Grid View
List View
Reposts
 • jeethurnair 8h

  I wish if god expels him from heaven,
  So that I could complete my love story !!
  ©jeethurnair

 • jeethurnair 2d

  Her unwritten pages of poetries
  were magnificent as her soul !!
  ©jeethurnair

 • jeethurnair 2d

  മറക്കില്ലെന്നറിയാം... എന്നാലും.. !!

  Read More

  മറ്റെന്തിനേക്കാളും ഞാൻ നിന്റെ മറവിയെ ഭയക്കുന്നു. കാലം എന്നെ പലരിൽ നിന്നും മായിച്ചു കളഞ്ഞിരുന്നു. അപ്പോളൊന്നുമില്ലാത്ത ഭയമത്രെ ഇന്ന്. എന്നത്തെയും പോലെ, നമുക്കിടയിൽ കൈകൊട്ടി ചിരിക്കുന്ന ഈ അകലം ഒരുപക്ഷെ എന്നെ നിന്നിൽ നിന്നും മായിച്ചു കളഞ്ഞേക്കുമോ? ജീവൻ പോകുന്നതിലും പേടി ഇപ്പോൾ ആ ചിന്തക്കാണ്. അകലെയെങ്കിലും ഓർത്തുചിരിക്കാൻ നീയുണ്ടാവുമെന്ന തോന്നലാണ്, ഇന്നുമെന്നെ ഇങ്ങനെ സ്വബോധത്തോടെ നിർത്തുന്നത്. !!
  ©jeethurnair

 • jeethurnair 3d

  വിരഹത്തെക്കാൾ വേദനയത്രേ കഥയറിയാതെയുള്ള കാത്തിരിപ്പ്. !!
  ©jeethurnair

 • jeethurnair 4d

  മനസ് കൈവിട്ട് പോയ ചില നിമിഷങ്ങളുണ്ട്. എനിക്കു തന്നെ അറിയാം. ഞാൻ ഞാനല്ലാതാവുകയായിരുന്നോ?? അതോ.. ഞാൻ ഞാനാവുകയായിരുന്നുവോ എന്ന സംശയം മാത്രമേ ഇപ്പോഴുള്ളൂ.! പക്ഷെ, വല്ലാതെ കൊതിക്കുകയാണിന്ന്.. അത് പോലെ ഭ്രാന്തെടുത്ത് ഒറ്റക്ക് ഇരിക്കാൻ... അലറിവിളിക്കാൻ.. പൊട്ടിച്ചിരിക്കാൻ.. ഓർമ്മകളിൽ മുഴുകി അങ്ങനെയേ ഇരിക്കാൻ.. ഇരുട്ടിൽ ഒളിക്കാൻ.. വെളിച്ചത്തെ വെല്ലുവിളിക്കാൻ. നീയില്ലായ്മകളിൽ കണ്ണീർ പൊഴിക്കാൻ. ഇനിയും മറന്ന എന്നെ കണ്ണാടിയിൽ കാണാൻ.. !! എല്ലാം ഇപ്പോൾ ആഗ്രഹങ്ങൾ മാത്രമാണ്. ചിറകറ്റ പക്ഷി പറക്കാൻ കൊതിച്ച വിഡ്ഢിത്തം പോലെ ഒന്ന് !!
  ©jeethurnair

 • jeethurnair 4d

  അവിചാരിതങ്ങളായ ചില കൂട്ടുകെട്ടുകൾ.. വെളിച്ചവും നിഴലും കളിക്കുന്ന മുറിയിലെ ഒറ്റപ്പെടലിൽ ചിരിക്കുന്ന ഞാനും ഓർമകളും ചിരിച്ചപോലെ.. ചില സൗഹൃദങ്ങൾ ഇങ്ങനെയാണ്. ചിരിപ്പിക്കാൻ മാത്രം അറിയുന്നവർ. !! നിഴലു പോലെ പിന്തുടർന്ന് ചുറ്റി വരിഞ്ഞു വേദനിപ്പിക്കുമ്പോളും പൊട്ടിച്ചിരിക്കാൻ പ്രേരിപ്പിക്കുന്നവ.
  ©jeethurnair

 • jeethurnair 1w

  ന്റെയും നിന്റെയും പ്രണയം രണ്ടായിരുന്നു. ഒത്തുനോക്കലുകൾക്ക് അതീതമാം വിധമുള്ള രണ്ടു തരത്തിൽ ഉള്ളവ. !!
  ©jeethurnair

