പം മാത്രമാണ് എനിക്ക് ഇന്ന് ഈ നഗരത്തോട്..
  ©itz_nelipot_

 • itz_nelipot_ 13w

  ചിലപ്പോൾ ബാൽക്കണിയിലെ മുട്ടോളം എത്താത്ത കുറ്റിച്ചെടിയെ
  ആൽമരം ആയും
  നീണ്ടുകിടക്കുന്ന തെരുവുവെളിച്ചം
  കൽവിളക്കിൻറെ വെളിച്ചമായും വാഹനങ്ങളുടെ ശബ്ദം
  ദീപാരാധനയുടെ ശബ്ദമായും
  ഞാൻ ആലോചിക്കാറുണ്ട്


  വെറുതേ നാട്ടിലേക്ക് പോകാൻ ഉള്ള
  ഓരോരോ വെമ്പലുകൾ ആണ്...
  ©itz_nelipot_

 • itz_nelipot_ 17w

  My blue is never your blue

  Read More

  നിന്നെലെത്ര ഞാൻ ഉണ്ട് എന്നതല്ല
  നിന്നിൽ എത്ര ഞാൻ ഉണ്ടായാലും
  എന്റേതെല്ലാം എന്റേതും
  നിന്റേതെല്ലാം നിന്റേതും
  തന്നെയാവും എന്നതാണ് സത്യം
  ©itz_nelipot_

 • itz_nelipot_ 18w

  Me before exam:
  Trying hard to learn
  definition by heart

  During exam:
  Writing definition
  defined by self
  and quoting
  friend's father's name below
  ©itz_nelipot_

 • itz_nelipot_ 18w

  നെറയെ എഴുതണം
  എന്ന് വിചാരിച്ച്
  എഴുതാൻ തുടങ്ങിയാലും
  രണ്ടു വരിയിൽ എല്ലാം തീരും
  പ്രത്യേകിച്ച് പരീക്ഷ പേപ്പറിൽ
  ©itz_nelipot_

 • itz_nelipot_ 18w

  മഴ പലരെയും കൊണ്ട് പലതും പറയിപ്പിക്കും
  പ്രണയവും വിരഹവും എല്ലാം
  പക്ഷേ അച്ഛൻ എന്നും പറഞ്ഞത്
  കാലം തെറ്റി പെയ്ത മഴ ഉണ്ടാക്കിയ
  നഷ്ട കടങ്ങളെ കുറിച്ചായിരുന്നു
  ©itz_nelipot_