kalivanchikal

akshareeyam.blogspot.com/

Plz skip my posts, if u don't wanna read it. I don't need ur fake likes.

Grid View
List View
Reposts
 • kalivanchikal 2d

  ❣️�� ചെമ്പരത്തി ��❣️

  Read More

  അന്ന്, മൺമറഞ്ഞു പോയൊരു പ്രണയത്തിന്റെ ഓർമ ദിവസമായിരുന്നു. എന്നിലടക്കം ചെയ്ത ആ പ്രണയശേഷിപ്പുകൾക്കർപ്പിക്കാൻ... പനീർപുഷ്പ്പങ്ങളുമായി അവൻ വന്നിരുന്നു.

  മുൻപ് വന്നപ്പോഴൊക്കെ, ചെമ്പരത്തിപ്പൂക്കൾ ഞാൻ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷെ, അന്നും അവൻ കൊണ്ട് വന്നില്ല.

  ആ പനീർപ്പൂക്കളുടെ ഗന്ധം നാസികകളിലേക്കു തുളച്ചു കയറിയപ്പോൾ... എന്റെ കാലിലെ ചങ്ങലകൾ കൂട്ടമണി മുഴക്കാൻ തുടങ്ങി. ചെമ്പരത്തിപ്പൂക്കൾക്ക് വേണ്ടി ഞാൻ വീണ്ടും അലമുറയിട്ടു. ചുറ്റും നിന്നവരിലാരോ പിറുപിറുക്കുന്നുണ്ടായിരുന്നു...

  "ഇവൾക്ക് മുഴുത്ത വട്ടാണ്. ഇനി വരുമ്പോൾ ആ പൂക്കൾ കൊണ്ട് കൊടുത്തേക്കൂ... "

  പിന്നെയും ഓർമദിവസങ്ങൾ കടന്നുപോയി...
  അവന്റെ അടുത്ത വരവിനായി ഞാൻ കാത്തിരുന്നു.
  അവൻ വന്നില്ല...

  ഒടുവിൽ, ചങ്ങലകൾ മാത്രം അവശേഷിച്ചപ്പോൾ...
  എന്റെ കുഴിമാടത്തിൽ വയ്ക്കാൻ ചെമ്പരത്തിപ്പൂക്കളുമായി വന്നു.

  " അതുവരെ ഭ്രാന്തമായി അലഞ്ഞു തിരിഞ്ഞ എന്റെ പ്രണയത്തെ... ആ പൂക്കൾക്കുള്ളിൽ തളച്ച്,

  ഭ്രാന്തിയെന്ന മുദ്രയില്ലാതെ... ചങ്ങലകളുടെ പിരിമുറുക്കമില്ലാതെ... ഞാൻ മയങ്ങിത്തുടങ്ങി... !!! "


  ©kalivanchikal

 • kalivanchikal 1w

  നീ വായിക്കുന്നതുവരെ...

  ഒഴിഞ്ഞ മഷിക്കുപ്പികൾക്കും,
  ചുരുട്ടിയെറിയപ്പെട്ട കടലാസ്സുകൾക്കും,

  ചൂണ്ടിക്കാണിക്കാനൊരു...,
  കാരണം മാത്രമാണെന്റെ വരികൾ...!!!

  ©kalivanchikal

 • kalivanchikal 2w

  നൃത്തം ❣️

  Read More

  .

 • kalivanchikal 2w

  ����‍♂️����‍♂️����‍♂️����‍♂️��

  Read More

  നിന്നിലേക്ക്‌ പടർന്നു കയറാൻ മോഹിച്ചൊരു വള്ളിച്ചെടിയായിരുന്നു ഞാൻ.

  ഇന്ന് ഇലകളൊക്കെയും കൊഴിഞ്ഞ് പട്ട് പോയിരിക്കുന്നു.
  നീ നടന്നു നീങ്ങുന്ന വഴികളിൽ... ആ പൊഴിഞ്ഞു പോയ ഇലകൾ ഉണ്ടാവും.
  അറിയാതെ പോലും അതിനെ ചവിട്ടി നോവിക്കരുത്.

  നിന്റെ യാത്രയുടെ മുനമ്പിൽ വച്ച്... നിന്നോടൊപ്പം ജീർണ്ണിച്ച് ചേരാൻ യാത്ര തിരിച്ചതാണവ... !!!