 • jeethurnair 1w

  "എനിക്ക് പ്രണയത്തിൽ വിശ്വാസമില്ല."
  ഇത് കേട്ട് ന്റെ കൂട്ടുകാർ ചിരിച്ചു.
  "അതിനു നീ പ്രണയിച്ചിട്ടുണ്ടോ.?? "
  ഞാൻ ആലോചിച്ചു... ഞാൻ പ്രണയിച്ചിട്ടുണ്ടോ? ഉവ്വല്ലോ.. പക്ഷെ അത് നിങ്ങൾ കരുതുമ്പോലെ ഒരു ആളെ ആയിരുന്നില്ല. പകരം അക്ഷരങ്ങളെ, കാറ്റിനെ, പൂവിനെ.. അങ്ങനെ ഭൂമിയിൽ എന്നെ ചിരിപ്പിച്ച എന്തിനെയും ഞാൻ പ്രണയിച്ചു.
  "നീ ഒരു കാമുകനെ കണ്ട് പിടിക്ക്.. ന്നിട്ട് പ്രണയിക്ക്.. അപ്പൊ നിനക്ക് പ്രണയത്തിൽ വിശ്വാസം വരും. " കൂട്ടുകാരിൽ ഒരാൾ പറഞ്ഞു. "ഇപ്പൊ നിങ്ങളീ കാട്ടികൂട്ടുന്നതാണോ പ്രണയം. എങ്കിൽ എനിക്കു താല്പര്യമില്ല. ന്റെ നിർവചനം വേറെയാണ്. അങ്ങിനെ പ്രണയിക്കുന്ന ആത്മാക്കളെയൊന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇനി ആരേലും വന്നാൽ അപ്പൊ നോക്കാം. "
  "ഉവ്വ.. എങ്കി മോൾ എല്ലാ നാളുകളിലും ഇങ്ങനെ ഒറ്റക്ക് ഇരിക്കത്തെ ഒള്ളു. "
  അവളുടെ ചിരിയിൽ ഞാനും ചേർന്നു. ഉള്ളു കൊണ്ട് ഞാനുമാഗ്രഹിക്കുന്നതതാണ്. ഒറ്റക്ക് മതി. എന്നും... !!
  ©jeethurnair

 • jeethurnair 1w

  I quit my dreams
  To kiss the darkness.
  It was a devilish act,
  So me, the greatest devil !!
  ©jeethurnair

 • jeethurnair 1w

  My ever first love letter

  Read More

  പ്രിയപ്പെട്ട. .....,
  ആദ്യമായി കണ്ട ദിനമോ നിമിഷമോ അന്നേരമുണ്ടായ വികാരവിചാരങ്ങളോ ഒന്നും ന്റെ ഓർമയിൽ ഇല്ല. പക്ഷെ, ഞാനറിയാതെ എപ്പോഴോ നമ്മുടെ സൗഹൃദം അതിലും അപ്പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു. ഒരിക്കലും തുറന്ന് പറയാമെന്നോ സ്വന്തമാക്കാൻ ഇത്രക്കും ആഗ്രഹിക്കുമെന്നോ എനിക്കുപോലും അറിയില്ലായിരുന്നു. രാവുകൾ നീളുമ്പോൾ നീയെന്നിൽ അത്രയുമാഴത്തിൽ പതിയുകയായിരുന്നു. വേനലിൽ വിരിഞ്ഞ മഴവില്ല് പോലെ, ന്റെ സങ്കടങ്ങൾക്കിടയിലെ പുഞ്ചിരിയായിരുന്നു നീ. ന്റെ ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും കാണിച്ചു തന്നു തുടങ്ങിയതും നീയാണ്. ഇന്നോളം ഞാൻ പോലുമറിയാത്ത എന്നെ മുന്നിൽ കാണിച്ചു തന്ന കണ്ണാടിപോലെ !!
  ഇനിയുള്ള നാളുകൾ നിനക്കൊപ്പമാവണമെന്ന് ഞാൻ ആഗ്രഹിച്ചു. ഇത് പ്രണയമാണോ അതോ എന്നെ ഇത്രമേൽ മനസിലാക്കിയ ആ ഹൃദയത്തോടുള്ള ആരാധനയോ എന്ന് എനിക്കും നിശ്ചയമില്ല. പക്ഷെ, സൗഹൃദത്തിനും മേലെ എവിടെയോ ആണ് നിന്നോടെനിക്കുള്ള സ്നേഹം. പറയാതെ കാത്തുവച്ച ഒരായിരം കഥകളിൽ നീ തന്നെയായിരുന്നു എന്റെ രാജകുമാരൻ. തിരിച്ചു സ്നേഹിക്കപ്പെടണമെന്ന വാശിയില്ല. പക്ഷെ പറയണമെന്ന് തോന്നി. നിഴലാവണമെന്ന് തോന്നി. നിന്റെ സ്വപ്നങ്ങളുടെ കാവൽക്കരിയണമെന്ന് കൊതിച്ചു. രാവും പകലും മാറിയണയുമ്പോൾ, നിന്റെ ഋതുഭേദങ്ങളിൽ നിനക്കൊപ്പമിരിക്കണമെന്ന് തോന്നി.
  ഇനിയും നിഴലുപോലെ പിന്തുടരും എന്ന് വാഗ്ദാനത്തോടെ...
  ഒരായിരം പ്രണയാശംസകളോടെ,
  നിന്റെ മാത്രം
  .... (ഞാൻ )
  ©jeethurnair