  ©kalivanchikal

 • kalivanchikal 3w

  50th post����(17/7/20)

  അല്ലേ...??? ����

  Read More

  പെയ്തുതോരുന്ന ഓരോ മഴയും,
  പുതിയ പ്രതീക്ഷകളാണ്.

  അടുത്ത മഴയ്ക്ക് മുന്നേ...

  ഓർമകളുടെ മഴമേഘങ്ങളെ,
  മറവിയുടെ കാറ്റ് കൂട്ടികൊണ്ട്
  പോകുമെന്ന പ്രതീക്ഷ... !!!


  ©kalivanchikal

 • kalivanchikal 3w

  മഴവില്ല് ����

  Read More

  "മഴവില്ലിന് ഏഴ് നിറങ്ങളുണ്ടല്ലേ...? "

  "അങ്ങനാണ് പറഞ്ഞ് കേട്ടത്. പക്ഷെ, നിറമില്ലാത്ത ഒരുപാട് മഴവില്ലുകളും ഉണ്ട്. "

  "നിറമില്ലാത്ത മഴവില്ലോ...? "

  "ആഹ്... നിറങ്ങൾ മുഴുവനും നഷ്ടപ്പെട്ടിട്ടും, മനസ്സിന്റെ വിഹായുസ്സിൽ ഇപ്പോഴും തെളിഞ്ഞു നിക്കുന്ന മഴവില്ലുകൾ... അവയ്ക്ക് വീണ്ടും നിറങ്ങൾ ചാലിക്കാനോ... മായ്ച്ചു കളയാനോ കഴിയില്ല..."

  "ആ മഴവില്ലുകൾക്ക് സൗന്ദര്യമുണ്ടാവില്ലല്ലേ...? "

  "ഹും... നിറമുള്ളതിനേക്കാൾ സൗന്ദര്യം, നിറങ്ങൾ നഷ്ടപ്പെട്ട ആ മഴവില്ലുകൾക്കാണ്... നഷ്ടമാകുമ്പോഴല്ലേ എന്തിനും സൗന്ദര്യം കൂടുക... "


  ©kalivanchikal

 • kalivanchikal 4w

  നടന്നു മതിവരാത്ത ഈ ഇടവഴികളിൽ...

  പെയ്തു തീരാത്തൊരു മഴയുണ്ട്,
  മണ്മറഞ്ഞു പോകാത്ത കാല്പാടുകളുണ്ട്,
  ചിതറിക്കിടക്കുന്ന ഓർമപ്പൊട്ടുകളുണ്ട്,
  കൊഴിഞ്ഞു പോയ ശിശിരത്തിലെ
  ജീർണിക്കാത്ത ഇലകളുണ്ട്,
  നിശബ്ദമാകാത്ത പൊട്ടിച്ചിരികളും
  കഥപറച്ചിലുമുണ്ട്.

  ഇനിയൊരു വസന്തത്തിന്റെ പ്രതീക്ഷ ഒഴികെ...

  എഴുതി മുഴുപ്പിക്കാനാവാത്ത,
  ഒരുപാട് വരികളുമുണ്ട് ... !

  ©kalivanchikal

  Read More

  കലാലയം

 • kalivanchikal 4w

  കടമെടുത്ത വരികൾ തിരികെ ഏൽപ്പിക്കുകയാണ്... കടബാധ്യത താങ്ങാൻ ആവാതെ, എന്റെ തൂലിക ആത്മഹത്യ ചെയ്തു. ഇനിയുള്ള നിന്റെ വരികളിൽ... അതിനെ അടക്കം ചെയ്യണം. പിന്നെ, അവസാനമായി എഴുതിയ ഈ ആത്മഹത്യാകുറിപ്പും നിനക്കുള്ളതാണ്...


  " എന്റെയുള്ളിലെ പ്രണയത്തിനിപ്പോഴും വസന്തം തന്നെയാണ്... അതുകൊണ്ട് കേവലം വരികൾ മാത്രമാണ് തിരികെ നൽകിയത്. അതിലെ ജീവനെ കൂടെ കൊണ്ട് പോകുന്നു... "  ©kalivanchikal

 • kalivanchikal 5w

  �� MSDIAN �� DAY ��

  മൂന്നാം ക്ലാസ്സിലെ ക്രിസ്തുമസ് വെക്കേഷൻ അടിച്ചു പൊളിക്കണ സമയം... കൃത്യമായി പറഞ്ഞാൽ, ക്രിസ്തുമസിന് ഒരു ദിവസം മുൻപ്... അന്നായിരുന്നു,

  "മഞ്ഞിൽ മൂടിയ നിമിഷങ്ങളെ, നീലസാഗരത്തിലേക്കു അലിയിച്ചിറക്കി...
  ആ നീളൻമുടിക്കാരന്റെ ഉദയം !!! "

  ആദ്യ കളിയിൽ ഡക്ക് ആയെങ്കിലും, ആ നീളൻമുടിയായിരുന്നു കണ്ണിലുടക്കിയത് . പതിയെ പതിയെ ആ പേരും ഓർത്തിരിക്കാൻ തുടങ്ങി.

  2007 ൽ നീലപ്പടയുടെ കപ്പിത്താനായി, പാകിസ്താനെ തോൽപ്പിച്ച്, ആദ്യ t20 wc സ്വന്തമാക്കിയ രാത്രി... ആ മനുഷ്യൻ കയറി കൊരുത്തത് ചങ്കിലേക്കായിരുന്നു. പിറ്റേദിവസം മുതൽ ആണ് പത്രം പുറകീന്നു വായിച്ചു തുടങ്ങുന്നത്. എല്ലാവരും ക്രിക്കറ്റിനെ ഇഷ്ടപ്പെടാനും, പത്രം പുറകീന്നു വായിച്ച് തുടങ്ങാനും കാരണം സച്ചിൻ എന്ന് പറയുമ്പോൾ... എന്റെ കാരണം ആ മനുഷ്യൻ ആയിരുന്നു. കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ടു തുടങ്ങിയ ക്രിക്കറ്റിനെയും ഒപ്പം അയാളെയും എന്റെ വികാരമാക്കി മാറ്റിയ മനുഷ്യൻ...

  ആരാധകർക്ക് അവൻ
  MAHI അല്ലെങ്കിൽ DHONI...

  സമ്മർദ്ദ നിമിഷങ്ങളിലും പുഞ്ചിരിക്കുമ്പോൾ, CAPTAIN COOL...

  csk ടെ പടത്തലവൻ ആകുമ്പോൾ, സാക്ഷാൽ THALA...

  കളിയുടെ അവസാനം വരെ കാണാൻ പ്രേക്ഷകരെ പിടിച്ചിരുത്തുമ്പോൾ,
  BEST FINISHER...

  wicket ന് പിന്നിൽ നിന്നു കണ്ണ് ചിമ്മുന്ന നിമിഷത്തിനിടയിൽ മായാജാലം കാണിക്കുമ്പോൾ, അസാമാന്യ
  WICKET KEEPER...

  റൺസിന്‌ വേണ്ടി ഓടുമ്പോൾ,
  USAIN BOLT...

  cricket ന്റെ മൂന്ന് ട്രോഫികളും സ്വന്തമാക്കിയപ്പോൾ,
  THE BEST CAPTAIN...

  അങ്ങനെ...

  Indian Cricket Team ന് പകരം വയ്ക്കാൻ ആവാത്ത ഒരേയൊരു...

  MAHENDRA SINGH DHONI

  ഇതെഴുതുമ്പോൾ ചുമരിലെ ഫോട്ടോയിലിരുന്നു എന്നെ നോക്കി ചിരിക്കുന്നുണ്ട് പുള്ളിക്കാരൻ.

  ഇന്നോളം, ഉള്ളിൽ കയറിപ്പറ്റിയ വേറൊരു മനുഷ്യൻ ഇല്ല... ഒരു മേഖലയിലും. അതുകൊണ്ട് വാക്കുകളിൽ ഒതുക്കാൻ കഴിയില്ല.

  നീലയെയും മഞ്ഞയെയും പ്രണയിപ്പിക്കാൻ പഠിപ്പിച്ച വികാരമേ... പിറന്നാൾ ആശംസകൾ !!!

  ഇനിയും ആ നീലക്കുപ്പായം അണിയാൻ അവസരം ഉണ്ടാകട്ടെ എന്നാശംസിച്ച്...
  2011 ലെ ആ രാത്രി... ഇന്ത്യക്കാരുടെ മനസ്സിലേക്ക് അടിച്ചു കയറ്റിയ helicopter shot നെയും...
  ravi sastri യുടെ ആ commentary യെയും...
  സ്മരിച്ചു കൊണ്ട് നിർത്തുന്നു.

  ©kalivanchikal
  #MSD #dhoni #july7 #cricket #csk #mahi

  Read More

  .

 • kalivanchikal 6w

  നിശാഗന്ധി ❣️❣️

  Read More

  "പ്രണയത്തിന്റെ താഴ്‌വരയിൽ നിശാഗന്ധി പൂത്തു തുടങ്ങിയിരിക്കുന്നു. അന്നും... ഇന്നും... രാത്രിയെ മാത്രം അഗാധമായി പ്രണയിക്കുന്ന, ആ ശുഭ്രവർണ പൂക്കൾ... ഇരുൾ മൂടിയ താഴ്‌വരയെ കൂടുതൽ മനോഹരമാക്കുന്നതു നീ കാണുന്നില്ലേ ... ???
  ശ്വാസത്തിന്റെ ഓരോ കണികയിലും അലിഞ്ഞിരിക്കുന്ന ... അതിന്റെ ഹൃദയഹാരിയായ നറുമണം, എന്നെ ഏതോ മായാലോകത്തിലേക്ക് മാടി വിളിക്കുന്നുണ്ട്. ബ്രഹ്മകമലം പൂക്കുന്ന വേളയിൽ ... ആഗ്രഹിക്കുന്നതൊക്കെയും, പൂർണമായി തീരുമെന്നാണ് വിശ്വാസം. വർഷത്തിൽ ഒരിക്കൽ മാത്രം വന്നു പോകുന്ന, ഈ ദിവസത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നില്ലേ നമ്മൾ ... ഒരു പക്ഷെ, അവളും. സമയം അർദ്ധരാത്രിയോട് അടുക്കുമ്പോൾ ... ആ പൂക്കൾ അതിന്റെ പൂർണതയിലേക്ക്, പലായനം ചെയ്തു കൊണ്ടേയിരിക്കുന്നു. പൂർണചന്ദ്രന്റെ നിലാവെളിച്ചത്തിൽ ... അവൾ അങ്ങനെ നനഞ്ഞു നിൽക്കുമ്പോൾ ... ഇരുട്ട് അവളെ വാരി പുണരുന്നത് നോക്കി നിൽക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല... "

  "നിന്റെ വർണനകൾ കഴിഞ്ഞെങ്കിൽ ... നമുക്ക് ആഗ്രഹം പറഞ്ഞാലോ ...?? "

  അവന് ഒരു ചിരി സമ്മാനിച്ച് ... അവരുടെ പ്രണയ സല്ലാപങ്ങൾക്ക് ഭംഗം വരുത്തി, ഞാൻ ഒരു പൂവിനെ ഇറുത്തെടുത്തു. അവളുടെ മേനിയിൽ തലോടിക്കൊണ്ട്, കാതുകളിൽ ഞങ്ങൾ ആഗ്രഹം മൊഴിഞ്ഞു ...

  "നിന്നെ പോലെ ... ഈ ജന്മത്തിലും, ഇനിയുള്ള എല്ലാ ജന്മങ്ങളിലും ... ഞങ്ങൾ ഇങ്ങനെ അഗാധമായി പ്രണയിച്ചു കൊണ്ടേയിരിക്കണം. അത്രമേൽ ... പരിശുദ്ധമായ പ്രണയം !!! "

  എന്നിട്ട് ആ പൂവിനെ ഉള്ളം കയ്യിൽ സൂക്ഷിച്ചു വച്ചു.

  വർണിച്ചു മതിയാവാത്ത അവളുടെ പ്രണയത്തെ ... അടുത്ത പൂക്കാലത്തിലേക്കു ബാക്കിയാക്കി ... ആ താഴ്‌വരയിൽ നിന്നും, പ്രണയത്തിന്റെ മറ്റൊരു മായാലോകത്തേക്ക് ഞങ്ങൾ ചേക്കേറി !!!

  ©kalivanchikal